x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ്രമനടനം

വെബ്ഡെസ്ക്
Published: July 19, 2026 03:22 AM IST | Updated: July 19, 2026 03:22 AM IST

ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേതാക്കൾ

ന്യൂ​ഡ​ൽ​ഹി: എ​ഴു​പ​ത്തി​ര​ണ്ടാ​മ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ൽ മ​ല​യാ​ള സി​നി​മ​യ്ക്ക് പൊ​ൻ​തി​ള​ക്കം. ഭ്ര​മ​യു​ഗ​ത്തി​ലെ അ​വി​സ്മ​ര​ണീ​യ പ്ര​ക​ട​ന​ത്തി​ന് മ​മ്മൂട്ടി മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി. ച​ന്ദു ചാ​മ്പ്യ​ൻ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ന​ട​ൻ കാ​ർ​ത്തി​ക് ആ​ര്യ​നു​മാ​യി അ​ദ്ദേ​ഹം പു​ര​സ്കാ​രം പ​ങ്കു​വ​ച്ചു.

മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നാ​ലാം ത​വ​ണ​യാ​ണ് മ​മ്മൂട്ടിയെ തേ​ടി​യെ​ത്തു​ന്ന​ത്. ആ​ർ​ട്ടി​ക്കി​ൾ 370 എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് യാ​മി ഗൗ​ത​മാ​ണ് മി​ക​ച്ച ന​ടി. മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള അ​വാ​ർ​ഡും ആ​ർ​ട്ടി​ക്കി​ൾ 370 നേ​ടി. മി​ക​ച്ച ന​ട​നു​ള്ള പ്ര​ത്യേ​ക പ​രാ​മ​ർ​ശം ത​മി​ഴ് ന​ട​ൻ ധ​നു​ഷി​ന് ല​ഭി​ച്ചു.

"അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം’ എ​ന്ന ചി​ത്ര​ത്തി​ലെ "അ​ങ്ങ് വാ​ന കോ​ണി​ല് 'എ​ന്ന ഗാ​ന​ത്തി​ലൂ​ടെ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക​യാ​യി. മി​ക​ച്ച ഛായാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള പു​ര​സ്ക്കാ​രം ഭ്ര​മ​യു​ഗ​ത്തി​ലൂ​ടെ ഷ​ഹ​നാ​ദ് ജ​ലാ​ൽ നേ​ടി. ഫാ​സി​ൽ മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്ത "ഫെ​മി​നി​ച്ചി ഫാ​ത്തി​മ’യാ​ണ് മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച സി​നി​മ. മി​ക​ച്ച ന​ട​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് മ​ല​യാ​ള സി​നി​മ​യ്ക്ക് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത്.

ത​മി​ഴ് ചി​ത്രം"അ​മ​ര​ൻ'സം​വി​ധാ​നം ചെ​യ്ത രാ​ജ്‌​കു​മാ​ർ പെ​രി​യ​സാ​മി​യാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ. മി​ക​ച്ച എ​ഡി​റ്റ​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം ഈ ​സി​നി​മ​യി​ലൂ​ടെ ആ​ർ. ക​ലൈ​വ​ണ്ണ​ൻ സ്വ​ന്ത​മാ​ക്കി. മി​ക​ച്ച നോ​ൺ ഫീ​ച്ച​ർ ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് ഭാ​ൻ​ഗാ​റി​നും മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള അ​വാ​ർ​ഡ് രാം-​ന​മി​ക്കും ല​ഭി​ച്ചു.

മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് സ്വ​ത​ന്ത്ര വീ​ർ സ​വ​ർ​ക്ക​ർ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത ര​ൺ​ദീ​പ് ഹൂ​ഡ ക​ര​സ്ഥ​മാ​ക്കി. 2024ൽ ​സെ​ൻ​സ​ർ ചെ​യ്ത ചി​ത്ര​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ജൂ​റി അ​ധ്യ​ക്ഷ​ൻ ജ​യ​രാ​ജാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

Tags : bhramanadanam NationalAward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up