കെ. ബാബു
കൊച്ചി: ഗവ. പ്ലീഡര്‍ നിയമന വിവാദത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. ബാബു. ഒരു യുവ എംപിയുടെ ശിപാര്‍ശയിലായിരുന്നു നിയമനം.
എംപിയാണ് മുഖ്യമന്ത്രിയോട് ഇവരുടെ പേര് ശിപാര്‍ശ ചെയ്തത്. അതു ഹൈബി ഈഡനോ ഷാഫി പറമ്പിലോ അല്ല. പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാകില്ല. എല്ലായ്പ്പോഴും രാഷ്ട്രീയം മാത്രം പരിഗണിക്കാന്‍ കഴിയില്ല. യോഗ്യതയും പരിഗണിക്കേണ്ടതുണ്ടെന്നും കെ. ബാബു പറഞ്ഞു.
വിഷയത്തില്‍ കെഎസ്യുവിന് അഭിപ്രായം പറയാം. സര്‍ക്കാര്‍ കേസ് നടത്താന്‍ യോഗ്യരായവരെ അഡ്വക്കറ്റ് ജനറലിന്റെ ശിപാര്‍ശയനുസരിച്ചു തന്നെയാണ് എടുത്തിട്ടുള്ളതെന്നും ബാബു പറഞ്ഞു.
Tags : KBabu Controversial pleader KSU