x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിപ്പിച്ചത് പ്രതിഷേധാർഹം: വി. ശിവൻകുട്ടി

വെബ് ഡെസ്ക്
Published: October 17, 2026 03:33 PM IST | Updated: October 17, 2026 03:33 PM IST

വി. ശിവൻകുട്ടി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച ഇഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. സംഭവമറിഞ്ഞ് പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തിയ ശിവൻകുട്ടി, ഇഡി നോട്ടീസ് പതിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് പറഞ്ഞു.

പിണറായിയോ മകളോ ഭാര്യയോ വീട്ടിലില്ലാത്ത സമയത്താണ് ഇഡി ഇങ്ങനെ ചെയ്തത്. പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണ് ഇഡിയുടെ നീക്കങ്ങളെന്നും ശിവൻകുട്ടി വിമർശിച്ചു. സുപ്രീം കോടതിയിലുള്ള ഹർജി പോലും ഇഡി പരിഗണിച്ചില്ലെന്നും തെറ്റായ സമീപനമാണ് ഇതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് പിണറായിയുടെ വീട്ടിലെ ചുമരിൽ ഇഡി ഉദ്യോഗസ്ഥർ സമൻസ് പതിപ്പിച്ചത്. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം.

Tags : PinarayiVijayan VSivankutty ED Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up