പത്മജ വേണുഗോപാൽ
തിരുവനന്തപുരം: ബിജെപി ബന്ധം ഉപേക്ഷിക്കുകയാണെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് പത്മജ വേണുഗോപാൽ. പാർട്ടിയുമായി നിലിവിൽ ഒരു പ്രശ്നവുമില്ലെന്നും ബിജെപിയിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
ദേശീയ വനിതാ കമ്മീഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യത്തെ നിയമിച്ചതിന് പിന്നാലെ പത്മജയ്ക്ക് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി പത്മജ രംഗത്തെത്തിയത്.
ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യത്തെ തെരഞ്ഞെടുത്തതിൽ തനിക്ക് അതൃപ്തിയില്ലെന്നും പത്മജ വ്യക്തമാക്കി. അവർ അതിന് അർഹതയുള്ല സ്ത്രീയാണ്. ബിജെപി വിടുന്നതിനെക്കുറിച്ച് ആലോചിട്ടില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.