x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റ​ര്‍​നെ​റ്റ് മൗ​ലി​കാ​വ​കാ​ശ​മാ​ണ്; കു​ട്ടി​ക​ളു​ടെ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗം ത​ട​യാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

വെബ് ഡെസ്‌ക്
Published: October 17, 2026 05:10 PM IST | Updated: October 17, 2026 05:10 PM IST

സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭ്യ​ത കു​ട്ട​ക​ളു​ള്‍​പ്പെ​ടു​ള്ള​വ​രു​ടെ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി. കു​ട്ടി​ക​ളു​ടെ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗം ത​ട​യാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ സു​പ്രീം​കോ​ട​തി പ്രാ​യ​ഭേ​ദ​മ​ന്യേ ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു.

പ്രാ​യം മു​ന്‍​നി​ര്‍​ത്തി ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭ്യ​മാ​ക്കാ​തി​രി​ക്കാ​നാ​വി​ല്ല. ദോ​ഷ​ക​ര​മാ​യ ഉ​ള്ള​ട​ക്ക​മാ​ണ് നി​യ​ന്ത്രി​ക്കേ​ണ്ട​ത്. നി​യ​ന്ത്രി​ക്കേ​ണ്ട​ത് ഇ​ന്‍റ​ര്‍​നെ​റ്റ് അ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പ്രാ​യ​പ​രി​ധി പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ത് സ്വ​കാ​ര്യ​താ ലം​ഘ​ന​മാ​കു​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

2024 ലെ ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്ത് ന​ട​ത്തി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ വി​ധി​ന്യാ​യം. ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ര്‍​ദി വാ​ല, കെ. ​വി​നോ​ദ് ച​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് ഹ​ർ‌​ജി​യി​ൽ വി​ധി പ​റ​ഞ്ഞ​ത്.

പൂ​ര്‍​ണ​മാ​യ നി​രോ​ധ​ന​ത്തി​നു പ​ക​രം മാ​താ​പി​താ​ക്ക​ളു​ടെ മേ​ല്‍​നോ​ട്ട​വും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് വേ​ണ്ട​ത്. മാ​ത്ര​മ​ല്ല കു​ട്ടി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ചൈ​ല്‍​ഡ് മോ​ഡ് സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്താ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Tags : SupremeCourt NewDelhi Internet NewsUpdate Headlines Deepika

Recent News

Corehub Up