Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewDelhi

ജന്തർ മന്ദറിൽ നാടകീയ രംഗങ്ങൾ: സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്ത് പോലീസ്; ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ ഡൽഹി പോലീസ് സമരപ്പന്തലിൽ നിന്ന് മാറ്റി.

നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന ഇന്ന് പുലർച്ചെയോടെയാണ് നാടകീയ നീക്കങ്ങൾ നടന്നത്. സമരവേദിയിലേക്ക് ഇരച്ചെത്തിയ പോലീസ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്ദര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിലവിൽ അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലർച്ചെ വൻ പോലീസ് സന്നാഹം സമരപ്പന്തലിൽ എത്തുകയും വാംഗ്ചുക്കിനെ നിർബന്ധിതമായി മാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനെതിരെ "കോക്രോച്ച് ജനതാ പാർട്ടി' പ്രവർത്തകരും മറ്റ് പ്രതിഷേധക്കാരും ശക്തമായി രംഗത്തെത്തിയതോടെ പ്രദേശത്ത് വലിയ രീതിയിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി.

വാംഗ്ചുക്കിനെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചിരിക്കുകയാണെന്നും സമരത്തിന് നേതൃത്വം നൽകുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും സിജെപി ഭാരവാഹികൾ ആരോപിച്ചു.

എന്നാൽ വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തതല്ലെന്നും അദ്ദേഹത്തിന്‍റെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഡൽഹി പോലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

കോടതി നിർദേശം നടപ്പാക്കുന്നതിനിടെ പ്രതിഷേധക്കാർ തടസം സൃഷ്ടിക്കാൻ ശ്രമിച്ചതാണ് ചെറിയ തോതിലുള്ള സംഘർഷത്തിന് കാരണമായതെന്നും ജന്തർ മന്ദറിലുള്ള പ്രതിഷേധക്കാർ എത്രയും വേഗം പ്രദേശം സമാധാനപരമായി ഒഴിഞ്ഞുതരണമെന്നും പോലീസ് ആവശ്യപ്പെട്ടു.

Viral

ന്യൂയോർക്കിനെ അമ്പരപ്പിച്ച 'ദേശി' വൈബ്; ടൈംസ് സ്ക്വയറിലെ തെരുവോര വിപണി വൈറലാകുന്നു

ന്യൂ​യോ​ർ​ക്കി​ന്‍റെ അ​ട​യാ​ള​മാ​യി ലോ​കം വാ​ഴ്ത്തു​ന്ന ടൈം​സ് സ്ക്വ​യ​റി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​ന്ത്യ​ൻ ച​ന്ത​യു​ടെ പ്ര​തീ​തി ദ​ർ​ശി​ച്ച ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു.

ആ​ഗോ​ള പ്ര​ശ​സ്ത​മാ​യ ഈ ​ന​ഗ​ര​വീ​ഥി​യി​ലെ ബ​ഹ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ, ഡ​ൽ​ഹി​യി​ലെ തി​ര​ക്കേ​റി​യ തെ​രു​വു​ക​ളെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന്‍റെ കാ​ഴ്ച​ക​ളാ​ണ് ഷീ​ന ദ​ലാ​ൽ ബി​സ്‌​ല എ​ന്ന യു​വ​തി​യും സു​ഹൃ​ത്തും ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്.

ശൈ​ത്യ​കാ​ല വ​സ്ത്ര​ങ്ങ​ൾ തൂ​ക്കി​യി​ട്ട റാ​ക്കു​ക​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും തൊ​പ്പി​ക​ളും നി​ര​ത്തി​യ ത​ട്ടു​ക​ട​ക​ളും നി​റ​ഞ്ഞ ടൈം​സ് സ്ക്വ​യ​റി​ലെ ന​ട​പ്പാ​ത​ക​ൾ ക​ണ്ടാ​ൽ അ​ത് ഡ​ൽ​ഹി​യി​ലെ പാ​ലി​ക ബ​സാ​റോ ചാ​ന്ദ്‌​നി ചൗ​ക്കോ ആ​ണെ​ന്ന് ആ​രും സം​ശ​യി​ച്ചു​പോ​കും.

ന​ഗ​ര​മ​ധ്യ​ത്തി​ലെ ഈ ​ക​ച്ച​വ​ട തി​ര​ക്കി​നെ 'ഇ​ന്ത്യ​ൻ വൈ​ബ് ലോ​കം കീ​ഴ​ട​ക്കു​ന്നു' എ​ന്ന ര​സ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഷീ​ന പ​ങ്കു​വെ​ച്ച​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ഡം​ബ​ര​പൂ​ർ​ണ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ങ്കി​ലും, ഉ​പ​ജീ​വ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ക​ഠി​നാ​ധ്വാ​ന​വും തെ​രു​വോ​ര വാ​ണി​ജ്യ​വും എ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ​യാ​ണെ​ന്ന് ഈ ​വീ​ഡി​യോ അ​ടി​വ​ര​യി​ടു​ന്നു.

ആ​കാ​ശ​മു​ട്ടെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ മാ​റ്റി​നി​ർ​ത്തി​യാ​ൽ ശൈ​ത്യ​കാ​ല​ത്തെ ഒ​രു ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ന് സ​മാ​ന​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളെ​ന്ന് നി​ര​വ​ധി പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തി​രു​ക​ളി​ല്ലാ​ത്ത ക​ച്ച​വ​ട സം​സ്കാ​ര​ത്തി​ന്‍റെ ഈ ​സ​മാ​ന​ത​ക​ൾ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

National

പാ​ർ​ല​മെ​ന്‍റ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും. ഡി​സം​ബ​ർ 19 വ​രെ നീ​ളു​ന്ന സ​മ്മേ​ള​നം സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ചെ​റി​യ കാ​ല​യ​ള​വി​ലു​ള്ള സ​മ്മേ​ള​ന​മാ​യിരിക്കും.

13 ബി​ല്ലു​ക​ളാ​ണ് ഈ ​സ​മ്മേ​ള​ന​കാ​ല​ത്ത് സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ക. ഡ​ൽ​ഹി സ്ഫോ​ട​നം, തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം, വാ​യു മ​ലി​നീ​ക​ര​ണം, പു​തി​യ ലേ​ബ​ർ കോ​ഡ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷം ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ടും.

സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

National

ബി​ഹാ​ർ വി​ജ​യം; പ്ര​ധാ​ന​മ​ന്ത്രി ബി​ജെ​പി ആ​സ്ഥാ​ന​ത്ത്

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ പ്ര​ധാ​ന​മ​ന്ത്രി​യെ പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു.

പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ഒ​രു​ക്കി​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ​ത്തി​യ​ത്. ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ന്മാ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ഇവരോട് ഉ​ട​ൻ സം​സാ​രി​ക്കും.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​രാ​ജ്നാ​ഥ് സിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ പാ​ർ​ട്ടി വി​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ്

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ പാ​ർ​ട്ടി വി​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ്. കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ഷ​ക്കീ​ൽ അ​ഹ​മ്മ​ദ് ആ​ണ് രാ​ജി​വ​ച്ച​ത്. നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് പാ​ർ​ട്ടി വി​ടാ​ൻ കാ​ര​ണ​മെ​ന്ന് രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു.

ഷ​ക്കീ​ൽ അ​ഹ​മ്മ​ദ് മു​ൻ എം​പി​യും 5 ത​വ​ണ എം​എ​ൽ​എ​യു​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ ദേ​ശീ​യ വ​ക്താ​വാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ‌ മ​റ്റു പാ​ർ​ട്ടി​യി​ൽ ചേ​രി​ല്ലെ​ന്നും അ​ന്ത്യം വ​രെ കോ​ൺ​ഗ്ര​സ് ആ​ശ​യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചു നി​ൽ​ക്കു​മെ​ന്നും അ​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.

National

ഡ​ൽ​ഹി സ്ഫോ​ട​നം: കാ​റി​ന്‍റെ നി​ല​വി​ലെ ഉ​ട​മ പു​ൽ​വാ​മ സ്വ​ദേ​ശി​യെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം ന​ട​ന്ന സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ കാ​റി​ന്‍റെ ഉ​ട​മ പു​ൽ​വാ​മ സ്വ​ദേ​ശി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ജ​മ്മു ക​ശ്മീ​രി​ലെ പു​ൽ​വാ​മ സ്വ​ദേ​ശി താ​രി​ഖ് എ​ന്ന വ്യ​ക്തി​യാ​ണ് കാ​റി​ന്‍റെ നി​ല​വി​ലെ ഉ​ട​മ​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കാ​റി​ന്‍റെ ആ​ദ്യ ഉ​ട​മ മു​ഹ​മ്മ​ദ് സ​ൽ​മാ​നെ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ വാ​ഹ​നം ദേ​വേ​ന്ദ​ർ എ​ന്ന വ്യ​ക്തി​ക്ക് വി​റ്റ​താ​യി മൊ​ഴി ന​ൽ​കി.

സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വാ​ഹ​നം വി​റ്റെ​ന്നാ​യി​രു​ന്നു സ​ൽ​മാ​ന്‍റെ ഭാ​ര്യ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സ​ൽ​മാ​നി​ൽ നി​ന്ന് കാ​ർ വാ​ങ്ങി​യ ദേ​വേ​ന്ദ​റി​നെ​യും അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

കാ​ർ മ​റ്റൊ​രാ​ൾ​ക്ക് വി​റ്റെ​ന്നാ​യി​രു​ന്നു ദേ​വേ​ന്ദ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. കാ​റി​ന്‍റെ ആ​ദ്യ ഉ​ട​മ സ​ൽ​മാ​നെ വി​ട്ട​യ​ച്ച​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ‌ സ​ൽ​മാ​നെ ഡ​ൽ​ഹി പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന് ഹ​രി​യാ​ന പോ​ലീ​സ് അ​റി​യി​ച്ചു.

National

ഡ​ൽ​ഹി സ്ഫോ​ട​ന​ത്തെ കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത

 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഉ​ഗ്ര സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് 13 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത.

ജ​ന​ങ്ങ​ൾ സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രേ​ഖ ഗു​പ്ത എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ അ​ഭ്യ​ർ​ത്ഥി​ച്ചു. സ​ർ​ക്കാ​രും പോ​ലീ​സും ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​വൂ​യെ​ന്നും രേ​ഖ​ഗു​പ്ത അ​റി​യി​ച്ചു.

ഡ​ൽ​ഹി ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യാ​ണ് തി​ങ്ക​ളാ​ഴ്ച സ്ഫോ​ട​നം ന​ട​ന്ന​ത്. ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ൻ ഒ​ന്നാം ന​മ്പ​ർ ഗേ​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം. വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. 

National

ഡ​ൽ​ഹി സ്ഫോ​ട​നം: അ​റ​സ്റ്റി​ലാ​യ കാ​റു​ട​മ​യെ വി​ട്ട​യ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​ത്ത് ന​ട​ന്ന സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ കാ​റി​ന്‍റെ മു​ൻ ഉ​ട​മ​യെ വി​ട്ട​യ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. പൊ​ട്ടി​ത്തെ​റി​ച്ച ഐ20 ​കാ​റി​ന്‍റെ ഉ​ട​മ​യെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്.

ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ് സ​ൽ​മാ​നെ ആ​യി​രു​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ ദേ​വേ​ന്ദ്ര എ​ന്ന വ്യ​ക്തി​ക്ക് വാ​ഹ​നം വി​റ്റി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ രേ​ഖ​ക​ൾ സ​ൽ​മാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി.

ഓ​ഖ​ല സ്വ​ദേ​ശി​യാ​യ ദേ​വേ​ന്ദ്ര​ക്കാ​ണ് കാ​ർ വി​റ്റ​ത്. ഉ​ഗ്ര സ്ഫോ​ട​ന​ത്തി​ൽ 13 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും 30ലേ​റെ പേ​ർ‌​ക്ക് പ​രി​ക്കേ​റ്റ​താ​യു​മാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

National

ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച​താ​യി എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. ന​വം​ബ​ർ 6 ന് ​ആ​രം​ഭി​ച്ച സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ൾ ഡാ​റ്റ കൈ​കാ​ര്യം ചെ​യ്യു​ന്ന ഓ​ട്ടോ​മാ​റ്റി​ക് മെ​സേ​ജ് സ്വി​ച്ചിം​ഗ് സി​സ്റ്റ​ത്തി​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ഒ​രു ദി​വ​സ​ത്തി​ലേ​റെ​യാ​യി പ്ര​തി​സ​ന്ധി നി​ല​നി​ന്നി​രു​ന്നു.

ഇ​ല​ക്ട്രോ​ണി​ക്സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ലെ​യും എ​എ​ഐ​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം സി​സ്റ്റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പി​ഐ​ബി വ്യ​ക്ത​മാ​ക്കി.

വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഉ​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ എ​യ​ർ​പോ​ർ​ട്ട്‌ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

National

വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ൽ പൊ​റു​തി​മു​ട്ടി ത​ല​സ്ഥാ​നം; അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് വാ​രി​യ​ർ മോം​സ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​ത് കു​ട്ടി​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് വാ​രി​യ​ർ മോം​സ് കൂ​ട്ടാ​യ്മ. ശു​ദ്ധ​വാ​യു​വി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​യി രൂ​പം കൊ​ണ്ട അ​മ്മ​മാ​രു​ടെ സം​ഘ​ട​ന​യാ​ണ് വാ​രി​യ​ർ മോം​സ്.

വാ​യു​മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൊ​തു​ജ​നാ​രോ​ഗ്യ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ന​ഗ​ര​വാ​സി​ക​ൾ​ക്ക് കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു ക​ത്ത് ന​ൽ​കി.

കു​ട്ടി​ക​ൾ ചു​മ​ച്ചു​കൊ​ണ്ടാ​ണ് ഓ​രോ ദി​വ​സ​വും ഉ​ണ​രു​ന്ന​തെ​ന്നും ആ​സ്മ കാ​ര​ണം അ​വ​ർ​ക്ക് സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​വ​ർ ശ്വ​സി​ക്കു​ന്ന വാ​യു വി​ഷ​മ​യ​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി​യ ക​ത്തി​ൽ വാ​രി​യ​ർ മോം​സ് പ​റ​യു​ന്നു.

അ​തേ​സ​മ​യം കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ന്ന​തി​നി​ട​യി​ൽ ഡ​ൽ​ഹി​യി​ലെ വാ​യു​ഗു​ണ​നി​ല​വാ​ര സ‍ൂ​ചി​ക (എ​ക്യു​ഐ) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്‌.

Latest News

Corehub Up