x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഡിഎംഎ വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെ പൊക്കി പൊലിസ്

വെബ് ഡെസ്ക്
Published: October 17, 2026 02:46 PM IST | Updated: October 17, 2026 02:46 PM IST

സനൂബ്

കോഴിക്കോട്: വളരെ നാളത്തെ നിരീക്ഷണത്തിനൊടുവില്‍ എംഡിഎംഎ വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയെ പൊക്കി പൊലിസ്. 2.341 ഗ്രാം എംഡിഎംഎയുമായി ഈങ്ങാപ്പുഴ സ്വദേശി പുല്‍ക്കുഴിയില്‍ സനൂബി(34)നെയാണ് ഇന്ന് രാവിലെ താമരശേരി പൊലിസ് വലയിലാക്കിയത്.

മുമ്പ് താമരശേരിയില്‍ പിടികൂടിയ മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് എംഡിഎംഎ എത്തിച്ചു നല്‍കിയത് സനൂബ് ആണെന്ന വിവരം പൊലിസിന് ലഭിച്ചിരുന്നു, ഇതേ തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. പൊലിസ് തന്നെ നിരീക്ഷിക്കുന്നുവെന്നറിഞ്ഞ് സനൂബ് മലപ്പുറം പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയിരുന്നു.

ഇന്നു പുലര്‍ച്ചെ പെരിന്തല്‍മണ്ണയില്‍ നിന്നും ഈങ്ങാപ്പുഴയിലേക്ക് വരുന്നതിനിടെയാണ് സനൂബിനെ പൊലിസ് പൊക്കിയത്. കാറിനകത്താണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.

Tags : Police MDMA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up