x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീടുകള്‍ കുത്തിത്തുറന്ന് പണം കവരും; കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

വെബ് ഡെസ്ക്
Published: October 17, 2026 02:33 PM IST | Updated: October 17, 2026 02:33 PM IST

ഫിറോസ്

വടകര: വീടുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് വടകര പൊലിസ് പിടിയില്‍. പയ്യോളി കോട്ടക്കല്‍ സ്വദേശി ഫിറോസിനെയാണ് (48) തമിഴ്നാട്ടിലെ തേനിയില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മാസം വടകര പുതുപ്പണത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന വയോധികയുടെ അഞ്ചുപവനോളം വരുന്ന സ്വര്‍ണമാല വീട് കുത്തിത്തുറന്ന് മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഇതിനു തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലും ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നു.

കൂടാതെ മാസങ്ങള്‍ക്കു മുമ്പ് കീഴല്‍ പണിക്കോട്ടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തി പണം കൊണ്ട് സുഖജീവിതവും ആര്‍ഭാടവും നയിക്കുകയാണ് ഇയാളുടെ രീതി.

മോഷ്ടിച്ച പണം തീരുന്ന മുറയ്ക്ക് വീണ്ടും തിരിച്ചെത്തി അടുത്ത വീടുകള്‍ ലക്ഷ്യമിട്ട് മോഷണം നടത്തുന്നത് ഇയാളുടെ പതിവ് തന്ത്രമാണ്. വടകരയിലും പരിസരങ്ങളിലും നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വടകര പൊലിസ് സംഘം തേനിയിലെത്തിയാണ് പിടികൂടിയത്.

Tags : Money Thief Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up