x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ ഇ​ഡി; കൊ​ച്ചി​യി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം

വെബ് ഡെസ്ക്
Published: October 17, 2026 02:03 PM IST | Updated: October 17, 2026 02:16 PM IST

പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ക്ഷ​നി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റെ​യ്ഡും നോ​ട്ടീ​സ് ന​ൽ​ക​ലും. സി​എം​ആ​ർ​എ​ൽ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ കേ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സ​മ​ൻ​സ് ന​ൽ​കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​പ്പോ​ൾ പി​ണ​റാ​യി വി​ജ​യ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് സ​മ​ൻ​സ് വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ പ​തി​ച്ച ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 ന് ​കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​ണ് സ​മ​ൻ​സി​ലു​ള്ള നി​ർ​ദേ​ശം. സി​എം​ആ​ർ​എ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു റ​ജി​സ്റ്റ​ർ ചെ​യ്ത​ത പു​തി​യ ഇ​സി​ഐ​ആ​ർ പ്ര​കാ​ര​മാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ലും ഹ​വാ​ല ഇ​ട​പാ​ട് ആ​രോ​പ​ണ​ത്തി​ലും ര​ണ്ട് ഇ​സി​ഐ​ആ​റു​ക​ളാ​ണ് ഇ​ഡി ര​ജി​സ്റ്റ‌​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം വി​ജി​ല​ൻ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.

പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ത​ന്‍റെ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത്, ത​നി​ക്കും മ​ക​ൾ​ക്കും എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​ക്കു​മ​ട​ക്കം അ​ന​ധി​കൃ​ത​മാ​യി 3.28 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി ന​ൽ​കി​യെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് മ​ന്ത്രി​യാ​യി​രി​ക്കെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നി​യ​മ​വി​രു​ദ്ധ സ​മ്പാ​ദ്യ​മു​ണ്ടാ​ക്കി​യെ​ന്നും ഇ​ത് ഭാ​ര്യ വീ​ണ വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ചേ​ർ​ന്ന് ഹ​വാ​ല വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ചാ​ണ് ര​ണ്ടാ​മ​ത്തെ കേ​സ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ട് സ​മ​ൻ​സ് കൈ​മാ​റാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം എ​ത്തി​യ​തെ​ങ്കി​ലും വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ച​ട്ട​പ്ര​കാ​രം സ​മ​ൻ​സ് വീ​ടി​ന്റെ ഭി​ത്തി​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച കൊ​ച്ചി ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന ചോ​ദ്യം​ചെ​യ്യ​ൽ രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ൽ വ​ലി​യ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

സി​എം​ആ​ർ​എ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു രജി​സ്റ്റ​ർ ചെ​യ്ത​ത പു​തി​യ ഇ​സി​ഐ​ആ​ർ പ്ര​കാ​ര​മാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ലും ഹ​വാ​ല ഇ​ട​പാ​ട് ആ​രോ​പ​ണ​ത്തി​ലും ര​ണ്ട് ഇ​സി​ഐ​ആ​റു​ക​ളാ​ണ് ഇ​ഡി ര​ജി​സ്റ്റ‌​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം വി​ജി​ല​ൻ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.

Tags : EDOfficial PinarayiVijayan Deepika BreakingNews

Recent News

Corehub Up