x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​യ വീ​ഞ്ഞ് പു​തി​യ കു​പ്പി​യി​ൽ; ഇ​ഡി ന​ട​പ​ടി​യി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി എം.​എ. ബേ​ബി

വെബ് ഡെസ്‌ക്
Published: October 17, 2026 08:01 PM IST | Updated: October 17, 2026 08:01 PM IST

എം.​എ. ബേ​ബി

ന്യൂ​ഡ​ൽ​ഹി: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ഇ​ഡി ന​ട​പ​ടി​യി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. പ​ഴ​യ വീ​ഞ്ഞ് പു​തി​യ കു​പ്പി​യി​ൽ എ​ന്ന പോ​ലെ​യാ​ണ് ഇ​ഡി ന​ട​പ​ടി​യെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം.

ഒ​രു​പാ​ട് കെ​ട്ടി​ച്ച​മ​ച്ച ആ​രോ​പ​ണ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ച്ച നേ​താ​വാ​ണ് പി​ണ​റാ​യി. ഇ​ത് നേ​രി​ടാ​നും മ​റി​ക​ട​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നും സി​പി​എ​മ്മി​നും ക​ഴി​യും. നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും ഇ​ഡി ന​ട​പ​ടി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​മെ​ന്നും സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളെ വേ​ട്ട​യാ​ടാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും ഇ​ഡി എ​ന്നാ​ൽ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഒ​രു വി​പു​ലീ​കൃ​ത വി​ഭാ​ഗ​മാ​ണെ​ന്നും എം.​എ.​ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : MABaby ED CPM NewsUpdate Headlines

Recent News

Corehub Up