Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED

പിണറായി ഇഡിയ്ക്കു മുന്നിലേക്ക്; 23നു ഹാജരാകാൻ നോട്ടീസ്

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് മാസപ്പടി ഇ​ട​പാ​ട് കേ​സി​ല്‍ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തതിനു പിന്നാലെ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഇഡിയുടെ ചോദ്യമുനയിലേക്ക്. 23നു കൊച്ചിയിൽ ഇഡി ഓഫീസിൽ ഹാജരാകണമെന്നു നിർദേശിക്കുന്ന സമൻസ് ഇഡി പുറപ്പെടുവിച്ചു.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി സുപ്രീംകോടതിയിൽ അപ്പീൽ ഹർജി നൽകാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഇഡി‍യുടെ തിരക്കിട്ട നീക്കം.

സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ല്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള​വ​രു​ടെ ഉ​പ​ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍​ബെ​ഞ്ച് ത​ള്ളിയിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും അപ്പീൽ അവകാശം നിഷേധിച്ച ഡിവിഷൻബെഞ്ച് നടപടിയും ചോദ്യം ചെയ്താണ് അപ്പീൽ നൽകുക.

ഇഡിയ്ക്കു മുന്നിലേക്കു മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ പ്രമുഖ നേതാവുമായ പിണറായി എത്തുന്നത്, കേരളരാഷ്ട്രീയത്തിൽ നിർണായകമാകും.

Kerala

ഹ​വാ​ല ഇ​ട​പാ​ട് ആ​രോ​പ​ണം; ഹ​സ​ൻ വാ​രി​സി​ന്‍റെ മൊ​ഴി​യെ​ടു​ത്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം

കോ​ഴി​ക്കോ​ട്: മു​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ സു​ഹൃ​ത്ത് ഹ​സ​ൻ വാ​രി​സി​ന്‍റെ മൊ​ഴി​യെ​ടു​ത്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം. ഹ​വാ​ല ഇ​ട​പാ​ട് ആ​രോ​പ​ണ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് ക്രൈം ​ബ്രാ​ഞ്ച് ഓ​ഫി​സി​ൽ വ​ച്ച് ഹ​സ​ൻ വാ​രി​സി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ത്.

എ​സ്പി വി​ക്ര​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി ത​നി​ക്ക് ബി​സി​ന​സ് ബ​ന്ധ​ങ്ങ​ൾ ഇ​ല്ലെ​ന്നും റി​യാ​സ് ന​ല്ല സു​ഹൃ​ത്ത് മാ​ത്ര​മാ​ണെ​ന്നും ഹ​സ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ൽ‌​കി​യി​ട്ടു​ണ്ട്.

ഇ​ഡി പു​ല​ർ​ച്ചെ ജി​മ്മി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി കൊ​ണ്ട് പോ​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. ഭീ​ഷ​ണി​പ്പെ​ടു​ത്തി ചി​ല രേ​ഖ​ക​ളി​ൽ ഒ​പ്പി​ടി​പ്പി​ച്ചു. ഈ ​മൊ​ഴി​ക​ൾ പി​ൻ​വ​ലി​ച്ചു താ​ൻ ഇ​ഡി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഹ​സ​ൻ വാ​രി​സ് ‌വ്യ​ക്ത​മാ​ക്കി.

Kerala

ഡ​യ​റി മാ​ത്രം തെ​ളി​വാ​ക്കി കേ​സെ​ടു​ക്കാ​നാ​വി​ല്ല; ഇ​ഡി​യു​ടെ വാ​ദം എ​തി​ര്‍​ത്ത് സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍-​എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ല്‍ ഇ​ഡി ന​ല്‍​കി​യ ക​ത്തി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സെ​ടു​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ഒ​രു ഡ​യ​റി മാ​ത്ര​മാ​ണ് ഇ​ഡി ന​ല്‍​കി​യ​ത്. ഡ​യ​റി മാ​ത്രം തെ​ളി​വാ​ക്കി കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. കേ​സെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട് എ​ന്നാ​ണ് ഇ​ഡി​യു​ടെ വാ​ദം. കേ​സി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും മൊ​ഴി പ​ക​ര്‍​പ്പു​ക​ളും ഇ​ഡി കോ​ട​തി​യി​ല്‍ മു​ദ്ര വ​ച്ച ക​വ​റി​ല്‍ ഹാ​ജ​രാ​ക്കി.

സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മൊ​ഴി പ​ക​ര്‍​പ്പ​ക​ളും ന​ല്‍​കാ​മെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി അ​ഴി​മ​തി നി​രോ​ധ​ന പ്ര​കാ​രം കേ​സ് നി​ല​നി​ല്‍​ക്കു​മെ​ന്ന് മ​ന​സി​ലാ​യ​തി​നാ​ലാ​ണ് വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന പൊ​ലി​സി​ന് കൈ​മാ​റി​യ​ത്. അ​തി​ല്‍ ഇ​നി​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി.

ഹ​ര്‍​ജി കോ​ട​തി ഉ​ത്ത​ര​വ് പ​റ​യാ​നാ​യി മാ​റ്റി. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, ടി. ​വീ​ണ, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ശി​പാ​ര്‍​ശ.

 

 

Kerala

മെ​സി​യുടെ പേ​രി​ൽ ത​ട്ടി​പ്പ് :അന്വേഷണം ഇ​ഡി​ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​യു​മാ​യി എ​സ്ഐ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക ഫു​​​ട്ബോ​​​ൾ​​​ താ​​​രം മെ​​​സി​​​യെ​​​യും അ​​​ർ​​​ജ​​​ന്‍റൈൻ ടീ​​​മി​​​നെ​​​യും കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച് ക​​​ളി​​​പ്പി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ന്ന കോ​​​ടി​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പി​​​ൽ അ​​​ന്വേ​​​ഷ​​​ണം എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന് (ഇ​​​ഡി) കൈ​​​മാ​​​റാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി എ​​​സ്ഐ​​​ടി. ഈ ​​​കേ​​​സി​​​ൽ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ അ​​​ഴി​​​മ​​​തിനി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള വ​​​കു​​​പ്പുകൂ​​​ടി ചു​​​മ​​​ത്തും.

ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ട് ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പി​​​സി ആ​​​ക്ട് കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക. ഇ​​​തോ​​​ടെ ഇ​​​ഡി​​​ക്ക് അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​കും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ന്തി​​​മ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കും.

പി​​​സി ആ​​​ക്ടി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക കേ​​​സ് എ​​​ടു​​​ക്ക​​​ണോ അ​​​തോ ക​​​ള​​​മ​​​ശേ​​​രി കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ മ​​​തി​​​യോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ലാ​​​ണ് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്. വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ കേ​​​സെ​​​ടു​​​ത്തു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി​​​യും ആ​​​വ​​​ശ്യ​​​മാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം, വി​​​ദേ​​​ശ​​​നാ​​​ണ്യ വി​​​നി​​​മ​​​യ ലം​​​ഘ​​​ന നി​​​യ​​​മം ഈ ​​​ത​​​ട്ടി​​​പ്പി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​മോ​​​യെ​​​ന്ന് എ​​​സ്ഐ​​​ടി​​​ക്ക് ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. ട്ര​​​സ്റ്റു​​​ക​​​ൾ​​​ക്കും സൊ​​​സൈ​​​റ്റി​​​ക​​​ൾ​​​ക്കും മ​​​റ്റു​​​മെ​​​തി​​​രേ​​​യാ​​​ണ് ഇ​​​തു സാ​​​ധാ​​​ര​​​ണ​​​യാ​​​യി ചു​​​മ​​​ത്തു​​​ക.

സ്പോ​​​ണ്‍​സ​​​റാ​​​യ​​​ത് റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​ന്പ​​​നി​​​യാ​​​ണ്. ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ഈ ​​​വ​​​കു​​​പ്പ് നി​​​ല​​​നി​​​ൽ​​​ക്കു​​​മോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലും നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടും.

വി​​​ദേ​​​ശ​​​നാ​​​ണ്യ വി​​​നി​​​മ​​​യ​​​ച്ച​​​ട്ട​​​ത്തി​​​ന്‍റെ ലം​​​ഘ​​​നം ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​ത് സി​​​ബി​​​ഐ​​​യാ​​​ണ്. കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക്ക് അ​​​ന്വേ​​​ഷ​​​ണം കൈ​​​മാ​​​റാ​​​ൻ ആ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ങ്കി​​​ലും സ്പോ​​​ണ്‍​സ​​​ർ​​​ക്കെ​​​തി​​​രേ അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​തോ​​​ടെ ഇ​​​ഡി​​​ക്ക് എ​​​ഫ്ഐ​​​ആ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങാം.

റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​ന്പ​​​നി​​​ക്ക് ര​​​ണ്ട് ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് 206 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ച​​​താ​​​യും 22.68 കോ​​​ടി​​​യു​​​ടെ നി​​​കു​​​തിവെ​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ ജി​​​എ​​​സ്ടി വ​​​കു​​​പ്പ് എ​​​സ്ഐ​​​ടി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​വും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

Kerala

ഇ​ഡി രാ​ഷ്ട്രീ​യം ക​ളി​ച്ചാ​ൽ ഇ​ട​പെ​ടു​മെ​ന്നു ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ലെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടു പ​ഴ​യ​തു ത​ന്നെ​യാ​ണെ​ന്നും ഇ​തു​വ​രെ മാ​റി​യി​ട്ടി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ വ്യ​ക്ത​ത​യു​ള്ള പാ​ർ​ട്ടി​യാ​ണു സി​പി​ഐ. അ​തു നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്.

പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഇ​ഡി രാ​ഷ്ട്രീ​യം ക​ളി​ച്ചാ​ൽ സി​പി​ഐ കൈ​യും​കെ​ട്ടി നോ​ക്കി​നി​ൽ​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ ബി​നോ​യ് വി​ശ്വം പ​ക്ഷേ ഇ​ഡി​യു​ടെ ക​ത്തി​ന്മേ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പു​ർ​ണ​മാ​യി ത​ള്ളി​പ്പ​റ​യാ​നും ത​യാ​റാ​യി​ല്ല.

പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​ വീ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​നെ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​നു ബി​സി​ന​സ് വേ​റെ ഇ​ട​തു​രാ​ഷ്ട്രീ​യം വേ​റെ​യെ​ന്ന പ​ഴ​യ നി​ല​പാ​ടു ത​ന്നെ ബി​നോ​യ് ആ​വ​ർ​ത്തി​ച്ചു.

സി​പി​എ​മ്മു​മാ​യി രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മൊ​ന്നും സി​പി​ഐ​ക്കി​ല്ല. ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ ന​ല്ല യോ​ജി​പ്പി​ൽ ത​ന്നെ​യാ​ണ്. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ സി​പി​ഐ പ​ങ്കെ​ടു​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സി​പി​എ​മ്മു​മാ​യി ച​ർ​ച്ച തു​ട​രു​ക​യാ​ണെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു

National

ഇഡിക്കു നേരെ പ്രതിഷേധം; വാഹനങ്ങൾ തകർത്ത് ആം ആദ്മി പാർട്ടി പ്രവർത്തകർ

മൊഹാലി: പഞ്ചാബിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധവും അക്രമവും. ഗ്രേറ്റർ മൊഹാലി ഏരിയ ഡെവലപ്‌മെന്‍റ് അതോറിറ്റിയുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയ്ക്കിടെയാണ് മൊഹാലിയിൽ സംഘർഷാവസ്ഥയുണ്ടായത്.

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രതിഷേധക്കാരായ പാർട്ടി പ്രവർത്തകർ അടിച്ചുതകർത്തു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി ഔദ്യോഗിക വിവരമില്ല.

അക്രമികൾ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിക്കുന്നതിന്‍റെയും പൊലിസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിന്‍റെയും വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് പിണറായി വിജയന്‍റെ വസതിക്ക് മുന്നിൽ ഇഡി പരിശോധനയ്ക്ക് എത്തിയതിനെത്തുടർന്ന് സമാനമായ രീതിയിൽ പ്രതിഷേധവും സംഘർഷങ്ങളും ഉണ്ടായിരുന്നു.

Kerala

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ഡി​യെ ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടി​ല്ല: മ​ന്ത്രി ജ​നീ​ഷ്

പാ​ല​ക്കാ​ട്: മാ​സ​പ്പ​ടി​ക്കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ഡി​യെ ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടി​ല്ലെ​ന്നു കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. പാ​ല​ക്കാ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​നെ​പ്പോ​ലെ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രെ വേ​ട്ട​യാ​ടാ​ൻ ഇ​ഡി​യെ ഇ​ങ്ങോ​ട്ടു വി​ളി​പ്പി​ച്ച​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​നീ​ഷ് നീ​റോ ച​ക്ര​വ​ർ​ത്തി​യെ​പ്പോ​ലെ​യാ​ണെ​ന്ന ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചി​ന്ത ജെ​റോ​മി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ ചി​ന്ത​യു​ടെ പ്ര​യോ​ഗം കൊ​ള്ളാം എ​ന്നാ​യി​രു​ന്നു ജ​നീ​ഷി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ഡി​യു​ടെ കെ​ണി​യി​ൽ വീ​ഴു​ന്ന അ​മി​താ​വേ​ശം യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നി​ല്ലെ​ന്നു ഷാ​ഫി പ​റ​ന്പി​ൽ എം​പി​യും ഒ​രു ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി വ്യ​ക്ത​മാ​ക്കി. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു​പോ​കും. ഏ​തൊ​രു സ​ർ​ക്കാ​രും ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളേ യു​ഡി​എ​ഫ് സ​ർ​ക്കാ​രും ചെ​യ്തി​ട്ടു​ള്ളൂ. ചാ​ടി​പ്പു​റ​പ്പെ​ട്ട് എ​ഫ്ഐ​ആ​ർ ഇ​ട്ട​ത​ല്ല. നി​യ​മോ​പ​ദേ​ശം തേ​ടി​യാ​ണു ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്ത​ത്. ഞ​ങ്ങ​ൾ​ക്ക് ആ​രെ​യും കു​ടു​ക്ക​ണ​മെ​ന്ന ചി​ന്ത​യി​ല്ല. മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ കു​ടു​ക്കാ​ൻ സി​ബി​ഐ​യെ വി​ളി​ച്ചു​വ​രു​ത്തി​യ​ത് പി​ണ​റാ​യി വി​ജ​യ​ൻ ആ​ണെ​ന്നും ഷാ​ഫി വ്യ​ക്ത​മാ​ക്കി.

Kerala

മാ​സ​പ്പ​ടി കേ​സ്: അ​ന്വേ​ഷ​ണം പ്രതിരോധിക്കാൻ സിപിഎം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ഫോ​​​ഴ്സ് മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ (ഇ​​​ഡി) ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ​​​യും മു​​​ൻ മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ​​​തി​​​രേ​​​യും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ പ്രതിരോധിക്കാൻ സി​​​പി​​​എം നീക്കം.

അ​​​ന്വേ​​​ഷ​​​ണ​​​ത്തെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യും രാ​​​ഷ്ട്രീ​​​യ​​​മാ​​​യും നേ​​​രി​​​ടു​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ ത​​​ന്നെ​​​യാ​​​ണു സി​​​പി​​​എം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ​​​യും പ്രാ​​​ദേ​​​ശി​​​ക ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും അ​​​ന്വേ​​​ഷ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു കേ​​​സെ​​​ടു​​​ത്താ​​​ൽ കോ​​​ട​​​തി വ​​​ഴി നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടാ​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ചു.

മു​​​തി​​​ർ​​​ന്ന പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗ​​​വും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ​​​യു​​​ള്ള ഇ​​​ഡി​​​യു​​​ടെ നീ​​​ക്കം രാ​​​ഷ്ട്രീ​​​യപ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്ന സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യു​​​ടെ നി​​​ല​​​പാ​​​ട് ഇ​​​ന്ന​​​ലെ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബി ആ​​​വ​​​ർ​​​ത്തി​​​ച്ചു.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു ന​​​ൽ​​​കി. ഇ​​​ഡി​​​യു​​​ടെ ക​​​ത്തി​​​ന്മേ​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു സി​​​പി​​​എ​​​മ്മി​​​ന് ഉ​​​റ​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ങ്ങ​​​നെ സ​​​ർ​​​ക്കാ​​​ർ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ൽ അ​​​തി​​​നെ എ​​​ങ്ങ​​​നെ നേ​​​രി​​​ട​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലും പാ​​​ർ​​​ട്ടി വ്യ​​​ക്ത​​​ത വ​​​രു​​​ത്തി​​​യി​​​രു​​​ന്നു.

സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ ത​​​ന്നെ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​മാ​​​യി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സി​​​പി​​​എം നേ​​​തൃ​​​ത്വ​​​വും നി​​​യ​​​മ​​​വ​​​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു നേ​​​ര​​​ത്തേത​​​ന്നെ സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ​​​ഘ​​​ട്ട​​​ത്തി​​​ൽ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​മാ​​​ണു പാ​​​ർ​​​ട്ടി​​​ക്കു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കേ​​​സെ​​​ടു​​​ത്താ​​​ൽ മാ​​​ത്രം കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യാ​​​മെ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സംസ്ഥാന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലും ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ള്ള​​​ത്.

National

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വേ​ട്ട​യ്ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ന്നു: എം.​എ. ബേ​ബി

ന്യൂ​ഡ​ൽ​ഹി: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി ശി​പാ​ർ​ശ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി.

കേ​സ് നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സ് സി​പി​എ​മ്മി​നെ​തി​രാ​ണെ​ന്ന് പ​റ​ഞ്ഞ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വേ​ട്ട​യ്ക്ക് കേ​ര​ള സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വം കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി​യെ പി​ന്തു​ണ​യ്ക്കു​മോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും എം.​എ. ബേ​ബി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ഒ​രു തെ​റ്റും ചെ​യ്‌​തി​ട്ടി​ല്ല; ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ‌സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഒ​രു തെ​റ്റും ചെ​യ്‌​തി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ന്നോ​ട്ട് പോ​യാ​ലും ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ത​ന്നെ കാ​ര്യ​ങ്ങ​ളെ നേ​രി​ടു​മെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ ത​നി​ക്കെ​തി​രെ പ്ര​ച​രി​ച്ച വ്യാ​ജ വാ​ർ​ത്ത​ക​ളെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്‌​ത​പ്പോ​ഴും റെ​യ്‌​ഡു​ക​ൾ ന​ട​ത്തി​യ​പ്പോ​ഴും ഇ​ഡി ന​ട​പ​ടി​ക​ളെ എ​തി​ർ​ത്ത പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്. എ​ന്നാ​ൽ അ​തേ ഇ​ഡി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം കേ​ര​ള സ​മൂ​ഹം തീ​ർ​ച്ച​യാ​യും ച​ർ​ച്ച ചെ​യ്യു​മെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​ണ​റാ​യി​ക്കെ​തി​രാ​യ ഇ​ഡി​യു​ടെ ക​ത്ത് വി​ഷ​യം മ​ന്ത്രി​സ​ഭ​യി​ലും ച​ർ​ച്ച ചെ​യ്തേ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ ഇ​​​ഡി ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ വി​​​ഷ​​​യം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലും ച​​​ർ​​​ച്ച ചെ​​​യ്തേ​​​ക്കും.

വ​​​രു​​​ന്ന തി​​​ങ്ക​​​ളോ ചൊ​​​വ്വ​​​യോ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​സ​​​തീ​​​ശ​​​നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ധാ​​​ന യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യും. തു​​​ട​​​ർ​​​ന്ന് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യെ കൂ​​​ടി അ​​​ന്വേ​​​ഷ​​​ണ വി​​​ഷ​​​യം ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷ​​​മാ​​​കും പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​ക.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഒ​​​രു വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​ണ്ട്.

എ​​​ന്നാ​​​ൽ, സി​​​എം​​​ആ​​​ർ​​​എ​​​ൽ എം​​​ഡി ശ​​​ശി​​​ധ​​​ര​​​ൻ ക​​​ർ​​​ത്ത​​​യു​​​ടെ ഡ​​​യ​​​റ​​​യി​​​ൽ ചി​​​ല മ​​​ന്ത്രി​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ ഉ​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് ഭൂ​​​രി​​​ഭാ​​​ഗം പേ​​​രും സ്വീ​​​ക​​​രി​​​ക്കു​​​ക.

Kerala

പി​ണ​റാ​യി​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി; യു​ഡി​എ​ഫ് തീ​രു​മാ​നി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ഡി​​​​യു​​​​ടെ ക​​​​ത്തി​​​​ലെ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ​​​​യാ​​​​യ ന​​​​ട​​​​പ​​​​ടി യു​​​​ഡി​​​​എ​​​​ഫ് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ൾ അ​​​​ട​​​​ക്കം എ​​​​ല്ലാ​​​​വ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷ​​​​മാ​​​​കും തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു മു​​​​സ്‌​​​​ലിം​​​​ ലീ​​​​ഗ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ വി​​​​ജി​​​​ല​​​​ൻ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണ്. പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത. നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​ലെ പ്ര​​​​ധാ​​​​ന നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കും ശേ​​​​ഷ​​​​മാ​​​​കും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന്‍റെ ഏ​​​​ത് അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ക.

സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ ഡ​​​​യ​​​​റി​​​​യി​​​​ൽ ര​​​​ണ്ടു മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ പേ​​​​രു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത് വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ്ടെ​​​​ന്നാ​​​​ണ് ഭൂ​​​​രി​​​​ഭാ​​​​ഗം യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും അ​​​​ഭി​​​​പ്രാ​​​​യം. എ​​​​ജി ന​​​​ൽ​​​​കി​​​​യ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ലും പി​​​​ണ​​​​റാ​​​​യി​​​​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ തെ​​​​ളി​​​​വ് ഇ​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ഇ​​​​ന്ന​​​​ലെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ല്ല. വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ഹ​​​​രി​​​​പ്പാ​​​​ട്ടേ​​​ക്കു പോ​​​​യി. ഇ​​​​നി ചൊ​​​​വ്വാ​​​​ഴ്ച​​​​യോ​​​​ടെ മാ​​​​ത്ര​​​​മേ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​ക​​​​യു​​​​ള്ളൂ. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും മ​​​​ന്ത്രി പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യും അ​​​​ടു​​​​ത്ത ആ​​​​ഴ്ച മാ​​​​ത്ര​​​​മേ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് എ​​​​ത്തു​​​​ക​​​​യു​​​​ള്ളു. അ​​​​തി​​​​നാ​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി വൈ​​​​കാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത.

തെ​​​​റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ മു​​​​ഖം നോ​​​​ക്കാ​​​​തെ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നാണ് ഇ​​​​ന്ന​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞ​​​​ത്.

Kerala

പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്: അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം

കൊച്ചി: സിഎംആർഎൽ എക്സാലോജിക് കേസിൽ ഇഡി നൽകിയ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. എജി. ആഭ്യന്തരവകുപ്പിന് നിയമോപദേശം കൈമാറി. പിഎംഎൽഎ പ്രകാരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ റിപ്പോർട്ട്.

25 പേജുള്ള വിശദമായ റിപ്പോർട്ട് ആണ് ഇഡി. നൽകിയത്. ഇതിലെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയ്ക്ക് കൈക്കൂലി വാങ്ങി. ഇതിന് മകളുടെ കമ്പനിയെ ഉപയോഗപ്പെടുത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് അയച്ച കത്തിൽ ഉണ്ടായിരുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ തുടങ്ങി 12-ലധികം പേർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഇതിന്മേലാണ് എജി നിയമോപദേശം നൽകിയിരിക്കുന്നത്.

Kerala

പി​ണ​റാ​യി​ക്കും റി​യാ​സി​നും എ​തി​രേ​യു​ള്ള ഇ​ഡി​യു​ടെ ക​ത്ത്: തീ​രു​മാ​നം വൈ​കും

തി​​​രു​​​വ​​​ന​​​ന​​​ന്ത​​​പു​​​രം: സി​​​എം​​​ആ​​​ർ​​​എ​​​ൽ മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ ഇ​​​ഡി, സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മു​​​ൻ​​​മ​​​ന്ത്രി​​​യും മ​​​രു​​​മ​​​ക​​​നു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും എ​​​തി​​​രേ​​​യു​​​ള്ള ന​​​ട​​​പ​​​ടി ഇനിയും വൈ​​​കും.

ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഇ​​​ന്ന​​​ലെ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം വൈ​​​കും.

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ശ​​നി​​യാ​​ഴ്ച ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷം ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം മാ​​​ത്ര​​​മേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നാ​​​ണു വി​​​വ​​​രം.

തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​കും വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ ഏ​​​തു ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണം വേ​​​ണം എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക.

ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ൻ​​​മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെ​​​തി​​​രേ മൊ​​​ഴി​​​യു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​ഡി, സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

Kerala

ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തി: ഇഡിക്കെതിരെ സിഎംആര്‍എല്‍ എംഡിയും ഉന്നത ഉദ്യോഗസ്ഥരും

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയും ഉദ്യോഗസ്ഥരും. കേസില്‍ ഇഡി ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തുകയായിരുന്നു എന്നാണ് കര്‍ത്തയുടെയും ഉദ്യോഗസ്ഥരുടെയും വെളിപ്പെടുത്തല്‍.

ഇഡി ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്നാണ് ശശിധരന്‍ കര്‍ത്ത 2024ല്‍ സഹോദരന്‍ വഴി സമര്‍പ്പിച്ച മൊഴി പിന്‍വലിക്കല്‍ സത്യവാഗ്മൂലത്തില്‍ പറയുന്നത്. സേവനം നല്‍കാതെ ടി. വീണയ്ക്ക് പണം നല്‍കിയെന്ന് ശശിധരന്‍ കര്‍ത്ത സമ്മതിച്ചെന്നാണ് ഇഡിയുടെ വാദം. ഇത് തള്ളുന്നതാണ് ശശിധരന്‍ കര്‍ത്തയുടെ സത്യവാഗ്മൂലം.

സിഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജരും കമ്പനി സെക്രട്ടറിയുമായ പി. സുരേഷ് കുമാര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്. സുരേഷ് കുമാര്‍ എന്നിവര്‍ ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയത് നിയമവിരുദ്ധ സമീപനമാണെന്ന് കാണിച്ച് ഇഡി ഡയറക്ടര്‍ക്ക് ഔദ്യോഗികമായി നല്‍കിയ മൊഴി പിന്‍വലിക്കല്‍ സത്യവാഗ്മൂലത്തിലും ഇഡി ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തിയെന്ന് പറയുന്നുണ്ട്.

2024 ഏപ്രിലില്‍ നടന്ന ചോദ്യം ചെയ്യലിനെ കുറിച്ച് മെയ് മാസത്തില്‍ ആയിരുന്നു ഇഡി ഡയറക്ടര്‍ക്ക് കത്തയച്ചത്. ഇഡി നല്‍കിയ സമന്‍സിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായ സമയത്ത് തങ്ങള്‍ക്ക് കടുത്ത പീഡനങ്ങളും നിയമവിരുദ്ധമായ നടപടികളും നേരിടേണ്ടി വന്നുവെന്ന് ഉദ്യോഗസ്ഥര്‍ തങ്ങളുടെ മൊഴി പിന്‍വലിക്കല്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സത്യസന്ധമായി മറുപടി നല്‍കിയപ്പോള്‍ അത് തിരുത്തി പറയാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന് പി. സുരേഷ് കുമാര്‍ ആരോപിക്കുന്നു. ഇത് നിരസിച്ചതോടെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിന്റെ ഭാഗമായി 24 മണിക്കൂറോളം ഇഡി ഓഫീസില്‍ തടഞ്ഞുവച്ചു.

രാത്രി മുഴുവന്‍ ഉറങ്ങാന്‍ അനുവദിക്കാതെ പീഡിപ്പിച്ചതായി സിഎഫ്ഒ കെ.എസ്. സുരേഷ് കുമാറും പറയുന്നു. എക്‌സാലോജിക് കമ്പനിക്ക് സിഎംആര്‍എല്‍ സേവനങ്ങള്‍ നല്‍കിയിട്ടില്ലെന്നും രാഷ്ട്രീയക്കാര്‍ക്ക് നല്‍കാന്‍ കമ്പനി വ്യാജ ചെലവുകള്‍ കാണിച്ചു പണം ഉണ്ടാക്കിയെന്നും മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇത് നിരസിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പ്രസ്താവനകളില്‍ ഒപ്പിടേണ്ടി വന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.

Kerala

മാസപ്പടി കേസ്: ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി വ്യാ​​​ജമൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​; ഇ​​​ഡി​​​ക്കെ​​​തി​​​രേ സി​​​എം​​​ആ​​​ര്‍എ​​​ല്‍ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍

കൊ​​​ച്ചി: സി​​​എം​​​ആ​​​ര്‍എ​​​ല്‍ എ​​​ക്‌​​​സാ​​​ലോ​​​ജി​​​ക് കേ​​​സി​​​ല്‍ ഇ​​​ഡി​​​ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി സി​​​എം​​​ആ​​​ര്‍എ​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍. കേ​​​സി​​​ല്‍ ഇ​​​ഡി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി വ്യാ​​​ജ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍.

കൊ​​​ച്ചി​​​ന്‍ മി​​​ന​​​റ​​​ല്‍സ് ആ​​​ന്‍ഡ് റൂ​​​ട്ടൈ​​​ല്‍ ലി​​​മി​​​റ്റ​​​ഡി​​​ലെ (സി​​​എം​​​ആ​​​ര്‍എ​​​ല്‍) ചീ​​​ഫ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​രും ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ പി.​​​ സു​​​രേ​​​ഷ് കു​​​മാ​​​ര്‍, ചീ​​​ഫ് ഫി​​​നാ​​​ന്‍ഷ്യ​​​ല്‍ ഓ​​​ഫി​​​സ​​​ര്‍ കെ.​​​എ​​​സ്.​​​ സു​​​രേ​​​ഷ് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ന​​​ട​​​ത്തി​​​യ​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ സ​​​മീ​​​പ​​​ന​​​മാ​​​ണെ​​​ന്നു കാ​​​ണി​​​ച്ച് ഇ​​​ഡി ഡ​​​യ​​​റ​​​ക്ട​​​ര്‍ക്ക് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ന​​​ല്‍കി​​​യ റി​​​ട്രാ​​​ക്‌​​​ഷ​​​ന്‍ സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റി​​​ലാ​​​ണ് (മൊ​​​ഴി പി​​​ന്‍വ​​​ലി​​​ക്ക​​​ല്‍ പ്ര​​​സ്താ​​​വ​​​ന) ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. 2024 ഏ​​​പ്രി​​​ലി​​​ല്‍ ന​​​ട​​​ന്ന ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നെ​​​ക്കു​​​റി​​​ച്ച് മേ​​​യി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ഡി ഡ​​​യ​​​റ​​​ക്ട​​​ര്‍ക്ക് ക​​​ത്ത​​​യ​​​ച്ച​​​ത്.

2024 ഏ​​​പ്രി​​​ലി​​​ല്‍ ഇ​​​ഡി ന​​​ല്‍കി​​​യ സ​​​മ​​​ന്‍സി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​യ സ​​​മ​​​യ​​​ത്ത് ത​​​ങ്ങ​​​ള്‍ക്ക് ക​​​ടു​​​ത്ത പീ​​​ഡ​​​ന​​​ങ്ങ​​​ളും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളും നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്നു​​​വെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ത​​​ങ്ങ​​​ളു​​​ടെ മൊ​​​ഴി പി​​​ന്‍വ​​​ലി​​​ക്ക​​​ല്‍ പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

എ​​​ക്‌​​​സാ​​​ലോ​​​ജി​​​ക് ക​​​മ്പ​​​നി സി​​​എം​​​ആ​​​ര്‍എ​​​ല്ലി​​​ന് സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി മ​​​റു​​​പ​​​ടി ന​​​ല്‍കി​​​യ​​​പ്പോ​​​ള്‍ അ​​​തു തി​​​രു​​​ത്തിപ്പറയാ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സ​​​മ്മ​​​ര്‍ദം ചെ​​​ലു​​​ത്തി​​​യെ​​​ന്ന് പി.​​​ സു​​​രേ​​​ഷ് കു​​​മാ​​​ര്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു. ഇ​​​തു നി​​​ര​​​സി​​​ച്ച​​​തോ​​​ടെ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ചോ​​​ദ്യംചെ​​​യ്യ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 24 മ​​​ണി​​​ക്കൂ​​​റോ​​​ളം ഇ​​​ഡി ഓ​​​ഫീ​​​സി​​​ല്‍ ത​​​ന്നെ ത​​​ട​​​ഞ്ഞു​​​വ​​​ച്ച് രാ​​​ത്രി മു​​​ഴു​​​വ​​​ന്‍ ഉ​​​റ​​​ങ്ങാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​തെ പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യി സി​​​എ​​​ഫ്ഒ കെ.​​​എ​​​സ്.​​​സു​​​രേ​​​ഷ് കു​​​മാ​​​റും പ​​​റ​​​യു​​​ന്നു.

സി​​​എം​​​ആ​​​ര്‍എ​​​ല്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​സ്.​​​എ​​​ന്‍. ​​​ശ​​​ശി​​​ധ​​​ര​​​ന്‍ ക​​​ര്‍ത്ത​​​യു​​​ടെ വ​​​സ​​​തി​​​യി​​​ല്‍ ന​​​ട​​​ന്ന ചോ​​​ദ്യംചെ​​​യ്യ​​​ലി​​​ലും ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണു പെ​​​രു​​​മാ​​​റി​​​യ​​​തെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു.

Kerala

ത​നി​ക്കെ​തി​രെ​യും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു; ഇ​ഡി​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

കോ​ഴി​ക്കോ​ട്: സി​പി​എം വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ ത​നി​ക്കെ​തി​രെ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു​വെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ​യും കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ ഇ​ഡി​ക്കെ​തി​രെ​യും ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ചേ​ർ​ന്ന സി​പി​എം വി​ശാ​ല യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി. മൂ​ന്ന് പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ൾ യോ​ഗം അം​ഗീ​ക​രി​ച്ച​താ​യും എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യെ ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​ധ്യ​മ​ങ്ങ​ളെ​ക്കൂ​ടി കൂ​ട്ടു​പി​ടി​ച്ച് ഇ​ഡി ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ പോ​ലും റെ​യ്ഡ് ന​ട​ത്തു​ന്ന ഇ​ഡി​യു​ടെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളെ പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​രോ​ധി​ച്ച് തോ​ൽ​പി​ക്കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​ണ​റാ​യി​ക്കും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രാ​യ ഇ​ഡി നീ​ക്കം; സി​പി​എം പ്ര​മേ​യം പാ​സാ​ക്കി

കോ​ഴി​ക്കോ​ട്: പി​ണ​റാ​യി വി​ജ​യ​നും പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗം പ്ര​മേ​യം പാ​സാ​ക്കി. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​കെ. ബി​ജു​വാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. 

തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​ക്ക​ണ​മെ​ന്നും ഇ​ഡി വി​ഷ​യ​ത്തി​ലേ​ക്ക് ശ്ര​ദ്ധ തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ യോ​ഗ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സം മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രാ​യ ഇ​ഡി വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത് രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ച്ചി​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. 

ഈ ​നി​ർ​ദ്ദേ​ശം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​ങ്ങ​ളെ അ​റി​യി​ച്ച ശേ​ഷം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി​യ​ത്. ഇ​ഡി നീ​ക്കം വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യി​ൽ ത​ന്നെ ചെ​റു​ത്തി​ല്ലെ​ങ്കി​ൽ പു​റ​ത്ത് അ​ത് രാ​ഷ്ട്രീ​യ​മാ​യി തി​രി​ച്ച​ടി​യാ​കു​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ചി​ല നേ​താ​ക്ക​ൾ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കു​വ​ച്ചു. 

Kerala

മാസപ്പടി കേസ്: സിഎംആര്‍എല്‍ ജനറല്‍ മാനേജര്‍ ഇഡിക്ക് മുന്നില്‍, മുന്‍ ഓഡിറ്റര്‍മാരെ ചോദ്യം ചെയ്തു

കൊച്ചി: സിഎംആര്‍എല്‍എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്‍ ജനറല്‍ മാനേജര്‍ മനോഹര്‍ ദാസ് ഇന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായാണ് ഇഡി നോട്ടീസ് നല്‍കിയത്.

മാസപ്പടി നല്‍കിയ കാലയളവിലെ സിഎംആര്‍എലിന്‍റെ രണ്ട് മുന്‍ ഓഡിറ്റര്‍മാരെ ഇഡി തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും വിശദീകരണങ്ങളുമാണ് അന്വേഷണ സംഘം തേടിയത്.

കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള അന്തിമഘട്ട ചോദ്യം ചെയ്യലാണ് ഇഡി നടത്തുന്നത്. കുറ്റപത്രത്തിന്‍റെ കരട് ഉടന്‍ ദക്ഷിണമേഖലയുടെ ചുമതലയുള്ള ചെന്നൈ സ്‌പെഷല്‍ ഡയറക്ടര്‍ക്ക് കൈമാറുമെന്നാണ് വിവരം. ഡെപ്യൂട്ടി ലീഗല്‍ അഡ്വൈസറുടെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം എറണാകുളം പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന.

സിഎംആര്‍എല്‍ എംഡി എസ്.എന്‍. ശശിധരന്‍ കര്‍ത്ത, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ ടി. വീണ എന്നിവരടക്കം 12 പേരാണ് നിലവില്‍ കേസിലെ പ്രതികള്‍.

Kerala

പി​ണ​റാ​യി​ക്ക് മ​ക​ള്‍ മു​ഖേ​ന മൂ​ന്ന് കോ​ടി വാ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ല; ഇ​ഡി​യു​ടേ​ത് രാ​ഷ്ട്രീ​യ പ​ക പോ​ക്ക​ലെ​ന്ന് ടി.​കെ.​ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: മാ​സ​പ്പ​ടി കേ​സി​ൽ‌ പി​ണ​റാ​യി വി​ജ​യ​നെ പി​ന്തു​ണ​ച്ച് ടി.​കെ.​ഗോ​വി​ന്ദ​ൻ എം​എ​ൽ​എ. പി​ണ​റാ​യി​ക്ക് മ​ക​ള്‍ മു​ഖേ​ന മൂ​ന്ന് കോ​ടി വാ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ടി.​കെ.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് ആ​ളെ ചേ​ര്‍​ക്കു​ന്ന പ​ണി​യാ​ണ് ഇ​ഡി ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ആ​യു​ധം നി​ല​വാ​രം ഇ​ല്ലാ​ത്ത ഏ​ജ​ന്‍​സി​യാ​ണെ​ന്നും ഇ​ഡി​യു​ടേ​ത് രാ​ഷ്ട്രീ​യ പ​ക പോ​ക്കാ​ലാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. കേ​സി​ല്‍ പി​ണ​റാ​യി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും കു​റ്റ​മു​ണ്ടെ​ങ്കി​ല്‍ ശി​ക്ഷി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ഡി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​ന്നം തി​ന്നു​ന്ന​വ​ര്‍​ക്ക് വി​ശ്വ​സി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ടി.​കെ.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കെ​തി​രെ എം​എ​ല്‍​എ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ര​മ യോ​ഗ്യ​ന്‍ ആ​ണെ​ന്ന നി​ല​പാ​ട് ത​നി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ എം​എ​ൽ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ന്‍ യോ​ഗ്യ​ത​യു​ള്ള നി​ര​വ​ധി ആ​ളു​ക​ള്‍ പാ​ര്‍​ട്ടി​യി​ലു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മാ​സ​പ്പ​ടി കേ​സ്; സി​എം​ആ​ർ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് ഹാ​ജ​രാ​ക​ണം

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി സി​എം​ആ​ർ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക​ണം. ഇ​ന്നും നാ​ളെ​യു​മാ​യി ര​ണ്ടാം​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നീ​ക്കം. വീ​ണാ വി​ജ​യ​നെ ഇ​ത്ത​വ​ണ ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം.
‌
നേ​ര​ത്തെ ര​ണ്ട് ത​വ​ണ കേ​സി​ൽ വീ​ണ​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം ഇ​ഡി​യു​ടെ ക​ത്തി​ൽ കേ​സെ​ടു​ക്കു​ന്ന​തി​ൽ എ​ജി​യും ഡി​ജി​പി​യും സ​ർ​ക്കാ​രി​ന് വൈ​കാ​തെ സം​യു​ക്ത നി​യ​മോ​പ​ദേ​ശം ന​ൽ​കും.

 

Kerala

പി​​​ണ​​​റാ​​​യി​​​ക്കു ക​​​വ​​​ചം, നേ​​​തൃ​​​മാ​​​റ്റം അ​​​ജ​​​ന്‍​ഡ​​​യി​​​ലി​​​ല്ല; ഇ​​​ഡി​​​യെ പ​​​രാ​​​മ​​​ര്‍​ശി​​​ക്കാ​​​തെ ബേ​​​ബി

കോ​​​ഴി​​​ക്കോ​​​ട്: പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ക​​​ള്‍ വീ​​​ണ​​​യ്ക്കും മ​​​രു​​​മ​​​ക​​​ന്‍ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നും ​എ​​തി​​​രേ ഉ​​​യ​​​ര്‍​ന്ന മാ​​​സ​​​പ്പ​​​ടി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും ഇ​​​ഡി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളും സി​​​പി​​​എ​​​മ്മി​​​നെ പി​​​ടി​​​ച്ചു​​കു​​​ലു​​​ക്കി​​​യെ​​​ങ്കി​​​ലും ഈ ​​​വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പാ​​​ര്‍​ട്ടി​​​യി​​​ല്‍ നേ​​​തൃ​​​മാ​​​റ്റം എ​​​ന്ന അ​​​ജ​​​ന്‍​ഡ​​​യേ ഇ​​​ല്ലെ​​​ന്നു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍.

ഒ​​​ന്നേ​​​കാ​​​ല്‍ മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ട ഉ​​​ദ്ഘാ​​​ട​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ക​​​ട്ടെ ഇ​​​ഡി​​​യെ പ​​​രാ​​​മ​​​ര്‍​ശി​​​ക്കാ​​​തെ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി​​​യും.

പി​​​ണ​​​റാ​​​യി​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നു​​​മെ​​​തി​​​രാ​​​യ ഇ​​​ഡി നീ​​​ക്കം പാ​​​ര്‍​ട്ടി​​​ക്കെ​​​തി​​​രാ​​​യ നീ​​​ക്ക​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലൂ​​​ന്നി​​​യാ​​​ണ് സി​​​പി​​​എം വി​​​പു​​​ലീ​​​കൃ​​​ത സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ലെ ച​​​ര്‍​ച്ച​​​ക​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്.

Kerala

നു​ണ, പ​ച്ച​ക്ക​ള്ളം, അ​സം​ബ​ന്ധം; ഇ​​​ഡിക്കെതിരേ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

ക​​​ണ്ണൂ​​​ർ: ഇ​​​ഡി ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ ദി​​​ശ മാ​​​റ്റു​​​ന്നു​​​വെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. സേ​​​വ​​​നം ന​​​ൽ​​​കാ​​​തെ എ​​​ക്സാ​​​ലോ​​​ജി​​​ക്കി​​​ന് പ​​​ണം ന​​​ൽ​​​കി​​​യെ​​​ന്നും ഇ​​​തു​​​വ​​​ഴി സി​​​എം​​​ആ​​​ര്‍എ​​​ല്ലി​​​ന് സാ​​​മ്പ​​​ത്തി​​​കന​​​ഷ്ട​​​മു​​​ണ്ടാ​​​യി എ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണം.

ഇ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി സി​​​എം​​​ആ​​​ര്‍എ​​​ല്ലി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ ന​​​ൽ​​​കി​​​യ ആ​​​നുകൂ​​​ല്യ​​​ത്തി​​​ന്‍റെ കൈ​​​ക്കൂ​​​ലി​​​യാ​​​ണ് 3.28 കോ​​​ടി എ​​​ന്നാ​​​ണ് ഇ​​​ഡി​​​യു​​​ടെ പു​​​തി​​​യ ഭാ​​​ഷ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ത​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ രാ​​​ഷ്‌​​ട്രീ​​​യ​​​മാ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യും നേ​​​രി​​​ടു​​​മെ​​​ന്നും സി​​​പി​​​എം ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ത്ത് വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി വ്യ​​​ക്ത​​​മാ​​​ക്കി.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ഞാ​​​ൻ എ​​​ന്ത്, ആ​​​ർ​​​ക്ക് വ​​​ഴി​​​വി​​​ട്ട സ​​​ഹാ​​​യം ന​​​ൽ​​​കി എ​​​ന്നു പ​​​റ​​​യ​​​ണം. ഇ​​​ഡി​​​യു​​​ടെ അ​​​ന്വേ​​ഷ​​​ണം എ​​​ന്നി​​​ലേ​​​ക്കെ​​​ത്തി​​​ക്കാ​​​നാ​​​കു​​​മോ എ​​​ന്ന പ​​​രീ​​​ക്ഷ​​​ണ​​​മാ​​​ണി​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യൊ​​​രു ക്രി​​​മി​​ന​​​ൽ കേ​​​സി​​​ന്‍റെ വാ​​​തി​​​ൽ തു​​​റ​​​ക്കാ​​​നാ​​​ണ് ശ്ര​​​മം. ഇ​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി​​​ട്ടു​​​ള്ള ആ​​​രോ​​​പ​​​ണ​​​മാ​​​യ​​​ല്ല കാ​​​ണു​​​ന്ന​​​ത്. ത​​​ന്‍റെ പ്ര​​​സ്ഥാ​​​ന​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​നാ​​​ണ് ശ്ര​​​മം. എ​​​ത്ര​​ത​​​ന്നെ ക​​​ടു​​​ത്ത, നീ​​​ച​​​മാ​​​യ ആ​​​രോ​​​പ​​ണം ​ന​​​ട​​​ത്തി​​​യാ​​​ലും ഞ​​​ങ്ങ​​​ൾ ത​​​ള​​​രി​​​ല്ല. കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി തെ​​​ളി​​​വി​​​ല്ലെ​​​ന്ന് പ​​​റ​​​ഞ്ഞ​​​താ​​​ണ്. നി​​​യ​​​മ​​​ത്തെ രാ​​​ഷ്‌​​ട്രീ​​​യ ആ​​​യു​​​ധമാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് തു​​​ട​​​ർ​​​ഭ​​​ര​​​ണം ല​​​ഭി​​​ച്ച​​​തി​​​ന് പി​​​ന്നാ​​​ലെ, എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ​​​യും സി​​​പി​​​എ​​​മ്മി​​​നെ​​​യും ത​​​ക​​​ർ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ വ​​​ല​​​തു​​​പ​​​ക്ഷ ശ​​​ക്തി​​​ക​​​ൾ ഒ​​​ന്നി​​​ച്ച​​​ണി​​​നി​​​ര​​​ന്ന് സം​​​ഘ​​​ടി​​​ത ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ‍ഡി രാ​​​ഷ്‌​​​ട്രീ​​​യ ല​​​ക്ഷ്യ​​​ത്തോ​​​ടെ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തി​​​നു​​​വേ​​​ണ്ടി വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് ചോ​​​ർ​​​ത്തി ന​​​ൽ​​​കി​​യെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​രോ​​​പി​​​ച്ചു. സാ​​​ധാ​​​ര​​​ണ ക​​​ത്ത​​​യ​​​ച്ചാ​​​ൽ അ​​​പ്പോ​​​ൾ​​ത​​​ന്നെ പു​​​റ​​​ത്തു വ​​​രി​​​ല്ല. അ​​​തെ​​​ങ്ങ​​​നെ പു​​​റ​​​ത്താ​​​യി. ഇ​​​ഡി ത​​​ന്നെ ക​​​ത്ത് പു​​​റ​​​ത്തു കൊ​​​ടു​​​ക്കു​​​ന്ന സ്ഥി​​​തി​​​യാ​​​ണ്. ത​​​നി​​​ക്ക് ഇ​​​ഡി​​​യു​​​ടെ ഒ​​​രു ക​​​ത്തും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

സി​​​പി​​​എ​​​മ്മി​​​നെ ത​​​ക​​​ർ​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​യും കോ​​​ൺ​​​​ഗ്ര​​​സും കൈ ​​​കോ​​​ർ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത്ത​​​ര​​​ക്കാ​​​രോ​​​ട് സ​​​ഹ​​​താ​​​പ​​​മേ ഉ​​​ള്ളൂ. 2021ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​ന്പു​​​ത​​​ന്നെ കേ​​​ന്ദ്രം ഭ​​​രി​​​ക്കു​​​ന്ന ബി​​​ജെ​​​പി​​​യും സം​​​സ്ഥാ​​​ന​​​ത്തെ യു​​​ഡി​​​എ​​​ഫും സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഏ​​​കോ​​​പ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. യു​​​ഡി​​​എ​​​ഫി​​​ന് ഭ​​​ര​​​ണം ല​​​ഭി​​​ച്ച​​​തോ​​​ടെ എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ ത​​​ക​​​ർ​​​ക്കാ​​​ൻ ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണ് ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത പ​​​രി​​​പാ​​​ടി​​​യാ​​​യി മാ​​​റി. ത​​​ന്നെ രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യി തേ​​​ജോ​​​വ​​​ധം ചെ​​​യ്യാ​​​നാ​​​ണി​​​പ്പോ​​​ൾ ശ്ര​​​മ​​​മെ​​​ന്നും ഉ​​​ണ്ടാ​​​യി​​​ല്ലാ വെ​​​ടി പൊ​​​ട്ടി​​​ച്ചാ​​​ൽ ഞ​​​ങ്ങ​​​ൾ ഞെ​​​ട്ടി​​​പ്പോ​​​കു​​​മെ​​​ന്ന് ക​​​രു​​​തേ​​​ണ്ടെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

ഇ​​​ഡി​​​ക്കു മു​​​ന്നി​​​ൽ വീ​​​ണ എ​​​ല്ലാം സ​​​മ്മ​​​തി​​​ച്ചു എ​​​ന്ന​​​ത് ശു​​​ദ്ധ നു​​​ണ​​​യും പ​​​ച്ച​​​ക്ക​​​ള്ള​​​വു​​മാ​​​ണ്. റെ​​​ഡ്ബു​​​ക്ക് എ​​​ന്നൊ​​​ക്കെ പ​​​റ​​​യു​​​ന്ന​​​ത് തി​​​ക​​​ഞ്ഞ അ​​​സം​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്നും പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞു. ഇ​​​ഡി പ​​​റ​​​യു​​​ന്ന​​​തും മ​​​ന​​​സി​​​ൽ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തും സ്വ​​​ന്തം വാ​​​ർ​​​ത്ത​​​ക​​​ളാ​​​ക്കി ഞ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നി​​​ര​​​ന്ത​​​ര പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന വ​​​ല​​​തു​​​പ​​​ക്ഷ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും ഓ​​​ർ​​​ക്കു​​​ന്ന​​​ത് ന​​​ല്ല​​​താ​​ണെ​​​ണ മു​​​ന്ന​​​റി​​​യി​​​പ്പും പി​​​ണ​​​റാ​​​യി ന​​​ല്കി.

വൈ​​​ദ്യു​​​തി വ​​​കു​​​പ്പി​​​ൽ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത

കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്ന് വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കാ​​​ത്ത പ്ര​​​ശ്നം മു​​​മ്പും ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. അ​​​പ്പോ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫ് കൈ ​​​കെ​​​ട്ടി നി​​​ൽ​​​ക്കാ​​​തെ പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​തെ​​​ന്ന് വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

സ​​​ർ​​​ക്കാ​​​ർ നി​​​സ​​​ഹാ​​​യാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. വൈ​​​ദ്യു​​​തിമ​​​ന്ത്രി​​​ക്കു​​പോ​​​ലും ഒ​​​ന്നും പ​​​റ​​​യാ​​​നാ​​​കാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്. കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​തെ​​​ന്നും പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞു.

Kerala

'ഇ​ഡി​ക്ക് രാ​ഷ്‌​ട്രീ​യ​ല​ക്ഷ്യം; എ​ന്നെ കു​റ്റ​ക്കാ​ര​നാ​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​പ​ര​മാ​യ തി​ര​ക്ക​ഥ മ​തി​യാ​വി​ല്ല': പി​ണ​റാ​യി‌

ക​ണ്ണൂ​ർ: എ​ന്നെ കു​റ്റ​ക്കാ​ര​നാ​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​പ​ര​മാ​യ തി​ര​ക്ക​ഥ മ​തി​യാ​വി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന തെ​ളി​വു​ക​ൾ വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി‌ വി​ജ​യ​ൻ. കോ​ട​തി​ക​ൾ പോ​ലും ത​ള്ളി​യ കേ​സാ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​ത് വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​മാ​യി ക​രു​തു​ന്നി​ല്ല. പ്ര​സ്ഥാ​ന​ത്തെ ത​ക​ർ​ക്കാ​നു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണ്. ഉ​ണ്ട​യി​ല്ലാ വെ​ടി​പൊ​ട്ടു​ന്ന​ത് കേ​ട്ട് ഞ​ങ്ങ​ൾ ഞെ​ട്ടി​പ്പൊ​യെ​ന്ന് വ​ല​തു​പ​ക്ഷം ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം ക​ണ്ണൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ഡി രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. എ​നി​ക്ക് ഇ​ഡി​യു​ടെ യാ​തൊ​രു ക​ത്തും ല​ഭി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് സി​എം​ആ​ർ​എ​ലി​ന് വ​ഴി​വി​ട്ട ഒ​രു ആ​നു​കു​ല്യ​വും ന​ൽ​കി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. അ​ങ്ങ​നെ ന​ൽ​കി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന എ​ന്തെ​ങ്കി​ലും രേ​ഖ ഹാ​ജ​രാ​ക്ക​പ്പെ​ട്ടി​ട്ടു​മി​ല്ല.

ഇ​ഡി നി​ര​ത്തു​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ ഇ​പ്പോ​ൾ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. സി​എം​ആ​ർ​എ​ലി​ന് യാ​തൊ​രു സേ​വ​ന​വും ല​ഭി​ക്കാ​തെ എ​ക്സാ​ലോ​ജി​ക് പ​ണം ന​ൽ​കി​യെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ഇ​ഡി പ​റ​ഞ്ഞി​രു​ന്ന​ത്. സി​എം​ആ​ർ​എ​ലി​ന് വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​തി​ന് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ കൈ​ക്കൂ​ലി​യെ​ന്നാ​ണ് പു​തി​യ ഭാ​ഷ്യം. ഒ​രേ ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് ഒ​രേ അ​ന്വേ​ഷ​ണ സം​വി​ധാ​നം ര​ണ്ടു വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു. ഏ​തി​ലാ​ണ് ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തെ​ന്ന് അ​വ​ർ ത​ന്നെ വ്യ​ക്ത​ത വ​രു​ത്ത​ണം.

പു​തി​യ ആ​രോ​പ​ണ​ങ്ങ​ൾ ഇ​ഡി ത​ന്നെ പു​റ​ത്തു​വി​ടു​ന്നു. അ​ഴി​മ​തി നി​രോ​ധ​ന​നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി ഡി​ജ​പി​ക്ക് ക​ത്ത് ന​ൽ​കി. 25 പേ​ജു​ള്ള റി​പ്പോ​ർ​ട്ടാ​ണ് കൈ​മാ​റി​യ​തെ​ന്നാ​ണ് മാ​ധ്യ​ങ്ങ​ളി​ൽ നി​ന്ന​റി​ഞ്ഞ​ത്. സാ​ധാ​​ണ​നി​ല​യ്ക്ക് സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് ഇ​ഡി ക​ത്ത​യ​ച്ചാ​ൽ അ​പ്പോ​ൾ ത​ന്നെ പു​റ​ത്തു​വ​രി​ല്ല. ഇ​ഡി ത​ന്നെ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​കൊ​ടു​ക്കു​ന്ന സ്ഥി​തി​യാ​യി. എ​ന്നെ​ക്കു​റി​ച്ച് അ​തി​ൽ പ​രാ​മ​ർ​ശ​മൊ​ന്നു​മി​ല്ല. എ​നി​ക്കൊ​രു ക​ത്തും ല​ഭി​ച്ചി​ട്ടി​ല്ല.

സെ​ക്ര​ട്ട​റി ആ​കും മു​ന്പ് ത​നി​ക്കു​നേ​രെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. സി​പി​എ​മ്മി​നെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രോ​ട് സ​ഹ​താ​പം മാ​ത്ര​മേ​യു​ള്ളൂ. ത​ക​ർ​ത്തു​ക​ള​യാ​മെ​ന്ന് ദു​ർ​മോ​ഹം ആ​ർ​ക്കും വേ​ണ്ട. 2016ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. സം​ഘ​ടി​ത ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. കോ​വി​ഡ് കാ​ല​ത്തെ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​നി​ന്ന് നേ​രി​ട്ട​പ്പോ​ൾ മു​ൻ​ക​രു​ത​ൽ പോ​ലും അ​ട്ടി​മ​റി​ക്കു​ന്ന ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി.

2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പേ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ യു​ഡി​എ​ഫും ബി​ജെ​പി​യും ഒ​ന്നി​ച്ചാ​ക്ര​മി​ക്കു​ന്ന രീ​തി ഉ​യ​ർ​ന്നു. എ​ല്ലാ വ​ല​തു​പ​ക്ഷ ശ​ക്തി​ക​ളും എ​ൽ​ഡി​എ​ഫി​നെ​തി​രെ അ​ണി​നി​ര​ന്നു. സം​ഘ​ടി​ത ആ​ക്ര​മ​ണം ആ​രംഭി​ച്ചു. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും പ്ര​തി​പ​ക്ഷ​ത്തു​ള്ള യു​ഡി​എ​ഫും ആ​ക്ര​മ​ണ​ത്തി​ൽ ക​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.

2026ൽ ​യു​എ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ഒ​രു മാ​റ്റം ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വ​രു​ന്നു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ആ​ക്ര​മ​ണം കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത പ​രി​പാ​ടി​പാ​ടി​യി മാ​റി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി​ത്തം കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന നി​ല​യി​ലേ​ക്കെ​ത്തി. ഇ​ങ്ങ​നെ​യാ​ണ് ഇ​ഡി​യു​ടേ​തെ​ന്ന് പ​റ​യു​ന്ന ചി​ല പേ​ജു​ക​ളും ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ന്ന​തെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

National

പിഎയുടെ വീട്ടിൽ ഇഡി റെയ്ഡ്; കോൺ​ഗ്രസിലെ പദവികൾ രാജിവച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി

ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പാർട്ടി പദവികളിൽനിന്ന് രാജി പ്രഖ്യാപിച്ചു. പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ പണവും സ്വർണവും പിടിച്ചെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പടിയിറക്കം.

ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് തുടങ്ങിയ പ്രധാന പദവികളാണ് ഹരീഷ് റാവത്ത് ഒഴിഞ്ഞത്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു വിവാദത്തിനും കാരണക്കാരനാകാൻ താനാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം രാജി സമർപ്പിച്ചത്.

2016-ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹരീഷ് റാവത്തിന്‍റെ പിഎയായ ചന്ദൻ സിംഗ് ജീനയുടെ വീട്ടിൽ ഇഡി പരിശോധന നടത്തിയത്.

റെയ്ഡിൽ 32 ലക്ഷം രൂപയും വലിയതോതിൽ സ്വർണവും ആഡംബര വാച്ചുകളും പിടിച്ചെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ പിഎയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും വരുംദിവസങ്ങളിൽ സത്യം പുറത്തുവരുമെന്നുമാണ് ഹരീഷ് റാവത്തിന്‍റെ പ്രതികരണം.

രാജ്യത്ത് കോൺഗ്രസും രാഹുൽ ഗാന്ധിയും അഴിമതിക്കെതിരായ ശക്തമായ പോരാട്ടം നടത്തുമ്പോൾ, താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്താൻ ഇടയാക്കരുത് എന്ന ബോധ്യത്തിലാണ് പദവികൾ ഒഴിയുന്നതെന്ന് ഹരീഷ് വ്യക്തമാക്കി.

National

കൂടുതൽ മന്ത്രിമാരെ ഇഡി ലക്ഷ്യമിട്ടേക്കാം: ഡി.​കെ. ശി​വ​കു​മാ​ർ

ബം​​​​ഗ​​​​ളൂ​​​​രു: എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് (ഇ​​​​ഡി) മൂ​​​​ന്നോ നാ​​​​ലോ മ​​​​ന്ത്രി​​​​മാ​​​​രെ​​​​ക്കൂ​​​​ടി ല​​​​ക്ഷ്യ​​​​മി​​​​ട്ടേ​​​​ക്കാ​​​​മെ​​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ.

പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് മ​​​​ന്ത്രി സ​​​​തീ​​​​ഷ് ജാ​​​​ർ​​​​ക്കി​​​​ഹോ​​​​ളി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഇ​​​​ഡി റെ​​​​യ്ഡ് രാ​​​​ഷ്ട്രീ​​​​യ​​പ്രേ​​​​രി​​​​ത​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​രോ​​പി​​ച്ചു. വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി​​​​യി​​​​ൽ ജാ​​​​ർ​​​​ക്കി​​​​ഹോ​​​​ളി​​​​യെ മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

Kerala

പിണറാ​​​യിക്കെതിരേയുള്ള ഇ​ഡിയുടെ ക​ത്ത് ; അ​ന്വേ​ഷ​ണം നീ​ളു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തിരേ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) ഡി​​​ജി​​​പി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ തീ​​​രു​​​മാ​​​നം നീ​​​ളു​​​ന്നു.

മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെയും മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നെയും പ്ര​​​തി ചേ​​​ർ​​​ത്ത് കേ​​​സെ​​​ടു​​​ക്കാ​​​ൻ ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ നേ​​​രി​​​ട്ടു​​​ള്ള മൊ​​​ഴി​​​ക​​​ളും തെ​​​ളി​​​വു​​​ക​​​ളും ഇ​​​ല്ലെ​​​ന്നാ​​​ണ് അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ൽ (എ​​​ജി) ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ഉ​​​ണ്ടോ എ​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ക​​​യു​​​ള്ളൂവെ​​​ന്നും ഇ​​​തി​​​നാ​​​യി ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ കൂ​​​ടി വേ​​​ണ്ടിവ​​​രു​​​മെ​​​ന്നു​​​മാ​​​ണ് എ​​​ജി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

സി​​​എം​​​ആ​​​ർ​​​എ​​​ല്ലി​​​ൽ നി​​​ന്നു മാ​​​സ​​​പ്പ​​​ടി വാ​​​ങ്ങി​​​യ​​​തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നു​​​മെ​​​തി​​​രേ പ്ര​​​ത്യ​​​ക്ഷ​​​ത്തി​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ഇ​​​ല്ലെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക അ​​​നു​​​മാ​​​നം. എ​​​ജി​​​യു​​​ടെ നി​​​യ​​​മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം മാ​​​ത്ര​​​മേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​കൂ. നേരത്തേ ക​​​ണ്ടെ​​​ത്തി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ തെ​​​ളി​​​വു​​​ക​​​ളും മൊ​​​ഴി​​​ക​​​ളു​​​മാ​​​ണ് ഇ​​​ഡി​​​യു​​​ടെ ക​​​ത്തി​​​ലു​​​ള്ള​​​ത്.

മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളി​​​ൽനി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തെ​​​ന്നു പ​​​റ​​​യു​​​ന്ന റെ​​​ഡ് ബു​​​ക്കി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ഡി നേ​ര​ത്തേ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു. വീ​​​ണ​​​യു​​​ടെ ബാ​​​ങ്ക് സ്റ്റേ​​​റ്റ്മെ​​​ന്‍റു​​​ക​​​ളി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് റി​​​യാ​​​സി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ കോ​​​ഴി​​​ക്കോ​​​ട്ടെ വീ​​​ടു​​​ക​​​ളി​​​ൽ ഇ​​​ഡി അ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​ൽനി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് റെ​​​ഡ് ബു​​​ക്കി​​​ലേ​​​തെ​​​ന്ന് ഇ​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റി​​​യ ക​​​ത്തി​​​ലും പ​​​റ​​​യുന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ഡി നേ​ര​ത്തേ കോ​​​ട​​​തി​​​യി​​​ലും ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു.

സി​​​എം​​​ആ​​​ർ​​​എ​​​ല്ലി​​​ൽനി​​​ന്നു പ​​​ല​​​പ്പോ​​​ഴാ​​​യി ടി. ​​​വീ​​​ണ കൈ​​​പ്പ​​​റ്റി​​​യ 3.28 കോ​​​ടി രൂ​​​പ ബാ​​​ങ്ക് വ​​​ഴി​​​യാ​​​ണ് റി​​​യാ​​​സി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്ക് കൈ​​​മാ​​​റി​​​യ​​​ത്. ഈ ​​​തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന റി​​​യാ​​​സി​​​നും വേ​​​ണ്ടി വീ​​​ണ കൈ​​​പ്പ​​​റ്റി​​​യ​​​തെ​​​ന്നാ​​​ണ് ഇ​​​ഡി​​​യു​​​ടെ അ​​​നു​​​മാ​​​നം. എ​​​ന്നാ​​​ൽ, ഇ​​​ത് പി​​​ണ​​​റാ​​​യി​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​നു​​​ള്ള തെ​​​ളി​​​വു​​​ക​​​ളും മൊ​​​ഴി​​​ക​​​ളും ക​​​ത്തി​​​ൽ ഇ​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രം.

സി​​​എം​​​ആ​​​ർ​​​എ​​​ൽ എം​​​ഡി ശ​​​ശി​​​ധ​​​ര​​​ൻ ക​​​ർ​​​ത്ത​​​യു​​​ടെ മൊ​​​ഴി​​​യി​​​ലും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു വേ​​​ണ്ടി​​​യാ​​​ണ് വീ​​​ണ​​​യ്ക്ക് തു​​​ക കൈ​​​മാ​​​റി​​​യ​​​തെ​​​ന്നു പ​​​റ​​​യു​​​ന്നി​​​ല്ല. ക​​​ന്പ​​​നി​​​യു​​​ടെ മു​​​ൻ ചീ​​​ഫ് ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്ന സു​​​രേ​​​ഷി​​​ന്‍റെ മൊ​​​ഴി​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും റി​​​യാ​​​സി​​​നും വേ​​​ണ്ടി​​​യാ​​​ണ് വീ​​​ണ​​​യ്ക്ക് മാ​​​സ​​​പ്പ​​​ടി ന​​​ൽ​​​കി​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

തെ​​​ളി​​​വു​​​ക​​​ളും മൊ​​​ഴി​​​ക​​​ളും അ​​​നു​​​കൂ​​​ല​​​മ​​​ല്ലാ​​​ത്ത​​​താ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള നി​​​യ​​​മോ​​​പ​​​ദേ​​​ശം നീ​​​ളാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ർ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂ. വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​കും സാ​​​ധ്യ​​​ത ഏ​​​റെ​​​യു​​​ള്ള​​​ത്.

എ​​​ന്നാ​​​ൽ, മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ ഇ​​​ഡി ന​​​ൽ​​​കി​​​യ ക​​​ത്ത് അ​​​തീ​​​വ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​തി​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​യി​​​ല്ലെ​​​ന്നും കെ​​​പി​​​സി​​​സി യോ​​​ഗ​​​ത്തി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​വ​​​ർ​​​ത്തി​​​ച്ചു. ശ​​​ശി​​​ധ​​​ര​​​ൻ ക​​​ർ​​​ത്ത​​​യു​​​ടെ മാ​​​സ​​​പ്പ​​​ടി ഡ​​​യ​​​റി​​​യി​​​ൽ ഇ​​​പ്പോ​​​ഴ​​​ത്തെ ചി​​​ല മ​​​ന്ത്രി​​​മാ​​​രു​​​ടെ പേ​​​രു​​​ള്ള​​​തി​​​നാ​​​ൽ വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ കേ​​​സെ​​​ടു​​​ത്തു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നെ പ​​​ല​​​രും എ​​​തി​​​ർ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വു​​​മു​​​ണ്ട്.

Kerala

രാഷ്ട്രീയ ലക്ഷ്യംവച്ച് എന്ത് വൃത്തികേട് ചെയ്യാനും ഇഡിക്ക് മടിയില്ലെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യംവച്ച് എന്ത് വൃത്തികേട് ചെയ്യാനും ഇഡിക്ക് മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 1956 ൽ രൂപപ്പെടുത്തിയ ഒരു സംവിധാനം ആണ് ഇഡി. ഇഡിക്ക് വലിയ അധികാര അവകാശങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വരുന്നതെങ്ങനെ എന്ന് വിലയിരുത്തലായിരുന്നു ഇഡിയുടെ പണി. പി. ചിദംബരത്തിന്‍റെ കാലത്താണ് ഇഡിക്ക് എന്തിലും ഇടപെടാനുള്ള അവകാശം നൽകിയത്. ആ ചിദംബരത്തിന് തന്നെ പിന്നീട് പണിയായി. വേണ്ടതിലും വേണ്ടാത്തതിലും ഇടപെടാനുള്ള അവകാശം ഇഡിക്ക് ഉണ്ടോ എന്ന് കോടതി പരിഗണിക്കുകയാണ്. പുതിയ കേസ് പിണറായിക്കെതിരെ എടുക്കാനാണ് നീക്കമെന്നും ഗോവിന്ദൻ പറഞ്ഞു.

കരുവന്നൂർ ബാങ്കാണ് ഏറ്റവും വലിയ ഉദാഹരണം. മാനേജറും സെക്രട്ടറിയും ജയിലിലായി. സംസ്ഥാനത്ത് കൃത്യമായി കേസ് കൈകാര്യം ചെയ്തു. എന്നാൽ പ്രശ്നം അവസാനിക്കുമെന്ന ഘട്ടത്തിൽ ഇഡി വന്നു. ജയിലിൽ കിടക്കുന്നവരെ മാപ്പുസാക്ഷിയാക്കാം എന്ന് ഇഡി പറഞ്ഞു. പാർട്ടിക്കാരാണ് ഇതെല്ലാം ചെയ്തതെന്ന് പറഞ്ഞാൽ മതി എന്നാണ് അവരോട് ഇഡി ആവശ്യപ്പെട്ടതെന്നും ഗോവിന്ദൻ ആരോപിച്ചു.

Kerala

ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയെന്ന് എം.എ. ബേബി

തിരുവനന്തപുരം: ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബിജെപിയുടെ ഒരു പോഷക വകുപ്പായിട്ടാണ് ഇഡി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

രാഷ്ട്രീയ രംഗത്തുള്ളവർക്കെതിരെ ഇഡി കേസെടുക്കുകയും ആ കേസുകളിൽപെടുന്നവർ ബിജെപിയിൽ ചേരുന്നതോടെ കേസ് തീരുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്ന നേതാക്കന്മാരുടെ പാർട്ടിയല്ല സിപിഎം എന്ന് ഇഡിക്ക് ഇനി കേരളത്തിൽ നിന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ അഭിഭാഷകൻ കൂടിയായ ഒരു നിയമസഭാംഗം മുൻപ് കോടതിയെ സമീപിച്ചിരുന്നു. വിജിലൻസ് കോടതി കേസിന് കഴമ്പില്ലെന്ന് പറഞ്ഞ് തള്ളിയതിനെ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഹർജി തള്ളുകയാണ് ഉണ്ടായത്.

പരാതിയുമായി വന്നയാൾക്ക് രാഷ്ട്രീയമായി എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കിൽ അത് രാഷ്ട്രീയമായി പോരാടി പരിഹരിക്കണമെന്നും കോടതിയുടെ സമയം ഇതിനായി മിനക്കെടുക്കരുതെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയതെന്നും ബേബി കൂട്ടിച്ചേർത്തു.

Kerala

'കേ​സെ​ടു​ത്താ​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ അ​ല്പം ബു​ദ്ധി​മു​ട്ടും'; പി​ണ​റാ​യി​ക്കെ​തി​രെ തി​ടു​ക്ക​പ്പെ​ട്ട് ന​ട​പ​ടി​യി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി ശി​പാ​ർ​ശ പ്ര​കാ​രം പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ എ​ടു​ത്തു​ചാ​ടി തീ​രു​മാ​ന​മി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്.

വി​ഷ​യ​ത്തി​ൽ എ​ടു​ത്തു​ചാ​ടി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്ന​ത്. നി​യ​മ​വ​ശ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്രം ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് യോ​ഗ​ത്തി​ലെ തീ​രു​മാ​നം. ‌

അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് തി​ടു​ക്ക​പ്പെ​ട്ട് ന​ട​പ​ടി​യു​ണ്ടാ​കു​ക​യോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ചെ​യ്‌​താ​ൽ ദേ​ശീ​യ​ത​ല​ത്തി​ല​ട​ക്കം അ​തി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ബു​ദ്ധി​മു​ട്ടേ​ണ്ടി വ​രു​മെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​യാ​ണ് വി​വ​രം.

 

 

Kerala

പി​ണ​റാ​യി​ക്കെ​തി​രെ മൊ​ഴി ന​ൽ​കാ​ൻ ഭീ​ഷ​ണി; സി​എം​ആ​ർ​എ​ല്ലു​മാ​യി വീ​ണ​യ്ക്കു​ള്ള​ത് നി​യ​മ​പ​ര​മാ​യ പ​ണ​മി​ട​പാ​ടെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ. മാ​സ​പ്പ​ടി വാ​ങ്ങി​യെ​ന്ന് ചി​ത്രീ​ക​രി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും വീ​ണ​യ്ക്കു​മെ​തി​രെ മൊ​ഴി ന​ൽ​കാ​ൻ ത​ന്‍റെ സു​ഹൃ​ത്ത് ഹ​സ​ൻ വാ​രി​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. ഹ​സ​ൻ വാ​രി​സി​ന്‍റെ സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹ​സ​ൻ വാ​രി​സി​ന്‍റെ വീ​ട്ടി​ൽ ഇ​ഡി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ ഇ​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ ഏ​ർ​പ്പാ​ടാ​ണെ​ന്ന് പ​റ​യ​ണ​മെ​ന്ന് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് റി​യാ​സ് ആ​രോ​പി​ച്ചു. വി​സ​മ്മ​തി​ച്ച​പ്പോ​ൾ വീ​ണ​യു​ടെ പേ​ര് പ​റ​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.
‌
തു​ട​ർ​ന്ന് ഹ​സ​ൻ വാ​രി​സി​ന്‍റെ മ​ക​ളെ കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തേ​തു​ട​ർ​ന്നാ​ണ് ത​ന്‍റെ പേ​ര് വാ​രി​സി​ന് പ​റ​യേ​ണ്ടി വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​യ​മാ​യ പി​താ​വി​നെ മ​ർ​ദി​ക്കു​മെ​ന്ന് ഉ​ൾ​പ്പെ​ടെ ഇ​ഡി റെ​യ്‌​ഡ് ന​ട​ന്ന സ​മ​യ​ത്ത് ഭീ​ഷ​ണി ഉ​ണ്ടാ​യെ​ന്നും വീ​ണ കൊ​ടു​ക്കാ​ത്ത മൊ​ഴി കൊ​ടു​ത്തു എ​ന്ന് പ​റ​യു​ന്നു​വെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ വാ​ർ‌​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

സി​എം​ആ​ർ​എ​ല്ലും വീ​ണ​യും ത​മ്മി​ലു​ള്ള​ത് നി​യ​മ​പ​ര​മാ​യ പ​ണ​മി​ട​പാ​ട് ആ​ണെ​ന്നും വീ​ണ​യി​ൽ നി​ന്ന് സേ​വ​നം കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് സി​എം​ആ​ർ​എ​ൽ എം​ഡി​യോ ഉ​ദ്യോ​ഗ​സ്ഥ​രോ മൊ​ഴി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

 

Kerala

'ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ, നിയമപരമായി പോരാടും': മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇഡി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തള്ളി വീണ്ടും പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ. വിവരങ്ങള്‍ അസംബന്ധമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഇന്നത്തെ മാധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങൾ ഉണ്ട്. ഇഡി ചോർത്തിക്കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

ഇഡി അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെയെന്നും നിയമപരമായി പോരാടുമെന്നും റിയാസ് കൂട്ടിച്ചേർത്തു.

National

ഇഡി നീക്കത്തെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ ചെ​യ്ത എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് (ഇ​ഡി) ന​ട​പ​ടി​യെ അ​പ​ല​പി​ച്ചു സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ.

വീ​ണാ വി​ജ​യ​നെ​തി​രാ​യ അ​ന്വേ​ഷ​ണം അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ല​ക്ഷ്യം​വ​യ്ക്കാ​നു​ള്ള ഒ​രു മ​റ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് തു​ട​ക്കം മു​ത​ൽ​ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ല​ക്ഷ്യം​വ​യ്ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യു​ടെ ഒ​രു ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും സി​പി​എം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ഡി ന​ട​പ​ടി​യെ പി​ന്തു​ണ​യ്ക്കു​ക​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ഇ​ര​ട്ട​ത്താ​പ്പ് തു​റ​ന്നു​കാ​ട്ടു​ക​യാ​ണെ​ന്നു സി​പി​എം കു​റ്റ​പ്പെ​ടു​ത്തി.

രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പടെ​യു​ള്ള അ​വ​രു​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ഇ​ഡി ന​ട​പ​ടി​ക​ളെ ഇ​തേ കോ​ൺ​ഗ്ര​സ് എ​തി​ർ​ക്കു​ക​യാ​ണ്. രാ​ഷ്‌ട്രീയ​മാ​യും നി​യ​മ​പ​ര​മാ​യും എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗി​ച്ച് പാ​ർ​ട്ടി ഈ ​രാ​ഷ്‌​ട്രീ​യ പ​ക​പോ​ക്ക​ലി​നെ ചെ​റു​ക്കു​മെ​ന്നും സി​പി​എം പ​റ​ഞ്ഞു.

വി​ജി​ല​ൻ​സും ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും കേ​സ് ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടും പി​ണ​റാ​യി​ക്കെ​തി​രേ കേ​ര​ള പൊ​ലി​സി​നെ​ക്കൊ​ണ്ട് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള​ത്തി​ൽ ആ​രൊ​ക്കെ​യാ​ണ് ഡീ​ലി​ലെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും കൂ​ടു​ത​ൽ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും എം.​എ.​ ബേ​ബി കു​റ്റ​പ്പെ​ടു​ത്തി.

Kerala

ഇ​ഡി​ക്ക് പി​ണ​റാ​യി​യെ ഭ​യ​പ്പെ​ടു​ത്താ​നാ​വി​ല്ല: എം ​സ്വ​രാ​ജ്; പി​ന്തു​ണ​യു​മാ​യി സി​പി​എം പൊ​ളി​റ്റ്ബ്യൂ​റോ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വി​ശ്വാ​സ്യ​ത പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട ഏ​ജ​ൻ​സി​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​നെ ഭ​യ​പ്പെ​ടു​ത്താ​ൻ ഇ​ഡി​ക്ക് ക​ഴി​യി​ല്ലെ​ന്നും സി​പി​എം നേ​താ​വ് എം ​സ്വ​രാ​ജ്. ബി​ജെ​പി വി​രു​ദ്ധ നേ​താ​ക്ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണ് ഇ​ഡി​യു​ടെ പ​ണി​യെ​ന്നും, അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ഈ ​ക​ള്ള​ക്കേ​സി​നെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ വീ​ണ, മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്കാ​ൻ കേ​ര​ള പൊ​ലി​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട ഇ​ഡി ന​ട​പ​ടി​യെ സി​പി​ഐ​എം പൊ​ളി​റ്റ്ബ്യൂ​റോ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

മു​ൻ​പ് ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും ത​ള്ളി​ക്ക​ള​ഞ്ഞ വി​ഷ​യ​ത്തി​ലാ​ണ് ഇ​ഡി ഇ​പ്പോ​ൾ വീ​ണ്ടും കേ​സെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും, കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളെ രാ​ഷ്ട്രീ​യ​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​എ ബേ​ബി​യും കു​റ്റ​പ്പെ​ടു​ത്തി.
വി​ഷ​യം രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്ന് സി​പി​ഐ​എം വ്യ​ക്ത​മാ​ക്കി.

Kerala

കര്‍ഷകരെ അവര്‍ അറിയാതെ ജാമ്യക്കാരാക്കി വായ്പ തട്ടിപ്പ്: ഇഡി അന്വേഷിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്

കല്‍പ്പറ്റ: കര്‍ഷകരെ അവര്‍ അറിയാതെ ജാമ്യക്കാരാക്കി എച്ച്ഡിഎഫ്‌സി ബാങ്കില്‍നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പി.എം. ബെന്നി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. വിന്‍സന്‍റ്, സെക്രട്ടറി എം.എ. പൗലോസ്, ജില്ലാ വൈസ് പ്രസിഡന്‍റ് വി.ഡി. ജോസ്, സെക്രട്ടറി സി.ജെ. അലക്‌സ്, മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്‍റ് മൊയ്തു മുതുവേടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പി.പി. തോമസ് (കാട്ടിക്കുളം), പി.പി. വിനോയ് (കാരക്കാമല), റോയ് മാത്യു(പനമരം)എന്നിവരെയാണ് എറണാകുളം സ്വദേശി ജെന്നി വര്‍ഗീസ് വായ്പ തട്ടിപ്പിന് ഇരയാക്കിയത്. പനമരം സ്വദേശി മുഖേന 2022ലാണ് തോമസും വിനോയിയും റോയ് മാത്യുവും ജെന്നി വര്‍ഗീസിനെ പരിചയപ്പെട്ടത്.

കേന്ദ സബ്‌സിഡിയോടെ കാര്‍ഷിക വായ്പ തരപ്പെടുത്താമെന്ന് മൂവരെയും ജെന്നി വര്‍ഗീസ് വിശ്വസിപ്പിച്ചു. തോമസിന്‍റെയും(1.8 ഏക്കര്‍), വിനോയിയുടെയും(1.5 ഏക്കര്‍),റോയ് മാത്യുവിന്‍റെയും(11 സെന്‍റ്) ഭൂമിയുടെ ആധാരം, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് എറണാകുളം സ്വദേശി വാങ്ങിക്കൊണ്ടുപോയി.

ഒരു മാസം കഴിഞ്ഞ് വായ്പ ശരിയായിട്ടുണ്ടെന്നും പരിശോധനയ്ക്ക് അസല്‍ ആധാരങ്ങള്‍ വേണമെന്നും ഇയാള്‍ അറിയിച്ചു. ആധാരങ്ങള്‍ ബാങ്കിലാണെന്ന് വ്യക്തമാക്കിയപ്പോള്‍ തിരിച്ചെടുക്കുന്നത് തോമസിന് 32ഉം വിനോയിക്ക്30 ഉം റോയ് മാത്യുവിന് 10ഉം ലക്ഷം രൂപ അക്കൗണ്ടില്‍ ലഭ്യമാക്കി. തുടര്‍ന്ന് സുഹൃത്തുമായി എത്തിയ ജെന്നി വര്‍ഗീസ് ആധാരങ്ങളുമായി മടങ്ങി.

പിന്നീട് അന്വേഷിച്ചപ്പോള്‍ വായ്പ ഉടന്‍ ശരിയാകുമെന്നാണ് എറണാകുളം സ്വദേശി അറിയിച്ചത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും വായ്പ ലഭിക്കാതെവന്നപ്പോള്‍ മൂവരും ആധാരം തിരികേ ചോദിച്ചു. നേരത്തേ ലഭ്യമാക്കിയ തുകയും പലിശയും ലഭിച്ചാല്‍ ആധാരം തിരികേ തരാമെന്നാണ് ജെന്നി വര്‍ഗീസ് പ്രതികരിച്ചത്.

ഇതേത്തുടര്‍ന്ന് മൂന്നു പേരും തുക അക്കൗണ്ടുകള്‍ വഴിയും സുഹൃത്ത് മുഖേനയും തിരികേ നല്‍കി. എന്നാല്‍ ആധാരങ്ങള്‍ ജെന്നി വര്‍ഗീസ് ലഭ്യമാക്കിയില്ല. ആധാരങ്ങള്‍ തിരികേ കിട്ടുന്നതിന് ശ്രമം നടത്തിവരുന്നതിനിടെ കോടതിയില്‍നിന്നു നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങളെ ജാമ്യക്കാരാക്കി ജെന്നി വര്‍ഗീസ് ഉള്‍പ്പെടുന്ന കമ്പനി 2023ല്‍ 25.66 കോടി രൂപ വായ്പയെടുത്തതായി മൂവര്‍ക്കും മനസിലായത്. തോമസ്, വിനോയ്, റോയ് മാത്യു എന്നിവ്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ ഏതെങ്കിലും കാര്യാലയത്തില്‍ പോകുകയോ രേഖകളില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ല.

ഇവരെ വലിയ തുകയ്ക്കുള്ള വായ്പയുടെ ജാമ്യക്കാരാക്കി രേഖകള്‍ ചമയ്ക്കുന്നതിന് ജെന്നി വര്‍ഗീസും ധകാര്യ സ്ഥാപനത്തിലെ ഉദ്യോസ്ഥരികില്‍ ചിലരും ഗൂഢാലോചന നടത്തിയെന്ന് സംശയിക്കണം. തട്ടിപ്പിനെതിരേ മൂന്നു കര്‍ഷകരും ഹൈക്കോടതിയിലും ഡെറ്റ് റിക്കവറി ട്രൈബ്യൂണലിലും(ഡിആര്‍ടി) മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മാനന്തവാടി എംഎല്‍എ എന്നിവര്‍ക്കും എറണാകുളം സൗത്ത് പൊലിസ് സ്റ്റേഷനിലും പരാതി നല്‍കിയിണ്ട്.

തട്ടിപ്പ് ഇരകളുടെ വസ്തു പിടിച്ചെടുക്കുന്നതിന് നീക്കത്തിലാണ് ധനകാര്യ സ്ഥാപനം. ഇതിന് കഴിഞ്ഞ ദിവസം ഉണ്ടായ ശ്രമം കര്‍ഷക കോണ്‍ഗ്രസ് ഇടപെട്ടാണ് തടഞ്ഞത്. അസല്‍ ആധാരങ്ങള്‍ തിരികേ ലഭിക്കുന്നതിനും മൂന്നു പേര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ടായ സാമ്പത്തിക, മാന നഷ്ടങ്ങള്‍ക്കു പരിഹാരം ഉറപ്പുവരുത്തുന്നതിനും കര്‍ഷക കോണ്‍ഗ്രസ് സാധ്യമായ വഴികള്‍ തേടുമെന്നും നേതാക്കള്‍ പറഞ്ഞു.

Kerala

മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ക​യി​ലൊ​ടു​ങ്ങു​ന്ന​ത​ല്ല ത​ന്‍റെ വ്യ​ക്തി ജീ​വി​തം; ഇ​ഡി ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് പി​ണ​റാ​യി

ആ​ല​പ്പു​ഴ: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. മാ​ധ്യ​മ​ങ്ങ​ളു​ടെ രോ​ഷ​വും പ​ക​യും കൊ​ണ്ട് വ​ലി​യ അ​ക്ഷ​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ കൊ​ടു​ത്താ​ൽ തീ​രു​ന്ന​ത​ല്ല ത​ന്‍റെ വ്യ​ക്തി ജീ​വി​ത​മെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു.

ത​ന്‍റെ ജീ​വി​തം ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ എ​ന്നും തു​റ​ന്ന ഒ​രു പു​സ്ത​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​നി​ക്കെ​തി​രെ​യു​ള്ള വേ​ട്ട​യാ​ട​ൽ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യെ​ന്നും ത​ന്നെ ത​ക​ർ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന രാ​ഷ്ട്രീ​യ ശ​ക്തി​ക​ൾ ഉ​ദ്ദേ​ശി​ച്ച നി​ല​യി​ലേ​ക്ക് എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ത​ന്നെ പ​ഴി​ചാ​രു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ഇ​ഡി ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ൽ അ​തി​ന് ത​ക്ക​താ​യ ഒ​ന്നും അ​വ​ർ​ക്ക് ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന രാ​ഷ്ട്രീ​യ യ​ജ​മാ​ന​ൻ​മാ​ർ പ​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക മാ​ത്ര​മാ​ണ് അ​വ​ർ ചെ​യ്യു​ന്ന​തെ​ന്നും പി​ണ​റാ​യി ‌ആ​രോ​പി​ച്ചു.

സി​പി​എം മാ​ന്നാ​ർ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി​ണ​റാ​യി. സി​എം​ആ​ർ​എ​ൽ ക​മ്പ​നി​ക്ക് ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്ക് വീ​ണ കൃ​ത്യ​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് പ​ണം സ്വീ​ക​രി​ച്ച​ത്. അ​തി​നു​ള്ള എ​ല്ലാ നി​കു​തി​ക​ളും അ​ട​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് അ​റി​യി​ച്ചു.

ഇ​തെ​ല്ലാം വ്യ​ക്ത​മാ​യ രേ​ഖ​യി​ലു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. അ​തി​ൽ പ​റ​യു​ന്ന ഘ​ട്ട​ത്തി​ലൊ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് വീ​ണ​യു​ടെ ഭ​ർ​ത്താ​വാ​യി​രു​ന്നി​ട്ടു പോ​ലു​മി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​ണ​റാ​യി വി​ജ​യ​ൻ അ​ഴി​മ​തി​യി​ലൂ​ടെ ഒ​രു രൂ​പ​പോ​ലും ‌സമ്പാ​ദി​ച്ചി​ട്ടി​ല്ല: എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: പി​ണ​റാ​യി വി​ജ​യ​നെ​യും കു​ടും​ബ​ത്തെ​യും വേ​ട്ട​യാ​ടാ​ൻ യു​ഡി​എ​ഫും ബി​ജെ​പി​യും ശ്ര​മി​ച്ചാ​ൽ രാ​ഷ്‌​ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ൻ.

സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ച​ട​യ​ൻ ഗോ​വി​ന്ദ​ന്‍റെ ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ പ​യ്യാ​മ്പ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച അ​നു​സ്‌​മ​ര​ണ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​ന്നു അ​ദ്ദേ​ഹം.

ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ അ​ഴി​മ​തി​യി​ലൂ​ടെ ഒ​രു രൂ​പ​പോ​ലും സ​മ്പാ​ദി​ക്കാ​ത്ത നേ​താ​വാ​യ പി​ണ​റാ​യി വി​ജ​യ​നെ അ​ഴി​മ​തി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. നേ​ര​ത്തെ തെ​ളി​വി​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ​ല്ലോ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ന​ൽ​കി​യ ഹ​ർ​ജി കോ​ട​തി ത​ള്ളി​യ​ത്.

ഒ​രു തെ​ളി​വു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തി​നാ​ലാ​ണ് ഇ​ഡി കേ​സെ​ടു​ക്കാ​തി​രു​ന്ന​ത്. രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളെ വേ​ട്ട​യാ​ടാ​നു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യി ഇ​ഡി മാ​റി. കോ​ൺ​ഗ്ര​സ്- ബി​ജെ​പി ഡീ​ലാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ക​ട്ട​ക്ക​ലി​പ്പി​ൽ പി​ണ​റാ​യി; ഇ​ഡി ന​ട​പ​ടി​യെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ക്ഷു​ഭി​ത​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്

ചെ​ങ്ങ​ന്നൂ​ർ: മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി ന​ട​പ​ടി​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ക​യ​ർ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ചെ​ങ്ങ​ന്നൂ​രി​ലെ പി​ഡ​ബ്യു​ഡി​യു​ടെ റ​സ്റ്റ് ഹൗ​സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ചോ​ദ്യ​ങ്ങ​ളു​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പി​ണ​റാ​യി​ക്ക് ചു​റ്റും കൂ​ടി​യ​ത്.

കാ​റി​ൽ നി​ന്നി​റ​ങ്ങി​യ പി​ണ​റാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഉ​ള്ളി​ലേ​ക്ക് ക​യ​റി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് 'പു​റ​ത്ത് നി​ക്ക​ടോ അ​ങ്ങോ​ട്ട്' എ​ന്നു​പ​റ​ഞ്ഞ പി​ണ​റാ​യി 'നി​ങ്ങ​ളെ​ന്താ ബാ​ത്ത് റൂ​മി​ലേ​ക്ക് വ​രു​മോ' എ​ന്നും ചോ​ദി​ച്ചു.

പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി ഇ​ന്ന് മൂ​ന്ന് പ​രി​പാ​ടി​ക​ളാ​ണ് പി​ണ​റാ​യി വി​ജ​യ​നു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ചെ​ങ്ങ​ന്നൂ​ർ റ​സ്റ്റ് ഹൗ​സി​ൽ വി​ശ്ര​മി​ക്കാ​ൻ ക​യ​റി​യ​താ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ൻ.

Kerala

ഇ​ഡി​യു​ടെ ക​ത്ത് ഗൗ​ര​വ​ത്തി​ൽ കാ​ണു​ന്നു; ‌പൊ​ലി​സി​ന് ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ര്‍​എ​ല്‍-​എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ൽ ഇ​ഡി സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​രി​ച്ച് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ഇ​ഡി ന​ൽ​കി​യ ക​ത്ത് വ​ള​രെ ഗൗ​ര​വ​ത്തി​ല്‍ ത​ന്നെ​യാ​ണ് കോ​ണ്‍​ഗ്ര​സും ഭ​ര​ണ​ക​ക്ഷി​യും കാ​ണു​ന്ന​തെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

ക​ത്ത് വ​ന്നാ​ല്‍ പൊ​ലി​സി​ന് ന​ട​പ​ടി എ​ടു​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. വീ​ണാ വി​ജ​യ​നെ​തി​രെ ആ​ക്ഷേ​പം വ​ന്ന​പ്പോ​ള്‍ അ​വ​ര്‍ അ​തി​നെ നി​രാ​ക​രി​ക്കാ​നോ അ​തി​നെ​തി​രെ ഒ​രു നി​യ​മ​ന​ട​പ​ടി​ക്കോ ശ്ര​മി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.‌

‌വി​ഷ​യ​ത്തി​ല്‍ സി​പി​എം നേ​തൃ​ത്വം പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും അ​ന്ധ​മാ​യി ന്യാ​യീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം വ​സ്തു​താ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ട് അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​മെ​ന്ന് അ​വ​ര്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഇ​ഡി റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മു​ള്ള​താ​ണ് ഇ​ഡി​യു​ടെ റി​പ്പോ​ര്‍​ട്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

നി​ല​വി​ൽ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ കൈ​യി​ലാ​ണ് റി​പ്പോ​ര്‍​ട്ടു​ള്ള​ത്. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ക്കും. നി​യ​മോ​പ​ദേ​ശം തേ​ട​ണ​മെ​ങ്കി​ല്‍ തേ​ടു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ലെ ക​ള്ള​പ്പ​ണം: 30 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ഡി പ​രി​ശോ​ധ​ന

കോ​​​ഴി​​​ക്കോ​​​ട്: മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ലു​​​​ള്ള ക​​​​ള്ള​​​​പ്പ​​​​ണ ഇ​​​​ട​​​​പാ​​​​ടി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റേ​​​​റ്റ് (ഇ​​​​ഡി). ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലും ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ക​​​​ര്‍​ണാ​​​​ട​​​​ക, തെ​​​​ലു​​​​ങ്കാ​​​​ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ 30 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ഡി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി.

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍ നാ​​​​ര്‍​കോ​​​​ട്ടി​​​​ക് ക​​​​ണ്‍​ട്രോ​​​​ള്‍ ബ്യൂ​​​​റോ​​​​യും പൊ​​​​ലി​​​​സും ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സു​​​​ക​​​​ളു​​​​ടെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യാ​​​​ണ് ഇ​​​​ഡി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു​​​​ള്‍​പ്പ​​​​ടെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തു​​​​ന്ന സം​​​​ഘ​​​​ങ്ങ​​​​ള്‍ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍​ക്ക് ക​​​​ള്ള​​​​പ്പ​​​​ണം വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ ല​​​​ഭി​​​​ച്ച​​​​താ​​​​യി ഇ​​​​ഡി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട്, കോ​​​​ഴി​​​​ക്കോ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ നാ​​​​ലു കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ വി​​​​വി​​​​ധ രേ​​​​ഖ​​​​ക​​​​ള്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. പാ​​​​ല​​​​ക്കാ​​​​ട്ട് ഒ​​​​റ്റ​​​​പ്പാ​​​​ലം തൃ​​​​ക്ക​​​​ടീ​​​​രി സ്വ​​​​ദേ​​​​ശി ഹ​​​​രി​​​​കൃ​​​​ഷ്ണ​​​​ന്‍, മു​​​​ണ്ടൂ​​​​ര്‍ സ്വ​​​​ദേ​​​​ശി അ​​​​ബു​​​​താ​​​​ഹി​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന.

കോ​​​​ഴി​​​​ക്കോ​​​​ട്ട് എ​​​​ര​​​​ഞ്ഞി​​​​പ്പാ​​​​ലം നാ​​​​ഗ​​​​ത്താ​​​​ന്‍ പ​​​​റ​​​​മ്പ് ജ​​​​ഗ​​​​ത്, ബാ​​​​ലു​​​​ശേ​​​​രി ഉ​​​​ണ്ണി​​​​കു​​​​ളം സ്വ​​​​ദേ​​​​ശി ജ​​​​യ്‌​​​​സ​​​​ല്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലും ഇ​​​​ഡി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. നാ​​​​ലു​​​​പേ​​​​രും ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വു​​​​ക​​​​ട​​​​ത്ത് ഉ​​​​ള്‍​പ്പ​​​​ടെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സു​​​​ക​​​​ളി​​​​ല്‍ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​വ​​​​രാ​​​​ണ്.

ല​​​​ഹ​​​​രി ഇ​​​​ട​​​​പാ​​​​ടി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച പ​​​​ണം ഇ​​​​വ​​​​ര്‍ എ​​​​വി​​​​ടെ​​​​യൊ​​​​ക്കെ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു എ​​​​ന്ന​​​​തു​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ഇ​​​​ഡി വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. പ്ര​​​​തി​​​​ക​​​​ള്‍​ക്കു സാ​​​​മ്പ​​​​ത്തി​​​​ക​​​​സ​​​​ഹാ​​​​യം ന​​​​ല്‍​കി​​​​യ​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ചും അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.

പെ​​​​രു​​​​മ്പാ​​​​വൂ​​​​രി​​​​ല്‍ അ​​​ടു​​​ത്തി​​​ടെ 18 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വ് പി​​​​ടി​​​​കൂ​​​​ടി​​​​യി​​​രു​​​ന്നു. ഈ ​​​കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി​​​​യാ​​​​യ ബാ​​​​ലു​​​​ശേ​​​​രി ഉ​​​​ണ്ണി​​​​കു​​​​ളം സ്വ​​​​ദേ​​​​ശി ജ​​​​യ്‌​​​​സ​​​​ല്‍ ഒ​​​​ളി​​​​വി​​​​ലാ​​​​ണ്. കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക​​​​സ്രോ​​​​ത​​​​സു​​​​ക​​​​ള്‍, ഹ​​​​വാ​​​​ല ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍, റി​​​​യ​​​​ല്‍ എ​​​​സ്റ്റേ​​​​റ്റ് നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍, ബി​​​​നാ​​​​മി സ്വ​​​​ത്തു​​​​ക്ക​​​​ള്‍ എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​ണ് ഇ​​​​ഡി​​​​യു​​​​ടെ ല​​​​ക്ഷ്യം.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്തി​​​​ലൂ​​​​ടെ സ​​​​മാ​​​​ഹ​​​​രി​​​​ച്ച കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് ക​​​​ട​​​​ത്തു​​​​ക​​​​യോ മ​​​​റ്റു ബി​​​​സി​​​​ന​​​​സു​​​​ക​​​​ളി​​​​ല്‍ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് ഇ​​​​ഡി അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.

ആ​​​​ഡം​​​​ബ​​​​ര​​​​ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് പ്ര​​​​തി​​​​ക​​​​ള്‍ ല​​​​ഹ​​​​രി​​​​വി​​​​ല്‍​പ​​​​ന​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ഞ്ഞ​​​​തെ​​​​ന്നാ​​​​ണ് പൊ​​​​ലി​​​​സ് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​ത്.

ജ​​​​യ്‌​​​​സ​​​​ല്‍ നി​​​​ല​​​​വി​​​​ല്‍ ബാ​​​​ങ്കോ​​​​ക്കി​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് പൊ​​​​ലി​​​​സ് ന​​​​ല്‍​കു​​​​ന്ന സൂ​​​​ച​​​​ന. അ​​​​വി​​​​ടെ​​​​നി​​​​ന്ന് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം മു​​​​ഖേ​​​​ന ക​​​​യ​​​​റ്റി അ​​​​യ​​​​യ്ക്കു​​​​ന്ന മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തു​​​​മ്പോ​​​​ള്‍ അ​​​​ത് കൈ​​​​പ്പ​​​​റ്റി കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ല​​​​ക്ഷ്യ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​ക്കു​​​​ന്ന ചു​​​​മ​​​​ത​​​​ല​​​​യാ​​​​യാ​​​​യി​​​​രു​​​​ന്നു ജ​​​​ഗ​​​​ത്തി​​​​ന്. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തൂ​​​​ഫാ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ജൂ​​​​ണ്‍ 26നാ​​​​ണ് 18 കി​​​​ലോ ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ​​​​ത്തു​​​​പേ​​​​രെ പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

Kerala

ഓപ്പറേഷന്‍ തൂഫാനില്‍ ഇഡി റെയ്ഡ്; പെരുമ്പാവൂരിലെ 18 കോടി ഹൈബ്രിഡ് കഞ്ചാവ് വേട്ടയില്‍ അന്വേഷണം

കൊച്ചി: പെരുമ്പാവൂരില്‍ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കള്ളപ്പണ ഇടപാട് അന്വേഷിച്ച് ഇഡി. കോഴിക്കോടും പാലക്കാടുമായി നാലിടങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് ജൂണ്‍ 24ന് പെരുമ്പാവൂരില്‍ നിന്ന് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ കഞ്ചാവുമായി വൈപ്പിന്‍ സ്വദേശിയായ ആയുഷ്, ഭാര്യ അനഘ എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്.

തുടര്‍ന്ന് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂരിലെ ഫ്‌ളാറ്റില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് 17 കിലോ കഞ്ചാവ് കൂടി കണ്ടെടുത്തത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്. നെടുമ്പാശേരി വിമാനത്താവളം വഴിയാണ് ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ആയുഷിന് പുറമെ കോഴിക്കോട് സ്വദേശികളായ ഫായിസ്, ജഗത്, പാലക്കാട് സ്വദേശികളായ ഹരികൃഷ്ണന്‍, അബു താഹിര്‍, സഞ്ജയ് എന്നിവരും പൊലിസ് പിടിയിലായിരുന്നു. തായ്‌ലന്‍ഡിലെ ഒരു പ്രധാന ഏജന്‍റ് വഴിയാണ് പ്രതികള്‍ നിരന്തരമായി കഞ്ചാവ് ഇറക്കുമതി ചെയ്തിരുന്നത്.

ഈ ലഹരിക്കടത്തിലൂടെ ലഭിച്ച പണം എവിടെയാണ് നിക്ഷേപിച്ചതെന്നും ഇതിന് പിന്നില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. ലഹരി ഇടപാടിലൂടെ ലഭിച്ച പണം എവിടെയൊക്കെ ചെലവഴിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇഡി വിശദമായി പരിശോധിച്ചുവരികയാണ്.

Kerala

മെ​സി​യു​ടെ പേ​രി​ലെ ജി​എ​സ്ടി വെ​ട്ടി​പ്പ്; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വാ​യി

തി​രു​വ​ന​ന്ത​പു​രം: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​യു​ടെ പേ​രി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും ജി​എ​സ്ടി വെ​ട്ടി​പ്പി​ലും കു​രു​ക്ക് മു​റു​കു​ന്നു. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സും അ​ന്വേ​ഷ​ണം ന​ട​ത്തും. 26 കോ​ടി രൂ​പ​യു​ടെ ജി​എ​സ്ടി പി​രി​ച്ചെ​ടു​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന​താ​ണ് വി​ജി​ല​ൻ​സ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ക.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും. ജി​എ​സ്ടി പി​രി​ച്ചെ​ടു​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജി​എ​സ്ടി ക​മ്മീ​ഷ​ണ​ർ ഇ​തി​ന​കം നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. സ്പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്കെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഫെ​മ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ഇ​ഡി​യു​ടെ ന​ട​പ​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് ജി​എ​സ്ടി പി​രി​വി​ലെ ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച​യും പ​രി​ശോ​ധി​ക്കാ​ൻ വി​ജി​ല​ൻ​സ് രം​ഗ​ത്തെ​ത്തു​ന്ന​ത്. ജി​എ​സ്ടി വെ​ട്ടി​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ-​സ്പോ​ൺ​സ​ർ ബ​ന്ധ​ങ്ങ​ളും വി​ജി​ല​ൻ​സ് പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ക്കും.

Kerala

ഇ​ഡി കേ​സ് പ്ര​തി​ക​ളു​ടെ റീ​ൽ ചി​ത്രീ​ക​ര​ണം; ആ​റ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ എ​ആ​ർ ക്യാ​ന്പി​ലേ​ക്ക് മാ​റ്റും. പ്ര​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​തി​ലും റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​തി​ലും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ജി​ഡി ചാ​ർ​ജു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നും പ്ര​തി​ക​ൾ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ നോ​ക്കി നി​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ​യാ​ണ് ത​ത്കാ​ല​ത്തേ​ക്ക് എ​ആ​ർ ക്യാ​ന്പി​ലേ​ക്ക് മാ​റ്റു​ന്ന​ത്.

എ​സ്എ​ച്ച്ഒ​യു​ടെ കാ​ര്യ​ത്തി​ൽ എ​ന്തു ന​ട​പ​ടി വേ​ണ​മെ​ന്ന കാ​ര്യം ഐ​ജി ത​ല​ത്തി​ൽ തീ​രു​മാ​നി​ക്കും. എ​സ്എ​ച്ച്ഒ പ്ര​ശാ​ന്ത് ഇ​ന്ന​ലെ സ്റ്റേ​ഷ​ൻ ചു​മ​ത​ല വി​ട്ടു. ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ പോ​ലീ​സു​കാ​ർ​ക്ക് പ്ര​തി​ക​ളു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ബ​ന്ധ​മു​ണ്ടോ​യെ​ന്ന​തി​ൽ ഡി​സി​പി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തും.

 

Kerala

ഇഡി നടത്തുന്നത് വിചിത്രനീക്കം; മാസപ്പടിക്കേസിൽ ഇഡിക്കെതിരെ സിപിഎം

കോഴിക്കോട്: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) നടപടികൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പിന് ശേഷം അടിയന്തരാവസ്ഥയെ വെല്ലുന്ന പീഡനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും, പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയുമാണ് ഇഡി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ലേക്കർ ഇന്ത്യ കടലാസ് കമ്പനിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും തെറ്റാണെന്നും എല്ലാ നിയമവശങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ മൂലധന ശക്തികൾക്ക് കീഴടങ്ങിയിരിക്കുകയാണെന്നും പാർട്ടിക്ക് എതിരായ വാർത്തകൾക്കായി മാത്രമാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

സിപിഎമ്മിനെ ഭയപ്പെടുത്തി നിർത്താമെന്ന് ഇഡിയും മാധ്യമങ്ങളും കരുതേണ്ടതില്ലെന്നും ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് പാർട്ടി വളർന്നു വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പിഎംഎൽഎ വകുപ്പുകൾ കൂടി കൈകാര്യം ചെയ്യാനുള്ള അധികാരം ഇഡിക്ക് നൽകിയത് മുൻ കേന്ദ്രമന്ത്രി പി.ചിദംബരമാണെങ്കിലും, പിന്നീട് അതേ നിയമപ്രകാരം ചിദംബരത്തിന് പോലും അറസ്റ്റ് നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇഡിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. അന്വേഷണം എന്ന പ്രക്രിയക്കപ്പുറം ആദ്യം തന്നെ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി നീങ്ങുന്ന സമീപനമാണ് ഇഡിയുടേത്. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ കേസുകളുള്ളത് അവർ നിലപാടുകളിൽ നിന്ന് മാറാൻ തയാറാകാത്തതുകൊണ്ടാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിയമപരമായ അന്വേഷണങ്ങളെ എതിർക്കുന്നില്ലെന്നും എന്നാൽ ഇഡിയുടെയും മാധ്യമങ്ങളുടെയും സമീപനം രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിച്ചു.

കേസ് പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് സിപിഎം എതിർക്കുന്നത്. അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്തി ഇഡി വാർത്താക്കുറിപ്പുകൾ ഇറക്കുന്നത് അസാധാരണവും രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയതുമാണ്. റെയ്ഡുകളിൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ചിലരെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മകളുടെ വിവാഹം മുടക്കുമെന്ന് പോലും ഭീഷണിപ്പെടുത്തിയതായും ഹവാല ആരോപണങ്ങൾ ഇഡി പടച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ലാവ്‌ലിൻ കേസിനെക്കുറിച്ചും കരുവന്നൂർ ബാങ്ക് വിഷയത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം, ലാവ്‌ലിൻ എന്ന് പറഞ്ഞൊരു കേസ് നിലവിലില്ലെന്നും നാണക്കേട് കൊണ്ടാണ് അന്വേഷണ സംഘം കോടതിയിൽ പോലും പോകാൻ മടിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

Kerala

ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​തീ​വ ഗൗ​ര​വ​മു​ള്ള​ത്; പി​ണ​റാ​യി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം:​പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നെ​തി​രെ​യു​ള്ള ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ ഇ​തു​വ​രെ​യു​ള്ള മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ വ​സ്തു​താ​പ​ര​മ​ല്ലെ​ന്ന് ഇ​തോ​ടെ വ്യ​ക്ത​മാ​യി. ഈ ​വി​ഷ​യ​ത്തി​ൽ വ​സ്തു​താ​പ​ര​വും സ​ത്യ​സ​ന്ധ​വു​മാ​യ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

മ​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എ​മ്മും മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം വീ​ണ വി​ജ​യ​നെ​തി​രെ കോ​ടി​ക​ളു​ടെ ഇ​ട​പാ​ട് വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യാ​ണ് ഇ​ഡി വാ​ർ​ത്ത കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തു​കൂ​ടാ​തെ ഹ​വാ​ല ഇ​ട​പാ​ട് ന​ട​ന്നെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ഇ​ഡി അ​റി​യി​ച്ചു. 20 കോ​ടി​യു​ടെ ഇ​ട​പാ​ട് വി​വ​ര​ങ്ങ​ളാ​ണ് വീ​ണ​യു​ടെ ഡ​യ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. വ​രു​മാ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്നും ക​ണ്ടെ​ത്ത​ലു​ണ്ട്. വീ​ണ​യ്ക്ക് വ്യാ​ജ സിം ​ഉ​ണ്ടാ​യി​രു​ന്ന​താ​യി ഇ​ഡി പ​റ​യു​ന്നു.

Kerala

ഹ​വാ​ല​യും കോ​ടി​ക​ളു​ടെ ഇ​ട​പാ​ടും; വീ​ണ വി​ജ​യ​നെ​തി​രെ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നെ​തി​രെ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ഇ​ഡി. കോ​ടി​ക​ളു​ടെ ഇ​ട​പാ​ട് വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യാ​ണ് ഇ​ഡി വാ​ർ​ത്ത കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.

ഓ​ഗ​സ്റ്റ് 18ന് ​കോ​ഴി​ക്കോ​ട് ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​ഡി​യു​ടെ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ൾ. വീ​ണ ദു​ബാ​യി​ലേ​ക്ക് 85 ല​ക്ഷം അ​യ​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ ഡ​യ​റി​യി​ൽ​നി​ന്ന് ല​ഭി​ച്ച​താ​യും ഇ​ഡി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

20 കോ​ടി​യു​ടെ ഇ​ട​പാ​ട് വി​വ​ര​ങ്ങ​ളാ​ണ് വീ​ണ​യു​ടെ ഡ​യ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. വ​രു​മാ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്നും ക​ണ്ടെ​ത്ത​ലു​ണ്ട്. വീ​ണ​യ്ക്ക് വ്യാ​ജ സിം ​ഉ​ണ്ടാ​യി​രു​ന്ന​താ​യി ഇ​ഡി പ​റ​യു​ന്നു.

സിം ​കാ​ർ​ഡ് ന​ൽ​കി​യ ആ​ളു​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചേ​ക്കും. ഇ​തു​കൂ​ടാ​തെ ഹ​വാ​ല ഇ​ട​പാ​ട് ന​ട​ന്നെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ഇ​ഡി അ​റി​യി​ച്ചു.

Kerala

ഹ​രീ​ഷ് കു​മാ​റി​ന് ജാ​മ്യം റ​ദ്ദാ​ക്കി​ല്ല; ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​മ്പ​താം പ്ര​തി ഹ​രീ​ഷ് കു​മാ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ന്‍​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച വി​ധി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ ഹൈ​ക്കോ​ട​തി വി​സ​മ്മ​തി​ച്ചു. മ​റ്റ് 24 പ്ര​തി​ക​ള്‍​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യ ജാ​മ്യ വ്യ​വ​സ്ഥ ഹ​രീ​ഷ് കു​മാ​റി​നും ബാ​ധ​ക​മാ​ക്കി.

ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ന് വി​രു​ദ്ധ​മാ​യി പ്രോ​സി​ക്യൂ​ട്ട​ര്‍ ഗീ​നാ കു​മാ​രി വാ​ദി​ച്ച​താ​ണ് ഹ​രീ​ഷ് കു​മാ​റി​ന് ജാ​മ്യം ല​ഭി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത് എ​ന്നാ​യി​രു​ന്നു എ​സ്‌​ഐ​ടി ഉ​യ​ര്‍​ത്തി​യ ആ​രോ​പ​ണം. തു​ട​ര്‍​ന്നാ​ണ് ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്‌​ഐ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് ജാ​മ്യം റ​ദ്ദാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​ദ്യം ജാ​മ്യം ല​ഭി​ച്ച പ്ര​തി​യാ​ണ് ഹ​രീ​ഷ് കു​മാ​ര്‍.

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ ചോദ്യം ചെയ്യും

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം. ഇതിന്‍റെ ഭാഗമായി നേതാക്കൾക്ക് നോട്ടീസ് അയച്ചു തുടങ്ങി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എംപി, വി. ജോയി, ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖരെയാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം, കേസിൽ ആറ് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഐ.പി. ബിനു, രേവന്ത്, ഉണ്ണികൃഷ്ണൻ, ദിനകർ, ദിലീപ് നായർ, ഡി.എസ്. ഉണ്ണി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

ബുധനാഴ്ച ഷഹിൻ, നിതിൻ രാജ് എന്നിവർക്കും കോടതി ജാമ്യം നൽകിയിരുന്നു. സർക്കാരിന്‍റെയും ഇഡിയുടെയും ശക്തമായ എതിർപ്പുകൾ തള്ളിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ഇതോടെ ഈ കേസിൽ ആകെ 21 പ്രതികൾക്ക് ജാമ്യം ലഭിച്ചു. പ്രതികൾ 68 ദിവസത്തിലധികമായി ജയിലിൽ കഴിയുന്നുണ്ടെന്നതും കേസിന്‍റെ നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിക്കാൻ തയ്യാറായത്.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ബി​നീ​ഷ് കോ​ടി​യേ​രി​യി​ലേ​ക്കും അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​എം നേ​താ​വ് ബി​നീ​ഷ് കോ​ടി​യേ​രി​യി​ലേ​ക്കും അ​ന്വേ​ഷ​ണം. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ഫോ​ൺ കോ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

ബി​നീ​ഷി​ന്‍റെ ഫോ​ൺ രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ച​താ​യാ​ണ് വി​വ​രം. ആ​ക്ര​മ​ണം ന​ട​ന്ന ദി​വ​സം പ്ര​തി​ക​ളാ​യ 25 പേ​രു​മാ​യി ബി​നീ​ഷ് ആ​ശ​യ​വി​നി​മി​യം ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ 25 പ്ര​തി​ക​ളാ​ണു​ള്ള​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​വ​രു​ടെ പ​ങ്കും തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഗൂ​ഢാ​ലോ​ച​ന​യെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ഴു​ള്ള​ത്.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട ദി​വ​സം ബി​നീ​ഷ് കോ​ടി​യേ​രി സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​നീ​ഷി​ന്‍റെ ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.

Kerala

ഇഡിക്കു നേരേ ആക്രമണം: പ്രതികള്‍ ജാമ്യഹര്‍ജി നല്‍കി

കൊ​​​ച്ചി: പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​നേ​​​​​താ​​​​​വി​​​​​ന്‍റെ വ​​​​​സ​​​​​തി​​​​​യി​​​​​ല്‍ റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി​​​​​യ ഇ​​​​​ഡി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ ആ​​​​​ക്ര​​​​​മി​​​​​ച്ച കേ​​​​​സി​​​​​ലെ ഏ​​​​​ഴു പ്ര​​​​​തി​​​​​ക​​​​​ള്‍ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ജാ​​​​​മ്യ​​​​ഹ​​​​​ര്‍​ജി ന​​​​​ല്‍​കി.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​റ്റ് കോ​​​​​ട​​​​​തി​​​​​യും സെ​​​​​ഷ​​​​​ന്‍​സ് കോ​​​​​ട​​​​​തി​​​​​യും ജാ​​​​​മ്യ​​​​​ഹ​​​​​ര്‍​ജി ത​​​​​ള്ളി​​​​​യ​​​​​തി​​​​​നെ​​​​ത്തു​​​​​ട​​​​​ര്‍​ന്ന് പ്ര​​​​തി​​​​ക​​​​ളാ​​​​യ ശ്രീ​​​​​ജി​​​​​ത്, ജീ​​​​​വ​​​​​ന്‍, അ​​​​​നി​​​​​ല്‍​കു​​​​​മാ​​​​​ര്‍, പി.​​​​​എ​​​​​സ്. കി​​​​​ര​​​​​ണ്‍, ഷെ​​​​​ഫീ​​​​​ക്, എ​​​​​സ്. സി​​​​​ദ്ധാ​​​​​ർ​​​​​ഥ്, നി​​​​​ഷാ​​​​​ദ് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത്.

Kerala

നഷ്ടം നികത്തി ഇഡി; സിപിഎം പ്രവർത്തകർ അടിച്ചു തകർത്ത കാറിന്‍റെ ഉടമയ്ക്ക് നഷ്ട പരിഹാരം കൈമാറി

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി.

തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് ഐഡി നഷ്ടം പരിഹാരം നൽകിയത്. നേരത്തെ സിപിഎം ജില്ലാ നേതൃത്വം നഷ്ട പരിഹാരം നൽകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിൻവാങ്ങിയിരുന്നു.

ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരം നൽകിയത്. കൊച്ചി ഓഫീസിൽ വിളിച്ചു വരുത്തിയാണ് നഷ്ട പരിഹാരം നൽകിയത്. പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു വാഹനം ആക്രമിക്കുകയും ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ശ്രമം ഉണ്ടാവുകയും ചെയ്തത്.

Kerala

അവയവക്കടത്ത്: ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: അവയവക്കച്ചവട റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ ഇഡി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കമ്മിറ്റിയിലെ അംഗങ്ങളായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇഡി ചോദ്യം ചെയ്യുന്നത്.

ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യലിന് പിന്നാലെ ആശുപത്രി ഉടമകളെയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. മുഖ്യപ്രതി നജീബിന്‍റെ കല്ലട്ര ടൂറിസം കമ്പനി മുഖേനെ നടത്തിയ ശസ്ത്രക്രിയകളില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതായും വ്യാജരേഖകള്‍ ചമച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകള്‍ ആശുപത്രി അധികൃതര്‍ക്ക് എന്തുകൊണ്ട് തിരിച്ചറിയാന്‍ സാധിച്ചില്ല എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ശ്രമിക്കുന്നത്.

നേരത്തെ പുറത്തുവന്ന കരാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആശുപത്രി ഉടമകള്‍ അറിഞ്ഞു കൊണ്ടു തന്നെയാണ് ഇടപാടുകള്‍ നടന്നതെന്നാണ് ഇഡിയുടെ നിഗമനം. അതിന്‍റെ ഭാഗമായാണ് ആശുപത്രി ഉടമകളെ ചോദ്യം ചെയ്യുക. ശസ്ത്രക്രിയ നടത്തിയവര്‍, അവയവം നല്‍കിയവര്‍, അവയവം സ്വീകരിച്ചവര്‍ എന്നിവരെ കണ്ടെത്തി അവരുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മൂന്നു പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍മാരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. ആശുപത്രികളും അവയവക്കച്ചവട റാക്കറ്റുമായി വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ദാതാവിനെയും സ്വീകര്‍ത്താവിനെയും എത്തിക്കുന്നതിനും അവരുടെ ചികിത്സയ്ക്കും കമ്മീഷന്‍ നല്‍കിയ വിവരങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

Kerala

വ്യാജരേഖ ചമച്ച് അവയവക്കടത്ത്: ആശുപത്രികള്‍ ഇഡി നിരീക്ഷണത്തില്‍, ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: വ്യാജ രേഖ ചമച്ചുള്ള അവയവക്കടത്ത് കേസില്‍ കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇഡിക്ക് മുന്നില്‍. ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് മറിയ വര്‍ഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി. കഴിഞ്ഞയാഴ്ച ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും സാവകാശം തേടുകയായിരുന്നു.

കൊച്ചിയിലെ മൂന്നു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ടു പ്രമുഖ സ്വകാര്യ ആശുപത്രികളിലെ എംഡിയെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്ക് അവയവക്കച്ചവട റാക്കറ്റില്‍ നിന്നും പണം ലഭിച്ചിരുന്നോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.

ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്നാണ് ഇഡിയുടെ സംശയം. ഡോക്ടര്‍മാരുടെ സ്വത്തുക്കളും ബാങ്ക് രേഖകളും ഇഡി പരിശോധിച്ചിരുന്നു. നേരത്തെ മുഖ്യപ്രതി നജീബിന്റെയും ഭാര്യയുടെയും മൊഴികള്‍ ഇഡി രേഖപ്പെടുത്തിയിരുന്നു.

നജീബും ഒരു സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റും തമ്മിലുള്ള കരാറിന്‍റെ നിര്‍ണായക രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. നജീബിന്‍റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുമായി സ്വകാര്യ ആശുപത്രി ഒപ്പു വച്ച കരാര്‍ ആയിരുന്നു പുറത്തു വന്നത്.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉ​ട​മ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ വീ​ണ വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്.

സി​പി​എം പാ​ള​യം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഐ.​പി. ബി​നു ഉ​ൾ​പ്പ​ടെ 10 പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കു​ക. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി പ​രി​ശോ​ധി​ച്ചു. 25 സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​ത്.

 

 

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; പോ​ലീ​സ് ഉ​ട​ൻ കു​റ്റ​പ​ത്രം ന​ൽ​കി​ല്ല

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പൊ​ലീ​സ് ഉ​ട​ൻ കു​റ്റ​പ​ത്രം ന​ൽ​കി​ല്ല. ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന രേ​ഖ​ക​ൾ ല​ഭി​ക്കാ​ൻ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി നീ​ട്ടി​വെ​ക്കു​ന്ന​ത്.

സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം മാ​ത്രം കു​റ്റ​പ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ഇ​തി​നൊ​പ്പം, പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​നൊ​പ്പം ചേ​ർ​ത്ത് ഒ​റ്റ കു​റ്റ​പ​ത്ര​മാ​യി ന​ൽ​കാ​നാ​ണ് ഇ​പ്പോ​ൾ പോ​ലീ​സി​ന്‍റെ നീ​ക്കം.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ ജാ​മ്യം വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​തെ റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച ഒ​ൻ​പ​താം പ്ര​തി ഹ​രീ​ഷ് കു​മാ​റി​ന് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

Kerala

മാസപ്പടി കേസ്: ശരണ്‍ എസ്. കര്‍ത്ത വീണ്ടും ഇഡിക്കു മുന്നില്‍

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്‍ ജോയിന്‍റ് മാനേജിംഗ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്ത വീണ്ടും ഇഡിക്കു മുന്നില്‍. കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിലെത്തിയ ശരണിനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

ഇതു രണ്ടാം വട്ടമാണ് ശരണ്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ടു ഇഡിക്കു മുന്നിലെത്തുന്നത്. കേസില്‍ നേരത്തെ പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകള്‍ ടി. വീണയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.

സിഎംആര്‍എല്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ്. കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ്‌കുമാര്‍, ഷിബി എസ്. കര്‍ത്ത, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; നി​ർ‌​ണാ​യ​ക ഹ​ർ​ജി​ക​ൾ ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉ​ട​മ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ വീ​ണ ടി.​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ നി​ർ​ണാ​യ​ക ഹ​ർ​ജി​ക​ൾ ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഹൈ​ക്കോ​ട​തി​യും തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​മാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ക. കേ​സി​ലെ ഒ​മ്പ​താം പ്ര​തി​യാ​യ ഹ​രീ​ഷ് കു​മാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് പോ​ലീ​സും ഇ​ഡി​യും വി​വി​ധ കോ​ട​തി​ക​ളെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഹ​രീ​ഷ് കു​മാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് പോ​ലീ​സും ഇ​ഡി​യും ന​ൽ​കി​യ അ​പ്പീ​ലു​ക​ളാ​ണ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ക. സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ട് എ​ടു​ത്ത പ്രോ​സി​ക്യൂ​ട്ട​ർ ഗീ​ന കു​മാ​രി​യെ​യും എ​തി​ർ​ക​ക്ഷി​യാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഇ​ഡി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യും ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഈ ​ഹ​ർ​ജി​യി​ൽ പോ​ലീ​സി​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ക.

 

 

Kerala

ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വം; ഒ​മ്പ​താം പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ഇ​ഡി ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​സാ​ധാ​ര​ണ നീ​ക്ക​വു​മാ​യി ഇ​ഡി. കേ​സി​ലെ ഒമ്പ​താം പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ഇ​ഡി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

പ്ര​തി​യ്ക്ക് ജാ​മ്യം ന​ൽ​കു​ന്ന​തി​ൽ പോ​ലീ​സിന്‍റെ നിർദേശത്തി​ന് വി​രു​ദ്ധ​മാ​യി​ട്ടുള്ള സമീപനമാണ് പ്രോ​സി​ക്യൂ​ട്ട​ർ സ്വീകരിച്ചത്. ജാ​മ്യം ന​ൽ​കു​ന്ന​തി​ന് എ​തി​ർ​ക്കാ​തി​രു​ന്ന പ്രോ​സി​ക്യൂ​ട്ട​റു​ടെ നി​ല​പാ​ട് സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും ഇ​ഡി ഹർജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി​യ പ്ര​തി​യ്ക്ക് കീ​ഴ്ക്കോ​ട​തി ന​ൽ​കി​യ ജാ​മ്യം പൊ​തു​താ​ൽ​പ​ര്യ​ത്തി​ന് എ​തി​രാ​ണെ​ന്നും, പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​ത് കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ഹർജിയിൽ പറയുന്നു. അതേസമയം പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരേ പോലീ​സ് ന​ൽ​കി​യ കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ ഇ​ഡി ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ കീ​ഴി​ക്കോ​ട​തി​യി​ലും ഇഡി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

Kerala

ടി.​വീ​ണ​യു​ടെ മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യം; വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ലെ ടി.​വീ​ണ​യു​ടെ മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യ​മു​ള്ള​താ​യി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. വീ​ണ​യെ അ​ടു​ത്താ​ഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത് മ​ണി​ക്കൂ​റോ​ളം ഇ​ഡി വീ​ണ​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. രാ​വി​ലെ 11 മ​ണി​ക്ക് ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ രാ​ത്രി എ​ട്ടിനാണ് അവസാനിച്ചത്.

വീ​ണ​യു​ടെ എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്കി​ലെ ലോ​ക്ക​റും ഇ​ഡി പ​രി​ശോ​ധി​ച്ചി​രു​ന്നു. അതേസമയം മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ലേ​ക്കും നീ​ളും. വീ​ണാ ടി​ക്ക് സി​എം​ആ​ർ​എ​ൽ ക​രാ​ർ എ​ങ്ങ​നെ ല​ഭി​ച്ചു എ​ന്ന​തി​ൽ അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

വീ​ണ​യ്ക്ക് ന​ൽ​കി​യ മാ​സ​പ്പ​ടി​ക്ക് പി​ന്നി​ൽ സി​എം​ആ​ർ​എ​ല്ലി​ന് സ​ർ​ക്കാ​രി​ൽ നി​ന്ന് ല​ഭി​ച്ച വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ളെ​ന്ന നി​ഗ​മ​ന​ത്തി​ലൂ​ന്നി​യാ​ണ് അ​ന്വേ​ഷ​ണം. ക​രാ​റി​ൽ ആ​സ്വ​ഭാ​വി​ക​ത ഉ​ണ്ടെ​ന്നാ​ണ് ഇ​ഡി വി​ല​യി​രു​ത്ത​ൽ. ക​രാ​റി​ലെ അ​ഴി​മ​തി കേ​ന്ദ്രി​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രും സി​എം​ആ​ർ​എ​ല്ലും ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക. വീ​ണ​യു​ടെ മൊ​ഴി​യി​ൽ അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. ക​രാ​ർ ല​ഭി​ച്ച​തി​ൽ ആ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്നാ​ണ് വീ​ണ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ഡി വീ​ണ​യു​ടെ മൊ​ഴി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.

 

 

Latest News

Corehub Up