x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ​യു​ടെ കാ​ര്യ​ത്തി​ൽ നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ: ജോ​ൺ ബ്രി​ട്ടാ​സ്


Published: June 9, 2026 01:15 PM IST | Updated: June 9, 2026 01:15 PM IST

ന്യൂഡൽഹി: മാ​സ​പ്പ​ടി​ക്കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ​യ്ക്ക് ഇ​ഡി സ​മ​ൻ​സ് അ​യ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ജോ​ൺ ബ്രി​ട്ടാ​സ് എം​പി. വീ​ണ​യു​ടെ കാ​ര്യ​ത്തി​ൽ നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ​യെ​ന്ന് ബ്രി​ട്ടാ​സ് പ്ര​തി​ക​രി​ച്ചു.

എ​സ്എ​ഫ്ഐ​ഒ​യോ​ട് അ​ട​ക്കം വി​വ​ര​ങ്ങ​ൾ വീ​ണ ധ​രി​പ്പി​ച്ച​താ​ണ്. സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ രാ​ഷ്ട്രീ​യ സം​ഭാ​വ​ന​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് പേ​ർ സി​എം​ആ​ർ​എ​ല്ലി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി എ​ന്ന് സ​മ്മ​തി​ച്ച​താ​ണ്. അ​തു​വ​ച്ച് നോ​ക്കു​മ്പോ​ൾ വീ​ണ വാ​ങ്ങി​യെ​ന്ന് പ​റ​യു​ന്ന​ത് എ​ത്ര​യോ ചെ​റി​യ തു​ക​യാ​ണ്. സി​എം​ആ​ർ​എ​ല്ലി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യ​വ​ർ ഇ​ത് രേ​ഖാ​മൂ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : masappadi case ED john brittas

Recent News

Corehub Up