x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുന്നമടയുടെ ആരോമലായി അരോമ; കന്നി പോരിൽ കപ്പ് തൂക്കി

വെബ് ഡെസ്‌ക്
Published: August 22, 2026 06:14 PM IST | Updated: August 22, 2026 06:38 PM IST

അരോമ ചുണ്ടൻ ഒന്നാം സ്ഥാനത്ത് ഫിനീഷ് ചെയ്യുന്നു

ആ​ല​പ്പു​ഴ: 72 -ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ ജേ​താ​ക്ക​ളാ​യി അ​രോ​മ. ​മി​ല്ലി​സെ​ക്ക​ൻ​ഡു​ക​ളു​ടെ മാ​ത്രം വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​രോ​മ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഫൈ​ന​ലി​ൽ അ​രോ​മ 4:23.328 എ​ന്ന സ​മ​യ​ത്തി​ൽ ഫി​നി​ഷ് ചെ​യ്തു.

4:23.448 സ​മ​യ​ത്തി​ൽ ഫി​നി​ഷ് ചെ​യ്ത ന​ടു​ഭാ​ഗം ര​ണ്ടാം സ്ഥാ​ന​വും 4:23.770 സ​മ​യ​ത്തി​ൽ വീ​യ​പു​രം മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 4:24.015 സ​മ​യ​ത്തി​ൽ മേ​ൽ​പാ​ടം നാ​ലാം സ്ഥാ​ന​ത്തെ​ത്തി.

ആദ്യമായാണ് അരോമ മത്സരത്തിനെത്തുന്നത്. ഇതോടെ പുതുചരിത്രം കൂടിയാണ് അരോമ കുറിച്ചത്. 

22 ചു​ണ്ട​ൻ​വ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 71 ക​ളി​വ​ള്ല​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഉ​ച്ച​യ്ക്കു ര​ണ്ടി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ​ളം​ക​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത്, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, എം. ​ലി​ജു, പി.​സി. വി​ഷ്ണു​നാ​ഥ്, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, എം.​പി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

 

 

Tags : Nehru Trophy Boat Race: Aroma Chundan Wins

Recent News

Corehub Up