x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​യ​ന്ത​രാ​വ​സ്ഥ ഇ​ന്ദി​ര​യു​ടെ സം​ഭാ​വ​ന, അ​രാ​ജ​ക​ത്വം രാ​ഹു​ലി​ന്‍റെ രാ​ഷ്ട്രീ​യം; ആ​ഞ്ഞ​ടി​ച്ച് രാ​ജ്‌​നാ​ഥ് സിം​ഗ്

നാഷണൽ ഡെസ്ക്
Published: October 16, 2026 11:54 AM IST | Updated: October 16, 2026 11:56 AM IST

പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.

ല​ക്നോ: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന പോ​ക്ക​റ്റി​ലി​ട്ട് രാ​ഹു​ൽ അ​രാ​ജ​ക​ത്വം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. 

ന​ശീ​ക​ര​ണ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് വി​മ​ർ​ശി​ച്ചു. 1975ലെ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ത്തെ വ​ലി​യ തെ​റ്റാ​യി അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. 1984ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വും 1990ൽ ​രാ​മ​ഭ​ക്ത​രാ​യ ക​ർ​സേ​വ​ക​ർ​ക്കെ​തി​രെ വെ​ടി​വെ​പ്പു​ണ്ടാ​യ സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച​തും മ​റ്റ് ര​ണ്ട് തെ​റ്റു​ക​ളാ​ണെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ര​ണ​ഘ​ട​ന​യെ​യും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ​യും നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ന്ന​തി​ലൂ​ടെ കോ​ൺ​ഗ്ര​സ് നാ​ലാ​മ​ത്തെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 1975ൽ ​ഇ​ന്ദി​രാ​ഗാ​ന്ധി ജ​നാ​ധി​പ​ത്യ​ത്തെ ജ​യി​ലി​ല​ട​ച്ചെ​ങ്കി​ൽ ഇ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ഭ​ര​ണ​ഘ​ട​ന​യെ പോ​ക്ക​റ്റി​ലി​ട്ട് രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത്ത​രം നി​ര​വ​ധി ഇ​രു​ണ്ട അ​ധ്യാ​യ​ങ്ങ​ൾ കാ​ണാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്ന​തു​പോ​ലെ ഇ​ന്ത്യ​യി​ലും ഭ​ര​ണ​മാ​റ്റം കൊ​ണ്ടു​വ​രാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. യു​വാ​ക്ക​ളെ ക​രു​വാ​ക്കി രാ​ജ്യ​ത്ത് കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി ജ​ന​വി​ധി മാ​നി​ക്ക​ണം. സ്വ​ന്തം രാ​ഷ്ട്രീ​യ റോ​ളെ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹം സ്വ​യം ചി​ന്തി​ക്ക​ണ​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Rajnath Singh Rahul Gandhi Indian Politics BJP Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up