പ്രതീകാത്മക ചിത്രം
ബംഗളുരു: സംസ്ഥാനത്തെ 226 താലൂക്കുകള് വരള്ച്ചബാധിതമായി പ്രഖ്യാപിച്ചുവെന്ന് കര്ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര. 60,000 കോടിയുടെ നഷ്ടമാണ് വരൾച്ചയിലൂടെ ഉണ്ടായതെന്ന ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു.
നേരത്തേ പ്രഖ്യാപിച്ചതിനു പുറമേ ഒമ്പതുതാലൂക്കുകളെക്കൂടി പട്ടകയിൽ എത്തിച്ചതോടെയാണ് വരൾച്ച ബാധിത ജില്ലകളുടെ എണ്ണം 226ലെത്തിയത്. മറ്റ് താലൂക്കുകളിലെ സ്ഥിതിഗതികള് സര്ക്കാര് പരിശോധിച്ചുവരികയാണെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
Tags : Taluks Drought DeputyChiefMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash