x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യം വി​ടാ​ൻ നോ​ട്ടി​സ്; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ഇ​മ്രാ​ൻ ഖാ​ൻ

വെബ് ഡെസ്‌ക്
Published: October 16, 2026 04:46 AM IST | Updated: October 16, 2026 04:46 AM IST

ഇ​മ്രാ​ൻ ഖാ​ൻ

മും​ബൈ: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി മും​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ജ്യം വി​ട​ണ​മെ​ന്ന നോ​ട്ടി​സ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ന​ട​ൻ ഇ​മ്രാ​ൻ ഖാ​ൻ ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നു.

ഇ​മ്രാ​ന് വേ​ണ്ടി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ സു​ൽ​ഫി​ക്ക​ർ മേ​മ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കും. ഓ​വ​ർ​സീ​സ് സി​റ്റി​സ​ൺ കാ​ർ​ഡും അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​വു​മു​ള്ള ഇ​മ്രാ​നോ​ട് ഒ​ക്ടോ​ബ​ർ 28നു​ള്ളി​ൽ ഇ​ന്ത്യ വി​ട്ടു​പോ​ക​ണ​മെ​ന്നാ​ണ് എ​ഫ്ആ​ർ​ആ​ർ​ഒ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​മ്രാ​ൻ ഖാ​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. യു​എ​സ് പൗ​ര​ത്വ​മു​ള്ള ഇ​മ്രാ​ൻ ഖാ​ൻ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി നേ​താ​വ് കി​രി​ത് സോ​മ​യ്യ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പൊ​ലി​സ് ഈ ​പ​രാ​തി എ​ഫ്ആ​ർ​ആ​ർ​ഒ യ്ക്ക് ​കൈ​മാ​റു​ക​യും തു​ട​ർ​ന്ന് രാ​ജ്യം വി​ടാ​ൻ നോ​ട്ടി​സ് ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

 

Tags : ImranKhan CJP Mumbai Protest NewsUpdate Headlines

Recent News

Corehub Up