x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി റെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: October 16, 2026 03:09 AM IST | Updated: October 16, 2026 03:09 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 28 വ​​​ർ​​​ഷ​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ട്ടു കി​​​ട​​​ക്കു​​​ന്ന ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത വ​​​ഴി​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന വി​​​ഹി​​​തം പൂ​​​ർ​​​ണ​​​മാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ചു പ​​​ദ്ധ​​​തി പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​ർ കൈ​​​ക്കൊ​​​ള്ളു​​​ന്ന​​​ത്.

110 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള അ​​​ങ്ക​​​മാ​​​ലി- ശ​​​ബ​​​രി പ​​​ദ്ധ​​​തി​​​യി​​​ൽ എ​​​ഴ് കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ട്ടു കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്തു.

പ​​​ദ്ധ​​​തിച്ചെ​​​ല​​​വാ​​​യ 3800 കോ​​​ടി രൂ​​​പ​​​യു​​​ടെ 50 ശ​​​ത​​​മാ​​​ന​​​മാ​​​യ 1900 കോ​​​ടി കി​​​ഫ്ബി​​​യി​​​ൽനി​​​ന്നു ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. 303.58 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്കാ​​​ൻ 1361 കോ​​​ടി വേ​​​ണം. നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത് 2439 കോ​​​ടി​​​യാ​​​ണ്.

2023ലെ ​​​എ​​​സ്റ്റി​​​മേ​​​റ്റ് ഇ​​​പ്പോ​​​ൾ മാ​​​റി​​​യി​​​ട്ടു​​​ണ്ട്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ലാ​​​ൻ​​​ഡ് അ​​​ക്വി​​​സി​​​ഷ​​​ൻ യൂ​​​ണി​​​റ്റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് ചാ​​​ർ​​​ജ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​ത​​​ത്തി​​​ൽനി​​​ന്ന് വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന വി​​​ഹി​​​ത​​​ത്തോ​​​ടൊ​​​പ്പം ത​​​ന്നെ റെ​​​യി​​​ൽ​​​വേ വി​​​ഹി​​​ത​​​വും വേ​​​ഗ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ൻ പ്രോ​​​ട്ടോ​​​കോ​​​ളു​​​ണ്ടാ​​​ക്കും. പ​​​ല പ​​​ദ്ധ​​​തി​​​ക​​​ളും വൈ​​​കാ​​​നു​​​ള്ള പ്ര​​​ധാ​​​ന കാ​​​ര​​​ണം ഭൂ​​​മി​​​ ഏറ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സ​​​മാ​​​ണ്. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യാ​​​ണ് ഖ​​​ജ​​​നാ​​​വി​​​ൽനി​​​ന്നു ചോ​​​രു​​​ന്ന​​​ത്.

ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ന് എ​​​ത്ര സ​​​ർ​​​വേ​​​യ​​​ർ​​​മാ​​​രെ വേ​​​ണ​​​മെ​​​ങ്കി​​​ലും നി​​​യോ​​​ഗി​​​ക്കാം. ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​പ്പ് വേ​​​ഗ​​​ത്തി​​​ലാ​​​ക്കി​​​യാ​​​ൽ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ സ​​​ർ​​​ക്കാ​​​രി​​​ന് പ​​​ല പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും ലാ​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും ഷി​​​ബു തെ​​​ക്കും​​​പു​​​റ​​​ത്തി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Tags : VDSatheesan SabariRail Project Implemented Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up