കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജീത് ദീപ്കെ, നടൻ പ്രകാശ് രാജ് തുടങ്ങിയവർ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനം.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് ഡൽഹി കൊണാട്ട് പ്ലേസിൽ തിരംഗ മാർച്ച് നടത്തും. എന്നാൽ, ഇതിന് അനുമതി നിഷേധിച്ച ഡൽഹി പൊലിസ്, പ്രതിഷേധം നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്നു വൈകുന്നേരം അഞ്ചിന് കൊണാട്ട് പ്ലേസിലേക്ക് എത്താൻ ദേശസ്നേഹികളായ എല്ലാ ജനങ്ങളോടും അഭ്യർഥിക്കുന്നതായി അഭിജീത് ദീപ്കെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
നിലവിൽ ഔദ്യോഗിക പ്രതിഷേധസ്ഥലമല്ലാത്ത ജന്തർ മന്തറിൽ പ്രവേശിച്ചു ദേശീയ പതാക വീശി എന്നാരോപിച്ചു അറസ്റ്റ് ചെയ്ത സിജെപി ഭാരവാഹികളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഉടനടി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ദീപ്കെ, ദേശീയപതാക വീശുന്നത് കുറ്റകൃത്യമല്ലെന്ന സന്ദേശം പൊതുസമൂഹത്തിന് നൽകാനാണ് ഈ പ്രതിഷേധമെന്നും കൂട്ടിച്ചേർത്തു.
Tags : CJP TirangaMarch GyaneshKumar Resigned Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash