x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഷ്യ​ൻ റി​ഫൈ​ന​റി​ക്കു നേ​രേ യു​ക്രെ​യ്ൻ ആ​ക്ര​മ​ണം

വെബ് ഡെസ്ക്
Published: October 16, 2026 02:10 AM IST | Updated: October 16, 2026 02:10 AM IST

പ്രതീകാത്മക ചിത്രം

കീ​​​​​വ്: റ​​​​​ഷ്യ​​​​​ൻ എ​​​​​ണ്ണ ശു​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണ​​​​​ശാ​​​​​ല​​​​​യ്ക്കു​​​​​നേ​​​​​രേ ഡ്രോ​​​​​ൺ, മി​​​​​സൈ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി യു​​​​​ക്രെ​​​​​യ്ൻ. ഊ​​​​​ർ​​​​​ജ്ജ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​താ​​​​​യി യു​​​​​ക്രെ​​​​​യ്ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വോ​​​​​ളോ​​​​​ദി​​​​​മി​​​​​ർ സെ​​​​​ല​​​​​ൻ​​​​​സ്കി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം.

മോ​​​​​സ്കോ​​​​​യു​​​​​ടെ തെ​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യാ​​​​​യ റ​​​​​യാ​​​​​സാ​​​​​നി​​​​​ലെ റി​​​​​ഫൈ​​​​​ന​​​​​റി​​​​​ക്കു നേ​​​​​രേ​​​​​യാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ർ​​​​​ച്ചെ യു​​​​​ക്രെ​​​​​യ്ൻ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ന്ന് റ​​​​​ഷ്യ​​​​​ൻ പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.

യു​​​​​ക്രെ​​​​​യ്ൻ തൊ​​​​​ടു​​​​​ത്ത നാ​​​​​ല് മി​​​​​സൈ​​​​​ലു​​​​​ക​​​​​ളും 69 ഡ്രോ​​​​​ണു​​​​​ക​​​​​ളും വ്യോ​​​​​മ പ്ര​​​​​തി​​​​​രോ​​​​​ധ സം​​​​​വി​​​​​ധാ​​​​​നം ത​​​​​ക​​​​​ർ​​​​​ത്ത​​​​​താ​​​​​യി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ, ഡ്രോ​​​​​ണു​​​​​ക​​​​​ളു​​​​​ടെ അ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ പ​​​​​തി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് എ​​​​​ണ്ണ ശു​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണ​​​​​ശാ​​​​​ല​​​​​യി​​​​​ൽ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​മു​​​​​ണ്ടാ​​​​​യി.

Tags : Ukrainian Attack Refinery Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up