x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലത്ത് യുവതിക്ക് വെട്ടേറ്റു; ആൺസുഹൃത്ത് കസ്റ്റഡിയിൽ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 16, 2026 01:03 AM IST | Updated: October 16, 2026 01:03 AM IST

പ്രതീകാത്മക ചിത്രം

കൊല്ലം: ചാത്തന്നൂരിൽ യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരുക്കേൽപ്പിച്ചു. സംഭവത്തിൽ മൈലക്കാട് സ്വദേശി അജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചാത്തന്നൂർ സ്വദേശി ഷമിജയ്ക്കാണ് (32) വെട്ടേറ്റത്.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഷമിജയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

എട്ട് വർഷമായി ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും അടുത്തിടെയുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് വേർപിരിഞ്ഞു താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. പൊലിസ് അന്വേഷണം നടത്തിവരുന്നു.

Tags : Custody Hacked Police Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up