x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൺഗ്രസ് എംപിക്കെതിരേ ബിജെപി വനിതാ എംപിമാർ സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 16, 2026 12:33 AM IST | Updated: October 16, 2026 12:33 AM IST

ബി​ജെ​പി വ​നി​ത എം​പി​മാ​ർ ബി​ജെ​പി വ​നി​ത എം​പി​മാ​ർ ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ ക​ണ്ടു കത്തു നൽകിയപ്പോൾ.

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ​ങ്ങ​ളെത്തു​ട​ർ​ന്ന് ജെ​എ​ൻ​യു പ്ര​ഫ​സ​ർ സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സി​ന്‍റെ മ​ണി​പ്പു​ർ എം​പി അം​ഗോം​ച ബി​മോ​ൾ അ​കോ​യി​ജാ​മി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി വ​നി​ത എം​പി​മാ​ർ ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ ക​ണ്ടു.

ജെ​എ​ൻ​യു ആ​ഭ്യ​ന്ത​ര സ​മി​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ വി​ഷ​യം പാ​ർ​ല​മെ​ന്‍റ് എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം എം​പി സ്ഥാ​ന​ത്ത് തു​ട​ര​ണ​മോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് സ്പീ​ക്ക​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ഡി.​പു​ര​ന്ദേ​ശ്വ​രി അ​റി​യി​ച്ചു.

Tags : BJPWomenMPS SubmitLetter Speaker CongressMP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up