ക്യാപ്റ്റന് അമരീന്ദര് സിംഗ്
ന്യൂഡല്ഹി: പഞ്ചാബ് മുന് മുഖ്യമന്ത്രി ക്യാപ്റ്റന് അമരീന്ദര് സിംഗ് കോണ്ഗ്രസിലേക്കു തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങള്. രാഷ്ട്രീയത്തില് എന്തും സാധ്യമാണെന്നു പുതിയ സംഭവവികാസങ്ങളെക്കുറിച്ച് മുതിര്ന്ന നേതാവ് സച്ചിന് പൈലറ്റ് പ്രതികരിക്കുകയും ചെയ്തു.
അതേസമയം ഭാവിരാഷ്ട്രയത്തെക്കുറിച്ച് അമരീന്ദര് സിംഗുമായി സംസാരിച്ചിട്ടില്ലെന്നു സച്ചിന് പൈലറ്റ് വിശദീകരിച്ചു.സംസ്ഥാനത്തെ മികച്ച രീതിയില് നയിച്ച ഉന്നതനേതാവാണ് അമരീന്ദറെന്ന് പിടിഐയ്ക്കു നല്കിയ അഭിമുഖത്തിലാണ് സച്ചിൻ പറഞ്ഞത്. വളരെ ചെറിയ പ്രായം മുതലേ അദ്ദേഹവുമായി വ്യക്തിപരമായ ബന്ധമുണ്ടെനി-സച്ചിന് പൈലറ്റ് പറഞ്ഞു.
ബിജെപി നേതൃത്വവുമായി ഏതാനുംനാളായി ആശയഭിന്നതയിലാണ് അമരീന്ദർ സിംഗ്. പഞ്ചാബിന്റെ കാര്യത്തില് ബിജെപി നേതൃത്വം ഒരുതരത്തിലുള്ള ആശയവിനിമയത്തിന് തയ്യാറാകുന്നില്ലെന്ന പരിഭവവും അദ്ദേഹം പ്രകടിപ്പിച്ചിരന്നു.
കോണ്ഗ്രസിലെ ചേരിപ്പോരിനെത്തുടര്ന്ന് 2021 ലാണ് അമരീന്ദര് സിംഗ് കോണ്ഗ്രസ് വിട്ടത്. തുടര്ന്ന് പഞ്ചാബ് ലോക് കോണ്ഗ്രസ് (പിഎല്സി) എന്ന പാര്ട്ടി രൂപവത്കരിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില് ദയനീയമായി പരാജയപ്പെട്ടു. ഇതോടെ പാര്ട്ടിയെ ബിജെപിയില് ലയിപ്പിക്കുകയായിരുന്നു.
Tags : AmarinderSingh ReturnCongress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Punjab