Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punjab

ഭാ​ര്യ​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി, യു​വാ​വി​നെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ഭാ​ര്യാ​സ​ഹോ​ദ​ര​ൻ, ന​ടു​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

അ​മൃ​ത്‌​സ​ർ: പ​ഞ്ചാ​ബി​ലെ ത​ര​ണ്‍ ത​ര​ണി​ല്‍ കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ സ​ഹോ​ദ​ര​ൻ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. ജൂ​ൺ 13-നാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം. അ​മൃ​ത്‌​സ​റി​ലെ ലോ​പോ​ക് ഗ്രാ​മ​വാ​സി​യാ​യ ല​വ്പ്രീ​ത് സിം​ഗാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ സ​ന്ദീ​പ് കൗ​റി​നെ അ​നു​ന​യി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഭാ​ര്യ​വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ല​വ്പ്രീ​ത്.

സ​ന്ദീ​പ് കൗ​റി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ജ​ൻ സിം​ഗു​മാ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ത​ർ​ക്ക​ത്തി​നി​ടെ സ​ജ​ൻ സിം​ഗ് ല​വ്പ്രീ​തി​ന്‍റെ ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ല​വ്പ്രീ​തി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ജ​ൻ സിം​ഗി​ന്‍റെ ഭാ​ര്യ ഗു​ർ​ജി​ത് കൗ​റി​ന്‍റെ ദേ​ഹ​ത്തും തീ ​പ​ട​ർ​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ല​വ്പ്രീ​ത് സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ചും, ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ചി​കി​ത്സ​യി​ലി​രി​ക്കെ ഗു​ർ​ജി​ത് കൗ​റും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

പ്ര​തി​യാ​യ സ​ജ​ൻ സിം​ഗി​നും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്, ഇ​യാ​ൾ ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​ജ​ൻ സിം​ഗി​നെ​തി​രെ​യും സ​ന്ദീ​പ് കൗ​റി​നെ​തി​രെ​യും പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

National

പ്ര​ണ​യ​പ്പ​ക​യി​ൽ യു​വ​തി​യെ ഇ​രു​പ​തി​ലേ​റെ ത​വ​ണ കു​ത്തി യു​വാ​വ്, പ്ര​തിയും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ 

മൊ​ഹാ​ലി: പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ൽ പ്ര​ണ​യ​പ്പ​ക​യെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ഓ​ഫീ​സി​നു​ള്ളി​ൽ വെ​ച്ച് ക്രൂ​ര​മാ​യി കു​ത്തി​ക്കൊ​ന്നു. പ​ട്യാ​ല സ്വ​ദേ​ശി​നി​യാ​യ ഡിം​പി​ൾ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. യു​വ​തി​യു​ടെ മ​ര​ണ​മു​റ​പ്പാ​ക്കി​യ ശേ​ഷം പ്ര​തി​യാ​യ ഹ​ർ​വീ​ന്ദ​ർ മാ​ൻ (ഹാ​രി) സ്വ​ന്തം ക​ഴു​ത്തി​ൽ മു​പ്പ​തി​ല​ധി​കം ത​വ​ണ കു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. ഇ​യാ​ൾ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി 7.40-ഓ​ടെ ന​ട​ന്ന ഈ ​ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഓ​ഫീ​സി​ലെ സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

പാ​ക്കേ​ഴ്സ് ആ​ൻ​ഡ് മൂ​വേ​ഴ്സ് എ​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ഇ​രു​വ​രും ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഈ ​പ​രി​ച​യം പി​ന്നീ​ട് പ്ര​ണ​യ​മാ​യി മാ​റി​യെ​ങ്കി​ലും കു​റ​ച്ചു​കാ​ലം മു​ൻ​പ് ഇ​വ​ർ വേ​ർ​പി​രി​ഞ്ഞു. എ​ന്നാ​ൽ ബ​ന്ധം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഹാ​രി നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഡിം​പി​ൾ ഇ​തി​ന് ത​യ്യാ​റാ​യി​രു​ന്നി​ല്ല. ഇ​തി​ന്‍റെ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്ന പ്ര​തി വ്യാ​ഴാ​ഴ്ച ഓ​ഫീ​സി​ലെ​ത്തി ഡിം​പി​ളു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. 

ത​ന്‍റെ ഡെ​സ്കി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഡിം​പി​ളി​നെ ഹാ​രി പി​ന്നി​ൽ നി​ന്നെ​ത്തി പെ​ട്ടെ​ന്ന് കു​ത്തു​ക​യാ​യി​രു​ന്നു. പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം ഓ​ടി​യ യു​വ​തി​യെ മു​ടി​യി​ൽ കു​ത്തി​പ്പി​ടി​ച്ച് ഓ​ഫീ​സി​ന്‍റെ  വാ​തി​ലി​ന​ടു​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ട് പോ​യി പ്ര​തി ക്രൂ​ര​മാ​യി കു​ത്തു​ന്ന​ത് തു​ട​ർ​ന്നു. ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ജീ​വ​ന​ക്കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​യു​ടെ അ​ക്ര​മ​ണോ​ത്സു​ക​ത ക​ണ്ട് അ​വ​ർ​ക്ക് പി​ന്മാ​റേ​ണ്ടി വ​ന്നു. നി​ല​ത്തു വീ​ണ യു​വ​തി ച​ല​ന​മ​റ്റ ശേ​ഷ​വും ഇ​രു​പ​തി​ല​ധി​കം ത​വ​ണ​യാ​ണ് പ്ര​തി കു​ത്തി​യ​ത്.

യു​വ​തി മ​രി​ച്ചെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ഹാ​രി ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് തി​രി​കെ​പ്പോ​യി സ്വ​ന്തം ക​ഴു​ത്തി​ൽ മു​പ്പ​തോ​ളം ത​വ​ണ കു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്നു​വി​റ​ച്ച ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഡിം​പി​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. സ്വ​ന്തം ക​ഴു​ത്ത​റു​ത്ത പ്ര​തി ഹാ​രി​യെ ഡോ​ക്ട​ർ​മാ​ർ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണ​വും ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ബ​ന്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​വും പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. 

National

പ​ഞ്ചാ​ബി​ൽ എ​എ​പിക്ക് നേട്ടം

ച​​ണ്ഡി​​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ എ​​​എ​​​പിക്ക് നേട്ടം. 886 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ എ​​​എ​​​പി വി​​​ജ​​​യി​​​ച്ചു.

എ​​​ട്ടു കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലെ​​​യും 75 മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ൺ​​​സി​​​ലു​​​ക​​​ളി​​​ലെ​​​യും 19 ന​​​ഗ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ​​​യും 1897 വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. 80 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

358 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച കോ​​​ൺ​​​ഗ്ര​​​സ് ര​​​ണ്ടാ​​​മ​​​തെ​​​ത്തി. സ്വ​​​ത​​​ന്ത്ര​​​ർ 246 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ചു. അ​​​കാ​​​ലി ദ​​​ൾ-178, ബി​​​ജെ​​​പി-153, ബി​​​എ​​​സ്പി-6 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ നി​​​ല.

പ​​​ഞ്ചാ​​​ബ് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗ് രാ​​​ജാ വാ​​​റിം​​​ഗി​​​ന്‍റെ ത​​​ട്ട​​​ക​​​മാ​​​യ ഗി​​​ദ്ദ​​​ർ​​​ബാ​​​ഹ​​​യി​​​ലെ 19 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ​ 17ഉം ​​​എ​​​എ​​​പി നേ​​​ടി. കോ​​​ൺ​​​ഗ്ര​​​സ് ര​​​ണ്ടി​​​ട​​​ത്തു മാ​​​ത്ര​​​മാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി ഭ​​​ഗ​​​വ​​​ന്ത് മ​​​ന്നി​​​ന്‍റെ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന ധു​​​രി മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ൺ​​​സി​​​ലി​​​ൽ എ​​​എ​​​പി 19 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ചു. ര​​​ണ്ടി​​​ട​​​ത്ത് സ്വ​​​ത​​​ന്ത്ര​​​ർ വി​​​ജ​​​യി​​​ച്ചു.

National

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യെ അ​ജ്ഞാ​ത​ൻ കു​ത്തി​ക്കൊ​ന്നു

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യെ അ​ജ്ഞാ​ത​ൻ കു​ത്തി​ക്കൊ​ന്നു. പ​ട്യാ​ല​യി​ലെ ന്യൂ ​ലാ​ൽ ബാ​ഗ് ഏ​രി​യ​യി​ൽ ര​ണ്ടാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ക​മ​ൽ മി​ത്ത​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം.

പ​ട്യാ​ല ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യും മാ​ൻ​സ ജി​ല്ല​യി​ലെ ബ​രേ​ത സ്വ​ദേ​ശി​യു​മാ​ണ് ക​മ​ൽ. താ​മ​സ​സ്ഥ​ല​ത്ത് വ​ച്ചാ​ണ് ക​മ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച പ​ക​ൽ മു​ഴു​വ​ൻ ഫോ​ൺ വി​ളി​ച്ചി​ട്ടും ക​മ​ൽ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ താ​മ​സ​സ്ഥ​ല​ത്ത് അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ക​ഴു​ത്തി​നേ​റ്റ കു​ത്താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. വ​സ്ത്ര​ത്തി​ൽ ര​ക്ത​ക്ക​റ​ക​ളു​മാ​യി പ്ര​ദേ​ശ​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന ഒ​രു വ്യ​ക്തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ഡി​എ​സ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സി​വി​ൽ ലൈ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ, ന്യൂ ​ഓ​ഫീ​സ​ർ കോ​ള​നി പോ​ലീ​സ് പോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

"കെ​ട്ടി​ട​ത്തി​ൽ നാ​ലോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പേ​യിം​ഗ് ഗ​സ്റ്റു​ക​ളാ​യി താ​മ​സി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്തി വ​രി​ക​യാ​ണ്. മ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബ​ത്തെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.'- മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

National

പ​ഞ്ചാ​ബ് ഇ​ര​ട്ട സ്ഫോ​ട​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് എ​ൻ​ഐ​എ

ന്യൂ​ഡ​ൽ​ഹി: ജ​ല​ന്ത​റി​ലും അ​മൃ​ത്സ​റി​ലു​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് എ​ൻ​ഐ​എ. സ്ഫോ​ട​ന സ്ഥ​ലം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മൃ​ത്സ​റി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

സ്ഫോ​ട​നം ന​ട​ന്ന അ​മൃ​ത്സ​റി​ൽ ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ള​ട​ക്കം എ​ൻ​ഐ​എ സം​ഘം ശേ​ഖ​രി​ക്കും. ജ​ല​ന്ധ​റി​ലെ സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി സം​ഘം ശേ​ഖ​രി​ച്ച സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ജ​ല​ന്ധ​റി​ലെ സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഖ​ലി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി ഏ​റ്റെ​ടു​ത്ത​താ​യി പ​ഞ്ചാ​ബ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ജ​ല​ന്ധ​റി​ലെ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ജ​ല​ന്ധ​റി​ലും അ​മൃ​ത്സ​റി​ലും സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ജ​ല​ന്ധ​റി​ൽ ബി​എ​സ്എ​ഫ് ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് ഇ​രു​ച​ക്ര​വാ​ഹ​നം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. അ​മൃ​ത്സ​റി​ൽ ഖാ​സ ക​ര​സേ​ന ക്യാ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു സ്ഫോ​ട​നം.

National

പ​ഞ്ചാ​ബി​ല്‍ ഇ​ര​ട്ട​സ്‌​ഫോ​ട​നം; സൈ​ന്യ​വും പോ​ലീ​സും പ​രി​ശോ​ധ​ന തു​ട​രു​ന്നു

ചണ്ഡീഗഡ്: പ​ഞ്ചാ​ബി​ല്‍ ര​ണ്ടി​ട​ത്ത് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ സ്‌​ഫോ​ട​നം. അ​മൃ​ത്സ​റി​ലും ജ​ല​ന്ധ​റി​ലു​മാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. ജ​ല​ന്ധ​റി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ബി​എ​സ്എ​ഫ് ആ​സ്ഥാ​ന​ത്തി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് തീ​പി​ടി​ത്ത​മാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പി​ന്നീ​ട് സ്‌​ഫോ​ട​ന സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.​സ്ഥ​ല​ത്ത് സൈ​ന്യ​വും പോ​ലീ​സും ഫോ​റ​ന്‍​സി​ക് സം​ഘ​വും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

അ​മൃ​ത്സ​റി​ല്‍ ഖാ​സ ക​ന്‍റോൺമെന്‍റിന് സ​മീ​പം രാ​ത്രി 10:50നാ​ണ് ര​ണ്ടാ​മ​ത്തെ സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. വ​ലി​യ ശ​ബ്ദം കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. സ്ഥ​ല​ത്തും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ​യാ​ഴ്ച പ​ട്യാ​ല​യി​ലെ ച​ര​ക്ക് റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ സ്്‌​ഫോ​ട​ന​ശ്ര​മം ഉ​ണ്ടാ​യി​രു​ന്നു. പൊ​ട്ടി​ത്തെ​റി​ക്ക് പി​ന്നാ​ലെ ബോം​ബ് ഘ​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ സ്‌​ഫോ​ട​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ എ​എ​പി സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉ​യ​രു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാൈ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

National

വിശ്വാസംകാത്ത് എഎപി; പഞ്ചാബിൽ എഎപി സർക്കാർ വിശ്വാസവോട്ട് ജയിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നി​​​ടെ പ​​​ഞ്ചാ​​​ബ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി സ​​​ർ​​​ക്കാ​​​ർ വി​​​ശ്വാ​​​സ​​​വോ​​​ട്ട് നേ​​​ടി. പ

​​​ഞ്ചാ​​​ബി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​എ​​​പി​​​യു​​​ടെ ഏ​​​ഴ് രാ​​​ജ്യ​​​സ​​​ഭാ എം​​​പി​​​മാ​​​ർ കൂ​​​ട്ട​​​ത്തോ​​​ടെ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് കൂ​​​റു​​​മാ​​​റി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഭ​​​ഗ​​​വ​​​ന്ത് മ​​​ൻ വി​​​ശ്വാ​​​സ​​​വോ​​​ട്ട് തേ​​​ടി​​​യ​​​ത്. ഇ​​​തോ​​​ടെ എ​​​എ​​​പി സ​​​ർ​​​ക്കാ​​​രി​​​നു ഭീ​​​ഷ​​​ണി ത​​​ത്കാ​​​ലം ഒ​​​ഴി​​​വാ​​​യി.

മു​​​ഖ്യ​​​മ​​​ന്ത്രി മ​​​ദ്യ​​​പി​​​ച്ചാ​​​ണു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​തെ​​​ന്ന കോ​​​ണ്‍ഗ്ര​​​സ്, അ​​​കാ​​​ലി​​​ദ​​​ൾ, ബി​​​ജെ​​​പി ആ​​​രോ​​​പ​​​ണം വാ​​​ഗ്വാ​​​ദ​​​ത്തി​​​ലേ​​​ക്കും ത​​​ർ​​​ക്ക​​​ങ്ങ​​​ളി​​​ലേ​​​ക്കും വ​​​ഴി​​​തെ​​​ളി​​​ച്ച​​​തി​​​നി​​​ടെ​​​യാ​​​ണ് വി​​​ശ്വാ​​​സ​​​വോ​​​ട്ട് നേ​​​ടി​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ല​​​ഹ​​​രി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം സ്പീ​​​ക്ക​​​ർ നി​​​ര​​​സി​​​ച്ചു. ഇ​​​തോ​​​ടെ കോ​​​ണ്‍ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​ർ ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.

മു​​​ന്പ് എ​​​എ​​​പി​​​യു​​​ടെ ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യി​​​രി​​​ക്കു​​​ന്പോ​​​ഴും ഭ​​​ഗ​​​വ​​​ന്ത് മ​​​ൻ മ​​​ദ്യ​​​പി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തു​​​ന്ന​​​താ​​​യി പ​​​രാ​​​തി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ശേ​​​ഷം അ​​​ച്ച​​​ട​​​ക്കം പാ​​​ലി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​ട​​​യ്ക്കു മ​​​ദ്യ​​​പി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ക്കു​​​ന്നു.

മ​​​ൻ വി​​​ശ്വാ​​​സ പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​പ്പോ​​​ൾ സ്വ​​​ത​​​ന്ത്ര എം​​​എ​​​ൽ​​​എ റാ​​​ണ ഇ​​​ന്ദ​​​ർ​​​പ്ര​​​താ​​​പ് സിം​​​ഗ് ഒ​​​ഴി​​​കെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തു​​​നി​​​ന്നു​​​ള്ള ആ​​​രും സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. കോ​​​ണ്‍ഗ്ര​​​സ് വാ​​​ക്ക് ഔ​​​ട്ട് ന​​​ട​​​ത്തി. ബി​​​ജെ​​​പി സ​​​മ്മേ​​​ള​​​നം ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. അ​​​കാ​​​ലി​​​ദ​​​ൾ എം​​​എ​​​ൽ​​​എ​​​മാ​​​രും ഏ​​​ക ബി​​​എ​​​സ്പി അം​​​ഗ​​​വും സ​​​ഭ​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

ജ​​​ന​​​ങ്ങ​​​ൾ നി​​​ര​​​സി​​​ച്ച ബി​​​ജെ​​​പി​​​ക്കാ​​​ർ കൂ​​​റു​​​മാ​​​റ്റം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് ആ​​​പ​​​ത്ക​​​ര​​​മാ​​​ണെ​​​ന്ന് വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച ധ​​​ന​​​മ​​​ന്ത്രി ഹ​​​ർ​​​പാ​​​ൽ സിം​​​ഗ് ചീ​​​മ പ​​​റ​​​ഞ്ഞു. വി​​​ശ്വാ​​​സ​​​വോ​​​ട്ട് നേ​​​ടു​​​ന്ന​​​തി​​​നാ​​​യി വെ​​​ള്ളി​​​യാ​​​ഴ്ച ഒ​​​രു​​​ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​കൂ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​എ​​​പി സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ കിം​​​വ​​​ദ​​​ന്തി​​​ക​​​ളെ​​​യും തെ​​​റ്റാ​​​യ വാ​​​ർ​​​ത്ത​​​ക​​​ളെ​​​യും ചെ​​​റു​​​ക്കു​​​ന്ന​​​താ​​​ണ് പാ​​​ർ​​​ട്ടി​​​യു​​​ടെ എ​​​ല്ലാ എം​​​എ​​​ൽ​​​എ​​​മാ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി വോ​​​ട്ട് ചെ​​​യ്ത​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​ൻ പ​​​റ​​​ഞ്ഞു. എ​​​എ​​​പി ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

117 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ എ​​​എ​​​പി​​​ക്ക് 94 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ണ്ട്. കോ​​​ണ്‍ഗ്ര​​​സ്- 16, അ​​​കാ​​​ലി​​​ദ​​​ൾ- മൂ​​​ന്ന്, ബി​​​ജെ​​​പി- ര​​​ണ്ട്, ബി​​​എ​​​സ്പി, സ്വ​​​ത​​​ന്ത്ര​​​ൻ- ഒ​​​ന്നു വീ​​​തം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു ക​​​ക്ഷി​​​നി​​​ല. ഒ​​​രു രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ത്തെ​​​പ്പോ​​​ലും ജ​​​യി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത ബി​​​ജെ​​​പി​​​ക്ക് പ​​​ഞ്ചാ​​​ബി​​​ൽ ഇ​​​പ്പോ​​​ൾ കൂ​​​റു​​​മാ​​​റി​​​യെ​​​ത്തി​​​യ ഏ​​​ഴ് എം​​​പി​​​മാ​​​രു​​​ണ്ട്.

National

മു​ഖ്യ​മ​ന്ത്രി വെ​ള്ള​മ​ടി​ച്ചെ​ന്ന് ​ആരോ​പ​ണം; പ​ഞ്ചാ​ബ് നി​യ​മ​സ​ഭ​യി​ൽ നാ‌​ട​കീ​യ രം​ഗ​ങ്ങ​ൾ

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് സിം​ഗ് മാ​ൻ നി​യ​മ​സ​ഭ​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം നാ‌​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കി​ട​യാ​ക്കി. വെ​ള്ളി​യാ​ഴ്ച വി​ളി​ച്ചു​ചേ​ര്‍​ത്ത പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും എം​എ​ല്‍​എ​മാ​രും മ​ദ്യ​പി​ച്ചെ​ത്തി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഒ​രു കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ആ​ദ്യം ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ആം​ആ​ദ്‌​മി പാ​ർ​ട്ടി​യു​ടെ മു​ഖ്യ​മ​ന്ത്രി മ​ദ്യ​ല​ഹ​രി​യി​ലാ​ണ് സ​ഭ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​താ​പ് സിം​ഗ് ബ​ജ്‌​വ​യും ഇ​ത് ഏ​റ്റു​പി​ടി​ച്ചു. സ​ത്യാ​വ​സ്ഥ അ​റി​യാ​ൻ സ​ഭ​യി​ലെ എ​ല്ലാ എം​എ​ൽ​എ​മാ​ർ​ക്കും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി​യും എം​എ​ൽ​എ​മാ​രും ബ്ര​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന​യ്ക്കോ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്‌​ക്കോ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് ആം​ആ​ദ്‌​മി എം​എ​ൽ​എ​മാ​രും മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഇ​തോ​ടെ സ​മ്മേ​ള​നം ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ച്ചു.

National

ഹ​ർ​ഭ​ജ​ൻ സിംഗിന് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം; എ​എ​പി സ​ർ​ക്കാ​രി​ന് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം

ച​ണ്ഡീ​ഗ​ഢ്: രാ​ജ്യ​സ​ഭാ എം​പി ഹ​ർ​ഭ​ജ​ൻ സിം​ഗി​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ച്ച ന​ട​പ​ടി​യി​ൽ പ​ഞ്ചാ​ബ് സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഹ​ർ​ഭ​ജ​ൻ സിം​ഗി​ന് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​ർ​ഭ​ജ​ൻ സിം​ഗും മ​റ്റ് ആ​റ് ആം ​ആ​ദ്മി പാ​ർ​ട്ടി രാ​ജ്യ​സ​ഭാ എം​പി​മാ​രും അ​ടു​ത്തി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സു​ര​ക്ഷ പി​ൻ​വ​ലി​ക്കാ​നു​ള്ള നീ​ക്ക​മു​ണ്ടാ​യ​ത്. ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​ന് ശേ​ഷം ത​നി​ക്ക് സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടെ​ന്നും എ​ന്നാ​ൽ സ​ർ​ക്കാ​ർ സു​ര​ക്ഷ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും കാ​ണി​ച്ച് അ​ദ്ദേ​ഹം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ വി​വേ​ച​നം പാ​ടി​ല്ലെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ മ​റ്റ് എം​പി​മാ​രു​ടെ സു​ര​ക്ഷാ കാ​ര്യ​ത്തി​ലും ഈ ​ഉ​ത്ത​ര​വ് നി​ർ​ണാ​യ​ക​മാ​കും.

National

കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ ജാ​മ്യം റ​ദ്ദാ​ക്കും; പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നി​ന് കോ​ട​തി​യു​ടെ താ​ക്കീ​ത്

മാ​ൻ​സ: അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നി​ന് മാ​ൻ​സ കോ​ട​തി​യു​ടെ ക​ടു​ത്ത മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത ത​വ​ണ കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ നേ​രി​ട്ട് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ മ​ന്നി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കു​മെ​ന്ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് രാ​ജീ​ന്ദ​ർ സിം​ഗ് നാ​ഗ്പാ​ൽ ഉ​ത്ത​ര​വി​ട്ടു.

ച​ണ്ഡീ​ഗ​ഡി​ൽ പ്ര​ധാ​ന​പ്പെ​ട്ട യോ​ഗ​മു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്ന് ഭ​ഗ​വ​ന്ത് മാ​ൻ ഇ​ള​വ് തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, 2022 ഒ​ക്ടോ​ബ​ർ 20-ന് ​ശേ​ഷം ഒ​രി​ക്ക​ൽ പോ​ലും അ​ദ്ദേ​ഹം കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി​ട്ടി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി ഹാ​ജ​രാ​കാ​ൻ അ​ദ്ദേ​ഹം നേ​ര​ത്തെ ന​ൽ​കി​യ അ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു.

വ്യ​ക്ത​മ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് തു​ട​ർ​ച്ച​യാ​യി കോ​ട​തി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത് നി​യ​മ​ന​ട​പ​ടി​ക​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്നു. ഇ​ത് കോ​ട​തി ന​ട​പ​ടി​ക​ളോ​ടു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ലാ​ഘ​വ​ബു​ദ്ധി​യേ​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച​ത്തെ ഹാ​ജ​രാ​ക​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച കോ​ട​തി, അ​ടു​ത്ത ത​വ​ണ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. വീ​ഴ്ച വ​രു​ത്തി​യാ​ൽ ജാ​മ്യം റ​ദ്ദാ​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. മു​ൻ എം​എ​ൽ​എ ന​സ​ർ സിം​ഗ് മാ​ൻ​ഷാ​ഹി​യ ന​ൽ​കി​യ അ​പ​കീ​ർ​ത്തി​ക്കേ​സി​ലാ​ണ് ന​ട​പ​ടി. ന​സ​ർ സിം​ഗ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഭ​ഗ​വ​ന്ത് മാ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളി​ൽ ചി​ല​ർ ഇ​തി​നോ​ട​കം ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ആ​ശ്വാ​സം നേ​ടി​യി​ട്ടു​ണ്ട്. നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ന് പ​ക​രം അ​ഭി​ഭാ​ഷ​ക​ൻ വ​ഴി പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ അ​നു​മ​തി തേ​ടി ഭ​ഗ​വ​ന്ത് മാ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ കോ​ട​തി മേ​യ് ഒ​ന്ന് വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ഹി​യ​റിം​ഗി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യം കോ​ട​തി ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Editorial

രാ​​ഷ്‌​​ട്രീ​​യ​​ച്ച​​​ന്ത​​​യി​​​ലെ ഏ​​​ഴു കു​​​തി​​​ര​​​ക​​​ൾ

രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ടം പു​​​തി​​​യ​​​ത​​​ല്ല. പ​​​ക്ഷേ, പ​​​ണ്ട് രാ​​​ഷ്‌​​​ട്രീ​​​യ വാ​​​ണി​​​ഭ​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ള​​​റി​​​യാ​​​തെ ത​​​ല​​​യി​​​ൽ മു​​​ണ്ടി​​​ട്ട് അ​​​ത്യ​​​പൂ​​​ർ​​​വ​​​മാ​​​യി പോ​​​യി​​​രു​​​ന്ന ആ ​​​അ​​​ധോ​​​ലോ​​​ക​​​ത്തി​​​ന്‍റെ തൊ​​​ട്ടു​​​കൂ​​​ടാ​​​യ്മ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​തു ബി​​​ജെ​​​പി​​​യാ​​​ണ്. ആ​​​ർ​​​ക്കെ​​​തി​​​രേ ജ​​​നം വോ​​​ട്ട് ചെ​​​യ്തു വി​​​ജ​​​യി​​​പ്പി​​​ച്ചോ അ​​​വ​​​രു​​​മാ​​​യി സ​​​ന്ധി ചെ​​​യ്യു​​​ന്ന ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വോ​​​ട്ട് ചെ​​​യ്ത​​​വ​​​രെ വ​​​ഞ്ചി​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല, ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ വ്യാ​​​പാ​​​ര​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ രാ​​​ഘ​​​വ് ഛദ്ദ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​ഴു കു​​​തി​​​ര​​​ക​​​ളാ​​​ണ് ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. ബി​​​ജെ​​​പി വാ​​​ങ്ങി​​​യ​​​താ​​​ണോ ഛദ്ദ​​​യും കൂ​​​ട്ട​​​രും സ്വ​​​യം വി​​​റ്റ​​​താ​​​ണോ എ​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ പ്ര​​​സ​​​ക്തം, ജ​​​നം ച​​​തി​​​ക്ക​​​പ്പെ​​​ട്ടു എ​​​ന്ന​​​താ​​​ണ്. മൂ​​​ന്നി​​​ൽ ര​​​ണ്ട് ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള​​​തി​​​നാ​​​ൽ കൂ​​​റു​​​മാ​​​റ്റ​​​നിരോധന പ​​​രി​​​ധി​​​യി​​​ൽ വ​​​രി​​​ല്ല. പ​​​ക്ഷേ, ജ​​​ന​​​വ​​​ഞ്ച​​​ന​​​യു​​​ടെ​​​യും ജ​​​നാ​​​ധി​​​പ​​​ത്യ അ​​​ട്ടി​​​മ​​​റി​​​യു​​​ടെ​​​യും പ​​​രി​​​ധി​​​യി​​​ൽ വ​​​രും.

രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ 10 ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി എം​​​പി​​​മാ​​​രി​​​ൽ രാ​​​ഘ​​​വ് ഛദ്ദ, ​​​അ​​​ശോ​​​ക് മി​​​ത്ത​​​ൽ, സ്വാ​​​തി മ​​​ലി​​​വാ​​​ൾ, ഹ​​​ർ​​​ഭ​​​ജ​​​ൻ സിം​​​ഗ്, സ​​​ന്ദീ​​​പ് പ​​​ഥ​​​ക്, ര​​​ജീ​​​ന്ദ​​​ർ ഗു​​​പ്ത, വി​​​ക്രം​​​ജി​​​ത് സിം​​​ഗ് സാ​​​ഹ്‌​​നി എ​​​ന്നീ ഏ​​​ഴ് എം​​​പി​​​മാ​​​രാ​​​ണ് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. ല​​​യ​​​ന​​​ത്തെ രാ​​​ജ്യ​​​സ​​​ഭാ അ​​​ധ്യ​​​ക്ഷ​​​ൻ​​​കൂ​​​ടി​​​യാ​​​യ ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തോ​​​ടെ 245 അം​​​ഗ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ അം​​​ഗ​​​ബ​​​ലം 113 ആ​​​യും എ​​​ൻ​​​ഡി​​​എ​​​യു​​​ടേ​​​ത് 148 ആ​​​യും ഉ​​​യ​​​ർ​​​ന്നു. 18 എം​​​പി​​​മാ​​​രെ​​​ക്കൂ​​​ടി വാ​​​ങ്ങി​​​യാ​​​ൽ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ഭേ​​​ദ​​​ഗ​​​തി​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ മൂ​​​ന്നി​​​ൽ ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​കും.

പ​​​ഞ്ചാ​​​ബി​​​ൽ​​​നി​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ഒ​​​രം​​​ഗം പോ​​​ലു​​​മി​​​ല്ലാ​​​ത്ത ബി​​​ജെ​​​പി​​​ക്കാ​​​ണ് ഒ​​​റ്റ​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​ൽ ആ​​​റു​​​പേ​​​രെ കി​​​ട്ടി​​​യ​​​ത്. 117 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വെ​​​റും ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണു ബി​​​ജെ​​​പി​​​ക്കു​​​ള്ള​​​ത്. ബി​​​ജെ​​​പി​​​ക്ക് പ​​​ഞ്ചാ​​​ബ് മ​​​റ്റൊ​​​രു കേ​​​ര​​​ളം​ പോ​​​ലെ​​​യാ​​​ണെ​​​ന്ന​​​ർ​​​ഥം. തു​​​ട​​​ക്ക​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ, ബി​​​ജെ​​​പി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നു​​​മെ​​​തി​​​രേ ആം ​​​ആ​​​ദ്മി​​​യെ വി​​​ജ​​​യി​​​പ്പി​​​ച്ച പ​​​ഞ്ചാ​​​ബി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ധി കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ അ​​​ട്ടി​​​മ​​​റി​​​ച്ചി​​​രി​​​ക്കു​​​ന്നു.

എ​​​ന്തു ലാ​​​ഭ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ആം ​​​ആ​​​ദ്മി എം​​​പി​​​മാ​​​ർ ജ​​​ന​​​വി​​​ധി വി​​​റ്റ​​​തെ​​​ന്ന ചോ​​​ദ്യ​​​മു​​​ണ്ട്. രാ​​​ഷ്‌​​​ട്രീ​​​യ നേ​​​ട്ട​​​ങ്ങ​​​ൾ മു​​​ത​​​ൽ ഇ​​​ഡി​​​യെ (എ​​​ൻ​​​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​ക്‌​​ട​​​റേ​​​റ്റ്) ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ ഭീ​​​ഷ​​​ണി​​​വ​​​രെ ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. രാ​​​ഘ​​​വ് ഛദ്ദ​​​യാ​​​ണ് കൂ​​​റു​​​മാ​​​റ്റ​​സം​​​ഘ​​​ത്തി​​​ന്‍റെ മു​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഛദ്ദ​​​യു​​​ടെ നീ​​​ക്കം മ​​​ണ​​​ത്ത​​​റി​​​ഞ്ഞ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി അ​​​ദ്ദേ​​​ഹ​​​ത്തെ രാ​​​ജ്യ​​​സ​​​ഭാ ഉ​​​പ​​​നേ​​​താ​​​വ് സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് നീ​​​ക്കു​​​ക​​​യും പ​​​ഞ്ചാ​​​ബ് എം​​​പി അ​​​ശോ​​​ക് കു​​​മാ​​​ർ മി​​​ത്ത​​​ലി​​​നെ പ​​​ക​​​രം നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു. പി​​​ന്നെ​​​യെ​​​ല്ലാം പെ​​​ട്ടെ​​​ന്നാ​​​യി​​​രു​​​ന്നു. ​മി​​​ത്ത​​​ലി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ ഗു​​​ഡ്ഗാ​​​വി​​​ലും ജ​​​ല​​​ന്ധ​​​റി​​​ലു​​​മു​​​ള്ള 10 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​പ്രി​​​ൽ 10ന് ​​ഇ​​ഡി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം അ​​​ദ്ദേ​​​ഹം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു.

ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ച കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തേ​​​തും. 2016ൽ ​​​അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശ്, 2017ൽ ​​​ബി​​​ഹാ​​​ർ, മ​​​ണി​​​പ്പു​​​ർ, ഗോ​​​വ, 2019ൽ ​​​ക​​​ർ​​​ണാ​​​ട​​​ക, 2020ൽ ​​​മ​​​ധ്യ​​​പ്ര​​​ദേ​​​ശ് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​ത്. വി​​​ഷ​​​യം കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം​​ചെ​​​യ്യു​​​മെ​​​ന്ന് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. അ​​​യോ​​​ഗ്യ​​​താ വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍റെ തീ​​​രു​​​മാ​​​നം അ​​​ന്തി​​​മ​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം​​​ചെ​​​യ്യാ​​​നാ​​​കി​​​ല്ലെ​​​ന്നും നി​​​യ​​​മ​​​മു​​​ണ്ടെ​​​ങ്കി​​​ലും 1992ലെ ​​​കി​​​ഹോ​​​തോ ഹോ​​​ളോ​​​ഹാ​​​ൻ കേ​​​സി​​​ൽ, അ​​​ധ്യ​​​ക്ഷ​​​ന്‍റെ തീ​​​രു​​​മാ​​​നം കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ണെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ണ്ട്. കേ​​​സി​​​ന്‍റെ ഫ​​​ലം എ​​​ന്താ​​​യാ​​​ലും അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം പ​​​ഞ്ചാ​​​ബി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും. നി​​​ല​​​വി​​​ൽ ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​മാ​​​ർ മാ​​​ത്ര​​​മു​​​ള്ള ബി​​​ജെ​​​പി​​​ക്ക് ആം ​​​ആ​​​ദ്മി എം​​​പി​​​മാ​​​രു​​​ടെ വ​​​ര​​​വ് ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​മോ എ​​​ന്ന​​​റി​​​യി​​​ല്ല. പ​​​ക്ഷേ, കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മ​​​ന​​​സി​​​ലൊ​​​രു ല​​​ഡു പൊ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. ത​​​ങ്ങ​​​ളെ കൈ​​​യൊ​​​ഴി​​​ഞ്ഞ് ആം ​​​ആ​​​ദ്മി​​​യെ വി​​​ജ​​​യി​​​പ്പി​​​ച്ച​​​വ​​​ർ തി​​​രി​​​ച്ചു ചി​​​ന്തി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് കാ​​​ര​​​ണം.

കോ​​​ൺ​​​ഗ്ര​​​സ് മു​​​ക്ത​​​ ഭാ​​​ര​​​ത​​​മെ​​​ന്നാ​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ മു​​​ക്ത​​​ ഭാ​​​ര​​​ത​​​മാ​​​ണെ​​​ന്ന് ആം ​​​ആ​​​ദ്മി​​​ക്കും തി​​​രി​​​ച്ച​​​റി​​​വാ​​​യി. അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രേ അ​​​ണ്ണാ ഹ​​​സാ​​​രെ ഡ​​​ൽ​​​ഹി രാം​​​ലീ​​​ല മൈ​​​താ​​​ന​​​ത്ത് ന​​​ട​​​ത്തി​​​യ ജ​​​ൻ ലോ​​​ക്പാ​​​ൽ സ​​​മ​​​ര​​​ത്തി​​​ലെ പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്ന അ​​​ര​​​വി​​​ന്ദ് കേ​​​ജരി​​​വാ​​​ൾ 2012ൽ ​​​രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​ണ് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി. ഡ​​​ൽ​​​ഹി​​​യി​​​ലും പി​​​ന്നീ​​​ട് പ​​​ഞ്ചാ​​​ബി​​​ലും അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ക​​​യും ചെ​​​യ്തു. പ​​​ക്ഷേ, ബി​​​ജെ​​​പി​​​യു​​​ടെ കോ​​​ട്ട​​​യാ​​​യ ഗു​​​ജ​​​റാ​​​ത്തി​​​ലേ​​​ക്കും ആം ​​​ആ​​​ദ്മി മ​​​ത്സ​​​ര​​​ത്തി​​​നി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ ഡ​​​ൽ​​​ഹി മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ അ​​​ഴി​​​മ​​​തി​​​യാ​​​രോ​​​പി​​​ച്ച് കേ​​​ജരി​​​വാ​​​ളി​​​നെ ബി​​​ജെ​​​പി പൂ​​​ട്ടി.

കെ​​​ട്ടി​​​ച്ച​​​മ​​​ച്ച കേ​​​സാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ് കോ​​​ട​​​തി വെ​​​റു​​​തെ ​​​വി​​​ട്ടെ​​​ങ്കി​​​ലും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ​​​ത​​​യ്ക്കും ജ​​​നാ​​​ധി​​​പ​​​ത്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നും​​​വേ​​​ണ്ടി പ്ര​​​സം​​​ഗി​​​ച്ച പാ​​​ർ​​​ട്ടി, ക്ര​​​മേ​​​ണ കേ​​​ജരി​​​വാ​​​ളി​​​ന്‍റെ ഏ​​​കാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലാ​​​യി. 2014ൽ ​​​യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​നെ വീ​​​ഴ്ത്തി ബി​​ജെ​​പി​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​ത് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​യാ​​​ണ്. പ​​​ക്ഷേ, അ​​​തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച കൂ​​​ടു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും അ​​​ടു​​​ത്ത ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്കും നീ​​​ളു​​​ന്ന​​​ത് ബി​​​ജെ​​​പി താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്നി​​​ല്ല.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ വി​​​ല​​​യ്ക്കുവാ​​​ങ്ങ​​​ൽ മു​​​ന്പും ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും 1893 മാ​​​ർ​​​ച്ച് 22ന് ‘ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ്’, ‘നു​​​ണ​​​യും നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​വും’ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ലെ​​​ഴു​​​തി​​​യ മു​​​ഖ​​​പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണ് ‘കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ടം’ എ​​​ന്ന പ്ര​​​യോ​​​ഗം ആ​​​ദ്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ ഈ ​​​ക​​​ച്ച​​​വ​​​ട​​​ക്കാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ണ്ട്. കോ​​​ൺ​​​ഗ്ര​​​സ് ത​​​ന്നെ​​​യാ​​​ണ് 1985ൽ ​​​കൂ​​​റു​​​മാ​​​റ്റ നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​സാ​​​ക്കി​​​യ​​​ത്. 2003ൽ ​​​അ​​​ട​​​ൽ ബി​​​ഹാ​​​രി വാ​​​ജ്പേ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ ഇ​​​തി​​​ൽ ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​ന്നു. അ​​​തോ​​​ടെ കൂ​​​റു​​​മാ​​​റ്റ​​​ത്തി​​​ന്‍റെ സാ​​​ധു​​​ത​​​യ്ക്കു മൂ​​​ന്നി​​​ലൊ​​​ന്ന് ഭൂ​​​രി​​​പ​​​ക്ഷ​​​മെ​​​ന്ന​​​ത് മൂ​​​ന്നി​​​ൽ ര​​​ണ്ടാ​​​യി. പാ​​​വം വാ​​​ജ്പേ​​​യി! അ​​​ന്വേഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ​​​വ​​​ത്ക​​​ര​​​ണ​​​കാ​​​ല​​​ത്ത് കു​​​തി​​​ര​​​ച്ച​​​ന്ത​​​യി​​​ൽ മൂ​​​ന്നി​​​ൽ ര​​​ണ്ടൊ​​​ന്നും ത​​​ട​​​സ​​​മാ​​​കി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം മു​​​ൻ​​​കൂ​​​ട്ടി ക​​​ണ്ടി​​​ല്ല.

ഇ​​​ങ്ങ​​​നെ സം​​​ഗ്ര​​​ഹി​​​ക്കാം: ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​ഥ​​​മ​​​സ്ഥാ​​​നം കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​ലൂ​​​ടെ രാ​​​ഷ്‌​​ട്രീ​​​യ ഭി​​​ക്ഷാം​​​ദേ​​​ഹി​​​ക​​​ളാ​​​യ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ കൈ​​​യ​​​ട​​​ക്കു​​​ക​​​യാ​​​ണ്. ആ​​​രു ജ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന​​​ല്ലാ​​​തെ ആ​​​രു ഭ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ജ​​​ന​​​ത്തി​​​നു തീ​​​രു​​​മാ​​​നി​​​ക്കാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ. “ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി ജ​​​ന​​​ങ്ങ​​​ളാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ജ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​ക്കാ​​​ർ” എ​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ങ്ക​​​ൽ​​​പ്പ​​​ത്തോ​​​ട് ഇ​​​തി​​​നു ചി​​​ല സാ​​​ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന​​​തു ശ​​​രി​​​യാ​​​ണ്. അ​​​താ​​​ണ് കൂ​​​ടു​​​ത​​​ൽ അ​​​പ​​​ക​​​ടം.

National

കൂ​റു​മാ​റ്റ ഭീ​ഷ​ണി​യു​മാ​യി അ​കാ​ലി​ദ​ളും; പ​ഞ്ചാ​ബി​ൽ രാ​ഷ്ട്രീ​യ ഭൂ​ക​മ്പം ?

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ൾ​ക്കും അ​ഴി​മ​തി​ക്കും പി​ന്നാ​ലെ കൂ​റു​മാ​റ്റ ഭീ​ഷ​ണി​യു​മാ​യി അ​കാ​ലി ദ​ളും. ര​ണ്ട് എം​പി​മാ​ർ കൂ​ടി ഉ​ട​ൻ പാ​ർ​ട്ടി വി​ടു​മെ​ന്ന് ശി​രോ​മ​ണി അ​കാ​ലി​ദ​ൾ അ​വ​കാ​ശ​പ്പെ​ട്ട​തോ​ടെ പ​ഞ്ചാ​ബ് രാ​ഷ്ട്രീ​യം ക​ലു​ഷി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

രാ​ഘ​വ് ച​ദ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൂ​റു​മാ​റ്റ​ത്തി​ന് പി​ന്നാ​ലെ എ​എ​പി​യെ കൂ​ടു​ത​ൽ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കിയിരിക്കുകയാണ് ശി​രോ​മ​ണി അ​കാ​ലി​ദ​ൾ. ത​ങ്ങ​ളു​ടെ ബ​ന്ധം ഉ​പ​യോ​ഗി​ച്ച് ര​ണ്ട് എ​എ​പി എം​പി​മാ​ർ കൂ​ടി ഉ​ട​ൻ പാ​ർ​ട്ടി വി​ടു​മെ​ന്നാ​ണ് അ​കാ​ലി​ദ​ൾ നേ​തൃ​ത്വ​ത്തി​ന്‍റെ വാ​ദം. ഇ​ത് സ​ത്യ​മാ​യാ​ൽ രാ​ജ്യ​സ​ഭ​യി​ൽ എ​എ​പി​ക്ക് ആ​കെ ഒ​രു എം​പി മാ​ത്ര​മാ​കും അ​വ​ശേ​ഷി​ക്കു​ക. 

എ​എ​പി​യു​ടെ പ​ഞ്ചാ​ബ് വി​ജ​യ​ത്തി​ന്‍റെ ആ​സൂ​ത്ര​ക​നാ​യി​രു​ന്ന രാ​ഘ​വ് ച​ദ്ദ, സ​ന്ദീ​പ് പ​ഥ​ക്, ഹ​ർ​ഭ​ജ​ൻ സിം​ഗ്, സ്വാ​തി മ​ലി​വാ​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. എ​എ​പി ത​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ചു​വെ​ന്നും പാ​ർ​ട്ടി​യി​ൽ ശ്വാ​സം മു​ട്ടു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി​യ ച​ദ്ദ പ​റ​ഞ്ഞു.

വ​രാ​നി​രി​ക്കു​ന്ന പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും 2027-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നും മു​ന്നോ​ടി​യാ​യി എ​എ​പി​ക്കു​ണ്ടാ​യ ഈ ​തി​രി​ച്ച​ടി സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളെ പാ​ടെ മാ​റ്റി​യെ​ഴു​തു​ന്ന​താ​ണ്. അ​കാ​ലി​ദ​ളി​ന്‍റെ അ​വ​കാ​ശ​വാ​ദം കൂ​ടി യാ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ എ​എ​പി കൂ​ടു​ത​ൽ ഒ​റ്റ​പ്പെ​ട്ടേ​ക്കാം.

National

എം​പി​മാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക്; അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് ആം​ആ​ദ്മി പാ​ര്‍​ട്ടി

ന്യൂ​ഡ​ൽ​ഹി: എം​പി​മാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​നി​ടെ പ​ഞ്ചാ​ബി​ല്‍ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് ആം​ആ​ദ്മി പാ​ര്‍​ട്ടി. ബു​ധ​നാ​ഴ്ച ജ​ല​ന്ധ​റി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി.

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ന്‍ വി​ളി​ച്ച യോ​ഗ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും പ​ങ്കെ​ടു​ക്കും. പ​ഞ്ചാ​ബി​ലെ 92 എം​എ​ല്‍​എ​മാ​രി​ല്‍ ചി​ല​രെ​ങ്കി​ലും പാ​ര്‍​ട്ടി വി​ട്ട​വ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്നേ​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

ഇ​തി​നി​ടെ രാ​ഘ​വ് ഛദ്ദ​യ​ട​ക്കം നേ​താ​ക്ക​ളു​ടെ ബി​ജെ​പി പ്ര​വേ​ശം അം​ഗീ​ക​രി​ച്ച രാ​ജ്യ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​പ​ടി​ക്കെ​തി​രെ ആ​പ് ക​ടു​ത്ത പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. പാ​ര്‍​ട്ടി ന​ല്‍​കി​യ നോ​ട്ടീ​സ് പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല പാ​ര്‍​ട്ടി​യോ​ടാ​ലോ​ചി​ക്കാ​തെ​യാ​ണ് ഏ​ഴ് എം​പി​മാ​രെ ബി​ജെ​പി​ക്കൊ​പ്പം ചേ​ര്‍​ത്ത് പ​ട്ടി​ക​യി​റ​ക്കി​യ​തെ​ന്ന് സ​ഞ്ജ​യ് സിം​ഗ് ആ​രോ​പി​ച്ചു.

National

പ​ഞ്ചാ​ബി​ൽ തീ​ർ​ത്ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് ആ​റു മ​ര​ണം; 21 പേ​ർ​ക്ക് പ​രി​ക്ക്

ഫ​ത്തേ​ഗ​ഡ് സാ​ഹി​ബ്: പ​ഞ്ചാ​ബി​ലെ ഫ​ത്തേ​ഗ​ഡ് സാ​ഹി​ബ് ജി​ല്ല​യി​ൽ ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ മൊ​റി​ൻ​ഡ-​ചു​ന്നി റോ​ഡി​ലെ ഹി​മ്മ​ത്പു​ര ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ 21 പേ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രൂ​പ്‌​ന​ഗ​ർ ജി​ല്ല​യി​ലെ ആ​ന​ന്ദ്പു​ർ സാ​ഹി​ബി​ൽ വൈ​ശാ​ഖി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു തീ​ർ​ത്ഥാ​ട​ക​ർ. ഫ​ത്തേ​ഗ​ഡ് സാ​ഹി​ബി​ലെ മെ​യ്ൻ മ​ജ്രി ഗ്രാ​മ​വാ​സി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം. ബ​സി​ന് സം​ഭ​വി​ച്ച സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​രി​ച്ച​വ​രി​ൽ ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും ഫ​ത്തേ​ഗ​ഡ് സാ​ഹി​ബ് ഡി​എ​സ്പി രാ​ജ് കു​മാ​ർ അ​റി​യി​ച്ചു.

National

മ​ത​നി​ന്ദ; ക​ടു​ത്ത ശി​ക്ഷ​ക​ളു​മാ​യി പ​ഞ്ചാ​ബി​ൽ ബി​ൽ

ച​ണ്ഡി​ഗ​ഡ്: സി​ഖ് വി​ശ്വാ​സ​സം​ഹി​ത​യാ​യ ഗു​രു​ഗ്ര​ന്ഥ സാ​ഹി​ബി​നെ നി​ന്ദി​ക്കു​ന്ന​തി​നു ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണം പ​ഞ്ചാ​ബ് നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി.

ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യും കാ​ൽ​കോ​ടി രൂ​പ പി​ഴ​യും ഉ​ൾ​പ്പെ​ടെ​യാ​ണു ബി​ല്ലി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ജ​ഗ​ത് ജോ​ത് ശ്രീ ​ഗു​രു ഗ്ര​ന്ഥ സാ​ഹി​ബ് സ​ത്കാ​ർ (ഭേ​ദ​ഗ​തി) 2026 എ​ന്ന പേ​രി​ലു​ള്ള ബി​ൽ മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് സിം​ഗ് മാ​ൻ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ബി​ൽ നി​യ​മ​മാ​കും. രാഷ്‌ട്രപ​തി​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മി​ല്ലെ​ന്നും ബി​ൽ അ​വ​ത​രി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.

National

പ​ഞ്ചാ​ബ് യൂ​ട്യൂ​ബ​റു​ടെ വീ​ടി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം, പാ​ക് ഗു​ണ്ടാ​ത്ത​ല​വ​നെ​തി​രെ കേ​സ്

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ യൂ​ട്യൂ​ബ​റു​ടെ വീ​ടി​ന് നേ​രെ​യു​ണ്ടാ​യ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള ഗു​ണ്ടാ​ത്ത​ല​വ​ൻ ഷെ​ഹ്‌​സാ​ദ് ഭ​ട്ടി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സ്. എ​ൻ​ഐ​എ​യു​ടേ​താ​ണ് ന​ട​പ​ടി.

ജ​ല​ന്ധ​റി​ൽ നി​ന്നു​ള്ള യൂ​ട്യൂ​ബ​ർ റോ​ജ​ർ സ​ന്ധു​വി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​ഞ്ചാ​ബ് പോ​ലീ​സി​ൽ നി​ന്നും ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കേ​സ് ഏ​റ്റെ​ടു​ത്ത എ​ൻ​ഐ​എ, പ്ര​ത്യേ​ക കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ ഷെ​ഹ്‌​സാ​ദി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ചു.

ദീ​പ​ന്ദ​ർ പ്ര​താ​പ് സിം​ഗ് (ദീ​പ​ൻ റാ​ണ) ആ​ണ് കേ​സി​ലെ ര​ണ്ടാം പ്ര​തി. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പ​ഞ്ചാ​ബ് പോ​ലീ​സ്, ഒ​മ്പ​ത് പേ​ർ​ക്കെ​തി​രെ നേ​ര​ത്തെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

2025 മാ​ർ​ച്ച് 16ന് ​പു​ല​ർ​ച്ച​യാ​ണ് റോ​ജ​ർ സ​ന്ധു​വി​ന്‍റെ ജ​ല​ന്ധ​ർ ജി​ല്ല​യി​ലെ റാ​യ്പൂ​ർ റ​സൂ​ൽ​പൂ​ർ ഗ്രാ​മ​ത്തി​ലു​ള്ള വീ​ടി​ന് നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​ന്ത്യ​യി​ലേ​ക്ക് ആ​യു​ധ​ക്ക​ട​ത്ത്, അ​ന​ധി​കൃ​ത​മാ​യി ആ​ളെ ക​ട​ത്ത​ൽ, കൊ​ല​പാ​ത​ക​ങ്ങ​ൾ എ​ന്നി​വ വി​ദേ​ശ​ത്തി​രു​ന്ന് ഷെ​ഹ്സാ​ദ് ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

Sports

ഐ​​പി​​എ​​ല്‍ ; ആ​​ദ്യ ജ​​യം പ്ര​​തീ​​ക്ഷി​​ച്ച് ചെ​​ന്നൈ സൂപ്പർ കിംഗ്സ് ഇന്ന് പഞ്ചാബിന് എതിരേ

ചെ​​ന്നൈ: ഐ​​പി​​എ​​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 19-ാം സീ​​സ​​ണി​​ല്‍ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ദുഃ​​ഖ​മ​ക​റ്റാ​​നാ​​യി സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ്, ദുഃ​​ഖവെ​​ള്ളി​​യാ​​യ ഇ​​ന്നിറ​​ങ്ങു​​ന്നു. രാ​​ത്രി 7.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍, 2025 ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സാ​​ണ് എ​​തി​​രാ​​ളി​​ക​​ള്‍.

തി​​ങ്ക​​ളാ​​ഴ്ച ഗോ​​ഹ​​ട്ടി​​യി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന് എ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് എ​​ട്ട് വി​​ക്ക​​റ്റി​​ന്‍റെ ദ​​യ​​നീ​​യ തോ​​ല്‍​വി വ​​ഴ​​ങ്ങി​​യി​​രു​​ന്നു. 2026 സീ​​സ​​ണി​​നു മു​​ന്നോ​​ടി​​യാ​​യി രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ല്‍​നി​​ന്നെ​​ത്തി​​യ സ​​ഞ്ജു സാം​​സ​​ണ്‍, ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് ജ​​ഴ്‌​​സി​​യി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു അ​​ത്.

ഗോ​​ഹ​​ട്ടി​​യി​​ലെ വി​​ഷ​​മ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സ​​ഞ്ജു സാം​​സ​​ണ്‍ (6), ക്യാ​​പ്റ്റ​​ന്‍ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ് (6), കൗ​​മാ​​ര താ​​രം ആ​​യു​​ഷ് മാ​​ത്രെ (0), മാ​​റ്റ് സ്‌​​കോ​​ട്ട് (2) എ​​ന്നി​​വ​​രെ​​ല്ലാം നി​​രാ​​ശ​​പ്പെ​​ടു​​ത്തി. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്യേ​​ണ്ടി​​വ​​ന്ന ചെ​​ന്നൈ 19.4 ഓ​​വ​​റി​​ല്‍ 127 റ​​ണ്‍​സി​​നു പു​​റ​​ത്ത്. അ​​തോ​​ടെ സ​​ഞ്ജു​​വി​​ന്‍റെ സി​​എ​​സ്‌​​കെ അ​​ര​​ങ്ങേ​​റ്റം ദുഃ​​ഖ​​ത്തി​​ല്‍ അ​​വ​​സാ​​നി​​ച്ചു.

►സ്വീ​​റ്റ് ഹോം

​​ഇ​​ന്നു ഹോം ​​ഗ്രൗ​​ണ്ടാ​​യ എം.​​എ. ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് ഇ​​റ​​ങ്ങു​​ന്ന​​ത്. മ​​ഞ്ഞ ജ​​ഴ്‌​​സി​​യി​​ല്‍ ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ സ​​ഞ്ജു​​വി​​ന്‍റെ അ​​ര​​ങ്ങേ​​റ്റം. ഗോ​​ഹ​​ട്ടി​​യി​​ലെ പ​​രാ​​ജ​​യ​​ത്തി​​നു ചെ​​ന്നൈ​​യി​​ല്‍ മ​​റു​​പ​​ടി ന​​ല്‍​കു​​ക​​യാ​​യി​​രി​​ക്കും സ​​ഞ്ജു​​വി​​ന്‍റെ ല​​ക്ഷ്യം.

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ നി​​ര്‍​ണാ​​യ​​ക മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ സ​​ഞ്ജു​​വി​​ന്‍റെ ത​​ക​​ര്‍​പ്പ​​ന്‍ പ്ര​​ക​​ട​​ന​​ത്തി​​നാ​​യാ​​ണ് മ​​ഞ്ഞ​​ജ​​ഴ്‌​​സി​​ക്കാ​​ര്‍ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ധോ​​ണി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍ സ​​ഞ്ജു​​ത​​ന്നെ ഇ​​ന്നും വി​​ക്ക​​റ്റി​​നു പി​​ന്നി​​ല്‍ ഗ്ലൗ ​​അ​​ണി​​യും.

ഗോ​​ഹ​​ട്ടി​​യി​​ല്‍ ടോ​​സ് നി​​ര്‍​ണാ​​യ​​ക​​മാ​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, പ​​രി​​ക്ക​​റ്റ എം.​​എ​​സ്. ധോ​​ണി, ഡെ​​വാ​​ള്‍​ഡ് ബ്രെ​​വി​​സ് എ​​ന്നി​​വ​​ര്‍ ക​​ളി​​ച്ചി​​ല്ല. ഇ​​രു​​വ​​രും ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ലും പു​​റ​​ത്തി​​രി​​ക്കും. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ജ​​യം നേ​​ടി ശ​​ക്ത​​മാ​​യി തി​​രി​​ച്ചെ​​ത്തു​​ക​​യാ​​ണ് സി​​എ​​സ്‌​​കെ​​യു​​ടെ ല​​ക്ഷ്യം.

ശ്രേ​​യ​​സ് അ​​യ്യ​​ര്‍ ന​​യി​​ക്കു​​ന്ന പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ്, സീ​​സ​​ണി​​ല്‍ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​നെ മൂ​​ന്നു വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി. 44 പ​​ന്തി​​ല്‍ അ​​ഞ്ച് വീ​​തം സി​​ക്‌​​സും ഫോ​​റും അ​​ട​​ക്കം 72 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ യു​​വ​​താ​​രം കൂ​​പ്പ​​ര്‍ കൊ​​ണോ​​ലി​​യാ​​യി​​രു​​ന്നു പ​​ഞ്ചാ​​ബി​​ന്‍റെ വി​​ജ​​യ​​ശി​​ല്‍​പ്പി. പ​​ഞ്ചാ​​ബി​​ന്‍റെ ജ​​ഴ്‌​​സി​​യി​​ല്‍ കൊ​​ണോ​​ലി​​യു​​ടെ ഉ​​ജ്വ​​ല അ​​ര​​ങ്ങേ​​റ്റം.

►പ​​വ​​ര്‍ പ്ലേ പവർ വേണം

​​ഡെ​​വാ​​ള്‍​ഡ് ബ്രെ​​വി​​സി​​ന്‍റെ അ​​ഭാ​​വം സി​​എ​​സ്‌​​കെ​​യു​​ടെ ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പി​​ല്‍ നി​​ഴ​​ലി​​ക്കാ​​തി​​രി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ സ​​ഞ്ജു സാം​​സ​​ണ്‍-​​ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌വാ​​ദ് ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ട് പ​​വ​​ര്‍​പ്ലേ​​യി​​ല്‍ ആ​​ധി​​പ​​ത്യം സ്ഥാ​​പി​​ക്ക​​ണം. രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന് എ​​തി​​രാ​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ സ​​ഞ്ജു​​വും (7 പ​​ന്തി​​ല്‍ 6) ഋ​​തു​​രാ​​ജും (11 പ​​ന്തി​​ല്‍ 6) ചേ​​ര്‍​ന്ന് 18 പ​​ന്ത് നേ​​രി​​ട്ടു.

ബാ​​റ്റിം​​ഗ് പ​​വ​​ര്‍​പ്ലേ​​യു​​ടെ പ​​കു​​തി ഓ​​വ​​ര്‍ ഇ​​വ​​ര്‍ നേ​​രി​​ട്ടെ​​ങ്കി​​ലും നേ​​ടി​​യ​​ത് 12 റ​​ണ്‍​സ് മാ​​ത്രം. പ​​വ​​ര്‍​പ്ലേ​​യി​​ല്‍ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​തോ​​ടെ ചെ​​ന്നൈ തോ​​ല്‍​വി ഉ​​റ​​പ്പി​​ച്ചി​​രു​​ന്നു. സ​​ഞ്ജു-​​ഋ​​തു​​രാ​​ജ് ഓ​​പ്പ​​ണിം​​ഗി​​നു​​ശേ​​ഷ​​മെ​​ത്തു​​ന്ന ആ​​യു​​ഷ് മാ​​ത്രെ​​യും മാ​​റ്റ് ഷോ​​ട്ടും തി​​ള​​ങ്ങി​​യാ​​ല്‍ മാ​​ത്ര​​മേ സി​​എ​​സ്‌​​കെ​​യ്ക്കു മി​​ക​​ച്ച സ്‌​​കോ​​ര്‍ കെ​​ട്ടി​​പ്പ​​ടു​​ക്കാ​​നാ​​കൂ.

National

ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പം സ്ഫോ​ട​നം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ ഛണ്ഡീ​ഗ​ഡി​ൽ ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പം സ്ഫോ​ട​നം. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നും സ്കൂ​ട്ട​റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

സ്ഫോ​ട​ന​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പോ​ലീ​സും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ ര​ണ്ട് പേ​ർ ഐ​ഇ​ഡി ബോം​ബെ​റി​ഞ്ഞ ശേ​ഷം ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ആ​ത്മ​ഹ​ത്യ; പ​ഞ്ചാ​ബ് ഗ​താ​ഗ​ത മ​ന്ത്രി രാ​ജി​വ​ച്ചു

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് ഗ​താ​ഗ​ത മ​ന്ത്രി ലാ​ൽ​ജി​ത് സിം​ഗ് ഭു​ള്ള​ർ രാ​ജി​വ​ച്ചു. അ​മൃ​ത്സ​റി​ലെ വെ​യ​ർ​ഹൗ​സ് കോ​ർ​പ്പ​റേ​ഷ​ൻ മാ​നേ​ജ​രു​ടെ ആ​ത്മ​ഹ​ത്യ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ഭു​ള്ള​റി​നോ​ട് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​യ​ർ​ഹൗ​സ് കോ​ർ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ഗ​ഗ​ൻ​ദീ​പ് സിം​ഗ് ര​ൺ​ധാ​വ വി​ഷ​വ​സ്തു ക​ഴി​ച്ച് വെ​ള്ളി​യാ​ഴ്ച ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

മ​ര​ണ​ത്തി​ന് മു​മ്പ് താ​ൻ വി​ഷം ക​ഴി​ച്ചു​വെ​ന്നും മ​ന്ത്രി ലാ​ൽ​ജി​ത്തി​നെ പേ​ടി​യു​ണ്ടെ​ന്നും ത​നി​ക്ക് ഇ​നി ര​ക്ഷ​പ്പെ​ടേ​ണ്ടെ​ന്നും ര​ൺ​ധാ​വ പ​റ​യു​ന്ന ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

10 ല​ക്ഷം കൈ​ക്കൂ​ലി വാ​ങ്ങാ​ൻ ര​ൺ​ധാ​വ​ക്ക് മേ​ൽ സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ബി​ക്രം സിം​ഗ് മ​ജീ​തി​യ ആ​രോ​പി​ച്ചു. മ​ന്ത്രി​യു​ടെ സ​ഹാ​യി​ക്ക് ടെ​ൻ​ഡ​ർ ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ന് മേ​ൽ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​പ്ര​കാ​രം ടെ​ൻ​ഡ​ർ ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ അ​ടു​ത്തേ​ക്ക് വി​ളി​പ്പി​ച്ച് ആ​ക്ര​മി​ക്കു​ക​യും വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. എ​ന്നാ​ൽ ആ​രോ​പ​ണം തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് ഭു​ള്ള​ർ പ​റ​ഞ്ഞു.

National

അ​മി​ത വേ​ഗം, ഓ​ഡി കാ​ർ ഇ​ടി​ച്ച് വി​ദേ​ശ വ​നി​ത മ​രി​ച്ചു

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ സി​റ​ക്പു​രി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ഓ​ഡി കാ​ർ ഇ​ടി​ച്ച് വി​ദേ​ശ വ​നി​ത കൊ​ല്ല​പ്പെ​ട്ടു. ആം​കെ​യ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള വി​ഐ​പി റോ​ഡി​ൽ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

തു​ർ​ക്കി പൗ​ര​യാ​യ മാ​വ്‌​ലു​ഡ ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​ഭി​ഷേ​കി​ന് പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​രി​ക്കു​ന്ന അ​ഭി​ഷേ​കി​ന്‍റെ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ.

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ, അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ഒ​രു ഓ​ഡി കാ​ർ ഇ​വ​രെ ഇ​ടി​ച്ചു തെ​റു​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മാ​വ്‌​ലു​ഡ റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് വൈ​കി​യാ​ണ് എ​ത്തി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. മൃ​ത​ദേ​ഹം ദേ​ര ബാ​സി സ​ബ് ഡി​വി​ഷ​ണ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

'മ​രി​ച്ച​യാ​ൾ വി​ദേ​ശ പൗ​ര​യാ​യ മാ​വ്‌​ലു​ഡ​യാ​ണ്. അ​വ​രു​ടെ സ​ഹോ​ദ​രി തു​ർ​ക്കി​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്നു​ണ്ട്. അ​വ​ർ എ​ത്തി​യ​തി​ന് ശേ​ഷം പോ​സ്റ്റ്‌​മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.'- അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ജ് കു​മാ​ർ പ​റ​ഞ്ഞു.

National

പോ​ലീ​സു​കാ​രെ വെ​ടി​വ​ച്ചു​കൊ​ന്ന കേസിലെ പ്ര​തി ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

ച​​​​ണ്ഡീ​​​​ഗ​​​​ഡ്: ഗു​​​​ർ​​​​ദാ​​​​സ്പുരി​​​​ൽ ര​​​​ണ്ട് പോ​​​​ലീ​​​​സു​​​​കാ​​​​രെ വെ​​​​ടി​​​​വെ​​​​ച്ചു​​​​കൊ​​​​ന്ന കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി പോ​​​​ലീ​​​​സു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

കേ​​​​സി​​​​ലെ മ​​​​റ്റൊ​​​​രു പ്ര​​​​തി​​​​യെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. പാ​​​​ക്കി​​​സ്ഥാ​​​​ൻ ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​എ​​​​സ്ഐ​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സ് അ​​​റി​​​യി​​​ച്ചു.

അ​​​​ധി​​​​യാ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ര​​​​ഞ്ജി​​​​ത് സിം​​​​ഗ് (19) ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. കൂ​​​​ട്ടു​​​​പ്ര​​​​തി​​​​യാ​​​​യ ദി​​​​ലാ​​​​വ​​​​ർ സിം​​​​ഗ് (19) ആ​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​ത്. മൂ​​​​ന്നാം പ്ര​​​​തി​​​​യാ​​​​യ ഇ​​​​ന്ദ​​​​ർ​​​​ജി​​​​ത് സിം​​​​ഗി​​​​നാ​​​​യി പോ​​​​ലീ​​​​സ് തെ​​​ര​​​​ച്ചി​​​​ൽ ഊ​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി.

National

പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി; ന​വ​ജോ​ത് കൗ​ർ പാർട്ടി വിട്ടു

ഛണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ൽ കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി. മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും മു​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ന​വ്ജോ​ത് സിം​ഗ് സി​ദ്ദു​വി​ന്‍റെ ഭാ​ര്യ ഡോ. ​ന​വ്ജോ​ത് കൗ​ർ സി​ദ്ദു പാ​ർ​ട്ടി വി​ട്ടു. പി​സി​സി പ്ര​സി​ഡ​ന്‍റ് അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജ വാ​റിം​ഗി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യാ​ണ് ന​വ്ജോ​ത് കൗ​ർ പാ​ർ​ട്ടി വി​ട്ട​ത്.

സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് പാ​ർ​ട്ടി വി​ടു​ന്നു​വെ​ന്ന് അ​വ​ർ പ്ര​ഖ്യാ​പി​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി പി​സി​സി അ​ധ്യ​ക്ഷ​ൻ പാ​ർ​ട്ടി സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്ത് ദു​ർ​ബ​ല​പ്പെ​ടു​ത്തി​യെ​ന്ന് അ​വ​ർ വി​മ​ർ​ശി​ച്ചു.

പ​ഞ്ചാ​ബി​ലെ മു​ൻ എം​എ​ൽ​എ​യും മു​ൻ മ​ന്ത്രി​യു​മാ​ണ് ന​വ​ജോ​ത് കൗ​ർ. ആ​ദ്യം ബി​ജെ​പി​യി​ലാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഭ​ർ​ത്താ​വി​നൊ​പ്പം ഇ​വ​ർ കോ​ൺ​ഗ്ര​സി​ലെ​ത്തി. എ​ന്നാ​ൽ പാ​ർ​ട്ടി​യി​ൽ ഒ​രു വി​ഭാ​ഗ​വു​മാ​യി നി​ര​ന്ത​രം ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി. ഒ​രു ഘ​ട്ട​ത്തി​ൽ ത​ന്‍റെ ഭ​ർ​ത്താ​വി​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ലേ ഇ​നി സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് മ​ട​ങ്ങൂ​വെ​ന്നും അ​വ​ർ ന​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം മോ​ദി​യു​ടെ പ​ഞ്ചാ​ബ് സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ന​വ​ജോ​ത് കൗ​ർ കോ​ൺ​ഗ്ര​സ് വി​ട്ട​തെ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. ന​വ​ജോ​ത് കൗ​ർ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നാ​ണ് സൂ​ച​ന. മോ​ദി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വ​ച്ച് ഇ​വ​ർ ബി​ജെ​പി​യി​ൽ അം​ഗ​ത്വം എ​ടു​ക്കു​മോ​യെ​ന്നാ​ണ് ഉ​റ്റു​നോ​ക്ക​പ്പെ​ടു​ന്ന​ത്.

National

ട്രെ​യി​ൻ ക​ട​ന്നു​പോ​കവേ പാ​ള​ത്തി​ൽ സ്ഫോട​നം; ലോ​ക്കോ​ പൈ​ല​റ്റി​നു പ​രി​ക്ക്

ച​​​ണ്ഡി​​​ഗ​​​​​ഡ്: പ​​​​​ഞ്ചാ​​​​​ബി​​​​​ൽ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​ക​​​വേ റെ​​​​​യി​​​​​ൽ​​​​​വേ ട്രാ​​​​​ക്കി​​​​​ൽ സ്ഫോ​​​ട​​​​​നം. ട്രാ​​ക്കി​​നു കേ​​ടു​​പാ​​ടു​​ണ്ടാ​​യി സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഗു​​​​​ഡ്സ് ട്രെ​​​​​യി​​​​​നി​​​​​ന്‍റെ ലോ​​​​​ക്കോ​​​​​ പൈ​​​​​ല​​​​​റ്റി​​​​​നു പ​​​​​രി​​​​​ക്കേ​​​​​റ്റു.

സം​​ഭ​​വം അ​​ട്ടി​​മ​​റി​​യാ​​ണെ​​ന്നു സം​​ശ​​യ​​മു​​ണ്ട്. ഫ​​​​​ത്തേ​​​​​ഗ​​​​​ഡ് സാ​​​​​ഹി​​​​​ബ് ജി​​​​​ല്ല​​​​​യി​​​​​ലെ സി​​​​​ർ​​​​​ഹി​​​​​ന്ദ് റെ​​​​​യി​​​​​ൽ​​​​​വെ സ്റ്റേ​​​​​ഷ​​​​​നു സ​​​​​മീ​​​​​പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി 9.50ന് ​​​​​ഖാ​​​​​ൻ​​​​​പു​​​​​ർ ഗ്രാ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​മ്പോ​​​​​ഴാ​​​​​ണ് സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

ച​​​​​ര​​​​​ക്ക് തീ​​​​​വ​​​​​ണ്ടി​​​​​ക​​​​​ൾ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന പാ​​​​​ള​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. ട്രെ​​​​​യി​​​​​ൻ എ​​​ൻ​​​ജി​​​ന് ചെ​​​​​റി​​​​​യ കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ലോ​​​​​ക്കോ പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ മുഖത്താണു പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു.

Sports

ശു​ഭ്മാ​ൻ ഗി​ൽ ര​ഞ്ജി ട്രോ​ഫി​യി​ൽ ക​ളി​ക്കും; സൗ​രാ​ഷ്ട്ര​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​റ​ങ്ങും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ ര​ഞ്ജി ട്രോ​ഫി​യി​ൽ ക​ളി​ക്കും. ഈ ​മാ​സം 22ന് ​സൗ​രാ​ഷ്ട്ര​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഗി​ൽ പ​ഞ്ചാ​ബി​ന് വേ​ണ്ടി മ​ത്സ​ര​ത്തി​നി​റ​ങ്ങും.

ഗി​ൽ ര​ഞ്ജി​യി​ൽ ക​ളി​ക്കു​മെ​ന്ന കാ​ര്യം പ​ഞ്ചാ​ബ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​നൊ​പ്പം ചേ​രാ​നാ​യി ഗി​ൽ രാ​ജ്ക്കോ​ട്ടി​ലേ​യ്ക്ക് തി​രി​ച്ചു.

ഞാ​യ​റാ​യ്ച ഇ​ൻ​ഡോ​റി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ന​ട​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യെ ന​യി​ച്ച​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സാ​ണ് ഗി​ൽ ര​ഞ്ജി പോ​രാ​ട്ട​ത്തി​നാ​യി രാ​ജ്ക്കോ​ട്ടി​ലേ​യ്ക്ക് തി​രി​ച്ച​ത്.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: പ​ഞ്ചാ​ബ് സെ​മി​യി​ൽ

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ സെ​മി​യി​ൽ ക​ട​ന്ന് പ​ഞ്ചാ​ബ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ 183 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് പ​ഞ്ചാ​ബ് സെ​മി​യി​ലെ​ത്തി​യ​ത്.

പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 346 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മ​ധ്യ​പ്ര​ദേ​ശ് 31.2 ഓ​വ​റി​ൽ 162 റ​ൺ​സി​ൽ ഓ​ൾ​ഓ​ട്ടാ​യി. 38 റ​ൺ​സു​മാ​യി ര​ജ​ത്ത് പാ​ട്ടീ​ദാ​റും 31 റ​ൺ​സു​മാ​യി ത്രി​പു​രേ​ഷ് സിം​ഗും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. ശു​ഭം ശ​ർ​മ 24 റ​ൺ​സെ​ടു​ത്തു.

പ​ഞ്ചാ​ബി​ന് വേ​ണ്ടി സ​ൻ​വീ​ർ സിം​ഗ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ക്രി​ഷ് ഭ​ഗ​ത്തും ര​മ​ൺ​ദീ​പ് സിം​ഗും ഗു​ർ​ണൂ​ർ ബ്രാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും മാ​യ​ങ്ക് മ​ർ​ക​ൻ​ഡെ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യ ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 345 റ​ൺ​സെ​ടു​ത്ത​ത്. പ്ര​ഭ്‌​സി​മ്രാ​ൻ സിം​ഗ്,അ​ൻ​മോ​ൽ​പ്രീ​ത് സിം​ഗ്, ഹ​ർ​നൂ​ർ സിം​ഗ്, നെ​ഹാ​ൽ വ​ദേ​ര എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് കൂ​റ്റ​ർ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

88 റ​ൺ​സെ​ടു​ത്ത പ്ര​ഭ്സി​മ്രാ​നാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ്സ്കോ​റ​ർ. അ​ൻ​മോ​ൽ​പ്രീ​ത് സിം​ഗ് 70 റ​ൺ​സെ​ടു​ത്തു. നെ​ഹാ​ൽ വ​ദേ​ര 56 റ​ൺ​സും ഹ​ർ​നൂ​ർ സിം​ഗ് 51 റ​ൺ​സും സ്കോ​ർ ചെ​യ്തു.

മ​ധ്യ​പ്ര​ദേ​ശി​ന് വേ​ണ്ടി ത്രി​പു​രേ​ഷ് സിം​ഗും വെ​ങ്ക​ടേ​ഷ് അ​യ്യ​രും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. കു​ൽ​ദീ​പ് സെ​നും ആ​ര്യ​ൻ പാ​ണ്ഡെ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. പ്ര​ഭ്സി​മ്രാ​ൻ സിം​ഗാ​ണ് മ​ത്സ​ര​ത്തി​ലെ താ​രം.

National

പ​ഞ്ചാ​ബി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ ഹോ​ഷി​യാ​ർ​പു​രി​ൽ കാ​റും ബ​സും കൂ​ട്ടിയി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​മൃ​ത്സ​റി​ലേ​യ്ക്ക് കാ​റി​ൽ പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹൊ​ഷി​യാ​ർ​പു​രി​ൽ നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച ബ​സു​മാ​യാ​ണ് കാ​ർ കൂ​ട്ടി​യി​ടി​ച്ച​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെയാണ് മ​രി​ച്ചത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

National

ഭാ​ര്യ​യെ​യും മ​ക്ക​ളെയും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ഫെ​റോ​സ്പൂ​ർ ജി​ല്ല​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

സ​ലൂ​ൺ ഉ​ട​മ​യാ​യ അ​മ​ൻ​ദീ​പ് സിം​ഗ് (42), ഭാ​ര്യ ജ​സ്‌​വീ​ർ കൗ​ർ (40), മ​ക്ക​ളാ​യ മ​ൻ​വീ​ർ കൗ​ർ (10), പ​ർ​മീ​ത് കൗ​ർ (ആ​റ്) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജ​സ്‌​വീ​റി​നെ​യും മ​ക്ക​ളെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശോ​ഷം അ​മ​ൻ​ദീ​പ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​ചെ​യ്യാ​നാ​യി ഉ​പ​യോ​ഗി​ച്ച തോ​ക്ക് സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

അ​യ​ൽ​വാ​സി​ക​ൾ ചേ​ർ​ന്ന് വാ​തി​ൽ പൊ​ളി​ച്ച് വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ളാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഫോ​റ​ൻ​സി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഫി​റോ​സ്പൂ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​യ​ൽ​വാ​സി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

National

20 കിലോ ഹെറോയിനുമായി നാലു പേർ പിടിയിൽ

ച​​​​ണ്ഡി​​​​ഗ​​​​ഡ്: പാ​​​​ക് അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്നെ​​​​ത്തു​​​​ന്ന ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ ഡീ​​​​ല​​​​ർ​​​​മാ​​​​രാ​​​​യി പ​​​​ഞ്ചാ​​​​ബി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​ന്ന 17 വ​​​​യ​​​​സു​​​​കാ​​​​ര​​​​നു​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു​​​​പേ​​​​ർ ആ​​​​ന്‍റി നാ​​​​ർ​​​​കോ​​​​ട്ടി​​​​ക്സ് ടാ​​​​സ്ക് ഫോ​​​​ഴ്സി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യി.

ഇ​​​​ന്ന​​​​ലെ ഘോ​​​​ഗ ബോ​​​​ർ​​​​ഡ​​​​ർ ഔ​​​​ട്ട്പോ​​​​സ്റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പോ​​​​ലീ​​​​സി​​​​ന്‍റെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ. ഭി​​​​ണ്ഡി ഔ​​​​ല​​​​ക് ഗ്രാ​​​​മ​​​​ത്തി​​​​ലെ വ​​​​യ​​​​ലി​​​​ൽനി​​​​ന്ന് അ​​​​ഞ്ചു പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ക്കി​​​​യ 19.980 കി​​​​ലോ​​​​ഗ്രാം ഹെ​​​​റോ​​​​യി​​​​ൻ പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ടു​​​​ത്തു.

Sports

വിജയ് ഹസാരെ: ഗി​​ല്‍ ക​​ളി​​ക്കും

മൊ​​ഹാ​​ലി: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ന്‍റെ 2025-26 സീ​​സ​​ണി​​ല്‍ പ​​ഞ്ചാ​​ബി​​നാ​​യി സൂ​​പ്പ​​ര്‍ താ​​രം ശു​​ഭ്മാ​​ന്‍ ഗി​​ല്‍ വ​​രു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ക​​ളി​​ക്കു​​മെ​​ന്നു സൂ​​ച​​ന.

ഗ്രൂ​​പ്പ് ലീ​​ഗ് ഫി​​ക്‌​​സ്ച​​റി​​ല്‍ സി​​ക്കിം, ഗോ​​വ ടീ​​മു​​ക​​ള്‍​ക്ക് എ​​തി​​രേ ജ​​നു​​വ​​രി​​യി​​ല്‍ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഗി​​ല്‍ പ​​ഞ്ചാ​​ബി​​നാ​​യി ഇ​​റ​​ങ്ങു​​മെ​​ന്നാ​​ണ് വി​​വ​​രം. പ​​ഞ്ചാ​​ബി​​ന്‍റെ മൂ​​ന്നും നാ​​ലും മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഗി​​ല്‍ ക​​ളി​​ച്ചേ​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു ആ​​ദ്യ റി​​പ്പോ​​ര്‍​ട്ട്. എ​​ന്നാ​​ല്‍, ജ​​നു​​വ​​രി മൂ​​ന്ന്, ആ​​റ് തീ​​യ​​തി​​ക​​ളി​​ല്‍ മാ​​ത്ര​​മാ​​യി​​രി​​ക്കും ഗി​​ല്‍ പ​​ഞ്ചാ​​ബി​​നൊ​​പ്പം ഇ​​റ​​ങ്ങു​​ക.

എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് സി​​യി​​ല്‍ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ള്‍ ജ​​യി​​ച്ച പ​​ഞ്ചാ​​ബി​​ന് എ​​ട്ട് പോ​​യി​​ന്‍റു​​ണ്ട്. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​മാ​​യി മും​​ബൈ​​യാ​​ണ് ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. മും​​ബൈ​​ക്കാ​​യി രോ​​ഹി​​ത് ശ​​ര്‍​മ​​യും ഡ​​ല്‍​ഹി​​ക്കാ​​യി വി​​രാ​​ട് കോ​​ഹ് ലി​​യും ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ക​​ളി​​ച്ചി​​രു​​ന്നു.

ഇ​​ന്ത്യ​​യു​​ടെ ടെ​​സ്റ്റ്, ഏ​​ക​​ദി​​ന ക്യാ​​പ്റ്റ​​നാ​​യ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ 2026 ലോ​​ക​​ക​​പ്പ് ട്വ​​ന്‍റി-20 ടീ​​മി​​ല്‍​നി​​ന്ന് പു​​റ​​ത്താ​​യി​​രു​​ന്നു. ജ​​നു​​വ​​രി 11ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യി​​ലാ​​ണ് ഇ​​ന്ത്യ​​ന്‍ ടീം ​​അ​​ടു​​ത്ത​​താ​​യി ഇ​​റ​​ങ്ങു​​ക.

National

പ​ഞ്ചാ​ബി​ൽ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും 10 ല​ക്ഷം രൂ​പ വ​രെ സൗ​ജ​ന്യ ചി​കി​ത്സ

ച​ണ്ഡീ​ഗ​ഡ്: സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും 10 ല​ക്ഷം രൂ​പ വ​രെ ചെ​ല​വു​ള്ള ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി പ​ഞ്ചാ​ബി​ലെ എ​എ​പി സ​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി സേ​ഹ​ത്ത് യോ​ജ​ന പ​ദ്ധ​തി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ജ​നു​വ​രി മു​ത​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ അ​റി​യി​ച്ചു.

എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ല്ലാ​തെ മി​ക​ച്ച ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഗു​ണ​നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്കും.

പ്ര​ധാ​ന അ​സു​ഖ​ങ്ങ​ൾ, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, ശ​സ്ത്ര​ക്രി​യ​ക​ൾ, ജീ​വ​ൻ​ര​ക്ഷാ ചി​കി​ത്സ​ക​ൾ എ​ന്നി​വ​യെ​ല്ലാം പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ വ​രും. എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടാം. പ​ണം ന​ൽ​കേ​ണ്ട​തി​ല്ലാ​ത്ത കാ​ഷ് ലെ​സ് ചി​കി​ത്സാ സൗ​ക​ര്യം ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

National

പഞ്ചാബിൽ എഎപിക്കു മുന്നേറ്റം

ച​​ണ്ഡി​​ഗ​​ഡ്: പ​​ഞ്ചാ​​ബ് ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ എ​​എ​​പി​​ക്കു മു​​ന്നേ​​റ്റം. ജി​​ല്ലാ പ​​രി​​ഷ​​ത്തു​​ക​​ളി​​ലേ​​ക്കും പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി​​ക​​ളി​​ലേ​​ക്കു​​മാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്.

ജി​​ല്ലാ പ​​രി​​ഷ​​ത്തി​​ൽ ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ച 71 സോ​​ണു​​ക​​ളി​​ൽ 60ൽ ​​എ​​എ​​പി വി​​ജ​​യി​​ച്ചു. കോ​​ൺ​​ഗ്ര​​സ് ഏ​​ഴി​​ലും അ​​കാ​​ലി ദ​​ൾ, ബി​​ജെ​​പി പാ​​ർ​​ട്ടി​​ക​​ൾ ഓ​​രോ സീ​​റ്റി​​ലും വി​​ജ​​യി​​ച്ചു. 113 സോ​​ണു​​ക​​ളി​​ൽ എ​​എ​​പി മു​​ന്നി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​ണ്.

പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി​​ക​​ളി​​ലെ 1875 സോ​​ണു​​ക​​ളി​​ൽ എ​​എ​​പി 876 സോ​​ണു​​ക​​ളി​​ൽ വി​​ജ​​യി​​ച്ചു. കോ​​ൺ​​ഗ്ര​​സ്-216, അ​​കാ​​ലി ദ​​ൾ-129, സ്വ​​ത​​ന്ത്ര​​ർ-63, ബി​​ജെ​​പി-20 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റു ക​​ക്ഷി​​ക​​ളു​​ടെ നി​​ല.

National

പ​ഞ്ചാ​ബി​ലെ ക​ബ​ഡി താ​ര​ത്തി​ന്‍റെ കൊ​ല​പാ​ത​കം; പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി കൊ​ല്ല​പ്പെ​ട്ടു

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന​പ്ര​തി പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. മൊ​ഹാ​ലി​യി​ലാ​ണ് സം​ഭ​വം. ഹ​ർ​പി​ന്ദ​ർ(​മി​ദ്ദു-30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ത​ര​ൺ ത​ര​ൺ ജി​ല്ല​യി​ലെ നൗ​ഷെ​ഹ്‌​റ പ​ന്നു​വാ​ൻ നി​വാ​സി​യാ​യ ഹ​ർ​പീ​ന്ദ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മൊ​ഹാ​ലി പോ​ലീ​സ് പ​റ​ഞ്ഞു.

ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി നി​ര​വ​ധി ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൊ​ഹാ​ലി​യി​ലെ സോ​ഹാ​ന പ്ര​ദേ​ശ​ത്തു​ള്ള ബേ​ദ്‌​വാ​ൻ സ്‌​പോ​ർ​ട്‌​സ് ക്ല​ബ്ബി​ൽ ന​ട​ന്ന ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ക​ബ​ഡി താ​രം ദി​ഗ്‌​വി​ജ​യ് സിം​ഗ് എ​ന്ന റാ​ണ ബാ​ല​ചൗ​രി​യ​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ അ​ദ്ദേ​ഹം മ​രി​ച്ചു.

മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ എ​ത്തി​യ അ​ക്ര​മി ബാ​ല​ചൗ​രി​യ​യ്ക്ക് നേ​രെ ഒ​ന്നി​ല​ധി​കം ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അ​മൃ​ത്സ​ർ നി​വാ​സി​ക​ളാ​യ മ​ഖ​ൻ എ​ന്ന ആ​ദി​ത്യ ക​പൂ​ർ, ഡി​ഫോ​ൾ​ട്ട​ർ ക​ര​ൺ എ​ന്ന ക​ര​ൺ പ​ഥ​ക് എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി മൊ​ഹാ​ലി പോ​ലീ​സ് ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചു.

 

National

പ​ഞ്ചാ​ബി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു

മൊ​ഹാ​ലി: പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു. ക​ൻ​വ​ർ ദി​ഗ്‌​വി​ജ​യ് സിം​ഗ് (30) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്ന​രേ​മാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. മൊ​ഹാ​ലി​യി​ലെ സൊ​ഹാ​ന​യി​ലു​ള്ള ബെ​ട്‌​വാ​ൻ സ്പോ​ർ​ട്സ് ക്ല​ബി​ൽ ക​ബ​ഡി മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി ക​ൻ​വ​ർ സിം​ഗി​നെ നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ൻ​വ​റി​നെ ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വെ​ടി​വ​ച്ച​തി​ന് ശേ​ഷം അ​ക്ര​മി ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ക്ര​മി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ഉ​ട​നെ ത​ന്നെ അ​യാ​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

National

ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​ല്‍ കാ​ഴ്ച മ​റ​ഞ്ഞു; കാ​ർ ക​നാ​ലി​ലേ​ക്ക് വീ​ണ് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ മ​രി​ച്ചു

ച​ണ്ഡീ​ഗ​ഡ്: ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​ല്‍ കാ​ഴ്ച മ​റ​ഞ്ഞ​തോ​ടെ കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. പ​ഞ്ചാ​ബി​ലെ മോ​ഗ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ജാ​സ് ക​ര​ണ്‍ സിം​ഗ്, ക​മ​ല്‍​ജീ​ത് കൗ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മോ​ഗ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​യി​രു​ന്നു ഇ​രു​വ​രും.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ക​മ​ല്‍​ജീ​ത് കൗ​റി​നെ പ​ഞ്ചാ​ബ് ജി​ല്ലാ പ​രി​ഷ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു. സം​ഗ​ത്പു​ര​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി.

ജോ​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജാ​സ് ക​ര​ണ്‍ സിം​ഗാ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് കാ​ഴ്ച മ​റി​യു​ക​യും കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​യ്ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു.

ജാ​സ് ക​ര​ണും ക​മ​ല്‍​ജീ​തും സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മാ​ന്‍​സ സ്വ​ദേ​ശി​ക​ളാ​ണ് ജാ​സ് ക​ര​ണും ക​മ​ല്‍​ജീ​തും. ജാ​സ് ക​ര​ണ്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​ണ്.

Sports

ജാ​​ര്‍​ഖ​​ണ്ഡ് റി​​ക്കാ​​ര്‍​ഡ്

റാ​​ഞ്ചി: സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ റ​​ണ്‍ ചേ​​സി​​ലൂ​​ടെ ജാ​​ര്‍​ഖ​​ണ്ഡി​​ന്‍റെ റി​​ക്കാ​​ര്‍​ഡ് ചേ​​സിം​​ഗ്.

സൂ​​പ്പ​​ര്‍ ലീ​​ഗ് ഗ്രൂ​​പ്പ് എ​​യി​​ല്‍ പ​​ഞ്ചാ​​ബി​​ന്‍റെ 235/6 എ​​ന്ന സ്‌​​കോ​​ര്‍ 18.1 ഓ​​വ​​റി​​ല്‍ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 237 എ​​ടു​​ത്ത് ജാ​​ര്‍​ഖ​​ണ്ഡ് മ​​റി​​ക​​ട​​ന്നു. 45 പ​​ന്തി​​ല്‍ 125 റ​​ണ്‍​സ് നേ​​ടി​​യ പ​​ഞ്ചാ​​ബി​​ന്‍റെ സ​​ലി​​ല്‍ അ​​റോ​​റ​​യു​​ടെ സെ​​ഞ്ചു​​റി പാ​​ഴാ​​യി.

ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ആ​​ന്ധ്ര​​യു​​ടെ നി​​തീ​​ഷ് കു​​മാ​​ര്‍ റെ​​ഡ്ഡി​​യു​​ടെ ഹാ​​ട്രി​​ക് കാ​​റ്റി​​ല്‍​പ​​റ​​ത്തി മ​​ധ്യ​​പ്ര​​ദേ​​ശ് നാ​​ല് വി​​ക്ക​​റ്റ് ജ​​യം നേ​​ടി. സ്‌​​കോ​​ര്‍: ആ​​ന്ധ്ര 19.1 ഓ​​വ​​റി​​ല്‍ 112. മ​​ധ്യ​​പ്ര​​ദേ​​ശ് 17.3 ഓ​​വ​​റി​​ല്‍ 113/6.

സൂ​​പ്പ​​ര്‍ ലീ​​ഗ് ഗ്രൂ​​പ്പ് ബി​​യി​​ല്‍, നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ മും​​ബൈ​​യെ മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​ന്‍റെ (3/21, പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്) ഹൈ​​ദ​​രാ​​ബാ​​ദ് ഒ​​മ്പ​​ത് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി. സ്‌​​കോ​​ര്‍: മും​​ബൈ 18.5 ഓ​​വ​​റി​​ല്‍ 131. ഹൈ​​ദ​​രാ​​ബാ​​ദ് 11.5 ഓ​​വ​​റി​​ല്‍ 132/1. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ഹ​​രി​​യാ​​ന ഏ​​ഴ് വി​​ക്ക​​റ്റി​​ന് രാ​​ജ​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി.

International

പാ​ക്കി​സ്ഥാ​നി​ൽ ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ മോ​ഷ​ണം; ക​വ​ർ​ന്ന​ത് ആ​പ്പി​ളും ഹാ​ൻ​ഡ് വാ​ഷും

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ നി​ന്ന് ആ​പ്പി​ളും ഹാ​ൻ​ഡ് വാ​ഷും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് പ​ഞ്ചാ​ബ് പ്ര​വി​ശ്യാ പോ​ലീ​സ്. ര​ണ്ട് ആ​പ്പി​ളും ഒ​രു ബോ​ട്ടി​ൽ ഹാ​ൻ​ഡ് വാ​ഷു​മാ​ണ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ നി​ന്ന് മോ​ഷ​ണം പോ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ലാ​ഹോ​റി​ലെ ഇ​സ്ലാം​പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ജ​ഡ്ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 5ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി നൂ​ർ മു​ഹ​മ്മ​ദ് ബ​സ്മ​ലി​ന്‍റെ ചേം​ബ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ പീ​ന​ൽ കോ​ഡി​ലെ സെ​ക്ഷ​ൻ 380 പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

 

National

വിവാഹ സത്കാരത്തിനിടെ വെടിവയ്പ് ; രണ്ടു പേർ കൊല്ലപ്പെട്ടു

ലു​​​ധി​​​യാ​​​ന: പ​​​ഞ്ചാ​​​ബി​​​ൽ വി​​​വാ​​​ഹ സ​​ത്കാ​​​ര​​​ത്തി​​​നി​​​ടെ ര​​​ണ്ടു സം​​​ഘ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ര​​​ണ്ടു പേ​​​ർ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു.

പ​​​ഖോ​​​വ​​​ൽ റോ​​​ഡി​​​ൽ ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങി​​​ന് ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട ര​​​ണ്ട് സം​​​ഘ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ മു​​​ൻ​​​വൈ​​​രാ​​​ഗ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ശു​​​ഭം മോ​​ട്ട​​​യു​​​ടെ​​​യും അ​​​ങ്കു​​​റി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഈ ​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ നി​​​ര​​​വ​​​ധി എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ളു​​​മു​​​ണ്ട്.

വി​​​വാ​​​ഹ വേ​​​ദി​​​യി​​​ൽ വ​​​ച്ച് പ​​​ര​​​സ്പ​​​രം ക​​​ണ്ടു​​​മു​​​ട്ടി​​​യ ഇ​​​വ​​​ർ നി​​​സാ​​​ര​​​കാ​​​ര്യ​​​ത്തെ​​​ച്ചൊ​​​ല്ലി ആ​​​രം​​​ഭി​​​ച്ച വാ​​​ഗ്വാ​​​ദം പി​​​ന്നീ​​​ട് സം​​​ഘ​​​ട്ട​​​ന​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് സാ​​​ക്ഷി​​​ക​​​ളു​​​ടെ മൊ​​​ഴി.

ഇ​​​രു​​​സം​​​ഘ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ 20-25 റൗ​​​ണ്ട് വെ​​​ടി​​​യു​​​തി​​​ർ​​​ത്തെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​റ് പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​നി​​​യും ഏ​​​ഴ് പേ​​​ർ​​​ക്കാ​​​യി തെര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

National

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഫി​റോ​സ്പൂ​രി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ന​വീ​ൻ അ​റോ​റ​യു​ടെ കൊ​ല​ക്കേ​സി​ലെ പ്ര​തി പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ടു. ബാ​ദ​ൽ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ഫാ​സി​ൽ​ക ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ന​വം​ബ​ർ 15നാ​ണ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​തി​യാ​യ ബാ​ദ​ലി​നെ മാ​മു ജോ​ഹി​യ ഗ്രാ​മ​ത്തി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു വ​ന്ന​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളെ ഒ​രു ശ​മ്ശാ​ന​ത്തി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ മ​റ​ഞ്ഞി​രു​ന്ന ഇ​യാ​ളു​ടെ ര​ണ്ട് അ​നു​യാ​യി​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ലാ​ണ് പ്ര​തി കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ഹ​ർ​മാ​ൻ​ബി​ർ സിം​ഗ് പ​റ​ഞ്ഞു. ഒ​രു പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​ന് വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ർ‌​എ​സ്‌​എ​സ് നേ​താ​വ് ബ​ൽ​ദേ​വ് രാ​ജ് അ​റോ​റ​യു​ടെ മ​ക​ൻ ന​വീ​ൻ അ​റോ​റ​യെ (32) ന​വം​ബ​ർ 15 ന് ​വൈ​കു​ന്നേ​രം ഏ​ഴോ​ടെ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ ബാ​ദ​ലും കൂ​ട്ടാ​ളി​യും ത​ട​ഞ്ഞു​നി​ർ​ത്തി വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് കേ​സ്.

ഫി​റോ​സ്പൂ​രി​ലെ ബ​സ്തി ഭാ​ട്ടി​യ​ൻ വാ​ലി സ്വ​ദേ​ശി​യാ​യ ബാ​ദ​ൽ വാ​ട​ക കൊ​ല​യാ​ളി​യാ​ണ്. കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Kerala

പ​ഞ്ചാ​ബി​ൽ എ​ൽ​പി​ജി ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു

 

ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ലെ ഹോ​ഷി​യാ​ർ​പൂ​ർ- ജ​ല​ന്ധ​ർ റോ​ഡി​ൽ മ​ണ്ടി​യാ​ല അ​ഡ്ഡ​ക്ക് സ​മീ​പം പി​ക്ക​പ്പ് വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് എ​ൽ​പി​ജി ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു.15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ലോ​റി ഡ്രൈ​വ​റാ​യി​രു​ന്ന സു​ഖ്ജീ​ത് സിം​ഗ്, ബ​ൽ​വ​ന്ത് റാ​യ്, ധ​ർ​മേ​ന്ദ​ർ വ​ർ​മ, മ​ഞ്ജി​ത് സിം​ഗ്, വി​ജ​യ്, ജ​സ്വീ​ന്ദ​ർ കൗ​ർ, ആ​രാ​ധ​ന വ​ർ​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാം​ന​ഗ​ർ ധേ​ഹ ലി​ങ്ക് റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ ടാ​ങ്ക​ർ പി​ക്ക​പ്പ് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ൽ​വ​ന്ത് സിം​ഗ്, ഹ​ർ​ബ​ൻ​സ് ലാ​ൽ, അ​മ​ർ​ജീ​ത് കൗ​ർ, സു​ഖ്ജീ​ത് കൗ​ർ, ജ്യോ​തി, സു​മ​ൻ, ഗു​ർ​മു​ഖ് സിം​ഗ്, ഹ​ർ​പ്രീ​ത് കൗ​ർ, കു​സു​മ, ഭ​ഗ​വാ​ൻ ദാ​സ്, ലാ​ലി വ​ർ​മ, സീ​ത, അ​ജ​യ്, സ​ഞ്ജ​യ്, പൂ​ജ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രി​ൽ ചി​ല​ർ ഇ​തി​ന​കം ആ​ശു​പ​ത്രി വി​ട്ടു.

അ​പ​ക​ട​ത്തി​ൽ പ​ഞ്ചാ​ബ് ഗ​വ​ർ​ണ​ർ ഗു​ലാ​ബ് ച​ന്ദ് ക​ട്ടാ​രി​യ, മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് സൗ​ജ​ന്യ വൈ​ദ്യ​ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

NRI

സിംബാബ്‌വെ സ്വദേശിയായ വിദ്യാർഥിയെ പഞ്ചാബിൽ മര്‍ദിച്ചുകൊന്നു

ഭ​​​​ട്ടി​​​​ൻ​​​​ഡ: പ​​​​ഞ്ചാ​​​​ബി​​​​ൽ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ന്‍റെ മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റു ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന സിം​​​​ബാ​​​​ബ്‌​​​​വെ സ്വ​​​​ദേ​​​​ശി മ​​​​രി​​​​ച്ചു. സി​​​​വേ​​​​യ ലീ​​​​റോ​​​​യി (22) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഈ ​​​​മാ​​​​സം 13നാ​​​​ണ് ലീ​​​​റോ​​​​യി​​​​ക്കു മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ​​​​ത്.

തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഗു​​​​രു കാ​​​​ശി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ സെ​​​​ക്യൂ​​​​രി​​​​റ്റി ഗാ​​​​ർ​​​​ഡാ​​​​യ ദി​​​​ൽ​​​​പ്രീ​​​​ത് സിം​​​​ഗും മ​​​​റ്റ് എ​​​ട്ടു പേ​​​രു​​​മാ​​​ണ് ലീ​​​റോ​​​യി​​​യെ മ​​​ർ​​​ദി​​​ച്ച​​​ത്.

ത​​​ലേ​​​ദി​​​വ​​​സം ലീ​​​റോ​​​യി​​​യും ദി​​​ൽ​​​പ്രീ​​​തും ത​​​മ്മി​​​ലു​​​ണ്ടാ​​​യ വാ​​​ക്കേ​​​റ്റ​​​മാ​​​ണ് മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്. ഒ​​​ന്പ​​​തു പേ​​​ർ​​​ക്കെ​​​തി​​​രേ കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു. ഇ​​​വ​​​രി​​​ൽ എ​​​ട്ടു പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി.

National

ഉപതെരഞ്ഞെടുപ്പ്; ഗുജറാത്തിലും പഞ്ചാബിലും എഎപിക്ക് വിജയം

ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി: കേ​​​​​​​ര​​​​​​​ളം കൂ​​​​​​​ടാ​​​​​​​തെ ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്ത്, പ​​​​​​​ഞ്ചാ​​​​​​​ബ്, ബം​​​​​​​ഗാ​​​​​​​ൾ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ ആം ​​​​​​​ആ​​​​​​​ദ്മി പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കു നേ​​​​​​​ട്ടം. പ​​​​​​​ഞ്ചാ​​​​​​​ബി​​​​​​​ലെ​​​​​​​യും ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ലെ​​​​​​​യും സി​​​​​​​റ്റിം​​​​​​​ഗ് സീ​​​​​​​റ്റു​​​​​​​ക​​​​​​​ൾ എ​​​​​​​എ​​​​​​​പി നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തി. ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ലെ മ​​​​​​​റ്റൊ​​​​​​​രു സീ​​​​​​​റ്റി​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി​​​​​​​യും ബം​​​​​​​ഗാ​​​​​​​ളി​​​​​​​ൽ തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സും വി​​​​​​​ജ​​​​​​​യി​​​​​​​ച്ചു.

ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ലെ വി​​​​​​​സ​​​​​​​വ​​​​​​​ദാ​​​​​​​ർ മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ൽ എ​​​​​​​എ​​​​​​​പി മു​​​​​​​ൻ സം​​​​​​​സ്ഥാ​​​​​​​ന അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ൻ ഗോ​​​​​​​പാ​​​​​​​ൽ ഇ​​​​​​​റ്റാ​​​​​​​ലി​​​​​​​യ 17,554 വോ​​​​​​​ട്ടി​​​​​​​ന്‍റെ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി​​​​​​​യി​​​​​​​ലെ കി​​​​​​​രി​​​​​​​ത് പ​​​​​​​ട്ടേ​​​​​​​ലി​​​​​​​നെ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. എ​​​​​​​എ​​​​​​​പി അം​​​​​​​ഗ ഭൂ​​​​​​​പേ​​​​​​​ന്ദ്ര ഭ​​​​​​​യാ​​​​​​​നി രാ​​​​​​​ജി​​​​​​​വ​​​​​​​ച്ച് ബി​​​​​​​ജെ​​​​​​​പി​​​​​​​യി​​​​​​​ൽ ചേ​​​​​​​ർ​​​​​​​ന്ന​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്. ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ലെ കാ​​​​​​​ദി സീ​​​​​​​റ്റി​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി​​​​​​​യി​​​​​​​ലെ രാ​​​​​​​ജേ​​​​​​​ന്ദ്ര ചാ​​​​​​​വ്ഡ വി​​​​​​​ജ​​​​​​​യി​​​​​​​ച്ചു. കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് ര​​​​​​​ണ്ടാ​​​​​​​മ​​​​​​​തെത്തി. ബി​​​​​​​ജെ​​​​​​​പി എം​​​​​​​എ​​​​​​​ൽ​​​​​​​എ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന കാ​​​​​​​ർ​​​​​​​സ​​​​​​​ൻ സോ​​​​​​​ള​​​​​​​ങ്കി​​​​​​​യു​​​​​​​ടെ മ​​​​​​​ര​​​​​​​ണ​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്.

പ​​​​​​​ഞ്ചാ​​​​​​​ബി​​​​​​​ലെ ലു​​​​​​​ധി​​​​​​​യാ​​​​​​​ന വെ​​​​​​​സ്റ്റ് മ​​​​​​​ണ്ഡ​​​​​​​ലം എ​​​​​​​എ​​​​​​​പി​​​​​​​യി​​​​​​​ലെ സ​​​​​​​ഞ്ജീ​​​​​​​വ് അ​​​​​​​റോ​​​​​​​റ നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തി. കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​യാ​​​​​​​ണു ര​​​​​​​ണ്ടാ​​​​​​​മ​​​​​​​തെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. ബി​​​​​​​ജെ​​​​​​​പി മൂ​​​​​​​ന്നാ​​​​​​​മ​​​​​​​തും അ​​​​​​​കാ​​​​​​​ലി ദ​​​​​​​ൾ നാ​​​​​​​ലാ​​​​​​​മ​​​​​​​തു​​​​​​​മാ​​​​​​​യി. എ​​​​​​​എ​​​​​​​പി എം​​​​​​​എ​​​​​​​ൽ​​​​​​​എ ഗു​​​​​​​ർ​​​​​​​പ്രീ​​​​​​​ത് ബാ​​​​​​​സി ഗോ​​​​​​​ഗി​​​​​​​യു​​​​​​​ടെ നി​​​​​​​ര്യാ​​​​​​​ണ​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​ട​​​​​​​ന്ന​​​​​​​ത്.

ബം​​​​​​​ഗാ​​​​​​​ളി​​​​​​​ലെ കാ​​​​​​​ളി​​​​​​​ഗ​​​​​​​ഞ്ച് മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ൽ തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി ആ​​​​​​​ലി​​​​​​​ഫ അ​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് 50,049 വോ​​​​​​​ട്ടി​​​​​​​ന്‍റെ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ൽ വി​​​​​​​ജ​​​​​​​യി​​​​​​​ച്ചു. ബി​​​​​​​ജെ​​​​​​​പി​​​​​​​യാ​​​​​​​ണ് ര​​​​​​​ണ്ടാ​​​​​​​മ​​​​​​​തെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. സി​​​​​​​പി​​​​​​​എം പി​​​​​​​ന്തു​​​​​​​ണ​​​​​​​യോ​​​​​​​ടെ മ​​​​​​​ത്സ​​​​​​​രി​​​​​​​ച്ച കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി മൂ​​​​​​​ന്നാം സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​യി.

കാ​​​​​ളി​​​​​ഗ​​​​​ഞ്ച് എം​​​​​എ​​​​​ൽ​​​​​എ​​​​​യാ​​​​​യി​​​​​രു​​​​​ന്ന ന​​​​​സി​​​​​റു​​​​​ദ്ദീ​​​​​ൻ അ​​​​​ഹ​​​​​മ്മ​​​​​ദി​​​​​ന്‍റെ നി​​​​​ര്യാ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് വേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​ത്. ന​​​​​സി​​​​​റു​​​​​ദ്ദീ​​​​​ന്‍റെ മ​​​​​ക​​​​​ളാ​​​​​ണ് മു​​​​​പ്പ​​​​​ത്തി​​​​​യെ​​​​​ട്ടു​​​​​കാ​​​​​രി​​​​​യും ഐ​​​​​ടി പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ലു​​​​​മാ​​​​​യ ആ​​​​​ലി​​​​​ഫ.

Latest News

Corehub Up