x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​​പി​​എ​​ല്‍ ; ആ​​ദ്യ ജ​​യം പ്ര​​തീ​​ക്ഷി​​ച്ച് ചെ​​ന്നൈ സൂപ്പർ കിംഗ്സ് ഇന്ന് പഞ്ചാബിന് എതിരേ


Published: April 3, 2026 12:21 AM IST | Updated: April 3, 2026 12:21 AM IST

ചെ​​ന്നൈ: ഐ​​പി​​എ​​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 19-ാം സീ​​സ​​ണി​​ല്‍ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ദുഃ​​ഖ​മ​ക​റ്റാ​​നാ​​യി സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ്, ദുഃ​​ഖവെ​​ള്ളി​​യാ​​യ ഇ​​ന്നിറ​​ങ്ങു​​ന്നു. രാ​​ത്രി 7.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍, 2025 ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സാ​​ണ് എ​​തി​​രാ​​ളി​​ക​​ള്‍.

തി​​ങ്ക​​ളാ​​ഴ്ച ഗോ​​ഹ​​ട്ടി​​യി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന് എ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് എ​​ട്ട് വി​​ക്ക​​റ്റി​​ന്‍റെ ദ​​യ​​നീ​​യ തോ​​ല്‍​വി വ​​ഴ​​ങ്ങി​​യി​​രു​​ന്നു. 2026 സീ​​സ​​ണി​​നു മു​​ന്നോ​​ടി​​യാ​​യി രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ല്‍​നി​​ന്നെ​​ത്തി​​യ സ​​ഞ്ജു സാം​​സ​​ണ്‍, ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് ജ​​ഴ്‌​​സി​​യി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു അ​​ത്.

ഗോ​​ഹ​​ട്ടി​​യി​​ലെ വി​​ഷ​​മ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സ​​ഞ്ജു സാം​​സ​​ണ്‍ (6), ക്യാ​​പ്റ്റ​​ന്‍ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ് (6), കൗ​​മാ​​ര താ​​രം ആ​​യു​​ഷ് മാ​​ത്രെ (0), മാ​​റ്റ് സ്‌​​കോ​​ട്ട് (2) എ​​ന്നി​​വ​​രെ​​ല്ലാം നി​​രാ​​ശ​​പ്പെ​​ടു​​ത്തി. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്യേ​​ണ്ടി​​വ​​ന്ന ചെ​​ന്നൈ 19.4 ഓ​​വ​​റി​​ല്‍ 127 റ​​ണ്‍​സി​​നു പു​​റ​​ത്ത്. അ​​തോ​​ടെ സ​​ഞ്ജു​​വി​​ന്‍റെ സി​​എ​​സ്‌​​കെ അ​​ര​​ങ്ങേ​​റ്റം ദുഃ​​ഖ​​ത്തി​​ല്‍ അ​​വ​​സാ​​നി​​ച്ചു.

►സ്വീ​​റ്റ് ഹോം

​​ഇ​​ന്നു ഹോം ​​ഗ്രൗ​​ണ്ടാ​​യ എം.​​എ. ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് ഇ​​റ​​ങ്ങു​​ന്ന​​ത്. മ​​ഞ്ഞ ജ​​ഴ്‌​​സി​​യി​​ല്‍ ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ സ​​ഞ്ജു​​വി​​ന്‍റെ അ​​ര​​ങ്ങേ​​റ്റം. ഗോ​​ഹ​​ട്ടി​​യി​​ലെ പ​​രാ​​ജ​​യ​​ത്തി​​നു ചെ​​ന്നൈ​​യി​​ല്‍ മ​​റു​​പ​​ടി ന​​ല്‍​കു​​ക​​യാ​​യി​​രി​​ക്കും സ​​ഞ്ജു​​വി​​ന്‍റെ ല​​ക്ഷ്യം.

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ നി​​ര്‍​ണാ​​യ​​ക മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ സ​​ഞ്ജു​​വി​​ന്‍റെ ത​​ക​​ര്‍​പ്പ​​ന്‍ പ്ര​​ക​​ട​​ന​​ത്തി​​നാ​​യാ​​ണ് മ​​ഞ്ഞ​​ജ​​ഴ്‌​​സി​​ക്കാ​​ര്‍ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ധോ​​ണി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍ സ​​ഞ്ജു​​ത​​ന്നെ ഇ​​ന്നും വി​​ക്ക​​റ്റി​​നു പി​​ന്നി​​ല്‍ ഗ്ലൗ ​​അ​​ണി​​യും.

ഗോ​​ഹ​​ട്ടി​​യി​​ല്‍ ടോ​​സ് നി​​ര്‍​ണാ​​യ​​ക​​മാ​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, പ​​രി​​ക്ക​​റ്റ എം.​​എ​​സ്. ധോ​​ണി, ഡെ​​വാ​​ള്‍​ഡ് ബ്രെ​​വി​​സ് എ​​ന്നി​​വ​​ര്‍ ക​​ളി​​ച്ചി​​ല്ല. ഇ​​രു​​വ​​രും ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ലും പു​​റ​​ത്തി​​രി​​ക്കും. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ജ​​യം നേ​​ടി ശ​​ക്ത​​മാ​​യി തി​​രി​​ച്ചെ​​ത്തു​​ക​​യാ​​ണ് സി​​എ​​സ്‌​​കെ​​യു​​ടെ ല​​ക്ഷ്യം.

ശ്രേ​​യ​​സ് അ​​യ്യ​​ര്‍ ന​​യി​​ക്കു​​ന്ന പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ്, സീ​​സ​​ണി​​ല്‍ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​നെ മൂ​​ന്നു വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി. 44 പ​​ന്തി​​ല്‍ അ​​ഞ്ച് വീ​​തം സി​​ക്‌​​സും ഫോ​​റും അ​​ട​​ക്കം 72 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ യു​​വ​​താ​​രം കൂ​​പ്പ​​ര്‍ കൊ​​ണോ​​ലി​​യാ​​യി​​രു​​ന്നു പ​​ഞ്ചാ​​ബി​​ന്‍റെ വി​​ജ​​യ​​ശി​​ല്‍​പ്പി. പ​​ഞ്ചാ​​ബി​​ന്‍റെ ജ​​ഴ്‌​​സി​​യി​​ല്‍ കൊ​​ണോ​​ലി​​യു​​ടെ ഉ​​ജ്വ​​ല അ​​ര​​ങ്ങേ​​റ്റം.

►പ​​വ​​ര്‍ പ്ലേ പവർ വേണം

​​ഡെ​​വാ​​ള്‍​ഡ് ബ്രെ​​വി​​സി​​ന്‍റെ അ​​ഭാ​​വം സി​​എ​​സ്‌​​കെ​​യു​​ടെ ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പി​​ല്‍ നി​​ഴ​​ലി​​ക്കാ​​തി​​രി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ സ​​ഞ്ജു സാം​​സ​​ണ്‍-​​ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌വാ​​ദ് ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ട് പ​​വ​​ര്‍​പ്ലേ​​യി​​ല്‍ ആ​​ധി​​പ​​ത്യം സ്ഥാ​​പി​​ക്ക​​ണം. രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന് എ​​തി​​രാ​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ സ​​ഞ്ജു​​വും (7 പ​​ന്തി​​ല്‍ 6) ഋ​​തു​​രാ​​ജും (11 പ​​ന്തി​​ല്‍ 6) ചേ​​ര്‍​ന്ന് 18 പ​​ന്ത് നേ​​രി​​ട്ടു.

ബാ​​റ്റിം​​ഗ് പ​​വ​​ര്‍​പ്ലേ​​യു​​ടെ പ​​കു​​തി ഓ​​വ​​ര്‍ ഇ​​വ​​ര്‍ നേ​​രി​​ട്ടെ​​ങ്കി​​ലും നേ​​ടി​​യ​​ത് 12 റ​​ണ്‍​സ് മാ​​ത്രം. പ​​വ​​ര്‍​പ്ലേ​​യി​​ല്‍ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​തോ​​ടെ ചെ​​ന്നൈ തോ​​ല്‍​വി ഉ​​റ​​പ്പി​​ച്ചി​​രു​​ന്നു. സ​​ഞ്ജു-​​ഋ​​തു​​രാ​​ജ് ഓ​​പ്പ​​ണിം​​ഗി​​നു​​ശേ​​ഷ​​മെ​​ത്തു​​ന്ന ആ​​യു​​ഷ് മാ​​ത്രെ​​യും മാ​​റ്റ് ഷോ​​ട്ടും തി​​ള​​ങ്ങി​​യാ​​ല്‍ മാ​​ത്ര​​മേ സി​​എ​​സ്‌​​കെ​​യ്ക്കു മി​​ക​​ച്ച സ്‌​​കോ​​ര്‍ കെ​​ട്ടി​​പ്പ​​ടു​​ക്കാ​​നാ​​കൂ.

നാ​​ളെ ധ​​മാ​​ക്ക

ഡ​​ല്‍​ഹി/​​അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഐ​​പി​​എ​​ല്‍ 19-ാം സീ​​സ​​ണി​​ലെ ആ​​ദ്യ ഡ​​ബി​​ള്‍ ധ​​മാ​​ക്ക നാ​​ളെ ന​​ട​​ക്കും. ഡ​​ല്‍​ഹി അ​​രു​​ണ്‍ ജ​​യ്റ്റ്‌ലി ​​മൈ​​താ​​ന​​ത്ത് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സും മും​​ബൈ ഇ​​ന്ത്യ​​ന്‍​സും ത​​മ്മി​​ലാ​​ണ് ആ​​ദ്യ മ​​ത്സ​​രം.

അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ രാ​​ത്രി 7.30ന് ​​ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ് രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നെ നേ​​രി​​ടും. 2026 സീ​​സ​​ണി​​ലെ ആ​​ദ്യ ഇ​​ര​​ട്ട​​മ​​ത്സ​​ര ദി​​നം.

ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സും (ല​​ക്‌​​നോ​​യ്ക്ക് എ​​തി​​രേ 8 വി​​ക്ക​​റ്റ്) മും​​ബൈ ഇ​​ന്ത്യ​​ന്‍​സും (കോ​​ല്‍​ക്ക​​ത്ത​​യ്ക്ക് എ​​തി​​രേ 6 വി​​ക്ക​​റ്റ്) രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സും (ചെ​​ന്നൈ​​ക്ക് എ​​തി​​രേ 8 വി​​ക്ക​​റ്റ്) ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ജ​​യം നേ​​ടി​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, ഗു​​ജ​​റാ​​ത്ത് (പ​​ഞ്ചാ​​ബി​​നോ​​ട് 3 വി​​ക്ക​​റ്റ്) ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​ല്‍ തോ​​ല്‍​വി വ​​ഴ​​ങ്ങി.

Tags : IPL T20 cricket Chennai Super Kings Punjab punjab kings

Recent News

Corehub Up