x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മികച്ച നടന്മാരായി മമ്മൂട്ടിയും കാർത്തിക്കും, നടി യാമി ഗൗതം

വെബ് ഡെസ്ക്
Published: July 18, 2026 06:56 PM IST | Updated: July 18, 2026 06:56 PM IST

ന്യൂഡൽഹി: മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയനടൻ മമ്മൂട്ടി. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ തേടി പുരസ്കാരമെത്തിയത്. ബോളിവുഡ് താരം കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവയ്ക്കുകയായിരുന്നു. ചന്തു ചാംപ്യൻ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

യാമി ഗൗതമാണ് മികച്ച നടി. ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമിയെ മികച്ച നടിയാക്കിയത്. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് രാജ്കുമാർ പെരിയസാമി (അമരൻ) അർഹനായി. മികച്ച ചിത്രമായി ആർട്ടിക്കിൾ 370 തെരഞ്ഞെടുത്തു.

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു. അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്.

മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാൽ നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശം ധനുഷിന് ലഭിച്ചു. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമർശം. 2024-ല്‍ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

Tags : Mammootty Karthik Yami Gautam Flim

Recent News

Corehub Up