x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡ് സുരക്ഷാ വാ​ഹ​ന പ​രി​ശോ​ധ​ന: അഞ്ചുദിവസം കൊണ്ട് പിഴ ഈ​ടാ​ക്കി​യ​ത് 2,50,631 രൂ​പ

കൊച്ചി ബ്യൂറോ
Published: September 4, 2026 11:56 AM IST | Updated: September 4, 2026 11:56 AM IST

Image for representation

കൊ​ച്ചി: സീ​ബ്രാ ക്രോ​സിം​ഗു​ക​ളി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ഡ്രൈ​വ​ര്‍​മാ​രു​ടെ അ​ച്ച​ട​ക്കം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ത്തി​യ വൈ​റ്റ്‌​ലൈ​ന്‍ ലൈ​ഫ്‌​ലൈ​ന്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ പി​ഴ ഈ​ടാ​ക്കി​യ​ത് 2,50,631 രൂ​പ.

കേ​ര​ള പൊ​ലി​സിന്‍റെ ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​മാ​ണ് ഓ​ഗ​സ്റ്റ് 20 മു​ത​ല്‍ 25 വ​രെ സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് ന​ട​ത്തി​യ​ത്. 55,207 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഇ​തി​ല്‍ 1,038 വാ​ഹ​ന​ങ്ങ​ള്‍ സീ​ബ്രാ ക്രോ​സി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ റോ​ഡ് മ​റി​ക​ട​ക്കു​മ്പോ​ള്‍ വേ​ഗ​ത കു​റ​യ്ക്കാ​ത്ത വാ​ഹ​ന​ങ്ങ​ള്‍, അ​മി​ത വേ​ഗ​ത​യി​ല്‍ വാ​ഹ​ന​മോ​ടി​ക്ക​ല്‍, കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് നി​യ​മ​പ​ര​മാ​യി അ​നു​ശാ​സി​ക്കു​ന്ന വ​ഴി​യു​ടെ അ​വ​കാ​ശം അ​വ​ഗ​ണി​ക്ക​ല്‍ എ​ന്നി​വ​യ്‌​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു.

സീ​ബ്ര ക്രോ​സിംഗ്, സു​ര​ക്ഷി​ത​മാ​യ ഡ്രൈവിംഗ് തു​ട​ങ്ങി​യ​വ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. സ​മാ​ന​മാ​യ സ്‌​പെഷല്‍ ഡ്രൈവു​ക​ള്‍ തു​ട​രു​ക​യും ആ​വ​ര്‍​ത്തി​ച്ചു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെന്‍റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ലിന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക​ള്‍, ട്രാ​ഫി​ക് സോ​ണ​ല്‍ പൊ​ലി​സ് സൂ​പ്ര​ണ്ടു​മാ​ര്‍, ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രു​ന്നു ഈ ​സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് ന​ട​ത്തി​യ​ത്.

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍, ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെന്‍റിന്‍റെ റോ​ഡ് സു​ര​ക്ഷാ സം​രം​ഭ​മാ​യ ശു​ഭ​യാ​ത്ര വാ​ട്‌​സ്ആ​പ്പ് ന​മ്പ​ര്‍ (974700 1099) മു​ഖേ​ന നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ, ഓ​ഡി​യോ, വീ​ഡി​യോ, എ​ന്നി​വ​യോ​ടൊ​പ്പം നി​യ​മ​ലം​ഘ​നം ന​ട​ന്ന ജി​ല്ല, സ്ഥ​ലം, തീ​യ​തി, സ​മ​യം, വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യി​ക്കാം.

Tags : RoadSafety Vehicle Inspection Fine MVD Police

Recent News

Corehub Up