x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​ൻ ടൈ​ഗ​ർ ഷ്രോ​ഫി​ന് നേ​രെ വ​ധ​ശ്ര​മം; അമിത് ഷായ്ക്ക് കത്തയച്ച് സിനി വർക്കേഴ്സ് യൂണിയൻ

ഓൺലൈൻ ഡെസ്ക്
Published: October 19, 2026 02:32 PM IST | Updated: October 19, 2026 02:36 PM IST

ബോ​ളി​വു​ഡ് താ​രം ടൈ​ഗ​ർ ഷ്രോ​ഫ്

മും​ബൈ: ബോ​ളി​വു​ഡ് താ​രം ടൈ​ഗ​ർ ഷ്രോ​ഫി​ന്‍റെ കാ​റി​ന് നേ​രെ മും​ബൈ​യി​ലെ ജു​ഹു​വി​ൽ വെ​ച്ചു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ന് പി​ന്നാ​ലെ, താ​ര​ത്തി​നും കു​ടും​ബ​ത്തി​നും പൂ​ർ​ണ സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ ഇ​ന്ത്യ​ൻ സി​നി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് അ​സോ​സി​യേ​ഷ​ൻ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച ന​ട​ന്ന വെ​ടി​വെ​യ്പ്പി​ൽ ടൈ​ഗ​ർ ഷ്രോ​ഫ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്കും ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും വെ​ടി​യേ​റ്റ് പ​രി​ക്കേ​റ്റി​രു​ന്നു. കാ​റി​ന് നേ​രെ മൂ​ന്ന് ത​വ​ണ​യാ​ണ് അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ത്ത​ത്.

മ​ഹാ​രാ​ഷ്ട്ര പൊ​ലി​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ നെ​റ്റ്‌​വ​ർ​ക്കു​ക​ളെ​ക്കു​റി​ച്ച് എ​ൻ​ഐ​എ​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷി​ക്കു​ക, വെ​ടി​യു​തി​ർ​ത്ത ഷൂ​ട്ട​ർ​മാ​രെ​യും അ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും എ​ത്ര​യും പെ​ട്ടെ​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക, ക​ർ​ശ​ന നി​യ​മ​ങ്ങ​ളു​ടെ കീ​ഴി​ൽ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി വ​ഴി കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ത്തു​ക,

ച​ല​ച്ചി​ത്ര മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി ഒ​രു പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ക്കു​ക, ബോ​ളി​വു​ഡി​ൽ നി​ല​നി​ൽ​ക്കു​ന്ന ഗു​ണ്ട​ക​ളു​ടെ ഭീ​ഷ​ണി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളാ​ണ് സി​നി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ള്ള​ത്. 

Tags : TigerShroff Firing Bollywood BollywoodActor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up