x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​മ്പു​ക​ളു​മാ​യി യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം; വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​ന്വേ​ഷ​ണം

വെബ് ഡെസ്ക്
Published: October 19, 2026 02:40 PM IST | Updated: October 19, 2026 02:40 PM IST

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ദൃശ്യങ്ങളിൽ നിന്ന്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ൽ പെ​രു​മ്പാ​മ്പു​ക​ളു​മാ​യി യു​വാ​ക്ക​ൾ ന​ട​ത്തി​യ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. റോ​ഡ​രി​കി​ൽ വ​ച്ച് പെ​രു​മ്പാ​മ്പു​ക​ളെ കൈ​യി​ലെ​ടു​ത്ത് ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ന്ന യു​വാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് വി​വാ​ദ​മാ​യ​ത്. ഗം​ഗാ ന​ദി​യു​ടെ ക​ര​യോ​ട് ചേ​ർ​ന്നു​ള്ള വ​യ​ലി​ന​ടു​ത്തു​ള്ള റോ​ഡി​ൽ നി​ന്നാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

യു​വാ​ക്ക​ളു​ടെ പി​ടി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പാ​മ്പു​ക​ൾ ശ്ര​മി​ക്കു​മ്പോ​ൾ അ​വ​യെ ബ​ല​മാ​യി കൈ​കാ​ര്യം ചെ​യ്യു​ക​യും വാ​ലി​ൽ പി​ടി​ച്ച് ക​ഴു​ത്തി​ൽ ചു​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ത​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി​യ പാ​മ്പു​ക​ളാ​ണെ​ന്നാ​ണ് യു​വാ​ക്ക​ൾ വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ​ശ്ചാ​ത്ത​ല​മോ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച തീ​യ​തി​യോ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​യാ​ൻ സൈ​ബ​ർ പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

പെ​രു​മ്പാ​മ്പു​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന വ​ന്യ​ജീ​വി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​യാ​ണെ​ന്നും അ​വ​യെ പി​ടി​കൂ​ടു​ന്ന​തും പൊ​തു​സ്ഥ​ല​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തും ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്നും ജി​ല്ലാ വ​നം​വ​കു​പ്പ് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി. യാ​തൊ​രു പ​രി​ശീ​ല​ന​മോ മ​തി​യാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളോ ഇ​ല്ലാ​തെ ഇ​ത്ത​രം വ​ന്യ​ജീ​വി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : BreakingNews Python Roadside Viral

Recent News

Corehub Up