മത്സ്യബന്ധന ബോട്ടിലെ വല കല്ലിൽ കുടുങ്ങിയപ്പോൾ
കൊല്ലം: കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വഞ്ചി വലയിടുന്നതിടെ ഒഴുക്കുകാരണം കടലിലെ വെള്ളാരം കല്ലിൽ കുടുങ്ങി. ഇന്ന് രാവിലെയായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന മറ്റൊരു വഞ്ചിയിലെ മത്സ്യത്തൊഴിലാളികള്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.
കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് കടലില്‍ പോയ അല്‍ മിസ്ക്ക് എന്ന വഞ്ചിയാണ് അപകടത്തില്‍പ്പെട്ടത്. 35ഓളം മത്സ്യത്തൊഴിലാളികളാണ് വഞ്ചിയിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
20 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍വെച്ചായിരുന്നു സംഭവം. വല അടിച്ചപ്പോള്‍ വെള്ളത്തിന്‍റെ ഒഴുക്കുകാരണം വെള്ളാരംകല്ലിന്‍റെ അടുത്തേക്ക് നീങ്ങിപ്പോകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നിസര്‍ഗ ചെറിയമങ്ങാട് എന്ന വഞ്ചിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്. തൊഴിലാളികളെയും വഞ്ചിയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
Tags : Fishermen FishingBoat Net Rescue