Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rescue

ചെ​ങ്ക​ട​ലി​ൽ ഇ​ന്ത്യ​ൻ ച​ര​ക്കു​ക​പ്പ​ലി​നു നേ​രെ ആ​ക്ര​മ​ണം; 14 ജീ​വ​ന​ക്കാ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്ക​ട​ലി​ൽ യെ​മ​ൻ തീ​ര​ത്തി​ന് സ​മീ​പം ഇ​ന്ത്യ​ൻ ച​ര​ക്കു​ക​പ്പ​ലി​നു നേ​രെ ആ​ക്ര​മ​ണം. ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ക്കു​ന്ന ‘എം​എ​സ്‌‌‌‌​വി ഫൈ​സ് നൂ​റെ ഒ​ലി​യ’​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ക​പ്പ​ൽ പൂ​ർ​ണ​മാ​യി മു​ങ്ങി. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 14 ജീ​വ​ന​ക്കാ​രെ​യും യെ​മ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​വ​രി​ൽ യെ​മ​ൻ സ്വ​ദേ​ശി​യാ​യ ഒ​രാ​ളൊ​ഴി​കെ എ​ല്ലാ​വ​രും ഇ​ന്ത്യ​ക്കാ​രാ​ണ്. ര​ക്ഷ​പ്പെ​ടു​ത്തി​യ ജീ​വ​ന​ക്കാ​രെ യെ​മ​നി​ലെ മൊ​ഖ തു​റ​മു​ഖ​ത്ത് എ​ത്തി​ച്ച​താ​യും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സ്ഥി​രീ​ക​രി​ക്കു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഹൂ​തി​ക​ളാ​ണെ​ന്ന് യെ​മ​ന്‍റെ നാ​ഷ​ണ​ൽ റെ​സി​സ്റ്റ​ൻ​സ് ഫോ​ഴ്‌​സ് ആ​രോ​പി​ച്ചു. അ​തേ​സ​മ​യം ഹൂ​ത്തി​ക​ൾ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​പ്പ​ലി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ജീ​വ​ന​ക്കാ​രെ ര​ക്ഷി​ച്ച​തി​ന് യെ​മ​ൻ അ​ധി​കൃ​ത​ർ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ന്ദി അ​റി​യി​ച്ചു.

പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് ‘എം​എ​സ്‌​വി ഫൈ​സ് നൂ​ർ ഒ​ലി​യ’​യ്ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് കേ​ന്ദ്ര തു​റ​മു​ഖ, ഷി​പ്പിം​ഗ്, ജ​ല​ഗ​താ​ഗ​ത മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ എ​ക്‌​സി​ൽ കു​റി​ച്ചു. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ക​പ്പ​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മു​ങ്ങു​ക​യാ​യി​രു​ന്നു. യാ​തൊ​രു​വി​ധ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ലാ​ത്ത ക​പ്പ​ലി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ പ്ര​ധാ​ന​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

National

സിക്കിം തുരങ്കദുരന്തം മലയാളി ഉൾപ്പെടെ അ​​ഞ്ചു പേ​​ർക്കായി രക്ഷാപ്രവർത്തനം ഊർജിതം

നാം​​​ച്ചി: സി​​ക്കി​​മിൽ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​യു​​​ടെ നി​​ർ​​മാ​​ണ​​ത്തി​​ലി​​രു​​ന്ന തു​​​ര​​​ങ്കം ത​​​ക​​​ർ​​​ന്ന് മ​​രി​​ച്ച​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു. തു​​​ര​​​ങ്ക​​​ത്തി​​​ൽ ചെ​​​ളി​​​യും വെ​​​ള്ള​​​വും നി​​​റ​​​ഞ്ഞ​​​തി​​​നെ​​​ത്തുട​​​ർ​​​ന്ന് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്ന ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഇ​​​ന്ന​​​ലെ​​​യാ​​​ണ് പു​​​ര​​​നാ​​​രം​​​ഭി​​​ച്ച​​​ത്.

കോ​​​​​ട്ട​​​​​യം മ​​​​​ണ​​​​​ര്‍​കാ​​​​​ട് കൊ​​​​​ച്ചു​​​​​മ​​​​​റ്റം കൂ​​​​​രോ​​​​​ത്തു​​​​​പ​​​​​റ​​​​​മ്പി​​​​​ല്‍ അ​​​​​നീ​​​​​ഷ് മോ​​​​​ഹ​​​​​ന്‍ (43) അ​​ട​​ക്കം അ​​ഞ്ചു പേ​​രെ ക​​ണ്ടെ​​ത്താ​​നു​​ണ്ട്. ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന​​​യും അ​​​സ​​​ൻ​​​സോ​​​ൾ സു​​​ര​​​ക്ഷാ സം​​​ഘ​​​വും തു​​​ര​​​ങ്ക​​​ത്തി​​​ലെ വെ​​​ള്ളം നീ​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി രാ​​​വി​​​ലെ മു​​​ത​​​ൽ തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

മീ​​ഥെ​​യ്​​​ൻ വാ​​​ത​​​ക​​​ച്ചോ​​ർ​​ച്ച മൂ​​ല​​മു​​ണ്ടാ​​യ സ്ഫോ​​​ട​​​ന​​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് തു​​ര​​ങ്കം ത​​ക​​ർ​​ന്ന​​ത്. അ​​പ​​ക​​ട​​ത്തി​​ൽ20 പേ​​രാ​​ണു മ​​രി​​ച്ച​​ത്. തു​​​ര​​​ങ്ക​​​ത്തി​​​ന​​​ക​​​ത്തു​​​നി​​​ന്ന് ഇ​​​തു​​​വ​​​രെ 13 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു.

സ്ഫോ​​​ട​​​നത്തി​​​ലൂ​​​ടെ തു​​​ര​​​ങ്ക​​​ത്തി​​​ന​​​ക​​​ത്ത് ക​​​ട്ടി​​​യു​​​ള്ള പു​​​ക​​​യും വി​​​ഷ​​​വാ​​​ത​​​ക​​​വും നി​​​റ​​​ഞ്ഞ​​​താ​​​ണ് മ​​​ര​​​ണ​​​സം​​​ഖ്യ ഉ‍യ​​​ർ​​​ത്തി​​​യ​​​തെ​​​ന്ന് എ​​​ൻ​​​എ​​​ച്ച്പി​​​സി പ​​​റ​​​യു​​​ന്നു. അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ്ഥ​​​ല​​​ത്ത് മെ​​​ഡി​​​ക്ക​​​ൽ സം​​​ഘ​​​വും ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളും ക്യാ​​​ന്പ് ചെ​​​യ്യു​​​ന്ന​​​താ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. അ​​ണ​​ക്കെ​​ട്ടി​​ൽ​​നി​​ന്നു വൈ​​ദ്യു​​തോ​​ത്പാ​​ദ​​ന​​ത്തി​​നാ​​യി വെ​​ള്ള​​മെ​​ത്തി​​ക്കാ​​ൻ മ​​ല​​ക​​ൾ തു​​ര​​ന്നു നി​​ർ​​മി​​ക്കു​​ന്ന കൂ​​റ്റ​​ൻ തു​​ര​​ങ്ക​​മാ​​ണു ത​​ക​​ർ​​ന്ന​​ത്.

സി​​​ക്കിം മു​​​ഖ്യ​​​മ​​​ന്ത്രി പ്രേം ​​​സിം​​​ഗ് ത​​​മാം​​​ഗ് ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് നാ​​​ലു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ​​​യും പ​​​രി​​​ക്കേ​​​റ്റ​​​​​​വ​​​ർ​​​ക്ക് 50,000 രൂ​​​പ​​​യു​​​ടെ​​​യും ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് ര​​​ണ്ടു ല​​​ക്ഷ​​​വും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്ക് 50,000 രൂ​​​പ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യുംധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.

Kerala

കൊ​ളു​ക്കു​മ​ലയിൽ കൊ​ക്ക​യി​ലേ​ക്ക് വീ​ണ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

ഇ​ടു​ക്കി: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കൊ​ളു​ക്കു​മ​ല സിം​ഹ​പ്പാ​റ​യി​ൽ പാ​റ​യി​ൽ നി​ന്ന് കാ​ൽ​തെ​ന്നി 200 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് വീ​ണ യു​വാ​വി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ കാ​ർ​ത്തി​കി​നെ​യാ​ണ് ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും ശാ​ന്ത​ൻ​പാ​റ പോ​ലീ​സും രാ​ജാ​ക്കാ​ട് ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ ഇ​യാ​ളെ മൂ​ന്നാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് കാ​ർ​ത്തി​ക് കൊ​ളു​ക്കു​മ​ല​യി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ സിം​ഹ​പ്പാ​റ​യി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ ത​ല​ക​റ​ങ്ങി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ആ​ഴ​മേ​റി​യ കൊ​ക്ക​യാ​യ​തി​നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​റെ ദു​ഷ്ക​ര​മാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം ത​മി​ഴ്‌​നാ​ടി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന​താ​യി​രു​ന്നി​ട്ടും ത​മി​ഴ്‌​നാ​ട് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഒ​ടു​വി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. . ഒ​രു മാ​സം മു​ന്പ് ഇ​തേ സ്ഥ​ല​ത്ത് മ​റ്റൊ​രു യു​വാ​വ് കൊ​ക്ക​യി​ൽ വീ​ണ് മ​രി​ച്ചി​രു​ന്നു.

Kerala

മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയില്‍ ബാലവേലയ്‌ക്കെത്തിച്ച ഒമ്പതു കുട്ടികളെ രക്ഷപ്പെടുത്തി

കൊച്ചി: ബിഹാറില്‍ നിന്നും ബാലവേലയ്‌ക്കെത്തിച്ച ഒമ്പതു ആണ്‍കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളെ കൊച്ചിയില്‍ എത്തിച്ച രണ്ടു ബിഹാര്‍ സ്വദേശികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ഡബ്ലുനാട്ട് (35), സുനില്‍ മൊണ്ടാല്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലെ ജോലിക്ക് മണിക്കൂറിന് 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി തെരച്ചില്‍ തുടരുകയാണ്. ബിഹാറില്‍ നിന്നു ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പട്‌ന-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളെ എത്തിക്കുന്നത്.

സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ കുട്ടികള്‍ ഉള്‍പ്പെട്ട പതിനൊന്നംഗ സംഘത്തെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെയാണ് കുട്ടികളെ ബാലവേലയ്ക്ക് വേണ്ടി എത്തിച്ചതാണെന്ന വിവരം ലഭിക്കുന്നത്.

മലയാളി ഏജന്റ് ആവശ്യപ്പെട്ട പ്രകാരമാണ് കുട്ടികളെ കൊണ്ടുവന്നത് എന്നാണ് ബിഹാര്‍ സ്വദേശികളുടെ മൊഴി. ചൈല്‍ഡ് വെല്‍ഫയര്‍ ഹോമില്‍ പാര്‍പ്പിച്ച കുട്ടികളെ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കും.

 

Kerala

എന്‍ജിന്‍ നിലച്ച് നടുക്കടലില്‍ മത്സ്യബന്ധന വള്ളം; രക്ഷകരായി ഫിഷറീസും കോസ്റ്റല്‍ പോലീസും

കൊച്ചി: പ്രൊപ്പല്ലറില്‍ വല കുടുങ്ങിയതിനെ തുടര്‍ന്ന് എന്‍ജിന്‍ നിലച്ച് കടലില്‍ ഒഴുകിയ മത്സ്യബന്ധന വള്ളത്തിന് ഫിഷറീസും കോസ്റ്റല്‍ പോലീസും രക്ഷകരായി.

കഴിഞ്ഞ ദിവസം 40 തൊഴിലാളികളുമായി കാളമുക്ക് ഫിഷ് ലാന്‍ഡിംഗ് സെന്‍ററില്‍ നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയ വാടയില്‍ എന്ന ഇന്‍ബോഡ് വള്ളം കൊച്ചി തീരത്തിന് പടിഞ്ഞാറ് വച്ച് വൈകുന്നേരം അഞ്ചോടെയാണ് അപകടത്തില്‍പ്പെട്ടത്.

ഫിഷറീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജിബിനയുടെ നിര്‍ദേശ പ്രകാരം കോസ്റ്റല്‍ സിപിഒ ജോര്‍ജ് ഗ്ലാഡിന്‍, റെസ്‌ക്യൂ ഗാര്‍ഡുമാരായ ബൈജു, ജിപ്‌സണ്‍ എന്നിവര്‍ കടലിലെത്തി അഞ്ചു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിലൂടെ വള്ളം കെട്ടിവലിച്ച് രാത്രി പത്തോടെ വൈപ്പിന്‍ ഫിഷറീസ് ജെട്ടിയില്‍ എത്തിക്കുകയായിരുന്നു.

Kerala

വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍: ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട ക​ള്ളാ​ടി മീ​നാ​ക്ഷി പാ​ല​ത്തി​ന​ടു​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​ണ്ണി​ടി​ഞ്ഞ് കാ​ണാ​താ​യ​തി​ല്‍ ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

ര​ക്ഷാ​ദൗ​ത്യ​സം​ഘം വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​പ​ക​ട മേ​ഖ​ല​യി​ലെ സോ​ണ്‍ ര​ണ്ടി​ല്‍ മ​ണ്ണ് കു​മി​ഞ്ഞ ഭാ​ഗ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ല​ഭി​ച്ച​ത്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ആ​ന​ക്കാം​പൊ​യി​ല്‍-​ക​ള്ളാ​ടി തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണം ന​ട​ത്തു​ന്ന ദി​ലീ​പ് ബി​ല്‍​ഡ്‌​കോ​ണ്‍ ക​മ്പ​നി ക​ണ്‍​സ്ട്ര​ക്ഷ​ന്‍ മാ​നേ​ജ​ര്‍ വി​ക്രം റാ​ണ(​ഹി​മാ​ച​ല്‍ പ്ര​ദേ​ശ്),എ​ന്‍​ജി​നി​യ​ര്‍ രാ​ഹു​ല്‍(​ഹി​മാ​ച​ല്‍ പ്ര​ദേ​ശ്), എ​സ്‌​ക​വേ​റ്റ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ മു​ഹ​മ്മ​ദ് ഇം​റാ​ന്‍(​ബി​ഹാ​ര്‍), സ​ര്‍​വേ​യ​ര്‍​മാ​രാ​യ രാ​കേ​ഷ് ഗു​ച്ചൈ​ദ്(​പ​ശ്ചി​മ​ബം​ഗാ​ള്‍), അ​സ്ഹ​റു​ദ്ദീ​ന്‍ അ​ന്‍​സാ​രി(​ഉ​ത്ത​ര്‍​പ്ര​ദേ​ശ്) എ​ന്നി​വ​രെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ര്‍​ന്ന് കാ​ണാ​താ​യ​ത്.

വൈ​ത്തി​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം എം​ബാ​മിം​ഗി​നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കും. ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​തി​ല്‍ ദി​ലീ​പ് ബി​ല്‍​ഡ്‌​കോ​ണ്‍ ജീ​വ​ന​ക്കാ​രാ​യ ഓ​പ്പ​റേ​റ്റ​ര്‍ ച​ന്ദ്ര​ബാ​ന്‍(​മ​ധ്യ​പ്ര​ദേ​ശ്), സി​വി​ല്‍ ഫോ​ര്‍​മാ​ന്‍(​ബി​കാ​ഷ്‌​കു​മാ​ര്‍), അ​ന്‍​ച​ന്ദ്ര ബാ​ന്‍(​ജാ​ര്‍​ഖ​ണ്ഡ്)​എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച​ത​ന്നെ ല​ഭി​ച്ചി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തി​ല്‍ മൂ​ന്നു പേ​രെ​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്. ഇ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ണ്. മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടി​യ പ്ര​ദേ​ശ​ത്തെ നാ​ല് സോ​ണു​ക​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ര​ണ്ട് സോ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ്യാ​ഴാ​ഴ്ച തെ​ര​ച്ചി​ല്‍.

ക​ള്ളാ​ടി പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലും തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ര​ണ്ട് സോ​ണു​ക​ളി​ല്‍ ബു​ധ​നാ​ഴ്ച തെ​ര​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. കേ​ന്ദ്ര, സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​നാം​ഗ​ങ്ങ​ള്‍, അ​ഗ്നി-​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍, പോ​ലീ​സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ള്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​ര്‍ തെ​ര​ച്ചി​ലി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സ്‌​നി​ഫ​ര്‍, ക​ഡാ​വ​ര്‍ നാ​യ​ക​ളു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്.

Kerala

വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു; ര​ണ്ട് മ​ന്ത്രിമാ​ർ സം​ഭ​വ​സ്ഥ​ല​ത്തേ​യ്ക്ക്

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ക​ള്ളാ​ടി​യി​ലെ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥാ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്ന് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യാ​ണ് വി​വ​രം.

തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് സ​മീ​പം മ​ണ്ണി​ടി​ഞ്ഞ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന. ര​ണ്ട് ബ​സു​ക​ൾ മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ടു​വെ​ന്നും വി​വ​ര​മു​ണ്ട്.

നി​ര​വ​ധി ആ​ളു​ക​ൾ മ​ണ്ണി​ടി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. മീ​ന​ങ്ങാ​ടി​യി​ൽ നി​ന്നു​ള്ള എ​ൻ​ഡി​ആ​ർ​എ​ഫ് ടീം ​സ്ഥ​ല​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ന്ത്രി​മാ​രാ​യ ടി. ​സി​ദ്ദി​ഖും എ.​പി. അ​നി​ൽ​കു​മാ​റും അ​പ​ക​ട​സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ക്കും.

മ​ണ്ണ് വ​ലി​യ​തോ​തി​ൽ ഇ​ടി​ഞ്ഞ് മീ​നാ​ക്ഷി പാ​ല​ത്തി​ലേ​ക്ക് വീ​ണു എ​ന്നാ​ണ് വി​വ​രം. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ക്കു​ന്നു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് മേ​പ്പാ​ടി - ചൂ​ര​ൽ​മ​ല റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി.

Kerala

കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; യുവാവിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.

തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ കുടുങ്ങിയ യുവാവിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. വെമ്പായം പഞ്ചായത്ത് 17-ാം വാർഡ് ലക്ഷം വീട്ടിൽ അനിൽ കുമാറിന്‍റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.

കിണറിന്‍റെ പകുതിയിൽ ഇറങ്ങി ശുചീകരണ പ്രവൃത്തി ചെയ്തുകൊണ്ടിരുന്ന തൊഴിലാളി ഷഫീർ (40)കാൽ വഴുതി കിണറിനുള്ളിലേക്ക് പതിക്കുകയായിരുന്നു. 50 അടിയിലധികം ആഴമുള്ളതും തൊടികൾ ഇല്ലാത്തതുമായ കിണറ്റിലേക്കാണ് ഷഫീർ വീണത്. വീഴ്ചയിൽ ഷഫീറിന് വലതു കാലിന് ഗുരുതരമായി പരിക്കേറ്റു.

കിണറിനുളളിൽ കുടുങ്ങിയ ഷഫീറിനെ നെടുമങ്ങാട് അഗ്‌നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. അഗ്‌നിരക്ഷാ സേന ഗ്രേഡ് എഎസ്ടിഒ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സുമിത് എസ്. കുമാർ കിണറ്റിലിറങ്ങി, റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ഷഫീറിനെ മുകളിലെത്തിക്കുകയായിരുന്നു.

Kerala

വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ തു​ണ​യാ​യി; കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​ന് അ​ത്ഭു​ത ര​ക്ഷ​പെ​ട​ൽ

ഇ​ടു​ക്കി: ആ​ഴ​മേ​റി​യ കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ഡി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ പു​ല്ലു​പാ​റ​യ്ക്ക് സ​മീ​പ​മു​ള്ള കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ കോ​ട്ട​യം ക​ല്ല​റ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. യു​വാ​വും സം​ഘ​വും ചെ​ന്നൈ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു. പു​ല്ലു​പാ​റ​യ്ക്ക് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ യു​വാ​വ് കാ​ർ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ നി​ർ​ത്തി​യ ഉ​ട​നെ പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ റോ​ഡ​രി​കി​ലെ ആ​ഴ​മേ​റി​യ കൊ​ക്ക​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും പോ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു. പീ​രു​മേ​ട്ടി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും പെ​രു​വ​ന്താ​നം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് കൊ​ക്ക​യി​ലി​റ​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തീ​വ്ര​ശ്ര​മ​ത്തി​നൊ​ടു​വി​ൽ യു​വാ​വി​നെ വ​ള്ളി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​നെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

അഞ്ചുനിലക്കെട്ടിടം തകർന്നുവീണത് തൊഴിലാളികൾ പോയതിനു പിന്നാലെ; അപകടമൊഴിവായത് തലനാരിഴയ്ക്ക്

ഇടുക്കി: പീരുമേട് പാമ്പനാറില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ സംഭവത്തിൽ തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. പുലര്‍ച്ചെ ഒന്നു വരെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഇതിനു ശേഷം കെട്ടിടം തകര്‍ന്നു വീണതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദേശീയപാത -183 നോട് ചേര്‍ന്നുള്ള പാമ്പനാര്‍ സ്വദേശി ആഗ്‌നല്‍ എന്ന ആളുടെ സ്ഥലത്താണ് കെട്ടിട നിര്‍മാണം നടന്നിരുന്നത്. കെട്ടിടത്തിന്‍റെ അഞ്ചു നിലകളും പില്ലറില്‍ ആണ് നിര്‍മിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിട നിര്‍മാണത്തില്‍ ഉണ്ടായ അശാസ്ത്രീയതയാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് നിഗമനം.

കൊട്ടാരക്കര - ഡിണ്ടുഗല്‍ ദേശീയപാതയില്‍ പാമ്പനാർ ടൗണില്‍ തിരുഹൃദയ ദേവാലയത്തിന് എതിര്‍വശത്താണ് നിര്‍മാണം നടന്നിരുന്നത്. റോഡിന്‍റെ ഒരു വശത്ത് താഴ്ചയില്‍ നിന്നാണ് കെട്ടിടം നിര്‍മിച്ചു വന്നിരുന്നത്. റോഡില്‍ നിന്നു വിട്ടു നിര്‍മിച്ചതിനാല്‍ ഇതിന്‍റെ മുന്‍വശത്ത് മണ്ണിട്ട് നികത്തിയിരുന്നു. ശക്തമായ മഴ പെയ്തതോടെ മണ്ണ് ഇടിഞ്ഞു താഴ്ന്നതാകാം കെട്ടിടം ഇടിയാന്‍ കാരണമെന്നും നിഗമനം ഉണ്ട്.

ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. ഇടിഞ്ഞു വീണ കെട്ടിടത്തിന് സമീപം ആളുകള്‍ താമസിക്കുന്ന മറ്റ് വീടുകളുമുണ്ട്. ഈ ഭാഗത്തേക്ക് കെട്ടിടം പതിക്കാതിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചു.

നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് മുന്‍പു തന്നെ നാട്ടുകാര്‍ രംഗത്ത് എത്തിയെങ്കിലും കെട്ടിടത്തിന്‍റെ നിര്‍മാണ ചുമതല ഏറ്റെടുത്ത കരാറുകാരന്‍ കെട്ടിട നിര്‍മാണവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

National

50,000 രൂ​പ​യ്ക്ക് ഭാ​ര്യ​യെ വി​റ്റ് യു​വാ​വ്; കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ യു​വ​തി​യെ ര​ക്ഷി​ച്ച് പോ​ലീ​സ്

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ ബ​ന​സ്ക​ന്ത​യി​ൽ സ്വ​ന്തം ഭാ​ര്യ​യെ 50,000 രൂ​പ​യ്ക്ക് വി​റ്റ യു​വാ​വ് പി​ടി​യി​ൽ. ഗ​ണ​ഷ്പു​ര സ്വ​ദേ​ശി നി​കേ​ഷ് പാ​ട്ടേ​ൽ ആ​ണ് ഭാ​ര്യ​യോ​ടു​ള്ള വെ​റു​പ്പ് കാ​ര​ണം വി​റ്റ​ത്.

മേ​യ് 19 ന് ​ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് നി​കേ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ സം​ശ​യം തി​രി​ച്ചു​വി​ടാ​നും അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​നു​മാ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ച​തോ​ടെ നി​കേ​ഷി​ന്‍റെ മൊ​ഴി​ക​ളി​ൽ സം​ശ​യം തോ​ന്നി. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യോ​ടു​ള്ള വെ​റു​പ്പ് കാ​ര​ണം സു​ഹൃ​ത്തു​ക്ക​ളോ​ട് ചേ​ർ​ന്ന് വി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് യു​വ​തി​യെ ത​ട​ങ്കി​ലി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന ര​ഹ​സ്യ​കേ​ന്ദ്രം ക​ണ്ടെ​ത്തു​ക​യും സു​ര​ക്ഷി​ത​മാ​യി മോ​ചി​പ്പി​ക്കു​ക​യും ചെ​യ്തു. ത​ട​ങ്കി​ലി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന സ​മ​യ​ത്ത് മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​തി​ക​ൾ ത​ന്നെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Kerala

ച​ന്ദ്രി​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത് ര​ഞ്ജി​ഷി​ന്‍റെ ക​രു​ത്തു​റ്റ കൈ​ക​ൾ

ക​ണ്ണൂ​ർ: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ തൊ​ഴി​ലാ​ളി​ക്ക് അ​ത്ഭു​ത​ര​ക്ഷ​പെ​ട​ൽ. ക​ണ്ണൂ​ർ പാ​നൂ​ർ തൂ​വ​ക്കു​ന്നി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ച​ന്ദ്രി എ​ന്ന തൊ​ഴി​ലാ​ളി​യെ​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ഞ്ജി​ഷ് സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വെ​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

പാ​നൂ​രി​ന​ടു​ത്തു​ള്ള തൂ​വ​ക്കു​ന്നി​ലെ ക​ല്ലു​മ്മ​ക്ക​ൽ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഇ​രു​നി​ല വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ട് മാ​റ്റു​ന്ന ജോ​ലി​ക്കി​ടെ ച​ന്ദ്രി കാ​ൽ തെ​റ്റി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം താ​ഴെ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നും ഓ​ടു​ക​ൾ ഇ​റ​ക്കു​ക​യാ​യി​രു​ന്നു ര​ഞ്ജി​ഷ്.

മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് ച​ന്ദ്രി താ​ഴേ​ക്ക് വീ​ഴു​ന്ന​ത് ക​ണ്ട ര​ഞ്ജി​ഷ് ഒ​ട്ടും സ​മ​യം ക​ള​യാ​തെ മു​ന്നോ​ട്ട് ആ​ഞ്ഞ് ച​ന്ദ്രി​യെ കൈ​ക​ളി​ൽ കോ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ ച​ന്ദ്രി​യു​ടെ ത​ല ഭാ​ഗി​ക​മാ​യി ഇ​ടി​ച്ചെ​ങ്കി​ലും ര​ഞ്ജി​ഷ് താ​ങ്ങി​യ​തി​നാ​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ക്കു​ക​ൾ ഏ​ൽ​ക്കാ​തെ അ​വ​ർ ര​ക്ഷ​പ്പെ​ട്ടു.

നി​ല​വി​ൽ അ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സി​നി​മാ രം​ഗ​ങ്ങ​ളെ​പ്പോ​ലും വെ​ല്ലു​ന്ന ത​ര​ത്തി​ൽ ഒ​പ്പ​മു​ള്ള തൊ​ഴി​ലാ​ളി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ര​ഞ്ജി​ഷി​ന്‍റെ ഈ ​ധീ​ര​മാ​യ ഇ​ട​പെ​ട​ലി​നെ പ്ര​ശം​സ​കൊ​ണ്ട് മൂ​ടു​ക​യാ​ണ്.

National

കു​ഴ​ൽ​ക്കി​ണ​റ്റി​ൽ വീ​ണ നാ​ല് വ​യ​സു​കാ​ര​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ഹോ​ഷി​യോ​ർ​പീ​ർ ജി​ല്ല​യി​ൽ കു​ഴ​ൽ​ക്കി​ണ​റ്റി​ൽ വീ​ണ നാ​ല് വ​യ​സു​കാ​ര​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു. വീ​ടി​ന് സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ഗു​ർ​ക​ര​ൻ സിം​ഗ് എ​ന്ന കു​ട്ടി​യാ​ണ് 20 അ​ടി താ​ഴ്ച​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഗു​ർ​ക​ര​ൻ പു​തു​താ​യി കു​ഴി​ച്ച കു​ഴ​ൽ​ക്കി​ണ​റ്റി​ൽ വീ​ണ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 12.40 ഓ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കു​ക​യും ഉ​ട​ൻ ത​ന്നെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ൾ​ക്കും ചി​കി​ത്സ​ക്കു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​ക​യും ചെ​യ്തു. കു​ട്ടി​യു​ടെ മു​ഖ​ത്ത് മ​ണ്ണ് പു​ര​ണ്ടി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യാ​വ​സ്ഥ തൃ​പ്തി​ക​ര​മാ​ണ്.

മ​ണ​ൽ ക​ല​ർ​ന്ന മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണു​കൊ​ണ്ടി​രു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​റെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രു​ന്നു. വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടെ സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്പോ​ൾ കാ​മ​റ​യും ഓ​ക്സി​ജ​ൻ പൈ​പ്പും വ​ച്ച് കു​ട്ടി​യെ നി​രി​ക്ഷി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ട്ടി​യു​ടെ ച​ല​ന​ങ്ങ​ൾ കാ​മ​റ​യി​ൽ ദൃ​ശ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ​തോ​ടെ കാ​മ​റ​യി​ലു​ടെ​യു​ള്ള നീ​രി​ക്ഷ​ണം ത​ട​സ​പ്പെ​ട്ടു.

തു​ട​ർ​ന്ന് കു​ഴ​ൽ​ക്കി​ണ​റി​ന് സ​മാ​ന്ത​ര​മാ​യി 25 അ​ടി താ​ഴ്ച​യി​ൽ കു​ഴി​യെ​ടു​ത്ത ശേ​ഷ​മാ​ണ് കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് ചെ​റി​യൊ​രു തു​ര​ങ്കം നി​ർ​മി​ച്ച് സു​ര​ക്ഷി​ത​മാ​യി എ​ത്തി​യ​ത്. ഒ​ൻ​പ​ത് മ​ണി​ക്കു​ർ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കാ​ണാ​ൻ വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്.

Kerala

റെ​യി​ല്‍ പാ​ള​ത്തി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച് വ​യോ​ധി​ക​ന്‍; ര​ക്ഷി​ച്ച് വ​ര്‍​ക്ക്‌​ഷോ​പ്പ് ഉ​ട​മ

കൊ​ച്ചി: ആ​ലു​വ​യി​ല്‍ റെ​യി​ല്‍ പാ​ള​ത്തി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച് വ​യോ​ധി​ക​ന്‍. തൃ​ശൂ​ര്‍ ചേ​ര്‍​പ്പ് സ്വ​ദേ​ശി​യാ​യ ഷൈ​ജു ആ​ണ് ആ​ലു​വ തു​രു​ത്ത് റെ​യി​ല്‍ പാ​ള​ത്തി​ല്‍ ട്രെ​യി​ൻ വ​ന്ന​പ്പോ​ള്‍ ചാ​ടാ​ന്‍ ശ്ര​മി​ച്ച​ത്.

ഇ​തു​ക​ണ്ട് സ​മീ​പ​ത്ത് വ​ര്‍​ക്ക്‌​ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന ഉ​ദ​യ​ന്‍ എ​ന്ന​യാ​ള്‍ ഓ​ടി വ​ന്ന് ഇ​യാ​ളെ പി​ടി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. മെ​ഴു​കു​തി​രി ക​ച്ച​വ​ട​വും കൂ​ലി​പ്പ​ണി​യു​മാ​യി 20 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ആ​ലു​വ​യി​ലും പ​രി​സ​ര​ത്തും താ​മ​സ​മാ​ക്കി​യ ആ​ളാ​ണ് ഷൈ​ജു.

പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​സു​ഖ​ത്തെ തു​ട​ര്‍​ന്നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത് എ​ന്നാ​ണ് വി​വ​രം.

Kerala

വീട്ടുകാരെ വിറപ്പിച്ച് കുളിമുറിയിൽ രാജവെമ്പാല

ഇരിട്ടി: വീട്ടുകാരെ വിറപ്പിച്ചു കുളിമുറിയിൽ കൂറ്റൻ രാജവെമ്പാല. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ലെ പുലിക്കരി ഷിജുവിന്‍റെ വീട്ടിലെ ബാത്ത് റൂമിലാണ് രാജവെമ്പാലയെ കണ്ടത്. ആർആർടിയുടെ സഹായത്തോടെ

ഇരിട്ടി സെക്ഷൻ വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

ബാത്ത് റൂമിന്‍റെ ചുമരിൽ ഇരിപ്പുറപ്പിച്ചിരുന്ന പാമ്പിനെ വെളിയിൽ ചാടിച്ച ശേഷമാണ് പിടികൂടിയത്. ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. മൂന്നു വർഷത്തിനുള്ളിൽ ഫൈസൽ വിളക്കോട് പിടികൂടുന്ന 112 -മത്തെ രാജവെമ്പാലയാണിത്.

Viral

ഭക്ഷണം തേടി വന്ന് കുഴിയിൽ കുടുങ്ങിയ കരടിക്ക് തുണയായത് നാട്ടുകാരുടെ മനക്കരുത്ത്

ചൈനയിലെ സിചുവൻ പ്രവിശ്യയിലുള്ള ഡെഗെ കൗണ്ടിയിൽ ജനവാസമേഖലയ്ക്ക് സമീപം മാലിന്യക്കുഴിയിൽ അകപ്പെട്ട കരടിയെ നാട്ടുകാരും പോലീസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തിയ സംഭവം ഏറെ ശ്രദ്ധേയമായി.

നാല് മീറ്ററിലധികം ആഴമുള്ള കുഴിയിൽ വീണ കരടിക്ക് വഴുക്കലുള്ള ഭിത്തികൾ കാരണം പുറത്തുകടക്കാൻ സാധിച്ചിരുന്നില്ല. നാട്ടുകാരുടെ സുരക്ഷ മുൻനിർത്തി അധികൃതർ പ്രദേശവാസികളെ ഉടൻ തന്നെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചിരുന്നു.

യന്ത്രസാമഗ്രികൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ, തടികൾ ഉപയോഗിച്ച് നിർമ്മിച്ച ഗോവണി കുഴിയിലേക്ക് ഇറക്കിക്കൊടുത്താണ് രക്ഷാപ്രവർത്തകർ കരടിയെ പുറത്തെത്തിച്ചത്.

തുടക്കത്തിൽ പരിഭ്രാന്തനായ കരടി ഗോവണി തട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും, പിന്നീട് ശാന്തനായി ഗോവണി വഴി മുകളിലേക്ക് കയറി വനത്തിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.

ചൈനയുടെ വന്യജീവി സംരക്ഷണ പട്ടികയിൽ ഉൾപ്പെടുന്ന ഈ കരടി, ഭക്ഷണം തേടി അലയുന്നതിനിടയിൽ മാലിന്യക്കുഴിയിൽ വീണതാകാമെന്നാണ് അധികൃതരുടെ നിഗമനം.

മാലിന്യങ്ങൾ വന്യജീവികളെ ജനവാസ കേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഇപ്പോൾ ആ കുഴിക്ക് ചുറ്റും സുരക്ഷാ വേലികൾ സ്ഥാപിച്ചിട്ടുണ്ട്.

മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിനും വന്യജീവികളെ സംരക്ഷിക്കുന്നതിനും അധികൃതരും നാട്ടുകാരും ഒന്നിച്ച് പ്രവർത്തിച്ചതിലൂടെ ഒരു വലിയ ദുരന്തമാണ് ഒഴിവായത്.

National

ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഏ​ഴ് വ​യ​സു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ദാ​ബ്രി​യി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഏ​ഴ് വ​യ​സു​കാ​ര​നെ പോ​ലീ​സ് സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഹാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ദി​ൽ അ​ൻ​സാ​രി (26) യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വീ​ട്ടി​ൽ നി​ന്ന് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ​സിസി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യു​ടെ നീ​ക്ക​ങ്ങ​ൾ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു.

കു​ട്ടി​യു​മാ​യി ഇ​യാ​ളു​ടെ നാ​ട്ടി​ലേ​യ്ക്ക് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ടു​ത്തി​യ കു​ട്ടി​യെ പി​ന്നീ​ട് വീ​ട്ടു​കാ​ർ​ക്ക് കൈ​മാ​റി.

Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം, ഡയാലിസിസ് രോഗികളെ ഒഴിപ്പിച്ചു

തുറവൂർ: താലൂക്കാശുപത്രിയിൽ മരുന്നു സൂക്ഷിക്കുന്ന കെട്ടിടത്തിനു തീ പിടിച്ചു. ഇന്നു രാവിലെ പത്തോടു കൂടിയാണ് തീപിടിച്ചത്. ഡയാലിസ് ചെയ്യുന്ന മുറിയുടെ മുകൾ ഭാഗത്തുള്ള മരുന്നുകൾ സൂക്ഷിക്കുന്ന താത്കാലിക കെട്ടിടത്തിൽനിന്നാണ് തീഉയർന്നത്.

പുക ഉയർന്നു തുടങ്ങിയപ്പോൾതന്നെ ഡയാലിസിസ് യൂണിറ്റിൽ ഉണ്ടായിരുന്ന രോഗികളെ ഉൾപ്പെടെ ജീവനക്കാരും മറ്റും ചേർന്നു പുറത്തേക്കു മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.

അരൂർ, ചേർത്തല, മട്ടാഞ്ചേരി , ആലപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുന്നത്. മണിക്കൂറുകൾ പിന്നിട്ടിട്ടും പൂർണമായി തീയണയ്ക്കാൻ സാധിച്ചിട്ടില്ല. ഇലക്‌ട്രിക് ഉപകരണങ്ങളിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആകാം തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പോലീസും ഫയർഫോഴ്സും യൂണിറ്റും സ്ഥലത്തു ക്യാമ്പ് ചെയ്തു തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്.

National

ബാ​ല​വേ​ല​യ്ക്ക് കു​ട്ടി​ക​ളെ ക​ട​ത്ത​ൽ, എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: ബി​ഹാ​റി​ൽ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് ബാ​ല​വേ​ല​യ്ക്ക് ക​ട​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 163 കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. എ​ല്ലാ​വ​രും ആ​ൺ​കു​ട്ടി​ക​ളാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ട്നി ജി​ല്ല​യി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ് മു​ത​ൽ 13 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ലാ​ത്തൂ​രി​ലെ മ​ദ്ര​സ​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് അ​റ​സ്റ്റി​ലാ​യ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സും (ആ​ർ‌​പി‌​എ​ഫ്) ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സും (ജി‌​ആ​ർ‌​പി) സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടി​ക്ക​റ്റും മ​തി​യാ​യ രേ​ഖ​ക​ളു​മി​ല്ലാ​തെ പാ​റ്റ്ന-​പൂ​ർ​ണ എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്ത കു​ട്ടി​ക​ളെ ക​ട്നി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

കു​ട്ടി​ക​ളെ ബി​ഹാ​റി​ലെ അ​രാ​രി​യ മേ​ഖ​ല​യി​ൽ നി​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ർ‌​പി‌​എ​ഫ് ക​ട്‌​നി ഇ​ൻ​സ്‌​പെ​ക്ട​ർ വീ​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

ബി​ഹാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള എ​ട്ട് പ്ര​തി​ക​ൾ​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ്) സെ​ക്ഷ​ൻ 143(4) (പ​തി​നെ​ട്ട് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ക​ട​ത്ത​ൽ) പ്ര​കാ​രം ജി​ആ​ർ​പി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സിം​ഗ് പ​റ​ഞ്ഞു.

കു​ട്ടി​ക​ളെ ലാ​ത്തൂ​രി​ലേ​ക്ക് ജോ​ലി​ക്കാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​തെ​ന്നും ജി​ആ​ർ​പി കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

International

അ​മേ​രി​ക്ക ഇ​റാ​ൻ മ​ണ്ണി​ലി​റ​ങ്ങി​യ​ത് വൈ​മാ​നി​ക​നെ ര​ക്ഷി​ക്കാ​ന​ല്ല; പി​ന്നി​ൽ മോ​ഷ​ണ ശ്ര​മ​മെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: വൈ​മാ​നി​ക​നെ ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ അ​മേ​രി​ക്ക സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. വൈ​മാ​നി​ക​നെ ര​ക്ഷി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ നീ​ക്കം ഒ​രു വ​ലി​യ ദു​ര​ന്ത​മാ​യാ​ണ് അ​വ​സാ​നി​ച്ച​തെ​ന്നും ഇ​റാ​ൻ പ​രി​ഹ​സി​ച്ചു.

വൈ​മാ​നി​ക​ൻ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന കൊ​ഹ്‍​ഗി​ലു​യേ പ്ര​വി​ശ്യ​യും അ​മേ​രി​ക്ക​ൻ സൈ​ന്യം ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ച മ​ധ്യ ഇ​റാ​ന്‍റെ ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ വ​ലി​യ ദൂ​ര​മു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഇ​സ്മാ​യി​ൽ ബാ​ഖേ​യ് വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​ൻ യു​ദ്ധ​വി​മാ​നം എ​ഫ്-15​ഇ സ്ട്രൈ​ക്ക് ഈ​ഗി​ൾ ഇ​റാ​ൻ വെ​ടി​വ​ച്ചി​ടു​ക​യാ​യി​രു​ന്നു. ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട വൈ​മാ​നി​ക​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ യു​എ​സ് സൈ​നി​ക ന​ട​പ​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ ആ​രോ​പ​ണം.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ൽ ന​ട​ന്ന ര​ക്ഷാ​ദൗ​ത്യം അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ര​ക്ഷാ​ദൗ​ത്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. വി​മാ​ന​ത്തി​ലെ വെ​പ്പ​ൺ​സ് സി​സ്റ്റം ഓ​ഫീ​സ​റെ ര​ണ്ട് ദി​വ​സം നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് യു​എ​സ് ക​മാ​ൻ​ഡോ​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

International

യുഎസ് വൈമാനികനെ പിടിക്കാൻ ഇറാൻ സേന വന്നപ്പോൾ റോഡ് ഇല്ല!

ടെഹ്റാൻ: ഇറാനിൽ തകർന്ന അമേരിക്കൻ യുദ്ധവിമാനത്തിലെ വൈമാനികനെ ഇറേനിയൻ സൈന്യത്തിന്‍റെയോ ആളുകളുടെയോ പിടിയിൽപ്പെടാതെ രക്ഷിക്കാൻ ഇവിടേക്കുള്ള റോഡുകൾ അമേരിക്കൻ സൈന്യം തകർത്തതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.

വൈമാനികൻ ഒളിച്ചിരുന്ന മേഖലയിലേക്കുള്ള റോഡുകളിലാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്നത്. യുദ്ധവിമാനങ്ങളും കമാൻഡോകളുമൊക്കെയായി വൻ സന്നാഹത്തോടെ അമേരിക്കൻ സൈന്യം നടത്തിയ ഒാപ്പറേഷനിലാണ് ഇറാനിൽ അകപ്പെട്ട അമേരിക്കൻ വൈമാനികനെ രക്ഷപ്പെടുത്തി കൊണ്ടുപോയത്.

ദുഷ്കര സാഹചര്യം

മധ്യ ഇറാനിലെ എസ്ഫഹാൻ പ്രവിശ്യയിൽ വിമാനം തകർന്നതിനു പിന്നാലെ രക്ഷപ്പെട്ട അമേരിക്കൻ വൈമാനികൻ മലനിരകളിലെ പാറയിടുക്കുകളിലാണ് ഒളിച്ചുകഴിഞ്ഞതെന്നു റിപ്പോർട്ടുകൾ പറയുന്നു. ദുഷ്കര സാഹചര്യങ്ങളെ അതിജീവിക്കാൻ പരിശീലനം ലഭിച്ചിട്ടുള്ള സൈനികൻ തന്‍റെ കൈവശമുണ്ടായിരുന്ന ആശയവിനിമയ സംവിധാനങ്ങളുപയോഗിച്ച് അമേരിക്കൻ സേനയുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. യുഎസ് കമാൻഡോകളും സൈനികരും മേഖലയിൽ തെരച്ചിലിന് ഇറങ്ങി. മലകളും മറ്റുമുള്ള മേഖലയിലെ ഭൂപ്രത്യേകതയും ദൗത്യം ദുഷ്കരമാക്കി.

റോഡുകളിൽ ഗർത്തം

റോഡുകളിൽ ഡസൻ കണക്കിന് ഗർത്തങ്ങൾ രൂപപ്പെട്ടതായി എയർബസ് പുറത്തുവിട്ട പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. തകരാറിലായതിനെത്തുടർന്ന് യുഎസ് സൈന്യം സ്വന്തം വിമാനം നശിപ്പിച്ച വിജനമായ ഒരു എയർസ്ട്രിപ്പിന് ഏകദേശം 20 കിലോമീറ്റർ ചുറ്റളവിലുള്ള റോഡുകളിലായി കുറഞ്ഞത് 28 ഗർത്തങ്ങളെങ്കിലും കാണാം. റോഡുകളിൽ ഒന്നിനുപുറകെ ഒന്നായി പ്രത്യക്ഷപ്പെട്ട ഈ ഗർത്തങ്ങൾക്ക് ഏകദേശം ഒൻപതു മീറ്റർ വീതിയുണ്ട്. റോഡുകളുടെ ഗതാഗതം പൂർണമായും തടസപ്പെടുത്തുന്ന രീതിയിൽ അതീവ കൃത്യതയോടെയാണ് ഈ ആക്രമണം നടത്തിയിരിക്കുന്നത്.

മലനിരകളിൽ ഒളിച്ചിരുന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാൻ അമേരിക്കൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്‌സ് എത്തുന്നതിന് മുന്നോടിയായി, ഇറാനിയൻ സൈന്യത്തിന് അവിടെ എത്താൻ കഴിയുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസ് വിമാനങ്ങൾ ആ പ്രദേശത്ത് ആക്രമണം നടത്തിയതായി സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

നിരാശയിൽ ഇറാൻ സേന

ഇതിനിടെ, വൈമാനികനെ പിടികൂടുന്നവർക്ക് ഇറാൻ സൈന്യം വൻ തുക പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സൈന്യവും ഗോത്രസേനകളും നാട്ടുകാരുമൊക്കെ സൈനികനായി തെരച്ചിലും ആരംഭിച്ചു. എന്നാൽ, ഇദ്ദേഹം കഴിയുന്ന മേഖലകളിലേക്ക് ഇവർക്ക് അടുക്കാൻ കഴിയാത്ത വിധം രൂക്ഷമായ ബോംബിംഗും ആക്രമണവും യുഎസ് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നടത്തി. ഇതിന്‍റെ ഭാഗമായി ഇവർ കടന്നുവരാൻ സാധ്യതയുള്ള റോഡുകളെല്ലാം കൃത്യതയോടെയുള്ള ബോംബിംഗ് നടത്തി തകർത്തു. വൻ ഗർത്തങ്ങൾ റോഡുകളിൽ രൂപപ്പെട്ടതോടെ ഇറാൻ സേനയുടെ നീക്കം പ്രതിസന്ധിയിലായി.

വിജയിച്ച തന്ത്രം

എന്തായാലും ശത്രുക്കൾ എത്തുന്നതിനു മുമ്പേ സ്വന്തം സൈനികനെ രക്ഷിച്ചെടുക്കാൻ യുഎസ് സേനയ്ക്കു കഴിഞ്ഞു. ഇതു വലിയ യുദ്ധവിജയമായിട്ടാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെ വിശേഷിപ്പിച്ചത്. സൈനികൻ ഇറേനിയൻ സേനയുടെ പിടിയിൽ അകപ്പെട്ടിരുന്നെങ്കിൽ വൻ പ്രതിസന്ധിയും തിരിച്ചടിയുമാകുമായിരുന്നു.

സൈനികനിൽനിന്നു വിവരങ്ങൾ ചോർത്താനും ബന്ദിയാക്കി വിലപേശൽ നടത്താനും ഇറാനു കഴിയുമായിരുന്നു. ഈ അപകടസാധ്യതയാണ് വൻ ഒാപ്പറേഷൻ വഴി യുഎസ് ഇല്ലാതാക്കിയത്. സ്വന്തം മണ്ണിൽ ശത്രുസൈനികനെ വീണു കിട്ടിയിട്ടും പിടികൂടാൻ കഴിയാത്തതിന്‍റെ നിരാശയിലും ജാള്യതയിലുമാണ് ഇറാൻ സേന.

Kerala

മ​ര​ത്തി​ൽ ക​യ​റു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി; ക​ണ്ണൂ​രിൽ സാ​ഹ​സി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

ക​ണ്ണൂ​ർ: ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ മ​ന്ന പ​ള്ളി​ക്ക് സ​മീ​പം മ​രം മു​റി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി മ​ര​ത്തി​ൽ കു​ടു​ങ്ങി. ചി​റ​ക്ക​ൽ സ്വ​ദേ​ശി​യാ​യ ജോ​സ് (48) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ക​ണ്ണൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന അ​തി​സാ​ഹ​സി​ക​മാ​യി ഇ​ദ്ദേ​ഹ​ത്തെ താ​ഴെ​യി​റ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. മ​ന്ന പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള മ​രം മു​റി​ക്കാ​നാ​യി ക​യ​റി​യ ജോ​സ് പാ​തി​വ​ഴി​യി​ൽ വെ​ച്ച് പെ​ട്ടെ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യാ​യി​രു​ന്നു. മ​ര​ക്കൊ​മ്പു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​ദ്ദേ​ഹ​ത്തെ ക​ണ്ട് നാ​ട്ടു​കാ​ർ ഉ​ട​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു.

ക​ണ്ണൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നും ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി.​കെ. അ​ഫ്സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് സേ​ഫ്റ്റി ഹാ​ർ​നെ​സ്സു​ക​ളും റോ​പ്പ് റെ​സ്ക്യൂ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ര​ത്തി​ൽ ക​യ​റി ജോ​സി​നെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

International

നേ​പ്പാ​ളി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു, യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​ർ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. മൃ​ത​ദേ​ഹ​വു​മാ​യി കാ​ഠ്മ​ണ്ഡു​വി​ൽ നി​ന്ന് നേ​പ്പാ​ളി​ലെ ഖോ​ട്ടാം​ഗ് ജി​ല്ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​യ​ർ ഡൈനാസ്റ്റിയുടെ ഉടമസ്ഥതയിലുള്ള ഹെ​ലി​കോ​പ്റ്റ​ർ ബാ​ല​ബേ​സി​യി​ലെ ഒ​രു ഫാ​മി​ൽ ലാ​ൻ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളു​ടെ കാ​ലി​നേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. മ​റ്റു​ള്ള​വ​ർ ര​ക്ഷ​പെ​ട്ടു. ശ​ക്ത​മാ​യ കാ​റ്റോ പൊ​ടി പ​ട​ല​മോ ആ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

മൃ​ത​ദേ​ഹ​വു​മാ​യി പോ​യ ഹെ​ലി​കോ​പ്റ്റ​ർ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ ത​ക​ർ​ന്നു​വീ​ണ​താ​യി നേ​പ്പാ​ൾ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി സ്ഥി​രീ​ക​രി​ച്ചു. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ര​നെ ക​മ്പ​നി​യു​ടെ മ​റ്റൊ​രു ഹെ​ലി​കോ​പ്റ്റ​റി​ൽ കാ​ഠ്മ​ണ്ഡു​വി​ലേ​ക്ക് മാ​റ്റി. ബാ​ക്കി​യു​ള്ള യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണ്.

Kerala

'പൂ​ച്ച സെ​ർ' താ​ഴെ​യെ​ത്തി; ആ​ഹ്ലാ​ദ​വു​മാ​യി ജ​ന​ക്കൂ​ട്ടം

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ തൂ​ണി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന പൂ​ച്ച​യെ ഒ​ടു​വി​ൽ ര​ക്ഷി​ച്ചു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദൗ​ത്യ​മാ​ണ് വി​ജ​യി​ച്ച​ത്.

മെ​ട്രോ തൂ​ണി​ന് മു​ക​ളി​ൽ ക​യ​റി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പൂ​ച്ച​യെ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. പൂ​ച്ച​ക്ക് പ​രി​ക്കേ​ൽ​ക്കാ​തി​രി​ക്കാ​ൻ താ​ഴെ വ​ല വി​രി​ച്ചി​രു​ന്നു.

പൂ​ച്ച​യെ ല​ഭി​ച്ച​തോ​ടെ ഒ​ത്തു​കൂ​ടി​യ​വ​ർ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു. പി​ന്നീ​ട് പൂ​ച്ച​യെ അ​നി​മ​ൽ റെ​സ്ക്യൂ ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​യി.

Kerala

റോഡരികിലെ തട്ടുകടയ്ക്ക് തീപിടിച്ചു; വ‍ഴിയാത്രികന്‍റെ അവസരോചിത ഇടപടലിൽ ഒഴിവായത് വൻ അപകടം

പാലാ: പാലാ- തൊടുപുഴ റോഡിൽ പിഴകിൽ തട്ടുകടയ്ക്ക് തീപിടിച്ചു. പിഴക് ബംഗ്ലാം കുന്ന് കോളനിക്ക് സമീപത്ത് റോഡരികിലെ തട്ടുകടയിലാണ് തീ പടർന്നത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

കടയിലെ ഗ്യാസ് കുറ്റിയിൽ നിന്നാണ് തീപടർന്നത്. ഈ സമയം തൊടുപുഴയിൽ നിന്നും പാലായ്ക്ക് പോവുകയായിരുന്ന തൊടുപുഴ സ്വദേശി സമീർ എന്ന ബൈക്ക് യാത്രക്കാരനാണ് തീ പടർന്ന കടയിൽ കയറി ഗ്യാസ് കുറ്റി പുറത്തേക്ക് മാറ്റിയത്. ഈ ശ്രമത്തിനിടയിൽ സമീറിന്‍റെ കൈക്ക് പൊള്ളലേറ്റു.

കടയുടെ പിൻവശം നിരവധി വീടുകളാണ് ഉള്ളത്. ഗ്യാസ് കുറ്റി പൊട്ടിത്തെറിയ്ക്കുകയോ തീ പടരുകയോ ചെയ്താൽ വലിയ അപകടമുണ്ടാകുമായിരുന്നു. സംഭവം അറിഞ്ഞ് പാലാ ഫയർഫോഴ്സും സ്ഥലത്തെത്തി. ഇതിനിടയിൽ നാട്ടുകാർ ചേർന്ന് തീ കെടുത്തി.

 

International

കുടുംബത്തെ രക്ഷിക്കാൻ നാ​ലു മ​ണി​ക്കൂ​ർ കടലിൽ നീ​ന്തി; ഓ​സ്ട്രേ​ലി​യ​യു​ടെ സൂ​പ്പ​ർ​മാ​നാ​യി 13 വയസുകാ​ര​ൻ ഓ​സ്റ്റി​ൻ

സി​ഡ്നി: ക​ട​ലി​ൽ അ​ക​പ്പെ​ട്ടു മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട സ്വ​ന്തം കു​ടും​ബ​ത്തെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ നാ​ലു മ​ണി​ക്കൂ​റോ​ളം നീ​ന്തി തീ​ര​ത്തെ​ത്തി അ​ധി​കൃ​ത​രെ അ​റി​യി​ച്ചു ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന 13 വയസുകാ​ര​ൻ ഓ​സ്റ്റി​ൻ ആ​പ്പെ​ൽ​ബീ ഓ​സ്ട്രേ​ലി​യ​യി​ലെ സൂ​പ്പ​ർ​മാ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പെ​ർ​ത്ത് സ്വ​ദേ​ശി​ക​ളാ​യ ജൊ​വാ​ന്ന (47), മ​ക്ക​ളാ​യ ഓ​സ്റ്റി​ൻ, ബെ​യു(12), ഗ്രേ​സ്(​എ​ട്ട്) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഊ​തി​വീ​ർ​പ്പി​ക്കാ​വു​ന്ന പെ​ഡ​ൽ ബോ​ട്ടി​ൽ പ​ടി​ഞ്ഞാ​റ​ൻ പെ​ർ​ത്തി​ൽ​നി​ന്ന് 250 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക്വി​ൻ​ഡാ​ൽ​പി​ലെ ജി​യോ​ഗ്രാ​ഫെ തു​റ​മു​ഖ​ത്തി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

14 കിലോമീറ്റർ അകലെ

തീ​ര​ത്തു​നി​ന്ന് 14 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​വ​രു​ടെ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​നി​ക്ക് ഒ​റ്റ​യ്ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ ഓ​സ്റ്റി​ൻ വി​വ​രം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കാ​നാ​യി മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ തീ​രം ല​ക്ഷ്യ​മാ​ക്കി നാ​ല് മ​ണി​ക്കൂ​റോ​ളം ക​ട​ലി​ലൂ​ടെ നീ​ന്തു​ക​യാ​യി​രു​ന്നു.

കാ​റ്റും കോ​ളും നി​റ​ഞ്ഞ, ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ ഭീ​മ​ൻ സ്രാ​വു​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യ ക​ട​ലി​ലൂ​ടെ ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​ർ ലൈ​ഫ് ജാ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നീ​ന്തി​യ​ത്. മുന്നോട്ടുനീങ്ങവേ ക​ന​ത്ത തി​ര​മാ​ല​ക​ൾ ത​ട​സ​മാ​യി. തു​ട​ർ​ന്നു​ള്ള ര​ണ്ടു മ​ണി​ക്കൂ​ർ ലൈ​ഫ് ജാ​ക്ക​റ്റ് ഇ​ല്ലാ​തെ​യും നീ​ന്തി. നാ​ലു മ​ണി​ക്കൂ​റോ​ളം നീ​ന്തി ഒ​ടു​വി​ൽ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് തീ​ര​ത്തെ​ത്തി​യ​ത്. തീ​ര​ത്ത് എ​ത്തി​യ​ ശേ​ഷം ഓ​സ്റ്റി​ൻ കു​ഴ​ഞ്ഞു​വീ​ണു.

കരയിൽ ഓട്ടം

ക്ഷീണം വകവയ്ക്കാതെ എ​ഴു​ന്നേ​റ്റ അ​വ​ൻ വീണ്ടും ര​ണ്ടു കി​ലോ​മീ​റ്റ​ർ ഓ​ടി ജനവാസമുള്ളിടത്തെത്തി ഒ​രു മൊ​ബൈ​ൽ ഫോ​ൺ സം​ഘ​ടി​പ്പി​ച്ച് വി​വ​രം സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളെ അ​റി​യി​ച്ചു. കു​തി​ച്ചെ​ത്തി​യ തീ​ര​സം​ര​ക്ഷ​ണ​സേ​ന ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലും ബോ​ട്ടു​ക​ളി​ലു​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു തി​രി​ച്ചു. രാ​ത്രി 8.30 ഓ​ടെ​യാ​ണ് അ​വ​ർ​ക്കു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക​രി​കി​ൽ എ​ത്താ​നാ​യ​ത്.

ചെ​റി​യ പ​രി​ക്കു​ക​ളൊ​ഴി​ച്ചാ​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം സു​ര​ക്ഷി​ത​രാ​യി​രു​ന്നു​വെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്പോ​ൾ മൂ​ന്നു​പേ​രും ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ ധ​രി​ച്ച് ബോ​ട്ടി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. തീ​ർ​ത്തും അ​വ​ശ​രാ​യി​രു​ന്നെ​ങ്കി​ലും മൂ​ന്നു​പേ​ർ​ക്കും നീ​ന്ത​ൽ വ​ശ​മാ​യി​രു​ന്ന​തും ര​ക്ഷ​യാ​യി. അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കു​ടും​ബം.

 

Kerala

പമ്പയാറ്റിൽ വീണ ആറു വയസുകാരിക്ക് രക്ഷകരായി ബോട്ട് ജീവനക്കാർ

നെടുമുടി: ബോട്ടിൽ കയറുന്നതിനിടെ പമ്പയാറ്റിൽ വീണ ആറു വയസുകാരിക്കു രക്ഷകരായി ബോട്ട് ജീവനക്കാർ. കൈനകരി വടകര വീട്ടിൽ അജിയുടെയും ബിൻസിയുടെയും മകൾ ജിഫ മരിയ തോമസിന്‍റെ ജീവനാണ് പമ്പയാറിന്‍റെ ആഴത്തിൽ നിന്നു ജലഗതാഗത വകുപ്പിന്‍റെ എസ് 40 നമ്പർ ബോട്ടിലെ ജീവനക്കാർ കോരിയെടുത്തത്. ബുധനാഴ്ച രാവിലെ എട്ടോടെ കൈനകരി എൺപതിൽചിറ ജെട്ടിയിലാണ് അപകടം.

കൈനകരി കെ.ഇ. കാർമൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ജിഫ അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നെടുമുടിയിൽനിന്ന് ആയിരവേലി വഴി സർവീസ് നടത്തുന്ന ബോട്ടിലാണു സ്ഥിരമായി സ്കൂളിൽ പോകുന്നത്.

ബുധനാഴ്ച ബോട്ടിലേക്കു കയറുന്നതിനിടെ കുട്ടി അമ്മയുടെ കൈയിൽനിന്നു വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. ഉടൻ തന്നെ ബോട്ടിലെ ലാസ്കർമാരായ സെൽവരാജും ജയലാലും ചേർന്നു വെള്ളത്തിൽ താഴ്ന്നുപോയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സ്വന്തം ജീവൻ പോലും പണയം വച്ചാണു ജീവനക്കാർ കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

ബോട്ട് മാസ്റ്റർ മിഥുൻ പി. മോഹൻ, സ്രാങ്ക് ജെ.അഷ്റഫ്, ഡ്രൈവർ വൈശാഖ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കുട്ടിയെ രക്ഷിക്കുന്നതിനിടെ സാരമായി പരുക്കേറ്റ സെൽവരാജിനെയും ജയലാലിനെയും ചമ്പക്കുളത്തെ ഗവ. ആശുപത്രിയിലും തുടർന്ന് ആലപ്പുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Kerala

ത​ല​സ്ഥാ​ന​ത്ത് പാ​ല​ത്തി​ൽ നി​ന്നും ചാ​ടി വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ ശ്ര​മം; ര​ക്ഷ​പ്പെ​ടു​ത്തി നാ​ട്ടു​കാ​ർ

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട മ​ണ്ഡ​പ​ത്തി​ന്‍ ക​ട​വ് പാ​ല​ത്തി​ൽ നി​ന്നും ചാ​ടി​യ വി​ദ്യാ​ർ​ഥി​നി​യെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഇ​ന്ന് രാ​വി​ലെ പാ​ല​ത്തി​ൽ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി പ​രീ​ക്ഷാ​പ്പേ​ടി​യെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വം നാ​ട്ടു​കാ​രു​ടെ​യും ഇ​തു​വ​ഴി ക​ട​ന്നു​പോ​യ യാ​ത്ര​ക്കാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

വെ​ള്ള​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ വി​ദ്യാ​ര്‍​ഥി​നി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കു​ട്ടി​യെ കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി. നെ​യ്യാ​ർ റി​സ​ർ​വോ​യ​റി​ന്‍റെ ഭാ​ഗ​മാ​യ പു​ഴ​യി​ലേ​ക്കാ​ണ് വി​ദ്യാ​ർ​ഥി​നി ചാ​ടി​യ​ത്.

National

ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ; മ​ര​ണ​സം​ഖ്യ 25ആ​യി

അ​ർ​പോ​റ: ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി. പ​രി​ക്കേ​റ്റ 50പേ​ർ ഗോ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

നോ​ർ​ത്ത് ഗോ​വ​യി​ൽ ബാ​ഗ​യി​ലെ ബി​ർ​ച്ച് ബൈ ​റോ​മി​യോ ലേ​ൻ എ​ന്ന ക്ല​ബി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

മ​രി​ച്ച​വ​രി​ൽ ഏ​റെ​യും ക്ല​ബി​ലെ ജീ​വ​ന​ക്കാ​രാ​ണെ​ന്നാ​ണ് സൂ​ച​ന. മു​തി​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡി​ജി​പി​യും സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ​കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തീ​പി​ടി​ത്തം പ്ര​ധാ​ന​മാ​യും പ​ട​ർ​ന്ന​ത് ക്ല​ബ്ബി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് നി​ന്നാ​ണ്. കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ടു​ക്ക​ള ഭാ​ഗ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ൽ മ​ര​ണ​പ്പെ​ട്ട​വ​രി​ൽ അ​ധി​ക​വും ക്ല​ബ്ബി​ലെ ജീ​വ​ന​ക്കാ​രാ​ണെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ നി​ന്നും ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന്‍റെ ഉ​റ​വി​ട​വും കാ​ര​ണ​വും ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

International

ഹോ​ങ്കോം​ഗ് തീ​പി​ടി​ത്തം; മ​ര​ണ​സം​ഖ്യ 55 ആ​യി

ബെ​യ്ജിം​ഗ്: ഹോ​ങ്കോം​ഗി​ലെ താ​യ് പോ ​ജി​ല്ല​യി​ലെ ബ​ഹു​നി​ല ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണം 55 ആ​യി. 250 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട്. മ​രി​ച്ച​വ​രി​ൽ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​വും ഉ​ൾ​പ്പെ​ടു​ന്നു.

കെ​ട്ടി​ട​ത്തി​ൽ എ​ത്ര പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടെ​ന്ന​തി​ൽ ഇ​പ്പോ​ഴു അ​വ്യ​ക്ത​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. തീ​പി​ടു​ത്ത​മു​ണ്ടാ​യി 20 മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​മ്പോ​ഴും എ​ട്ട് ട​വ​റു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ലെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നാ​യി​ട്ടി​ല്ല.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പു​റ​മേ കെ​ട്ടി​യ മു​ള​ക​ളി​ൽ നി​ന്നാ​ണ് ആ​ദ്യം തീ​പ​ട​ർ​ന്ന​ത്. പി​ന്നീ​ട് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് ചു​റ്റു​മു​ള്ള മ​ര​ങ്ങ​ളി​ലൂ​ടെ തീ ​പെ​ട്ട​ന്ന് പ​ട​രു​ക​യാ​യി​രു​ന്നു.

Kerala

അബദ്ധവശാൽ ഡോർ ലോക്കായി; മൂന്നു വയസുകാരൻ മുറിയിൽ കുടുങ്ങി

കാസർഗോഡ്: അബദ്ധവശാൽ ഡോർ ലോക്കായതോടെ മൂന്നു വയസുകാരൻ ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ടു. ഞായറാഴ്ച രാത്രി 10:30 ഓടെ
ചെർക്കളയിലെ നൗഫൽ- മുഹ്സീന ദമ്പതികളുടെ മകൻ സൈദാൻ മാലിക്, ഗ്ലാസ് ഡോർ ഘടിപ്പിച്ച പ്രാർഥന മുറിയിൽ അബദ്ധവശാൽ വാതിൽ ലോക്കായി അകപ്പെടുകയായിരുന്നു. ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ട് പോയി. പരിഭ്രാന്തരായ മാതാപിതാക്കൾ വാതിൽ തുറക്കാൻ ഏറെനേരം ശ്രമം നടത്തിയെങ്കിലും സാധിക്കാത്ത വന്നതിനാൽ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.എം സതീശന്‍റെ നേതൃത്വത്തിൽ സേനയെത്തി 20 മിനിറ്റോളം സമയമെടുത്ത് റെസീപ്രോക്കേറ്റിംഗ് വാൾ ഉപയോഗിച്ച് ലോക്ക് മുറിച്ചു മാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു . സേനാഗങ്ങളായ എസ്.അരുൺകുമാർ, സി.വി ഷബിൽ കുമാർ, എം.എം.അരുൺ കുമാർ,ഹോംഗാർഡ് പി.ശ്രീജിത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Kerala

ഓ​ട്ടോ​റി​ക്ഷ ട്രാ​വ​ല​റി​ന്‍റെ പി​ന്നി​ലി​ടി​ച്ച് അ​പ​ക​ടം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രാ​വ​ല​ര്‍ വാ​നി​ന്‍റെ പി​ന്നി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ഭാ​ഗം വ​ള​ഞ്ഞ് ഡ്രൈ​വ​ര്‍ സീ​റ്റി​ല്‍ കു​ടു​ങ്ങി.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4.30-ഓ​ടെ കോ​വ​ളം-​വി​ഴി​ഞ്ഞം റോ​ഡി​ലെ തി​യേ​റ്റ​ര്‍ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. വ​ണ്ടി​യോ​ടി​ച്ചി​രു​ന്ന വ​ണ്ടി​ത്ത​ടം പൊ​റ്റ​വി​ള വീ​ട്ടി​ല്‍ ശ്യാം​കു​മാ​റി​ന്‍റെ(48) ഭാ​ര്യ ശൈ​ല​ജ​യ്ക്കും (47) കാ​ലു​ക​ള്‍​ക്ക് ഒ​ടി​വു​ണ്ട്.

ഇ​വ​രു​ടെ സു​ഹൃ​ത്താ​യ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​നി സി​ന്ധു(48)​വി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വി​ഴി​ഞ്ഞം പോ​ലീ​സ് അ​ഗ്‌​നി​ര​ക്ഷാ​സേ​നാ അ​ധി​കൃ​ത​രെ വി​ളി​ച്ചു​വ​രു​ത്തി ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ഭാ​ഗം വെ​ട്ടി​മാ​റ്റി​യാ​ണ് ശ്യാം​കു​മാ​റി​നെ പു​റ​ത്തെ​ടു​ത്ത​ത്.

 

Kerala

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് തെരഞ്ഞെടുപ്പ് സ്ഥാ​നാ​ര്‍​ഥി

തൃ​ശൂ​ര്‍: അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് വ​ഴി​യി​ല്‍ ചോ​ര​യൊ​ലി​ച്ച് കി​ട​ന്ന യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് തെരഞ്ഞെടുപ്പ് സ്ഥാ​നാ​ര്‍​ഥി. പ​രി​യാ​രം മ​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ മാ​ര്‍​ട്ടി​ന്‍ (43) ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. തൃ​ശൂ​ര്‍ ന​ഗ​ര​സ​ഭാ അ​ഞ്ചാം വാ​ര്‍​ഡി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നി​ധി​ന്‍ പു​ല്ല​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

പോ​ട്ട സു​ന്ദ​രി​ക്ക​വ​ല​യ്‌​ക്ക് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ പി​ന്നിലിടിച്ചാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. തു​ട​ർ​ന്ന് സ്‌​കൂ​ട്ട​റി​ല്‍​നി​ന്നു മാ​ര്‍​ട്ടി​ന്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. ചോ​ര വാ​ര്‍​ന്നൊ​ലി​ച്ച് കി​ട​ന്ന മാ​ര്‍​ട്ടി​നെ ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ആ​രും ത​യാ​റാ​യി​ല്ല.

ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന നി​ഥി​നും സു​ഹൃ​ത്തും വാ​ഹ​നം നി​ര്‍​ത്തി റോ​ഡി​ല്‍ കി​ട​ന്ന യു​വാ​വി​നെ വാ​രി​യെ​ടു​ത്ത് അ​തു​വ​ഴി പോ​യ ആം​ബു​ല​ന്‍​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തെ തോ​ട്ടി​ൽ വീ​ണ​യാ​ളെ ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ വീ​ണ​യാ​ളെ ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. വ​ഴു​ത​ക്കാ​ട് വി​ഘ്നേ​ഷ് ന​ഗ​ർ സ്വ​ദേ​ശി രാ​ജ​പ്പ​ൻ (56) ആ​ണ് തോ​ട്ടി​ൽ വീ​ണ​ത്.

ബേ​ക്ക​റി ജം​ഗ്ഷ​നി​ൽ റി​സ​ർ​വ് ബാ​ങ്കി​നു സ​മീ​പ​ത്ത് വ​ച്ചാ​ണ് ഇ​യാ​ൾ തോ​ട്ടി​ൽ വീ​ണ​ത്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ഉ​ച്ച​യോ​ടെ തോ​ട്ടി​നു സ​മീ​പ​ത്തി​രു​ന്ന് ആ​ഹാ​രം ക​ഴി​ക്കു​ക​യാ​യി​രു​ന്നു രാ​ജ​പ്പ​ൻ. പി​ന്നാ​ലെ ഇ​യാ​ൾ തോ​ട്ടി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞ നാ​ട്ടു​കാ​രാ​ണ് വി​വ​രം ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​ച്ച​ത്‌. ഫ​യ​ർ​ഫോ​ഴ്‌​സ് തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ൽ​നി​ന്ന് സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്‌​ക്യു ഓ​ഫീ​സ​ർ എം. ​ഷാ​ഫി​യും സം​ഘ​വു​മാ​ണ് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ തോ​ട്ടി​ൽ​നി​ന്ന് രാ​ജ​പ്പ​നെ ക​ര​യ്ക്കെ​ത്തി​ച്ച​ത്.

എ​ഴു​ന്നേ​റ്റ് നി​ന്നെ​ങ്കി​ലും ക​യ​റി​പ്പോ​രാ​ൻ ക​ഴി​യാ​തി​രു​ന്ന ഇ​യാ​ളെ റോ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ക​ര​യി​ലേ​ക്കെ​ത്തി​ച്ച​ത്. പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

International

അ​മേ​രി​ക്ക​യി​ൽ കാ​ർ​ഗോ വി​മാ​നം ത​ക​ർ​ന്നു; അ​പ​ക​ടം ടേ​ക്ക്ഓ​ഫി​ന് തൊ​ട്ടു​പി​ന്നാ​ലെ

 

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ കാ​ർ​ഗോ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. കെ​ന്‍റ​ക്കി​യി​ലെ ലൂ​യി​സ്‌​വി​ല്ലെ​യി​ലാ​ണ് സം​ഭ​വം. ടെ​ക്ക് ഓ​ഫ് ചെ​യ്ത​തി​ന് പി​ന്നാ​ലെ വി​മാ​നം ത​ക​രു​ക​യാ​യി​രു​ന്നു.

യു​പി​എ​സ് ക​മ്പ​നി​യു​ടെ​താ​ണ് വി​മാ​നം. അ​പ​ക​ട​സ​മ​യം മൂ​ന്ന് പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ലൂ​യി​സ്‌​വി​ല്ലെ മു​ഹ​മ്മ​ദ് അ​ലി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഹോ​ണോ​ലു​ലു​വി​ലേ​ക്ക് പ​റ​ന്നു​യ​രു​ക​യാ​യി​രു​ന്ന വി​മാ​നം വൈ​കു​ന്നേ​രം 5:15 ന് ​ത​ക​ർ​ന്നു​വീ​ണ​താ​യി ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു.

അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up