x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോഷണശ്രമത്തിനിടെ ബൈക്ക് ഓഫ് ആയി; ഓടിച്ചിട്ട് പിടിച്ച് നാട്ടുകാര്‍

കൊച്ചി ബ്യൂറോ
Published: October 19, 2026 01:53 PM IST | Updated: October 19, 2026 01:53 PM IST

AI Image for representation

കൊച്ചി: ആലുവയില്‍ ബൈക്ക് മോഷ്ടാക്കള്‍ മോഷണശ്രമത്തിനിടെ പിടിയില്‍. ബൈക്ക് ഓഫ് ആയിപ്പോയതോടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. ആലുവ മില്ലുപടിയില്‍ ഷാമോന്‍ എന്നയാളുടെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ ബൈക്കാണ് നാലംഗ സംഘം മോഷ്ടിക്കാന്‍ ശ്രമിച്ചത്.

രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ബൈക്ക് മോഷ്ടിക്കാനായി വീട്ടിലേക്ക് കയറുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുടമ വാതില്‍ തുറന്നപ്പോള്‍ മോഷ്ടാക്കള്‍ പരിഭ്രാന്തരാവുകയും ബൈക്ക് ഓഫ് ആയി പോവുകയായിരുന്നു. ഇതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിയ മോഷ്ടാക്കളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

രണ്ടു മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. അരുണ്‍, സ്റ്റെയ്ജിന്‍ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ട മറ്റു രണ്ട് പ്രതികള്‍ക്കായി പൊലിസിന്‍റെ അന്വേഷണം തുടരുകയാണ്.

Tags : CatchingThief Crime Thief Police

Recent News

Corehub Up