പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: അഹമ്മദാബാദിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനത്തിൽ ഏഴാം ക്ലാസ് വിദ്യാർഥി പറഞ്ഞ തമാശ വലിയ പരിഭ്രാന്തിക്ക് കാരണമായി. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞത് കേട്ട കാബിൻ ക്രൂ അംഗം വിവരം പൈലറ്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു.
സ്കൂൾ വിനോദയാത്ര കഴിഞ്ഞ് മറ്റ് വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയാണ് വിമാനത്തിനുള്ളിൽ 'ബോംബുണ്ട്' എന്ന് സഹപാഠിയോട് തമാശയായി പറഞ്ഞത്.
വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിശദമായ പരിശോധന നടത്തി. ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പൊലിസ് കേസെടുത്തിട്ടില്ല. എന്നാൽ യാതൊരുവിധ ദുരുദേശ്യവുമില്ലാതെ കുട്ടി പറഞ്ഞ തമാശയാണിതെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം കുട്ടിയെ അധ്യാപകർ കൗൺസിലിംഗിന് വിധേയമാക്കി.
Tags : BreakingNews Flight Bomb Airport