Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bomb

ചി​റ​യി​ൻ​കീ​ഴി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്; പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ വീ​ടി​നു നേ​രെ ബോം​ബേ​റ്. പു​തു​ക്ക​രി വ​യ​ലി​ൽ വീ​ട് വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഹെ​ൽ​മെ​റ്റും റെ​യി​ൻ​കോ​ട്ടും ധ​രി​ച്ചെ​ത്തി​യ ര​ണ്ടു​പേ​ർ വീ​ട് ല​ക്ഷ്യ​മാ​ക്കി നാ​ല് ബോം​ബു​ക​ൾ എ​റി​യു​ക​യാ​യി​രു​ന്നു. മൂ​ന്നെ​ണ്ണം വ​ൻ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് ഗൃ​ഹ​നാ​ഥ​നാ​യ വി​ജ​യ​ൻ, ഭാ​ര്യ ഗി​രി​ജ, മ​ക്ക​ൾ, മ​രു​മ​ക്ക​ൾ എ​ന്നി​വ​ര​ട​ക്കം ഒ​ൻ​പ​ത് പേ​ർ വീ​ട്ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു.

കു​ടും​ബാം​ഗ​ങ്ങ​ൾ അ​ത്ഭു​ത​ക​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പൊ​ട്ടാ​തെ കി​ട​ന്ന ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി​യ പൊ​ലി​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

International

യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ ഗ്ലൈ​ഡ് ബോം​ബാ​ക്ര​മ​ണം

കീ​​​​വ്: തെ​​​​ക്ക​​​​ൻ യു​​​​ക്രെ​​​​യ്ൻ ന​​​​ഗ​​​​ര​​​​മാ​​​​യ സ​​​​പോ​​​​ർ​​​​ഷി​​​​യ​​​​യി​​​​ൽ ഗ്ലൈ​​​​ഡ് ബോം​​​​ബ് വ​​​​ർ​​​​ഷി​​​​ച്ച് റ​​​​ഷ്യ​​​​ൻ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 71 വ​​​​യ​​​​സു​​​​ള്ള സ്ത്രീ ​​കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

പ​​തി​​നാ​​റു വ​​യ​​സു​​കാ​​രി ഉ​​ൾ​​​​പ്പെ​​​​ടെ 31 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. 90 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ എ​​​​ട്ട് ബോം​​​​ബു​​​​ക​​​​ളാ​​​​ണി​​​​ട്ട​​​​ത്. സോ​​​​വി​​​​യ​​​​റ്റ് കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ബോം​​​​ബു​​​​ക​​​​ളാ​​​​ണ് ഗ്ലൈ​​​​ഡ് ബോം​​​​ബു​​​​ക​​​​ൾ. 3,000 കി​​​​ലോ​​​​ഗ്രാം വ​​​​രെ സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ വ​​​​ഹി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സ​​​​പോ​​റി​​ഷ്യ​​​​യി​​​​ലെ നാ​​​​ല് ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി 22 പാ​​​​ർ​​​​പ്പി​​​​ട​​​​സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ൾ​​​​ക് കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചു.

International

മോ​സ്കോ​യി​ൽ ബോം​ബ് സ്ഫോ​ട​നം; മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

മോ​സ്കോ: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ലെ റെ​സ്റ്റോ​റ​ന്റി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ചാ​വേ​റാ​യ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മോ​സ്കോ​യി​ലെ കു​ദ്രി​ൻ​സ്ക​യ സ്ക്വ​യ​റി​ലെ റെ​സ്റ്റോ​റ​ന്‍റി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ 21 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. അ​ജ്ഞാ​ത​യാ​യ ഒ​രു സ്ത്രീ ​ബോം​ബ് കൈ​വ​ശം​വെ​ച്ച് റെ​സ്റ്റോ​റ​ന്‍റി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ഇ​വ​രെ ത​ട​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് സ്ത്രീ​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച​ത് .

ചാ​വേ​റാ​യ സ്ത്രീ​യും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നും മ​റ്റൊ​രാ​ളു​മാ​ണ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ദേ​ശീ​യ ഭീ​ക​ര​വി​രു​ദ്ധ സ​മി​തി​യും മോ​സ്കോ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ക​മ്മി​റ്റി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

NRI

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്തെ ബോം​ബ് ക​ണ്ടെ​ത്തി; പോ​ട്സ്ഡാ​മി​ൽ 6,500 പേ​രെ ഒ​ഴി​പ്പി​ച്ചു

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബ്രാ​ൻ​ഡ​ൻ​ബ​ർ​ഗ് സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ പോ​ട്സ്ഡാം ന​ഗ​ര​ത്തി​ൽ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്തെ 250 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള പൊ​ട്ടാ​ത്ത ബോം​ബ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 6,500-ല​ധി​കം പേ​രെ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ച്ചു.

ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ലെ വ്യാ​പ​ക പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ന​ഗ​ര​ത്തി​ലെ Leipziger Strabe പ്ര​ദേ​ശ​ത്തെ ഒ​രു നി​ർ​മാ​ണ സ്ഥ​ല​ത്ത് ജൂ​ൺ മൂ​ന്നി​ന് ക​ണ്ടെ​ത്തി​യ ബോം​ബ് അ​മേ​രി​ക്ക​ൻ നി​ർ​മി​ത​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ട​ക്ക​മു​ള്ള പൊ​തു​സം​വി​ധാ​ന​ങ്ങ​ൾ താത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി. ഇ​തോ​ടെ മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത ത​ട​സ​വും യാ​ത്രാ​ക്ലേ​ശ​വും അ​നു​ഭ​വ​പ്പെ​ട്ടു.

സു​ര​ക്ഷാ മേ​ഖ​ല​യി​ലാ​യ​തി​നാ​ൽ Potsdam Central Station, Brandenburg State Chancellery, സം​സ്ഥാ​ന പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം, വി​വി​ധ സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ൾ, Museum Barberini, Minsk Kunsthaus എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​പ്പെ​ട്ടു. ഹോ​ട്ട​ലു​ക​ളും ന​ഴ്സിം​ഗ് ഹോ​മു​ക​ളും സു​ര​ക്ഷാ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ട​ച്ചു​പൂ​ട്ടി.

ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​താ​ണ് ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​യെ​ന്ന് ചീ​ഫ് ഡെ​മോ​ളി​ഷ​ൻ മാ​സ്റ്റ​ർ Mike Schwitzke വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷാ പ​രി​ധി​യി​ൽ നി​ന്ന് എ​ല്ലാ​വ​രും ഒ​ഴി​ഞ്ഞ​താ​യി ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മേ ബോം​ബ് നി​ർ​വീ​ര്യ​മാ​ക്ക​ൽ ആ​രം​ഭി​ക്കൂ. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​ർ വേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1945 ഏ​പ്രി​ൽ 14-ന് Operation Crayfish ​എ​ന്ന പേ​രി​ൽ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​മാ​യി​രി​ക്കാം ഈ ​ബോം​ബെ​ന്ന് അ​ധി​കൃ​ത​ർ ക​രു​തു​ന്നു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ന​ഗ​ര​ത്തി​ന്‍റെ വ​ലി​യ ഭാ​ഗ​ങ്ങ​ൾ ന​ശി​ക്കു​ക​യും നി​ര​വ​ധി ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ ഭ​വ​ന​ര​ഹി​ത​രാ​കു​ക​യും ചെ​യ്തി​രു​ന്നു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ളാ​യ പൊ​ട്ടാ​ത്ത ബോം​ബു​ക​ൾ ജ​ർ​മ​നി​യി​ൽ ഇ​ന്നും ഇ​ട​യ്ക്കി​ടെ ക​ണ്ടെ​ത്ത​പ്പെ​ടു​ന്നു​ണ്ട്. പ്ര​ത്യേ​കി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ത്ത​രം ക​ണ്ടെ​ത്ത​ലു​ക​ൾ സാ​ധാ​ര​ണ​മാ​ണ്.

മു​ൻ​പ് Cologne, Dresden തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലും സ​മാ​ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച് ബോം​ബു​ക​ൾ വി​ജ​യ​ക​ര​മാ​യി നി​ർ​വീ​ര്യ​മാ​ക്കി​യി​ട്ടു​ണ്ട്.

National

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് കണ്ടെത്തി

പൂനെ: പൂനെ ഹദസ്പരിൽ ആശുപത്രിക്ക് പുറത്ത് ബോംബ് കണ്ടെത്തി. ആശുപത്രി പരിസരത്താണ് സംശയാസ്പദമായ വസ്തു കണ്ടെത്തിയത്.

വിവരമറിഞ്ഞ ഉടൻ തന്നെ പോലിസ്, ബോംബ് സ്ക്വോഡിനെയും അഗ്നിശമന സേനയെയും അറിയിച്ചു. ഡോഗ് സ്ക്വോഡ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കി.

ബോംബ് സ്ക്വോഡ് ഉദ്യോഗസ്ഥർ കണ്ടെടുത്ത വസ്തു പരിശോധിച്ച് കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി ആശുപത്രിയിൽ നിന്ന് അകലെയുള്ള തുറന്ന സ്ഥലത്തേക്ക് മറ്റി. പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ബോംബ് എങ്ങനെ അവിടെ എത്തിയെന്നും ഇതിന് പിന്നിൽ ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

NRI

കോ​ബ്ലെ​ൻ​സി​ൽ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ബോം​ബ് ക​ണ്ടെ​ത്തി; വ​ൻ​തോ​തി​ൽ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു

കോ​ബ്ലെ​ൻ​സ്: പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​ൻ ന​ഗ​ര​മാ​യ കോ​ബ്ലെ​ൻ​സി​ൽ റൈ​ൻ ന​ദി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ബോം​ബ് വി​ജ​യ​ക​ര​മാ​യി നി​ർ​വീ​ര്യ​മാ​ക്കി. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച ശേ​ഷ​മാ​ണ് വി​ദ​ഗ്ധ സം​ഘം ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി​യ​ത്.

റൈ​ൻ ന​ദി​ക്ക് കു​റു​കെ​യു​ള്ള പാ​ലം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ ഒ​രു ഡ്രെ​ഡ്ജിം​ഗ് ക​പ്പ​ലി​ൽ നി​ന്നാ​ണ് ഏ​ക​ദേ​ശം 500 കി​ലോ (1,100 പൗ​ണ്ട്) ഭാ​ര​മു​ള്ള ഈ ​ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​ത് സു​ര​ക്ഷി​ത​മാ​യി നി​ർ​വീ​ര്യ​മാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​ർ​ണാ​യ​ക​മാ​യ നീ​ക്കം

ബോം​ബ് ക​ണ്ടെ​ത്തി​യ ക​പ്പ​ൽ ന​ഗ​ര​ത്തി​ന്റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​യി​ലു​ള്ള മോ​സ​ൽ ന​ദി​യു​ടെ ഭാ​ഗ​ത്തേ​ക്ക് മാ​റ്റി​യ ശേ​ഷ​മാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. ബോം​ബ് കൂ​ടു​ത​ൽ ദൂ​ര​ത്തേ​ക്ക് മാ​റ്റു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് ഈ ​നീ​ക്കം ന​ട​ത്തി​യ​ത്.

ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന സ​മ​യ​ത്ത് സ്പെ​ഷ്യ​ലി​സ്റ്റ് സം​ഘം അ​തീ​വ ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു. നി​ർ​വീ​ര്യ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ 1,100-ഓ​ളം ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ലേ ​ജി​ല്ല​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ, ഒ​രു ക്യാ​മ്പ് സൈ​റ്റ്, റെ​യി​ൽ​വേ ലൈ​ൻ, പ്ര​ധാ​ന ഫെ​ഡ​റ​ൽ റോ​ഡു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സു​ര​ക്ഷാ മേ​ഖ​ല പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ക​യും ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം അ​വ​സാ​നി​ച്ച് പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ജ​ർ​മ​നി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ലു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​ത് പ​തി​വാ​ണ്.​ ഏ​താ​ണ്ട് 20,000 ഓ​ളം പൊ​ട്ടാ​ത്ത ബോം​ബു​ക​ൾ ജ​ർ​മ​നി​യു​ടെ മ​ണ്ണി​ൽ കാ​ണാ​തെ കി​ട​പ്പു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്.

പ​ല​പ്പോ​ഴും നി​ർ​മി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ ഭൂ​മി പാ​ക​പ്പെ​ടു​ത്തു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ബോം​ബു​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത്.

National

ഡ​ൽ​ഹി മേ​യ​റു​ടെ ഓ​ഫീ​സി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി

ന്യൂ​ഡ​ൽ​ഹി: ബു​ധ​നാ​ഴ്ച ഡ​ൽ​ഹി മേ​യ​ർ രാ​ജാ ഇ​ഖ്ബാ​ൽ സിം​ഗി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ഇ-​മെ​യി​ൽ വ​ഴി ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

"ഖ​ലി​സ്ഥാ​ൻ നാ​ഷ​ണ​ൽ ആ​ർ​മി" എ​ന്ന് ഗ്രൂ​പ്പി​ന്‍റെ പേ​രി​ലാ​ണ് ഇ-​മെ​യി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. സ​ന്ദേ​ശം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മേ​യ​റു​ടെ ഓ​ഫീ​സി​ന് ചു​റ്റും സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്രാ​ഥ​മി​ക വി​വ​രം അ​നു​സ​രി​ച്ച്, മേ​യ​റു​ടെ ഔ​ദ്യോ​ഗി​ക ഇ-​മെ​യി​ൽ ഐ​ഡി​യി​ലേ​യ്ക്കാ​ണ് സ​ന്ദേ​ശം അ​യ​ച്ച​ത്. ഉ​ച്ച​യ്ക്ക് 2.11 ഓ​ടെ ഓ​ഫീ​സ് കെ​ട്ടി​ടം സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ക്കു​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം.

സൈ​ബ​ർ വി​ഭാ​ഗം ഇ-​മെ​യി​ലി​ന്‍റെ ഉ​റ​വി​ടം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​യ​ച്ച​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ൽ ബോംബ് ​ഭീ​ഷ​ണി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ൽ സ്ഫോ​ട​നം ന​ട​ത്തു​മെ​ന്ന് ഇ-​മെ​യി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​തീ​വ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് സ്ഫോ​ട​നം ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം.

ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​നു പി​ന്നാ​ലെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വോ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ-​മെ​യി​ലി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​വും നി​യ​മ​സ​ഭ​യ്ക്കും സ്പീ​ക​റു​ടെ ഓ​ഫീ​സി​നും സ​മാ​ന​മാ​യ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. നി​യ​മ​സ​ഭാ മെ​ട്രോ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു.

National

കാർത്തി ചിദംബരത്തിന്‍റെ ഓഫീസിലേക്കു ബോംബേറ്

ചെ​​​ന്നൈ: കോ​​​ൺ​​​ഗ്ര​​​സ് എം​​​പി കാ​​​ർ​​​ത്തി ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സി​​​നു​​​നേ​​​രെ അ​​​ജ്ഞാ​​​ത​​​സം​​​ഘം പെ​​​ട്രോ​​​ൾ ബോം​​​ബ് എ​​​റി​​​ഞ്ഞു.

ശി​​​വ​​​ഗം​​​ഗ ജി​​​ല്ല​​​യി​​​ലെ കാ​​​രൈ​​​ക്കു​​​ടി​​​യി​​​ലു​​​ള്ള ഓ​​​ഫീ​​​സി​​​ൽ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ‌​​​ച്ചെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം. ഓ​​​ഫീ​​​സി​​​ൽ ആ​​​ൾ ഇ​​​ല്ലാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ല്ല.

കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് പി.​​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ മ​​​ക​​​ൻ കൂ​​​ടി​​​യാ​​​യ എം​​​പി സം​​​ഭ​​​വ​​​സ​​​മ​​​യം സ്ഥ​​​ല​​​ത്ത് ഇ​​​ല്ലാ​​​യി​​​രു​​​ന്നു. വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Kerala

മഞ്ചേരി കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി

മഞ്ചേരി: ജില്ലാ കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും ഭീഷണി. ഇതേത്തുടര്‍ന്ന് മഞ്ചേരി പോലീസും ഡോഗ്- ബോംബ് സ്‌ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഇന്ന് രാവിലെ 8.11നാണ് സന്ദേശം മെയിലില്‍ എത്തിയത്. ഉച്ചക്ക് 12.15ന് പൊട്ടുന്ന രീതിയില്‍ ബോംബുകള്‍ കോടതിയില്‍ വച്ചിട്ടുണ്ടെന്നാണ് സുന്നിയ ദാസന്‍ എന്ന പേരിലുള്ള മെയിലില്‍ നിന്ന് വന്നത്. ഉടന്‍ കോടതി ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് മെയില്‍ അയച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ ജനുവരി എട്ടിനും സമാനമായ ഭീഷണി സന്ദേശം ജില്ലാ കോടതിയുടെ ഔദ്യോഗിക ഇ മെയിലില്‍ എത്തിയിരുന്നു. അന്ന് സമാനമായ സന്ദേശം കോഴിക്കോട് മെഡിക്കല്‍ കോളജിലും കാസര്‍ഗോഡ്, ഇടുക്കി ജില്ലാ കോടതികളിലും എത്തിയിരുന്നു. സന്ദേശത്തിന്‍റെ ഉടവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല.

National

ഭീകരർ സ്ഥാപിച്ച ബോംബ് നിർവീര്യമാക്കി

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ശ്രീ​​​ന​​​ഗ​​​ർ-​​​ബാ​​​രാ​​​മു​​​ള്ള ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ഭീ​​​ക​​​ര​​​ർ സ്ഥാ​​​പി​​​ച്ച ബോംബ് സു​​​ര​​​ക്ഷാ​​​സേ​​​ന ക​​​ണ്ടെ​​​ത്തി നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴി​​​ന് ന​​​ർ​​​ബ​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ റോ​​​ഡ​​​രി​​​കി​​​ലാ​​​ണ് ബോംബ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഉ​​​ട​​​ൻ​​​ത​​​ന്നെ സു​​​ര​​​ക്ഷാ​​​സേ​​​ന പ്ര​​​ദേ​​​ശം വ​​​ള​​​ഞ്ഞ് ഗ​​​താ​​​ഗ​​​തം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചു.

ബോം​​​ബ് ഡി​​​സ്പോ​​​സ​​​ൽ സ്ക്വാ​​​ഡ് സ്ഥ​​​ല​​​ത്തെ​​​ത്തി ഐ​​​ഇ​​​ഡി നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി.

National

ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്ക് ബോം​ബ് ഭീ​ഷ​ണി. ഒ​ൻ​പ​ത് സ്കൂ​ളു​ക​ളി​ലെ ഇ​മെ​യി​ലി​ലാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഡ​ൽ​ഹി ക​ന്‍റോ​ൺ​മെ​ന്‍റി​ലെ ലോ​റെ​റ്റോ കോ​ൺ​വെ​ന്‍റ് സ്കൂ​ൾ, ശ്രീ​നി​വാ​സ്പു​രി​യി​ലെ കേം​ബ്രി​ഡ്ജ് സ്കൂ​ൾ, രോ​ഹി​ണി​യി​ലെ വെ​ങ്ക​ടേ​ശ്വ​ർ സ്കൂ​ൾ, സി​എം സ്കൂ​ൾ, ബാ​ൽ ഭാ​ര​തി സ്കൂ​ൾ, ന്യൂ ​ഫ്ര​ണ്ട്സ് കോ​ള​നി​യി​ലെ കേം​ബ്രി​ഡ്ജ് സ്കൂ​ൾ, സാ​ദി​ഖ് ന​ഗ​റി​ലെ ദി ​ഇ​ന്ത്യ​ൻ സ്കൂ​ൾ, ഡി​റ്റി​എ സ്കൂ​ൾ എ​ന്നീ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് സ​ന്ദേ​ശം ല​ഭി​ച്ച​ത്.

മ​റ്റ് ചി​ല സ്കൂ​ളു​ക​ൾ​ക്കും ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഭീ​ഷ​ണി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പ​ഞ്ചാ​ബ് ഖ​ലി​സ്ഥാ​ൻ ഏ​റ്റെ​ടു​ത്തു. അ​ഫ്സ​ൽ ഗു​രു​വി​ന്‍റെ ഓ​ർ​മ​യ്ക്കാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്നും സ​ന്ദേ​ശ​ത്തി​ലു​ണ്ട്. ഫെ​ബ്രു​വ​രി 13ന് ​ഉ​ച്ച​യ്ക്ക് 1:11 ന് ​പാ​ർ​ല​മെ​ന്‍റി​ൽ സ്ഫോ​ട​നം ന​ട​ത്തു​മെ​ന്നും ഇ​മെ​യി​ലി​ൽ പ​റ​യു​ന്നു.

National

ബോംബ് ഭീഷണി, കുവൈറ്റ്-ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി

അഹമ്മദാബാദ്: കുവൈറ്റിൽനിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

വിമാനത്തിൽ ബോംബ് ഉണ്ടെന്ന അവകാശവാദവുമായി കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെടുത്തത്. 180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന വിമാനം രാവിലെ 6.40ഓടെ അഹമ്മദാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരനാണ് ബോംബ് ഉണ്ടെന്ന് അവകാശപ്പെടുന്ന കുറിപ്പ് കണ്ടെത്തിയത്. യാത്രക്കാരൻ ഇത് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. തുടർന്ന് പൈലറ്റ് വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു.

വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. ഇതുവരെ നടത്തിയ പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.

സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി അന്തിമ അനുമതി ലഭിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.

Kerala

കുഞ്ഞിക്കൃഷ്ണന്‍റെ പുസ്തകം ബോം​​​​​ബാ​​​​​കു​​​​​മോ?

ക​​​​​​ണ്ണൂ​​​​​​ര്‍: കു​​​​​​റേ​​​​​​ക്കാ​​​​​​ല​​​​​​മാ​​​​​​യി പ​​​​​​യ്യ​​​​​​ന്നൂ​​​​​​രി​​​​​​ലെ സി​​​​​​പി​​​​​​എ​​​​​​മ്മി​​​​​​ൽ പു​​​​​​ക​​​​​​ഞ്ഞു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് താ​​​​​​നെ​​​​​​ഴു​​​​​​തു​​​​​​ന്ന " നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തെ അ​​​​​​ണി​​​​​​ക​​​​​​ള്‍ തി​​​​​​രു​​​​​​ത്ത​​​​​​ണം’ എ​​​​​​ന്ന പു​​​​​​സ്‌​​​​​​ത​​​​​​ക​​​​​​ത്തി​​​​​​ലു​​​​​​ള്ള​​​​​​തെ​​​​​​ന്ന് വി. ​​​​​ ​കു​​​​​​ഞ്ഞി​​​​​​ക്കൃ ഷ്ണ​​​​​​ന്‍ പ​​​​​​റ​​​​​​യു​​​​​​ന്നു.

ഇ​​​​​​തോ​​​​​​ടെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു മു​​​​​​മ്പാ​​​​​​യി പ​​​​​​യ്യ​​​​​​ന്നൂ​​​​​​രി​​​​​​ല്‍ വീ​​​​​​ഴു​​​​​​ന്ന ബോം​​​​​​ബാ​​​​​​യി പു​​​​​​സ്ത​​​​​​കം മാ​​​​​​റു​​​​​​മെ​​​​​​ന്നാ​​​​​ണു വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​ല്‍. പ​​​​​​യ്യ​​​​​​ന്നൂ​​​​​​രി​​​​​​ലെ വി​​​​​​ഭാ​​​​​​ഗീ​​​​​​യ​​​​​​ത, സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ക്ര​​​​​​മ​​​​​​ക്കേ​​​​​​ടു​​​​​​ക​​​​​​ള്‍, ത​​​​​​ദ്ദേ​​​​​​ശ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യാ​​​​​​ണ് പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ലു​​​​​​ള്ള​​​​​​തെ​​​​​​ന്ന് മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ള്‍​ക്കു ന​​​​​​ല്‍​കി​​​​​​യ അ​​​​​​ഭി​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​ല്‍ അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം നി​​​​​​ഷേ​​​​​​ധി​​​​​​ച്ച പാ​​​​​​ര്‍​ട്ടി നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ വാ​​​​​​യ​​​​​​ട​​​​​​പ്പി​​​​​​ക്കാ​​​​​​ന്‍ തെ​​​​​​ളി​​​​​​വു​​​​​​ക​​​​​​ളു​​​​​​ള്‍​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള കൃ​​​​​​ത്യ​​​​​​മാ​​​​​​യ ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ളാ​​​​​​യി​​​​​​രി​​​​​​ക്കും പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ലൂ​​​​​​ടെ പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രു​​​​​​ന്ന​​​​​​തെ​​​​​​ന്ന സൂ​​​​​​ച​​​​​​ന​​​​​​യാ​​​​​​ണ് കു​​​​​​ഞ്ഞി​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍ ന​​​​​​ല്‍​കു​​​​​​ന്ന​​​​​​ത്.

അ​​​​​​ടു​​​​​​ത്ത​​​​​​യാ​​​​​​ഴ്ച പു​​​​​​സ്ത​​​​​​കം പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങു​​​​​​മെ​​​​​​ന്നാ​​​​​​ണ് അ​ദ്ദേ​ഹം പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്. ഇ​​​​​​തോ​​​​​​ടെ പാ​​​​​​ര്‍​ട്ടി​​​​​​ക്ക​​​​​​ക​​​​​​ത്ത് പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ള്‍ നേ​​​​​​രി​​​​​​ട്ട് ജ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ട് സം​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ​​​​​​യാ​​​​​​ണു​​​​​​ണ്ടാ​​​​​​കു​​​​​​ക.

ര​​​​​​ക്ത​​​​​​സാ​​​​​​ക്ഷി കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന് വീ​​​​​​ട് നി​​​​​​ര്‍​മി​​​​​​ക്കാ​​​​​​നാ​​​​​​യി ചെ​​​​​​ല​​​​​​വാ​​​​​​യ​​​​​​തെ​​​​​​ന്ന ക​​​​​​ണ​​​​​​ക്കി​​​​​​ലു​​​​​​ള്ള​​​​​​ത് മു​​​​​​പ്പ​​​​​​ത്തി​​​​​​നാ​​​​​​ലേ​​​​​​കാ​​​​​​ല്‍ ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ല്‍ ക​​​​​​രാ​​​​​​റു​​​​​​കാ​​​​​​ര​​​​​​നു ന​​​​​​ല്‍​കി​​​​​​യ​​​​​​ത് 29.5 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യു​​​​​​ടെ ചെ​​​​​​ക്കാ​​​​​​ണ്. ബാ​​​​​​ക്കി പ​​​​​​ണം ഏ​​​​​​രി​​​​​​യ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യു​​​​​​ടെ അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ലേ​​​​​​ക്കാ​​​​​​ണ് പോ​​​​​​യ​​​​​​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു.

Kerala

ഇപ്പോ പൊട്ടിക്കും! കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിൽ ബാങ്കുകൾക്കു ബോംബു ഭീഷണി. കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കിന്‍റെ രണ്ടു ശാഖകളിലാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് ബാങ്കുകളിലേക്ക് ഈ മെയിലില്‍ ഭീഷണി സന്ദേശം എത്തിയത്. ബാങ്കില്‍ അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയോടെ സ്‌ഫോടനം നടക്കുമെന്നുമാണ് സന്ദേശം എത്തിയത്.

എന്നാല്‍, ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി സന്ദേശത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, മറ്റ് ജില്ലകളിലെ ബാങ്കുകളിലും സമാന സന്ദേശം എത്തിയിട്ടുണ്ടെന്നും വിവരവമുണ്ട്. പാലക്കാടും പരിശോധന നടക്കുന്നുണ്ട്.

Kerala

വിമാന ശുചിമുറിയിൽ ടി​ഷ്യു പേ​പ്പ​റി​ൽ ബോം​ബ് ഭീ​ഷ​ണി

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: ദു​​​ബാ​​​യി​​​ൽ​​​നി​​​ന്നു തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​യ വി​​​​മാ​​​​ന​​​​ത്തി​​​​ലെ ശു​​​​ചി​​​​മു​​​​റി​​​​യി​​​​ൽ ടി​​​​ഷ്യു പേ​​​​പ്പ​​​​റി​​​​ൽ എ​​​​ഴു​​​​തി ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​ നി​​​​ല​​​​യി​​​​ൽ ബോം​​​​ബ് ഭീ​​​​ഷ​​​​ണി സ​​​ന്ദേ​​​ശം.

തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​യ എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ‌്പ്ര​​​​സ് വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ടി​​​​ഷ്യു പേ​​​​പ്പ​​​​റി​​​​ൽ ബോം​​​​ബ് എ​​​​ന്നെ​​​​ഴു​​​​തി​​​​യ പേ​​​​പ്പ​​​​ർ വി​​​​മാ​​​​ന​​​​ത്തി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. പേ​​​​ന ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഇം​​​​ഗ്ലീ​​​ഷി​​​​ലാ​​​​യി​​​​രു​​​​ന്നു എ​​​​ഴു​​​​തി​​​​യി​​​​രു​​​​ന്ന​​​​ത്.

വി​​​​മാ​​​​ന​​​ജീ​​​​വ​​​​ന​​​​ക്കാ​​​​ർ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് സു​​​​ര​​​​ക്ഷാ​​​വി​​​​ഭാ​​​​ഗം യോ​​​​ഗം ചേ​​​​ർ​​​​ന്നു സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തി അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു. യാ​​​​ത്ര​​​​ക്കാ​​​​രെ പെ​​​​ട്ടെ​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ക്കി വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​കം മു​​​​ഴു​​​​വ​​​​ൻ പ​​​​രി​​​​ശോ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും ഒ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ല.

ഭീ​​​​ഷ​​​​ണി എ​​​​ഴു​​​​തി ശു​​​​ചി​​​​മു​​​​റി​​​​യി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​യാ​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​ൻ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ന്‍റെ ഉ​​​​ദ്ദേ​​​​ശ്യ​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്.

Kerala

ബോം​ബ​ല്ല, പൊ​ട്ടി​യ​ത് പ​ട​ക്കം; പി​ണ​റാ​യി​യിലെ സ്ഫോ​ട​നത്തിൽ ഇ.പി. ജയരാജൻ

ക​​​ണ്ണൂ​​​ർ: പി​​​ണ​​​റാ​​​യി​​​യി​​​ൽ ബോം​​​ബ് സ്ഫോ​​​ട​​​ന​​​മ​​​ല്ല ഉ​​​ണ്ടാ​​​യ​​​തെ​​​ന്നും ച​​​ര​​​ട് കെ​​​ട്ടി​​​യു​​​ണ്ടാ​​​ക്കി​​​യ പ​​​ട​​​ക്ക​​​ത്തി​​​ൽ ച​​​ര​​​ടി​​​ന്‍റെ കെ​​​ട്ട് മു​​​റു​​​കി​​​പ്പോ​​​യ​​​തി​​​നാ​​​ൽ ഉ​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​മാ​​​ണെ​​​ന്നും സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗം ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പ​​​ട​​​ക്ക​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തു പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ര​​​ല്ലെ​​​ങ്കി​​​ൽ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​കും.

അ​​​ങ്ങ​​​നെ​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​മാ​​​ണ്. അ​​​തി​​​നെ ബോം​​​ബ് സ്ഫോ​​​ട​​​ന​​​മെ​​​ന്നും ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നും പ്ര​​​ച​​​രി​​​പ്പി​​​ച്ച് സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷം ത​​​ക​​​ർ​​​ക്ക​​​രു​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​​രി​​​ൽ സ​​​മാ​​​ധാ​​​ന അ​​​ന്ത​​​രീ​​​ക്ഷം കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണം. വാ​​​ക് പോ​​​രും ചെ​​​റി​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ൽ താ​​​ര​​​ത​​​മ്യേ​​​ന സം​​​ഘ​​​ർ​​​ഷം കു​​​റ​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യി​​​രു​​​ന്നു ന​​​ട​​​ന്ന​​​ത്.

ക​​​ണ്ണൂ​​​രി​​​നെ ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്താ​​​ൻ വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ നേ​​​ര​​​ത്തേ ന​​​ട​​​ന്നി​​​രു​​​ന്നു. ഒ​​​രു പാ​​​ട്ടി​​​ൽ ക​​​ല​​​ങ്ങി​​​പ്പോ​​​കു​​​ന്ന​​​ത​​​ല്ല സി​​​പി​​​എം രാ​​​ഷ്‌‌​​​ട്രീ​​​യ​​​മെ​​​ന്ന് ശ​​​ബ​​​രി​​​മ​​​ല കൊ​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ലെ പാ​​​ര​​​ഡി ഗാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി ന​​​ൽ​​​കി. മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​നും ആ​​​വി​​​ഷ്കാ​​​ര സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും വേ​​​ണ്ടി പോ​​​രാ​​​ടി​​​യി​​​ട്ടു​​​ള്ള​​​വ​​​രാ​​​ണ് സി​​​പി​​​എ​​​മ്മു​​​കാ​​​രെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​ന് സ​മീ​പം ബോം​ബ്; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കാ​സ​ർ​ഗോ​ഡ് : ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം ഘ​ട്ടം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​ന് സ​മീ​പം നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി. കു​ബ​ഡാ​ജെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​പ്ര​കാ​ശി​ന്‍റെ വീ​ടി​ന് സ​മീ​പ​മാ​ണ് നാ​ല് നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ട​ത്.

നാ​യ ക​ടി​ച്ച് ഒ​രു ബോം​ബ് പൊ​ട്ടി​യ​തോ​ടെ​യാ​ണ് വീ​ടി​നു സ​മീ​പ​ത്ത് ബോം​ബു​ള്ള കാ​ര്യം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ആ​രോ​പി​ച്ചു.

ബോം​ബ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ചെങ്കോട്ട സ്‌ഫോടനം: പ്രതികൾക്ക് വിദേശത്തുനിന്ന് ലഭിച്ചത് 42 ബോംബ് നിർമാണ വീഡിയോകൾ

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്‌ഫോടനക്കേസിൽ നിർണായക വഴിത്തിരിവ്. വൈറ്റ് കോളർ ഭീകരസംഘത്തിന് വിദേശത്ത് നിന്ന് 42 ബോംബ് നിർമാണ വീഡിയോകൾ ലഭിച്ചെന്ന് അന്വേഷണ സംഘം. ദേശീയമാധ്യമത്തോടാണ് അന്വേഷണസംഘം ഇക്കാര്യം വെളിപ്പെടുത്തിയത്.

കേസിൽ അറസ്റ്റിലായ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടർ മുസമ്മിൽ അഹമ്മദ് ഗനായിയുടെ ഫോൺ, ലാപ്‌ടോപ്പ് എന്നിവയിൽ നിന്നാണ് അന്വേഷണസംഘം വീഡിയോകൾ കണ്ടെത്തിയത്.

ഹൻസുള്ള എന്ന വിദേശ ഹാൻഡിലുകളിൽ നിന്നാണ് മുസമ്മിൽ അഹമ്മദ് ഗനായിയുടെ ലാപ്‌ടോപ്പിലേക്ക് വീഡിയോകൾ ലഭിച്ചിരിക്കുന്നത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ സഹപ്രവർത്തകനും കൂട്ടാളിയുമായിരുന്നു അറസ്റ്റിലായ ഗനായി. ചാവേർ ആക്രമണത്തിന് പ്രതികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് വീഡിയോകളെന്നും അന്വേഷണ സംഘം പറഞ്ഞു.

സ്‌ഫോടനത്തിലെ പ്രതികൾക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ചെന്നും അന്വേഷണ സംഘം സംശയിക്കുന്നു. മുസമ്മിൽ അഹമ്മദ് ഗനായി ഉൾപ്പടെയുള്ളവർ തുർക്കി വഴി അഫ്ഗാനിസ്ഥാനിൽ എത്തിയതായും അന്വേഷണ സംഘം കരുതുന്നു. ഭീകരർക്ക് തുർക്കിയിൽ നിന്ന് സഹായം ലഭിച്ചിരുന്നെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

National

ബോം​ബ് നി​ർമിക്കാൻ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ എ​ൻ​പി​കെ രാ​സ​വ​ളം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചെ​​​​ങ്കോ​​​​ട്ട സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ സൂ​​​​ത്ര​​​​ധാ​​​​ര​​​​ന്മാ​​​​രാ​​​​യ വൈ​​​​റ്റ് കോ​​​​ള​​​​ർ ഭീ​​​​ക​​​​ര​​​​ർ ബോം​​​​ബ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി വാ​​​​ങ്ങി​​​​യ​​​​ത് മൂ​​​​ന്നു ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന 2600 കി​​​​ലോ എ​​​​ൻ​​​​പി​​​​കെ രാ​​​​സ​​​​വ​​​​ളം.

ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ ഗു​​​​രു​​​​ഗ്രാ​​​​മി​​​​ൽ​​​​നി​​​​ന്നും നൂ​​​​ഹി​​​​ൽ​​​​നി​​​​ന്നും മ​​​​റ്റു പ​​​​ട്ട​​​​ണ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​യാ​​​​ണ് രാ​​​​സ​​​​വ​​​​ളം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​ത് മ​​​​റ്റു രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​മാ​​​​യി സം​​​​യോ​​​​ജി​​​​പ്പി​​ച്ചാ​​​​ണ് ഐ​​​​ഇ​​​​ഡി നി​​​​ർ​​​​മി​​​​ച്ച​​​​ത്.

ഇ​​​​ത്ര വ​​​​ലി​​​​യ​​തോ​​​​തി​​​​ൽ രാ​​​​സ​​​​വ​​​​ളം വാ​​​​ങ്ങി​​​​യ​​​​ത് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക തെ​​​​ളി​​​​വാ​​​​കു​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു.

സ്ഫോ​​​​ട​​​​ന​​​​ത്തി​​​​നു​​​​ള്ള സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ വാ​​​​ങ്ങാ​​​​ൻ ഡോ. ​​​​മു​​​​സ​​​​മ്മി​​​​ൽ ഗാ​​​​നാ​​​​യി, ഡോ. ​​​​ആ​​​​ദീ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് റാ​​​​ത്ത​​​​ർ, ഡോ. ​​​​ഷ​​​​ഹീ​​​​ൻ സ​​​​യീ​​​​ദ്, ഡോ. ​​​​ഉ​​​​മ​​​​ർ ന​​​​ബി എ​​​​ന്നി​​​​വ​​​​ർ 26 ല​​​​ക്ഷം രൂ​​​​പ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​പ​​​​ണം ഡോ. ​​​​ഉ​​​​മ​​​​ർ ന​​​​ബി​​​​യെ​​യാ​​ണ് ഏ​​​​ൽ​​​​പ്പി​​​​ച്ച​​​​ത്. ഈ ​​​​പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​റു​​​​ക​​​​ൾ വാ​​​​ങ്ങി​​​​യ​​​​ത്.

International

ഇ​സ്ലാ​മാ​ബാ​ദ് സ്‌​ഫോ​ട​നം; ഇ​ന്ത്യ​യെ കു​റ്റ​പ്പെ​ടു​ത്തി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്

ഇ​സ്ലാ​മാ​ബാ​ദ്: കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്. ഇ​സ്ലാ​മാ​ബാ​ദ് ജി​ല്ലാ കോ​ട​തി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം ഇ​ന്ത്യ ത​ള്ളി. ഷ​ഹ​ബാ​സ് ഷ​രീ​ഫ് ന​ട​ത്തി​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ്വ​ന്തം പൗ​ര​ന്മാ​രെ തെ​റ്റി​ധ​രി​പ്പി​ക്കാ​നു​ള്ള പ​തി​വ് ത​ന്ത്ര​മാ​ണി​ത്. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന് യാ​ഥാ​ർ​ഥ്യം അ​റി​യാ​മെ​ന്നും ശ്ര​ദ്ധ മാ​റ്റാ​നു​ള്ള പാ​ക് ത​ന്ത്ര​ങ്ങ​ളി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ വീ​ഴി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

National

ന​ട​ൻ അ​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ബോം​ബ് ഭീ​ഷ​ണി; ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി

ചെ​ന്നൈ: ന​ട​ൻ അ​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​ന്നൈ ഇ​സി​ആ​റി​ലു​ള്ള വീ​ട്ടി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശം പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കാ​ണെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ബോം​ബ് സ്ക്വാ​ഡ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യി ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​ന്ദേ​ശം അ​യ​ച്ച ഇ​മെ​യി​ലി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ന​ടി ര​മ്യ കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലും ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ ഇ​മെ​യി​ല്‍ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ജി​ത്തി​ന്‍റെ വീ​ട്ടി​ലും ബോം​ബ് ഭീ​ഷ​ണി​യെ​ത്തി​യ​ത്.

Kerala

യു​വാ​വ് തോ​ക്കു​മാ​യെ​ത്തി; നി​രീ​ശ്വ​ര​വാ​ദി കൂ​ട്ടാ​യ്മ എ​സ​ന്‍​സ് നി​ര്‍​ത്തി​വെ​ച്ചു

കൊ​ച്ചി: യു​വാ​വ് തോ​ക്കു​മാ​യി എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ ന​ട​ത്തു​ന്ന നി​രീ​ശ്വ​ര​വാ​ദി കൂ​ട്ടാ​യ്മ എ​സ​ന്‍​സ് നി​ര്‍​ത്തി​വെ​ച്ചു. കൊ​ച്ചി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ഴു​ത്തു​കാ​രി ത​സ്ലീ​മ ന​സ്രി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

രാ​വി​ലെ പ​രി​പാ​ടി ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ഒ​രാ​ൾ തോ​ക്കു​മാ​യി എ​ത്തി​യ​ത്. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘാ​ട​ക​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ഉ​ദ​യം​പേ​രൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

ലൈ​സ​ന്‍​സു​ള്ള തോ​ക്കാ​ണെ​ന്നും സ്വ​യ ര​ക്ഷ​യ്ക്ക് വേ​ണ്ടി​യാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​റ​സ്റ്റി​ലാ​യ ആ​ൾ പ​റ​ഞ്ഞു. സ്ഥ​ല​ത്ത് ബോം​ബ് സ​ക്വാ​ഡ് അ​ട​ക്കം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റാ​യി​ര​ത്തോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​രു​ന്ന​ത്.

Kerala

ബോം​ബ് ഭീ​ഷ​ണി; മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി

ഇ​ടു​ക്കി: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഡാ​മി​ൽ ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന് തൃ​ശൂ​ർ കോ​ട​തി​യി​ലേ​യ്ക്കാ​ണ് ഇ​മെ​യി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടു​ക്കി​യി​ലെ ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പോ​ലീ​സും സം​യു​ക്ത​മാ​യി അ​ണ​ക്കെ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന ഷ​ട്ട​ർ, മെ​യി​ൻ ഡാം, ​ബേ​ബി ഡാം ​ഷ​ട്ട​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​തി​നി​ടെ തേ​ക്ക​ടി​യി​ൽ വാ​ർ​ത്ത​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നും എ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ട​ഞ്ഞ​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചു.

Latest News

Corehub Up