Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Airport

കോംഗോയിലെ വിമാനത്താവളം തുറന്നു

കി​​​ൻ​​​ഷാ​​​സ: ​​​കോം​​​ഗോ​​​യി​​​ൽ എ​​​ബോ​​​ള ബാ​​​ധ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​യി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ളം വീ​​​ണ്ടും തു​​​റ​​​ന്നു. യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ആ​​​രോ​​​ഗ്യ​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വ​​​ച്ചി​​​ട്ടു​​​ണ്ട്.

വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റും മു​​​ന്പ് താ​​​പ​​​നി​​​ല പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും കൈ ​​​ക​​​ഴു​​​കു​​​ക​​​യും വേ​​​ണം. പ​​​നി​​​യു​​​ണ്ടെ​​​ങ്കി​​​ൽ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

ഇ​​​ട്ടൂ​​​രി പ്ര​​​വി​​​ശ്യ​​​യി​​​ലെ ബു​​​നി​​​യ വി​​​മാ​​​ന​​​ത്താ​​​ളം ഒ​​​രു മാ​​​സം മു​​​ന്പ് പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ അ​​​ട​​​ച്ച​​​താ​​​ണ്. വൈ​​​ദ്യാ​​​വ​​​ശ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ തു​​​ട​​​ർ​​​ന്നി​​​രു​​​ന്നു.

National

എ​ൻജിൻ ത​ക​രാ​ർ; ഇ​ൻ​ഡി​ഗോ വി​മാ​നം ഡ​ൽ​ഹി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​യ്ക്ക് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​നം എ​ൻജിൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡിം​ഗ് ന​ട​ത്തി. 161 യാ​ത്ര​ക്കാ​രു​മാ​യി പോ​യ വി​മാ​നം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പൂ​ർ​ണ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ബോ​യിം​ഗ് 737 വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 6ഇ 579 എ​ന്ന വി​മാ​ന​മാ​യി​രു​ന്നു.

അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് സം​ബ​ന്ധി​ച്ച വി​വ​രം രാ​വി​ലെ 10:54 ന് ​അ​ഗ്നി​ശ​മ​ന സേ​ന​യ്ക്ക് ല​ഭി​ച്ച​ത്. ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ റ​ൺ​വേ​യി​ൽ സ​ജ്ജ​രാ​യെ​ങ്കി​ലും വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത​തോ​ടെ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. എ​ല്ലാ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കു​ക​ളോ മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ഗ്നി​ശ​മ​ന വ​കു​പ്പ് അ​റി​യി​ച്ചു.

Kerala

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽനിന്ന് 1.86 കോ​ടിയുടെ ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വ് പിടികൂടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വ് പിടികൂടി. സിം​ഗ​പ്പൂ​രി​ൽനി​ന്ന് എ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ലി​ബി​ൻ ദാ​സി​ൽ നി​ന്നാ​ണ് ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. 1.86 കോ​ടി വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ന്‍റെ പ​ങ്കും തെ​ളി​ഞ്ഞു. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ് ജ​യ​പ്ര​കാ​ശും കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി തെ​ളി​ഞ്ഞു. സിം​ഗ​പ്പൂ​രി​ൽനി​ന്ന് വ​രു​ന്ന​തി​നാ​ൽ ക​സ്റ്റം​സി​ന് സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്‍റെ ബാ​ഗേ​ജ് ശേ​ഖ​രി​ക്കാ​ൻ ആ​ന​ന്ദ് ലി​ബി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും വു​ഹാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ച്ച ഡോ​ക്ട​ർ​മാ​രാ​ണെ​ന്നാ​ണ് സൂ​ച​ന. ലി​ബി​ൻ ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്ത് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

District News

വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​നും പോ​ലീ​സ് സ്റ്റേ​ഷ​നും സ​മീ​പ​ത്തെ ഉ​ണ​ങ്ങി​യ പു​ല്ലി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​വ​ർ വി​വ​ര​മ​റി​യി​ച്ച​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ഗ്നി​ര​ക്ഷാ വി​ഭാ​ഗ​മെ​ത്തി തീ​യ​ണ​ച്ചു.

തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ വി​മാ​ന​ത്താ​വ​ള പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി പു​ല്ല് ഉ​ണ​ങ്ങി​യി​ട്ടു​ണ്ട്.

International

ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രെ ഇ​റാ​ന്‍റെ ഡ്രോ​ണ്‍ ആ​ക്ര​മ​ണം; ഇ​ന്ത്യ​ക്കാ​ര​നു​ൾ​പ്പ​ടെ നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

ദു​ബാ​യ്: ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രെ ഇ​റാ​ന്‍ ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു ഇ​ന്ത്യ​ക്കാ​ര​നു​ൾ​പ്പ​ടെ നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ത്യ​ക്കാ​ര​നെ​ക്കൂ​ടാ​തെ ര​ണ്ട് ഘാ​ന പൗ​ര​ന്മാ​ര്‍​ക്കും ഒ​രു ബം​ഗ്ലാ​ദേ​ശി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ര​ണ്ടു ഡ്രോ​ണു​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഭാ​ഗ​ത്ത് പ​തി​ച്ച​ത്. സം​ഭ​വം വി​മാ​ന സ​ര്‍​വീ​സു​ക​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു സ​ര്‍​ക്കാ​ര്‍ പ​ത്ര​കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. വി​മാ​ന​ത്താ​വ​ള​ത്തി​നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വ്യാ​പ്തി ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. കൂ​ടാ​തെ ദു​ബാ​യ് തീ​ര​ത്ത് വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി 50 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ച​ര​ക്കു​ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ങ്കി​ലും ജീ​വ​ന​ക്കാ​ര്‍ സു​ര​ക്ഷി​ത​രാ​ണ്.

അ​തേ​സ​മ​യം യു​എ​സി​ന്‍റെ അ​ഞ്ചാം ക​പ്പ​ല്‍​പ്പ​ട​യു​ടെ ആ​സ്ഥാ​ന​ത്തേ​ക്ക് ഇ​റാ​ൻ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​താ​യും വാ​ര്‍​ത്ത ഏ​ജ​ന്‍​സി അ​വ​കാ​ശ​പ്പെ​ട്ടു. സൗ​ദി റി​യാ​ദി​ലെ പ്രി​ന്‍​സ് സു​ല്‍​ത്താ​ന്‍ വ്യോ​മ​താ​വ​ളം ല​ക്ഷ്യ​മി​ട്ട് ഇ​റാ​ന്‍ വ​ര്‍​ഷി​ച്ച ആ​റ് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ള്‍ ത​ക​ര്‍​ത്തെ​ന്ന് സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ല്‍ എ​ട്ട് ഡ്രോ​ണു​ക​ള്‍ ത​ക​ര്‍​ത്തു. ഖ​ത്ത​റി​ലും ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ ആ​ക്ര​മ​ണ നീ​ക്കം ത​ക​ര്‍​ത്തു. യു​എ​ഇ​യി​ലും കു​വൈ​ത്തി​ലും ഡ്രോ​ണ്‍ ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യി. ടെ​ല്‍ അ​വീ​വ്, വെ​സ്റ്റ് ജ​റു​സ​ലേം, ഹൈ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​റാ​ന്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി.

Kerala

സംഘർഷം തുടരുന്നു; വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, കൊച്ചിയില്‍നിന്ന് ഇന്ന് 12 സര്‍വീസുകള്‍ മാത്രം

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 12 സര്‍വീസുകള്‍ മാത്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാംരഭിച്ചിരുന്നു. എന്നാല്‍ കുവൈറ്റ്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇറാന്‍ അക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ ഇന്ന് വെട്ടിച്ചുരിക്കിയിരിക്കുകയാണ്.

കൊച്ചിയിലേക്ക് അഞ്ചു സര്‍വീസുകളും കൊച്ചിയില്‍ നിന്നും ഏഴു സര്‍വീസുകളുമാണ് ഇന്ന് നടക്കുക. എന്നാല്‍ ഇന്നലെ 24 സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നടന്നത്. കൊച്ചിയിലേക്ക് 14 സര്‍വീസുകളും കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളും നടന്നിരുന്നു.

ഇന്ന് രാവിലെ 9.55ന് റാസല്‍ഖൈമയിലേക്കാണ് കൊച്ചിയില്‍ നിന്നും ആദ്യ സര്‍വീസ് നടന്നത്. ഉച്ചയ്ക്ക് 1.35ന് മസ്‌കറ്റില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയില്‍ ആദ്യം എത്തുക. 6.40ന് ദുബായില്‍ നിന്നുള്ള വിമാനവും 6.45ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനവും 6.50ന് റിയാദില്‍ നിന്നുള്ള വിമാനവും 7.25ന് റാസല്‍ഖൈമയില്‍ നിന്നുള്ള വിമാനവും കൊച്ചിയിലെത്തും.

ദുബായ്, മസ്‌കറ്റ്, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയില്‍ നിന്നുള്ള മറ്റ് സര്‍വീസുകള്‍. മസ്‌കറ്റിലേക്ക് മൂന്നു വിമാനങ്ങള്‍ ഇന്ന് ചാര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്‍റുകളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തി. പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിന് നേരെ മിസൈല്‍ അക്രമണം ഉണ്ടായി.

NRI

ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം തു​റ​ന്നു

ഷാ​ർ​ജ: സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു. വി​മാ​ന​ത്താ​വ​ള അ​ഥോ​റി​റ്റി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​വീ​സു​ക​ൾ വീ​ണ്ടും തു​ട​ങ്ങി​യ വി​വ​രം അ​റി​യി​ച്ച​ത്.

വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യും മ​റ്റ് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും ഏ​കോ​പി​പ്പി​ച്ച് കൃ​ത്യ​മാ​യി നി​ശ്ച​യി​ച്ച പു​തി​യ പ്ര​വ​ർ​ത്ത​ന ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ക​യെ​ന്ന് ഷാ​ർ​ജ മീ​ഡി​യ ബ്യൂ​റോ വ്യ​ക്ത​മാ​ക്കി.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് യാ​ത്ര​ക്കാ​ർ അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ളു​ടെ യാ​ത്രാ സ​മ​യം കൃ​ത്യ​മാ​യി സ്ഥി​രീ​ക​രി​ക്ക​ണം. ടി​ക്ക​റ്റ് ക​ൺ​ഫ​ർ​മേ​ഷ​ൻ ല​ഭി​ക്കാ​തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും, സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​വും ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

NRI

സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ പ്ര​തി​രോ​ധ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

കു​വൈ​റ്റ് സി​റ്റി: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് ജ​ഹ്‌​റ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ പ്ര​തി​രോ​ധമ​ന്ത്രി ഷെ​യ്ഖ് അ​ബ്ദു​ല്ല അ​ലി അ​ബ്ദു​ല്ല അ​ൽ-​സ​ലേം അ​ൽ-​സ​ബാ​ഹ് സ​ന്ദ​ർ​ശി​ച്ചു

മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ൽ നി​ന്ന് പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യും ന​ൽ​കു​ന്ന ചി​കി​ത്സ​യും സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ മ​ന്ത്രി കേ​ട്ട​റി​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ക്കാ​നു​ള്ള പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

പരി​ക്കേ​റ്റ എ​ല്ലാ​വ​ർ​ക്കും വേ​ഗ​ത്തി​ലു​ള്ള സൗ​ഖ്യ​വും ദീ​ർ​ഘാ​യു​സും ആ​രോ​ഗ്യ​സൗ​ഖ്യ​വും ആ​ശം​സി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

NRI

ആ​ക്ര​മ​ണം ന​ട​ന്ന കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ളം പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

കു​വൈ​റ്റ് സി​റ്റി: ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ന്ന അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ് ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് എ​ൻ​ജി​നി​യ​ർ ഹ​മൂ​ദ് മു​ബാ​റ​ക് അ​ൽ-​ഹ​മൂ​ദ് അ​ൽ-​സ​ബാ​ഹി​നൊ​പ്പ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ-​അ​ഹ​മ്മ​ദ് അ​ൽ-​സ​ബാ​ഹ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്.

പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലി​ന്‍റെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യം ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

NRI

വി​മാ​നത്താ​വ​ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് അ​ദ്ബി നാ​സ​ർ അ​ൽ-​സ​ബാ​ഹ് സ​ന്ദ​ർ​ശി​ച്ചു.

ഫ​ർ​വാ​നി​യ ഹെ​ൽ​ത്ത് ഡി​സ്ട്രി​ക്റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ-​റ​ഷീ​ദി, ഫ​ർ​വാ​നി​യ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​ലി അ​ൽ-​മു​തൈ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹോ​സ്പി​റ്റ​ലി​ൽ ഗ​വ​ർ​ണ​റെ സ്വീ​ക​രി​ച്ചു.

പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യാ​വ​സ്ഥ​യെ​ക്കു​റി​ച്ചും അ​വ​ർ​ക്ക് ന​ൽ​കു​ന്ന ചി​കി​ത്സ​ക​ളെ​ക്കു​റി​ച്ചും ഡോ​ക്ട​ർ​മാ​ർ ഗ​വ​ർ​ണ​ർ​ക്ക് വി​ശ​ദീ​ക​രി​ച്ച് ന​ൽ​കി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശം ന​ൽ​കി.

യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും മാ​നു​ഷി​ക​വും പ്ര​ഫ​ഷ​ണ​ലു​മാ​യ ക​ട​മ​ക​ൾ കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തെ​യും സ​ന്ന​ദ്ധ​ത​യെ​യും ഗ​വ​ർ​ണ​ർ അ​ഭി​ന​ന്ദി​ച്ചു.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും സ​ഹാ​യ​വും ഉ​റ​പ്പാ​ക്കാ​ൻ മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും കു​വൈ​റ്റി​നെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും ജ​ന​ങ്ങ​ളെ​യും എ​ല്ലാ​വി​ധ വി​പ​ത്തു​ക​ളി​ൽ നി​ന്നും ദൈ​വം സം​ര​ക്ഷി​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

International

കറാച്ചി വിമാനത്താവളത്തിൽ മലയാളികൾ കുടുങ്ങി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ മൂന്ന് മലയാളികൾ കുടുങ്ങി. പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്, ഭാര്യ ഡോ. രശ്മി മേനോൻ, മകൾ സ്മൃതി മേനോൻ എന്നിവരാണ് കറാച്ചിയിൽ കുടുങ്ങിയിരിക്കുന്നത്. അസർബൈജാനിൽനിന്നും എയർ അറേബ്യ വിമാനത്തിൽ കുവൈറ്റിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

യുദ്ധ സാഹചര്യത്തെ തുടർന്നു ഇവർ സഞ്ചരിച്ച വിമാനം അടിയന്തരമായി കറാച്ചിയിൽ ഇറക്കുകയായിരുന്നു. മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. നോർക്ക റൂട്ട്സ് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. കൊളംബോ വഴി ഇവരെ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം.

International

ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഇ​റാ​ന്‍റെ ആ​ക്ര​മ​ണം; ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്ക്

ദു​ബാ​യി: ഗ​ൾഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​റാ​ൻ. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ന​ട​ന്ന ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ല് ജീ​വ​ന​ക്കാ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.

അ​തേ​സ​മ​യം യു​എ​ഇ​യി​ൽ ഇ​റാ​ൻ അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു​വി​ടു​ന്ന​ത്. 137 മി​സൈ​ലു​ക​ളും 209 ഡ്രോ​ണു​ക​ളും ഇ​തു​വ​രെ ഇ​റാ​ൻ യു​എ​ഇ​ക്ക് നേ​രെ തൊ​ടു​ത്തു​വി​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഇ​തി​ൽ 14 ഡ്രോ​ണു​ക​ളാ​ണ് യു​എ​ഇ​യി​ൽ പ​ല​യി​ട​ത്താ​യി പ​തി​ച്ച​ത്.

National

ഡൽഹി വിമാനത്താവള വികസനം: 32 മരങ്ങൾ മുറിക്കാതെ മാറ്റി നടാൻ അനുമതി

ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വികസനത്തിന്‍റെ ഭാഗമായി വിമാനത്താവള പരിസരത്തെ 32 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് പകരം ശാസ്ത്രീയമായി മാറ്റി നടാൻ വനംവകുപ്പ് അനുമതി നൽകി.

വിമാനത്താവളത്തിലെ ഏപ്രൺ മെയിന്‍റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ മേഖലകളുടെ വികസനത്തിനായാണ് ഈ നടപടി. ഡൽഹി പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ട് (1994) പ്രകാരമാണ് ഈ അനുമതി നൽകിയിരിക്കുന്നത്.

34 മരങ്ങൾ മുറിക്കാനോ മാറ്റി നടാനോ ആയിരുന്നു അപേക്ഷ നൽകിയിരുന്നതെങ്കിലും പരിശോധനയ്ക്ക് ശേഷം 32 മരങ്ങൾ മാറ്റി നടനാണ് അനുമതി ലഭിച്ചത്. മാറ്റി നടുന്ന ഓരോ മരത്തിന് പകരമായി 10 പുതിയ തൈകൾ വീതം നടണം. ഇതുപ്രകാരം 320 തൈകൾ നടാൻ ഉത്തരവിട്ടു.

നടുന്ന ഓരോ മരവും തൈയും ജിയോ ടാഗ് ചെയ്യും. കൂടാതെ എല്ലാ മരങ്ങളുടെയും തൈകളുടെയും വിശദാംശങ്ങൾ വനം വകുപ്പിന്‍റെ പോർട്ടലിൽ ഉൾപ്പെടുത്തും. മരങ്ങൾ മാറ്റി നടുന്നതിനും അവയുടെ പരിപാലനത്തിനുമായി അപേക്ഷകർ 18.24 ലക്ഷം രൂപ വനംവകുപ്പിൽ കെട്ടിവച്ചു.

NRI

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പു​തി​യ ടെ​ർ​മി​ന​ൽ: 81 ശ​ത​മാ​നം പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ത്യാ​ധു​നി​ക​മാ​യ പു​തി​യ ടെ​ർ​മി​ന​ൽ (ടി2) ​പ​ദ്ധ​തി നി​ർ​മാ​ണ​ത്തി​ന്‍റെ 81.14 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യ​താ​യി ഗ​വ​ൺ​മെ​ന്‍റ് പെ​ർ​ഫോ​മ​ൻ​സ് മോ​ണി​റ്റ​റിം​ഗ് ഏ​ജ​ൻ​സി അ​റി​യി​ച്ചു.

2025 ഡി​സം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​ത്തി​ലും കാ​ര്യ​ക്ഷ​മ​ത​യി​ലും പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

കൊ​റി​യ​ൻ യു​വ​തി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: കൊ​റി​യ​ൻ യു​വ​തി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 19ന് ​ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ഫാ​ൻ അ​ഹ​മ്മ​ദാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ യു​വ​തി​യു​ടെ ബാ​ഗേ​ജ് പ​രി​ശോ​ധി​ച്ച​ത് അ​ഫാ​ൻ അ​ഹ​മ്മ​ദാ​യി​രു​ന്നു. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ ബാ​ഗി​ൽ നി​ന്നും ബീ​പ് ശ​ബ്ദം കേ​ട്ട​തോ​ടെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് അ​ഫാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് പു​രു​ഷ​ന്മാ​രു​ടെ വി​ശ്ര​മ​മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ന്നും അ​വി​ടെ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മ ശ്ര​മ​മു​ണ്ടാ​യെ​ന്നും യു​വ​തി പ​റ​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

 

 

 

Kerala

സ​ഹ​പ്ര​വ​ർ​ത്ത​ക​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: സ​ഹ​പ്ര​വ​ർ​ത്ത​ക​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് ബാ​ഗ്‌​പ​ത് സ്വ​ദേ​ശി സു​മി​ത് അ​മ​ർ​പാ​ൽ പ​ൻ​വീ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.

മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് സി​ഐ​എ​സ്എ​ഫ് എ​സ്ഐ സു​മി​തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി​നോ​ക്കു​ന്ന കാ​ല​യ​ള​വി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

സ​മീ​പ​കാ​ല​ത്താ​ണ് സു​മി​ത് അ​മ​ർ​പാ​ൽ പ​ൻ​വീ​ർ സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. ഇ​തി​നി​ടെ പ്ര​തി മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​താ​യി പ​രാ​തി​ക്കാ​രി അ​റി​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് ഇ​വ​ർ മും​ബൈ​യി​ലെ നി​ർ​മ​ൽ ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ വ​ലി​യ​തു​റ പോ​ലീ​സി​ലും തു​ട​ർ​ന്ന് കോ​ട​തി​യി​ലും ഹാ​ജ​രാ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ ബു​ധ​നാ​ഴ്‌​ച വൈ​കു​ന്നേ​ര​ത്തോ​ടെ ട്രെ​യി​ൻ മാ​ർ​ഗം മും​ബൈ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Kerala

പറന്നുയര്‍ന്നത് ഒരു കോടിയിലേറെ യാത്രക്കാര്‍; ഹാട്രിക് അടിച്ച് സിയാല്‍

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം പറന്നത് ഒരു കോടിയിലധികം യാത്രക്കാര്‍. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഒരു കോടിയിലധികം യാത്രക്കാര്‍ സിയാല്‍ - കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വഴി സഞ്ചരിക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയില്‍ ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമായി കൊച്ചി മാറി.

1.25 കോടി യാത്രക്കാരാണ് 2025ല്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സിയാല്‍ വഴി പറന്നത്. ഇതില്‍ 55.17 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരും 60.02 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരുമാണ്. 2024ല്‍ 1.09 കോടി ആയിരുന്നു യാത്രക്കാരുടെ എണ്ണം. 2024നെ അപേക്ഷിച്ച് 2025ല്‍ 4.85 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

5.33 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചത്. 74,689 വിമാനങ്ങള്‍ സര്‍വീസ് നടത്തി. 2024ല്‍ 75,074 വിമനങ്ങള്‍ ആയിരുന്നു സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. 11.07 ലക്ഷത്തോളം പേര്‍ യാത്ര ചെയ്തു.

ജനുവരിയില്‍ 10.44 ലക്ഷം പേരും ഡിസംബറില്‍ 10.06 ലക്ഷം പേരും സിയാല്‍ വഴി പറന്നു. അതേസമയം, സുരക്ഷാ പരിശോധനയുടെ ഭാഗമായി ഫുള്‍ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാനും ഡിജിറ്റൈസേഷനും ആധുനിക സുരക്ഷാസംവിധാനങ്ങളും നടപ്പാക്കാനും സിയാല്‍ പദ്ധതിയിടുന്നുണ്ട്.

National

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് മു​ൻ​പ് മു​ഴു​വ​ൻ റീ​ഫ​ണ്ടും ന​ൽ​ക​ണം; ഇ​ന്‍​ഡി​ഗോ​യ്‌​ക്കെ​തി​രെ ക​ടു​പ്പി​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: റ​ദ്ദാ​ക്കി​യ വി​മാ​ന​ങ്ങ​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് റീ​ഫ​ണ്ട് ചെ​യ്യു​ന്ന പ്ര​ക്രി​യ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഇ​ന്‍​ഡി​ഗോ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.

യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ള്‍ ര​ണ്ടു ദി​വ​സ​ത്തി​ന​കം മ​ട​ക്കി​ന​ല്‍​കി​യെ​ന്ന് ഉ​റ​പ്പാ​ക്കാ​നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു.

ഇ​ൻ​ഡി​ഗോ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം മൂ​ലം സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങു​ന്ന​ത് ശ​നി​യാ​ഴ്ച അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. റീ​ഫ​ണ്ട് പ്ര​ക്രി​യ​യി​ല്‍ എ​ന്തെ​ങ്കി​ലും കാ​ല​താ​മ​സം ഉ​ണ്ടാ​വു​ക​യോ നി​ര്‍​ദേ​ശം പാ​ലി​ക്കാ​തെ വ​രി​ക​യോ ചെ​യ്താ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

റ​ദ്ദാ​ക്കി​യ​തോ ത​ട​സ​പ്പെ​ട്ട​തോ ആ​യ എ​ല്ലാ വി​മാ​ന സ​ര്‍​വീ​സു​ക​ളു​ടെ​യും റീ​ഫ​ണ്ട് പ്ര​ക്രി​യ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് മ​റ്റ് വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ ഉ​യ​ര്‍​ത്തു​ന്ന​തും ഇ​രു​ട്ട​ടി​യാ​യി. അ​വ​സ​രം മു​ത​ലാ​ക്ക​രു​തെ​ന്ന് വി​മാ​ന ക​മ്പ​നി​ക​ള്‍​ക്ക് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

 

Kerala

യാ​ത്ര​ക്കാ​രെ വ​ല​ച്ച് ഇ​ന്‍​ഡി​ഗോ; കൊ​ച്ചി​യി​ല്‍ യാത്രക്കാരുടെ പ്ര​തി​ഷേ​ധം

കൊ​ച്ചി: ഇ​ന്നും യാ​ത്ര​ക്കാ​രെ വ​ല​ച്ച് ഇ​ന്‍​ഡി​ഗോ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍. വി​മാ​നം റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് പ​ല യാ​ത്ര​ക്കാ​രും വ​ല​യു​ക​യാ​ണ്. കൊ​ച്ചി​യി​ല്‍ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു.

വ്യാഴാഴ്ച രാ​ത്രി കൊ​ച്ചി​യി​ല്‍ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് വി​മാ​നം റ​ദ്ദാ​ക്കി എ​ന്ന വി​വ​രം ല​ഭി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ന്‍​ഡി​ഗോ ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞു​വ​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഇ​നി​യും വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നാ​ണ് ഇ​ന്‍​ഡി​ഗോ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​നി​ല​യി​ലെ​ത്താ​ന്‍ ര​ണ്ടു​മാ​സം സ​മ​യ​മെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ച ക​മ്പ​നി യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ശ്ര​മം തു​ട​രു​ന്നു​വെ​ന്നാ​ണ് ക​മ്പ​നി അ​റി​യി​ക്കു​ന്ന​ത്.

പൈ​ല​റ്റു​മാ​ര്‍​ക്ക് വി​ശ്ര​മം ഉ​റ​പ്പാ​ക്കാ​ന്‍ ഡി​ജി​സി​എ ഏ​ര്‍​പ്പെ​ടു​ത്തി​യ ഫ്‌​ളൈ​റ്റ് ഡ്യൂ​ട്ടി ടൈം ​ലി​മി​റ്റേ​ഷ​ന്‍ (എ​ഫ്ഡി​ടി​എ​ല്‍) ന​ട​പ്പാ​ക്കു​ന്ന​തി​ലെ വീ​ഴ്ച​യാ​ണു വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ളം​തെ​റ്റാ​ന്‍ കാ​ര​ണം.

National

അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടേ​ത്; ചൈ​നീ​സ് പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മ​ല്ലെ​ന്ന ചൈ​നീ​സ് പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രം​ഗ​ത്ത്. അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യെ ഷാം​ഗ്ഹാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ചൈ​നീ​സ് പ്ര​സ്താ​വ​ന.

എ​ത്ര നി​രാ​ക​രി​ച്ചാ​ലും അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടേ​താ​ണെ​ന്ന വ​സ്തു​ത മ​റ​യ്ക്കാ​നാ​വി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. അ​രു​ണാ​ച​ൽ സ്വ​ദേ​ശി​നി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം അ​റി​യി​ച്ചെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​സ​യി​ല്ലാ​തെ ട്രാ​ൻ​സി​റ്റ് ഏ​ത് രാ​ജ്യ​ക്കാ​ർ​ക്കും അ​നു​വ​ദി​ക്കും എ​ന്നാ​ണ് ചൈ​നീ​സ് നി​യ​മം. ചൈ​ന​യു​ടെ ത​ന്നെ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണു​ണ്ടാ​യ​തെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്‌​വാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

എ​ത്യോ​പ്യ​ൻ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ന്നും ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത

കൊ​ച്ചി: എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ന്നും ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത. തി​ങ്ക​ളാ​ഴ്ച ജി​ദ്ദ​യി​ലേ​ക്കു​ള്ള ആ​കാ​ശ് എ​യ​റും ദു​ബാ​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ​യും സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു.

രാ​ത്രി 11.30 ന് ​ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട സ്പൈ​സ് ജെ​റ്റ് വി​മാ​ന​വും സ​ർ​വീ​സ് ഇ​ന്ന​ത്തേ​ക്ക് പു​ന​ക്ര​മീ​ക​രി​ച്ചു. ജി​ദ്ദ​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത് നി​ര​വ​ധി ഉം​റ തീ​ർ​ഥാ​ട​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​ഗ്നി​പ​ർ​വ​ത ചാ​ര​വും പു​ക​യും വി​മാ​ന​ങ്ങ​ൾ​ക്ക് യ​ന്ത്ര ത​ക​രാ​ർ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​ശ്ന​ങ്ങ​ളു​ള്ള മേ​ഖ​ല ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഡി​ജി​സി​എ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഏ​ക​ദേ​ശം 12,000 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി എ​ത്യോ​പ്യ​യി​ലെ ഹെ​യ്‌​ലി ഗു​ബ്ബി അ​ഗ്നി​പ​ർ​വ്വ​തം പൊ​ട്ടി​ത്തെ​റി​ച്ച​ത്. എ​ത്യോ​പ്യ​യി​ലെ അ​ഫാ​ർ മേ​ഖ​ല​യി​ലു​ള്ള ഈ ​അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം കാ​ര​ണം സ​മീ​പ​ത്തെ അ​ഫ്ദെ​റ ഗ്രാ​മം മു​ഴു​വ​ൻ ചാ​ര​ത്തി​ൽ മൂ​ടി​യി​രു​ന്നു. സ്ഫോ​ട​നം എ​ർ​ത അ​ലെ, അ​ഫ്ദെ​റ ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചെ​റി​യ ഭൂ​ച​ല​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി.

സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ന്ന ക​ട്ടി​യു​ള്ള ചാ​ര​ത്തി​ന്‍റെ ക​രി​മേ​ഘ പ​ട​ലം ചെ​ങ്ക​ട​ൽ ക​ട​ന്ന് യെ​മ​ൻ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വ​ട​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് വ്യാ​പി​ച്ചു. ഈ ​ചാ​ര​ക്കൂ​മ്പാ​ര​ത്തി​ന്‍റെ ക​ട്ടി​യു​ള്ള ഭാ​ഗ​ങ്ങ​ൾ ഇ​പ്പോ​ൾ ഡ​ൽ​ഹി, ഹ​രി​യാ​ണ, സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

 

Kerala

വി​മാ​ന​ത്താ​വ​ള​ത്തി​ൽ 'ബോം​ബ്' എ​ന്ന വാ​ക്കു​പ​യോ​ഗി​ച്ചു; ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍.

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ള സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വാ​ഹ​ന​ത്തി​ല്‍ ക​ണ്ടി​രു​ന്ന പൊ​തി എ​ന്തെ​ന്ന് ചോ​ദി​ക്കു​ന്ന​തി​നി​ടെ "ബോം​ബ്' എ​ന്ന വാ​ക്കു​പ​യോ​ഗി​ച്ച് പ​രി​ഭ്രാ​ന്തി​പ​ര​ത്തി​യ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍.

കോ​ഴി​ക്കാ​ട് വ​ട​ക​ര സ്വ​ദേ​ശി സു​ജി​ത്ത് ആ​ണ് പി​ടി​യി​ലാ​യ​ത്. സി​ഐ​എ​സ്എ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ വ​ലി​യ​തു​റ പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വ​കാ​ര്യ ക​രാ​ര്‍ ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര​നാ​ണ് സു​ജി​ത്ത്. എ​യ​ര്‍​സൈ​ഡി​ലു​ള്ള സ്വി​വ​റേ​ജ് മാ​ലി​ന്യം സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള വാ​ഹ​ന​വു​മാ​യി എ​ത്തി​യ സു​ജി​ത്തി​ന്‍റെ വ​ണ്ടി​യി​ല്‍ പ​ഴ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട പൊ​തി​യു​ണ്ടാ​യി​രു​ന്നു.

ഇ​ത് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ "ബ​നാ​ന ഈ​സ് നോ​ട്ട് എ ​ബോം​ബ്' എ​ന്ന് സു​ജി​ത് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ച് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബോം​ബ് ത്രെ​ഡ് അ​സ​സ്‌​മെ​ന്‍റ് ക​മ്മി​റ്റി കൂ​ടി.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ബോം​ബി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. അ​തേ​സ​മ​യം, ബോം​ബ് എ​ന്ന വാ​ക്കു​പ​യോ​ഗി​ച്ച് പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് വ​ലി​യ​തു​റ പോ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി വ​ലി​യ​തു​റ എ​സ്എ​ച്ച്ഒ വി. ​അ​ശോ​ക് കു​മാ​ര്‍ അ​റി​യി​ച്ചു.

Kerala

സാ​ങ്കേ​തി​ക ത​ക​രാ​ർ; തി​രു​വ​ന​ന്ത​പു​രം-ബം​ഗ​ളൂ​രു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വൈ​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം - ബെം​ഗ​ളൂ​രു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വൈ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​ണ് വൈ​കു​ന്ന​ത്.

യാ​ത്ര​ക്കാ​രെ ര​ണ്ടു​ത​വ​ണ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ലം വി​മാ​ന​ത്തി​ന് പു​റ​പ്പെ​ടാ​ൻ ആ​യി​ല്ല. യാ​ത്ര​ക്കാ​ർ​ക്ക് വൈ​കു​ന്നേ​രം നാ​ലി​ന് മ​റ്റൊ​രു വി​മാ​നം ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​നം വൈ​കി​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് വൈ​കി​യ​തി​നാ​ൽ വി​ദേ​ശ രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്ര അ​ട​ക്കം മു​ട​ങ്ങി​യ​താ​യി യാ​ത്ര​ക്കാ​ർ അ​റി​യി​ച്ചു.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 800 വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി

ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 800 വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി. ഇ​തു​വ​രെ​യും ത​ക​രാ​ർ പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ളും വൈ​കി​യി​ട്ടു​ണ്ട്.

പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നാ​ണ് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഇ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​ർ വി​മാ​ന ക​മ്പ​നി​ക​ളു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ഡാ​റ്റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ട്ടോ​മാ​റ്റി​ക് മെ​സേ​ജ് സ്വി​ച്ചിം​ഗ് സി​സ്റ്റ​മാ​ണ് ത​ക​രാ​റി​ലാ​യ​ത്. നി​ല​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടാ​ണ് ഫ്ലൈ​റ്റ് മാ​ന്വ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും ഇ​താ​ണ് വി​മാ​ന​ങ്ങ​ൾ വൈ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​ര​യ​ട​ക്കം വി​ന്യ​സി​ച്ച് തീ​വ്ര ശ്ര​മം തു​ട​രു​ക​യാ​ണ്. ഡ​ൽ​ഹി​യി​ൽ നി​ന്ന് പോ​കേ​ണ്ടി​യി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്.

ഡ​ൽ​ഹി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ർ വി​മാ​ന​ക​മ്പ​നി​ക​ളു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട​ണ​മെ​ന്നും നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ലും നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്ത​ണ​മെ​ന്നും വി​മാ​ന ക​മ്പ​നി​ക​ൾ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

National

നോയിഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഡിസംബറിൽ സർവീസ്

ന്യൂ​ഡ​ൽ​ഹി: പ​രി​മി​ത സ​ർ​വീ​സു​ക​ളു​മാ​യി നോ​യി​ഡ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ഡി​സം​ബ​റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. തു​ട​ക്ക​ത്തി​ൽ പ​ക​ൽ മാ​ത്ര​മു​ള്ള ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളാ​ണ് നട​ത്തു​ക. ക്ര​മേ​ണ രാ​ത്രി​യും സ​ർ​വീ​സ് തു​ട​ങ്ങും. അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ 2026 മ​ധ്യ​ത്തോ​ടെ​യാ​ണ് തു​ട​ങ്ങു​ക​യെ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സി​ഇ​ഒ ക്രി​സ്റ്റോ​ഫ് ഷ്നെ​ൽ​മാ​ൻ അ​റി​യി​ച്ചു.


എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ൻ​ഡി​ഗോ​യു​മാ​ണ് തു​ട​ക്ക​ത്തി​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്കേ​ഷ​നു വേ​ണ്ടി​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ഡി​ജി​സി​എ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റ​ണ്‍​വേ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഘ​ട​ക​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​ത പ​രി​ശോ​ധി​ച്ച് തി​ട്ട​പ്പെ​ടു​ത്തും.

പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സ് ല​ഭി​ക്കാ​നു​ള്ള അ​വ​സാ​ന പ്ര​ക്രി​യ​യാ​ണ് ഈ ​പ​രി​ശോ​ധ​ന​ക​ൾ. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒന്നാം ടെ​ർ​മി​ന​ലി​ന് പ്ര​തി​വ​ർ​ഷം 1.2 കോ​ടി യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ ശേ​ഷി​യു​ണ്ട്. ആ​ദ്യ​വ​ർ​ഷ​ത്തി​ൽ 65 ല​ക്ഷ​ത്തോ​ളം പേ​ർ ഈ ​വി​മാ​ന​ത്താ​വ​ളം ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Latest News

Corehub Up