x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ സോ​ളാ​ർ പാ​ന​ലു​ക​ളി​ൽ നി​ന്ന് ചെ​മ്പ് മോ​ഷ്ടി​ച്ചു; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 3, 2026 01:15 PM IST | Updated: October 3, 2026 01:34 PM IST

അറസ്റ്റിലായ പ്രതികൾ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സോ​ളാ​ർ പാ​ന​ലു​ക​ളി​ൽ നി​ന്ന് ചെ​മ്പ് മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ പി​ടി​യി​ൽ. ആ​സാം നാ​ഗോ​ൺ സ്വ​ദേ​ശി ജ​ലാ​ൽ ഹു​സൈ​ൻ (26), ബ്ര​ദ​ക് സ്വ​ദേ​ശി ഗ​ണേ​ഷ് കു​മാ​ർ (36), ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി താ​ജു​ദ്ദീ​ൻ ഷെ​യ്ഖ് (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നെ​ടു​മ്പാ​ശേ​രി പൊ​ലി​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. എ​സ്ഐ അ​രു​ൺ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​വ​ണം​കോ​ട് റോ​ഡി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട മൂ​വ​രെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്തു വ​ന്ന​ത്. സോ​ളാ​ർ പാ​ന​ലു​ക​ളി​ൽ നി​ന്ന് ചെ​മ്പ് മോ​ഷ്ടി​ക്കു​ന്ന​തി​നെ​തി​രെ സി​യാ​ൽ അ​ധി​കൃ​ത​ർ നേ​ര​ത്തെ നെ​ടു​മ്പാ​ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Tags : Copper stolen solar panel Nedumbassery airport arrest

Recent News

Corehub Up