x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഥി ന​ദി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; ന​ട​ൻ ഡി​നോ മോ​റി​യ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: October 3, 2026 11:59 AM IST | Updated: October 3, 2026 12:03 PM IST

ബോ​ളി​വു​ഡ് ന​ട​ൻ ഡി​നോ മോ​റി​യ

മും​ബൈ: മി​ഥി ന​ദി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ ബോ​ളി​വു​ഡ് ന​ട​ൻ ഡി​നോ മോ​റി​യ അ​റ​സ്റ്റി​ൽ. മും​ബൈ പൊ​ലി​സി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച ഡി​നോ മോ​റി​യ​യെ ബാ​ന്ദ്ര​യി​ലെ വ​സ​തി​യി​ൽ എ​ട്ട് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. മി​ഥി ന​ദി​യി​ലെ മാ​ലി​ന്യ നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ ഡി​നോ മോ​റി​യ ഉ​ൾ​പ്പെ​ട്ട ക​മ്പ​നി മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന് 65 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് കേ​സ്.

ദി​നോ മോ​റി​യ​യു​ടെ സ​ഹോ​ദ​ര​ൻ സാ​ന്‍റി​നോ മോ​റി​യ ഡ​യ​റ​ക്ട​റാ​യ ക​മ്പ​നി​ക്ക് ക​രാ​റി​ൽ നി​ന്ന് സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​പ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റും അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള​ള മാ​റ്റ് പ്രോ​പ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ പൊ​ലി​സി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ഡി​നോ മോ​റി​യ​യെ ആ​റ് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ന​ട​നെ പോ​കാ​ൻ അ​നു​വ​ദി​ച്ച​താ​യും ആ​വ​ശ്യാ​നു​സ​ര​ണം ഇ​നി​യും വി​ളി​ച്ചു​വ​രു​ത്തി​യേ​ക്കാ​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. ബൃ​ഹ​ൻ​മും​ബൈ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും ഇ​ട​നി​ല​ക്കാ​രും ചേ​ർ​ന്ന് പൊ​തു​പ​ണം ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് കേ​സ്.

Tags : Mithi River financial scam Actor Dino Morea arrested Police

Recent News

Corehub Up