കന്നിമുത്തു
കോയമ്പത്തൂർ: കൗണ്ടംപാളയം സമീപം മേട്ടുപ്പാളയം റോഡിലെ ഏറു കമ്പനി ജംഗ്ഷനിലുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ പെട്രോൾ ടാങ്കിന്റെ മൂടി പൊട്ടിത്തെറിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പീളമേട് രാമസ്വാമി ലേഔട്ട് സ്വദേശിയായ കന്നിമുത്തു(42) ആണ് മരിച്ചത്. സിഎൻജി നിറയ്ക്കുന്നതിനായി ക്യൂവിൽ കാത്തുനിന്ന ഓട്ടോ ഡ്രൈവറാണ് അപകടത്തിൽപ്പെട്ടത്.
ഭൂഗർഭ പെട്രോൾ ടാങ്കിന്റെ മൂടി പൊട്ടിത്തെറിച്ച് ഡ്രൈവറുടെ തലയിൽ ഇടിക്കുകയായിരുന്നു. ടാങ്കുമായി ബന്ധപ്പെട്ട ജോലികൾക്കിടെ മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൗണ്ടംപാളയം പൊലിസ് ആറുപേർക്കെതിരേ കേസെടുത്തു. പെട്രോൾ പമ്പ് ഉടമ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. ഇതുവരെ മാനേജർ ഉൾപ്പെടെ അഞ്ചുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
Tags : Auto-rickshaw driver dies Deepika DeepikaNewspaper BreakingNews Auto-rickshaw driver meets tragic end after petrol tank explodes