x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്‌​നാ​ട്ടി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം; എ​ട്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: November 22, 2026 08:58 PM IST | Updated: November 22, 2026 08:58 PM IST

പ്രതീകാത്മക ചിത്രം

തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്‌​നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി മു​സി​രി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. നാ​മ​ക്ക​ൽ ജി​ല്ല​യി​ൽ ഒ​രു കു​ടും​ബ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം പ​ത്തോ​ളം പേ​ർ കാ​റി​ൽ മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം റോ​ഡ​രി​കി​ലേ​ക്ക് തെ​ന്നി​മാ​റി മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ഷ്ടി​ക​ക​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നാ​മ​ക്ക​ലി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലെ ച​ട​ങ്ങി​ന് ശേ​ഷം മ​ട​ങ്ങു​മ്പോ​ൾ ആ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മാ​ണി​ക്യം, സ​ങ്കി​ലി, മു​രു​ക​ൻ, രാ​ജേ​ഷ്, പാ​വാ​ടൈ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ല് യാ​ത്ര​ക്കാ​രെ ഉ​ട​ൻ​ത​ന്നെ മു​സി​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ​ക്തി​വേ​ൽ, സു​ബ്ര​ഹ്മ​ണി, സീ​താ​രാ​മ​ൻ എ​ന്നി​വ​ർ ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

ജം​ബു​നാ​ഥ​പു​രം പൊ​ലി​സ് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി ത​ക​ർ​ന്ന കാ​റി​നു​ള്ളി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മു​സി​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​രി​ച്ച​വ​രെ​ല്ലാം ത​ഞ്ചാ​വൂ​ർ ജി​ല്ല​യി​ലെ തി​രു​ക്കാ​ട്ടു​പ​ള്ളി സ്വ​ദേ​ശി​ക​ളും ഇ​ഷ്ടി​ക​ചൂ​ള തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്.

Tags : RoadAccident Tamilnadu Death NewsUpdate Headlines

Recent News

Corehub Up