x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​രി​ദ്ര​രു​ടെ ദി​ന​ത്തി​ൽ 1,300 പേ​ർ​ക്കൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം പ​ങ്കി​ട്ടു മാ​ർ​പാ​പ്പ


Published: November 23, 2026 01:58 AM IST | Updated: November 23, 2026 01:58 AM IST

ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ലോ​​​​ക ദ​​​​രി​​​​ദ്ര​​​​ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​ത്യേ​​​​ക വി​​​​രു​​​​ന്നി​​​​ൽ 1,300ഓ​​​​ളം നി​​​​രാ​​​​ലം​​​​ബ​​​​ർ​​​​ക്കൊ​​​​പ്പം ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണം പ​​​​ങ്കി​​​​ട്ടു ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

പ​​​​ത്താ​​​​മ​​​​ത് ലോ​​​​ക ദ​​​​രി​​​​ദ്ര​​​​ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​ന്ന​​​ലെ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ പോ​​​​ൾ ആ​​​​റാ​​​​മ​​​​ൻ ഹാ​​​​ളി​​​​ലാ​​​​ണു സ്നേ​​​​ഹ​​​​വി​​​​രു​​​​ന്ന് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

ത്രി​​​​കാ​​​​ല​​​​ജ​​​​പ പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു​​​ശേ​​​​ഷ​​​​മാ​​​​ണ് വി​​​​രു​​​​ന്ന് ന​​​​ട​​​​ന്ന​​​​ത്. റി​​​​ക്കോ​​​​ട്ട ചീ​​​​സും ചീ​​​​ര​​​​യും ചേ​​​​ർ​​​​ത്ത കാ​​​​ന​​​​ലോ​​​​ണി, ഗ്രീ​​​​ൻ​​​​പീ​​​​സ് ചേ​​​​ർ​​​​ത്ത ബീ​​​​ഫ് സ്റ്റ്യൂ, ​​​​മ​​​​ധു​​​​ര​​​​പ​​​​ല​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ​​​​ട​​​​ങ്ങു​​​​ന്ന പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ വി​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​തി​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്.

റോ​​​​മി​​​​ലെ ഇ​​​​രു​​​​പ​​​​തി​​​​ല​​​​ധി​​​​കം ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, ഇ​​​​ട​​​​വ​​​​ക​​​​ക​​​​ൾ, വി​​​​വി​​​​ധ സ​​​​ന്ന​​​​ദ്ധ​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ് വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ റെ​​​​ഡ് ക്രോ​​​​സ് വോ​​​​ള​​​​ന്‍റി​​​​യ​​​​ർ​​​​മാ​​​​രാ​​​​ണു ഭ​​​​ക്ഷ​​​​ണം ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​തും മേ​​​​ശ​​​​ക​​​​ളി​​​​ൽ വി​​​​ള​​​​മ്പി​​​​യ​​​​തും. 2017 മു​​​​ത​​​​ൽ വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ തു​​​​ട​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന ഈ ​​​​വാ​​​​ർ​​​​ഷി​​​​ക ച​​​​ട​​​​ങ്ങ്, മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​നം കാ​​​​ര​​​​ണം ഒ​​​​രാ​​​​ഴ്ച​​​​ത്തേ​​​​ക്ക് നീ​​​​ട്ടി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ ച​​​​ട​​​​ങ്ങി​​​​ന് ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു​​​​കൊ​​​​ണ്ട് റോ​​​​മി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള സൗ​​​​ജ​​​​ന്യ ഭ​​​​ക്ഷ​​​​ണ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലും ഇ​​​ന്ന​​​ലെ പ്ര​​​​ത്യേ​​​​ക വി​​​​രു​​​​ന്നു​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

Tags : Pope shares lunch Deepika DeepikaNewspaper BreakingNews Pope shares lunch with

Recent News

Corehub Up