x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വകാര്യചിത്രങ്ങൾ ഫോണിൽനിന്ന് പകർത്തി; യുഎസിൽ ഇന്ത്യൻ യുവാവ് കസ്റ്റഡിയിൽ

വെബ് ഡെസ്ക്
Published: November 22, 2026 07:24 PM IST | Updated: November 22, 2026 07:24 PM IST

രാഹുൽ ആനന്ദകൃഷ്ണൻ

വാഷിംഗ്ടൺ ഡിസി: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ അവരുടെ ഫോണിൽനിന്ന് സ്വന്തം ഫോണിലേക്ക് പകർത്തിയെന്ന കേസിൽ ഇന്ത്യൻ യുവാവ് യുഎസിൽ കസ്റ്റഡിയിൽ. ടെക്‌സസിലെ ഓസ്റ്റിനിൽ പ്രവർത്തിക്കുന്ന "ടോട്ടൽ വയർലെസ്' സ്റ്റോറിലെ ജീവനക്കാരനായ രാഹുൽ ആനന്ദകൃഷ്ണനെയാണ് (29) ഫെഡറൽ ഇമിഗ്രേഷൻ വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തത്.

കോടതി നടപടികൾ പൂർത്തിയാകുന്നതുവരെ ഇയാൾ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ കസ്റ്റഡിയിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ജൂണിലാണ് സംഭവം നടന്നത്. സ്റ്റോറിലെത്തിയ യുവതിയുടെ ഫോണിൽനിന്ന് സ്വകാര്യ ചിത്രങ്ങൾ മറ്റൊരു ഫോണിലേക്ക് മാറ്റിയെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാഹുൽ പിടിയിലായത്.

എയർഡ്രോപ്പ് സംവിധാനം ഉപയോഗിച്ച് യുവതിയുടെ ഫോണിലുണ്ടായിരുന്ന രണ്ട് സ്വകാര്യ ചിത്രങ്ങൾ ഇയാൾ സ്വന്തം ഫോണിലേക്ക് അയച്ചതായും യുവതിയുടെ സ്‌നാപ്ചാറ്റ് അക്കൗണ്ട് പരിശോധിച്ചതായും കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നു.

ട്രാവിസ് കൗണ്ടി ജയിലിലെ രേഖകൾ പ്രകാരം ജൂൺ ഏഴിനാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. രഹസ്യമായി ദൃശ്യങ്ങൾ പകർത്തൽ, കമ്പ്യൂട്ടർ സുരക്ഷാ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Tags : Crime Phone Custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up