Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Phone

പോ​ലീ​സു​കാ​ര​ന്‍റെ ഫോ​ണ്‍ എ​റി​ഞ്ഞു​പൊ​ട്ടി​ച്ചു; താ​മ​ര​ശേ​രി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ഹൈ​വേ പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍റെ ഫോ​ണ്‍ പി​ടി​ച്ചു വാ​ങ്ങി എ​റി​ഞ്ഞു​പൊ​ട്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. താ​മ​ര​ശേ​രി ത​ച്ചം​പൊ​യി​ല്‍ സ്വ​ദേ​ശി ഷാ​ഹി​ദ് അ​ലി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബാ​ലു​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹോം ​ഗാ​ര്‍​ഡ് പി.​ദി​നേ​ഷ്, ഹൈ​വേ പോ​ലീ​സി​ലെ സീ​നി​യ​ര്‍ സി​പി​ഒ സ​നോ​ജ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ചീ​നി​മു​ക്ക് ഭാ​ഗ​ത്ത് വ​ച്ചാ​ണ് സം​ഭ​വം.

വാ​ഹ​നം നി​ര്‍​ത്തി ഡ്രൈ​വ​ര്‍ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ അ​സ​ഭ്യം പ​റ​യു​ക​യും വാ​ഹ​ന​ത്തി​ന്‍റെ പി​ന്‍​സീ​റ്റി​ല്‍ ഇ​രു​ന്ന ദി​നേ​ഷി​ന്‍റെ 25,000 രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി റോ​ഡി​ലെ​റി​ഞ്ഞ് പൊ​ട്ടി​ക്കു​ക​യു​മാ​യി​രു​ന്നു. മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പ്ര​തി​യു​ടെ ഫോ​ട്ടോ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി എ​ന്നാ​രോ​പി​ച്ചായിരുന്നു അതിക്രമം.

Kerala

മധ്യവയസ്കനെ ആക്രമിച്ച് മാലയും ഫോണും കവർന്ന സംഭവം; പ്രതികൾ അറസ്റ്റിൽ

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽവച്ച് മധ്യവയസ്കനെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണുകളും കവർച്ച നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി ചാർളി എന്ന് വിളിക്കുന്ന ആലുംവിള പുത്തൻ വീട്ടിൽ സുഗേഷ് ( 25), സ്വർണം വിൽക്കാൻ സഹായിച്ച ആലപ്പുഴ തുമ്പോളി പള്ളിക്കത്തെയിൽ എബി (49) എന്നിവരെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആറിന് ആലുവ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. എറണാകുളം - ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽനിന്നും തൃശൂർ സ്വദേശിയെ തള്ളിയിട്ടു ഗുരുതര പരിക്കേൽപ്പിച്ച് ഒന്നരപവന്‍റെ സ്വർണ മാലയും മൊബൈൽ ഫോണുകളുമാണ് കവർന്നത്.

പ്രതിയുടെ ആക്രമണത്തിൽ തൃശൂർ സ്വദേശി സുനിലിന്‍റെ രണ്ട് പല്ലുകൾ നഷ്‍ടമാകുകയും പ്ലാസ്റ്റിക് സർജറിക്ക് വിധേയനാവുകയും ചെയ്തു. സ്വർണമാല ആലപ്പുഴയിലെ ഒരു കടയിൽ കൊടുത്തതായി പ്രതികൾ സമ്മതിച്ചു.

ആലപ്പുഴയിൽ നിന്നും എറണാകുളം റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ നിസാറുദീനും സംഘവും സ്വർണം കണ്ടെടുത്തു. കേരള റെയിൽവേ പോലീസ് ഡിവൈഎസ്പി ജോർജ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ നിരന്തരമായ അന്വേഷണത്തിലാണ് തമിഴ്നാട്ടിലും കേരളത്തിലും മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.

പ്രതികളെ എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിൽ അടച്ചു.

Business

വി​വോ, iQoo ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് പു​തി​യ സൈ​ബ​ര്‍ ത​ട്ടി​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വോ , iQ00 ഫോ​​​ൺ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് പു​​​തി​​​യ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പ്. ‘ഒ​​​റി​​​ജി​​​ന്‍ ഒ ​​​എ​​​സ് അ​​​പ്ഡേ​​​റ്റ്’ (OriginOS Update) എ​​​ന്ന പേരിൽ അ​​​യ​​​ക്കു​​​ന്ന സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ വ​​​ഴി മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ളി​​​ല്‍ മാ​​​ല്‍​വെ​​​യ​​​റു​​​ക​​​ള്‍ ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്യി​​​പ്പി​​​ച്ച് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ ബാ​​​ങ്കിം​​​ഗ് വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ത്തു​​​ന്ന​​​താ​​​ണ് ത​​​ട്ടി​​​പ്പി​​​ന്‍റെ രീ​​​തി.

മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ‘അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സി​​​സ്റ്റം അ​​​പ്ഡേ​​​റ്റ് ചെ​​​യ്യു​​​ക’ (Urgent System Update Required) എ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പോ​​​പ്പ്അ​​​പ്പ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ സ്ക്രീ​​​നി​​​ല്‍ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടും. ഇ​​​തി​​​ല്‍ ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന ലി​​​ങ്കി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്താ​​​ല്‍ ഔ​​​ദ്യോ​​​ഗി​​​ക അ​​​പ്ഡേ​​​റ്റി​​​ന് പ​​​ക​​​രം മാ​​​ല്‍​വെ​​​യ​​​ര്‍ അ​​​ട​​​ങ്ങി​​​യ എ​​​പി​​​കെ (APK) ഫ​​​യ​​​ലു​​​ക​​​ള്‍ ഡൗ​​​ണ്‍​ലോ​​​ഡ് ആ​​​കു​​​ന്നു.

ആ​​​പ്പു​​​ക​​​ള്‍ ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്യു​​​ന്ന​​​തോ​​​ടെ ഫോ​​​ണി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ത​​​ട്ടി​​​പ്പു​​​കാ​​​ര്‍​ക്ക് ല​​​ഭി​​​ക്കു​​​ക​​​യും കാ​​​മ​​​റ, മൈ​​​ക്രോ​​​ഫോ​​​ണ്‍, എ​​​സ്എം​​​എ​​​സ്, കോ​​​ണ്‍​ടാ​​​ക്ട് വി​​​വ​​​ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ചോ​​​ര്‍​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു. ഇ​​​തി​​​ലൂ​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ നി​​​ന്ന് പ​​​ണം ത​​​ട്ടാ​​​നാ​​​ണ് സം​​​ഘം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Settings മെ​​​നു​​​വി​​​ലെ ‘System Update’ വ​​​ഴി അ​​​ല്ലാ​​​തെ ബ്രൗ​​​സ​​​ർ വ​​​ഴി​​​യോ മെ​​​സേ​​​ജു​​​ക​​​ൾ വ​​​ഴി​​​യോ വ​​​രു​​​ന്ന അ​​​പ്‌​​​ഡേ​​​റ്റ് ലി​​​ങ്കു​​​ക​​​ളി​​​ൽ ക്ലി​​​ക്ക് ചെ​​​യ്യ​​​രു​​​തെ​​​ന്ന് കേ​​​ര​​​ള പോ​​​ലീ​​​സ് സൈ​​​ബ​​​ർ​​​സെ​​​ൽ വി​​​ഭാ​​​ഗം മു​​​ന്ന​​​റി​​​യി​​​പ്പു​​​ന​​​ൽ​​​കു​​​ന്നു.

‘ഫോ​​​ണ്‍ ബ്ലോ​​​ക്ക് ചെ​​​യ്യും’ എ​​​ന്ന രീ​​​തി​​​യി​​​ല്‍ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ ക​​​ണ്ടാ​​​ല്‍ അ​​​വ പൂ​​​ര്‍​ണ​​​മാ​​​യും അ​​​വ​​​ഗ​​​ണി​​​ക്കു​​​ക.​​ ഫോ​​​ണി​​​ലെ ‘Install from Unknown Sources’ എ​​​ന്ന ഓ​​​പ്ഷ​​​ന്‍ എ​​​പ്പോ​​​ഴും ഓ​​​ഫ് ചെ​​​യ്തു വ​​​യ്ക്കു​​​ക. വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യ ആ​​​ന്‍റി​​​വൈ​​​റ​​​സ് സോ​​​ഫ്റ്റ‌​​​വേ​​​റു​​​ക​​​ൾ മാ​​​ത്രം ഫോ​​​ണി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

അ​​​ബ​​​ദ്ധ​​​വ​​​ശാ​​​ല്‍ ലി​​​ങ്കി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്താ​​​ല്‍ ഉ​​​ട​​​ന്‍ ത​​​ന്നെ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കു​​​ക. ഫോ​​​ണ്‍ സു​​​ര​​​ക്ഷാ ആ​​​പ്പു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്കാ​​​ന്‍ ചെ​​​യ്ത് അ​​​ജ്ഞാ​​​ത​​​മാ​​​യ ആ​​​പ്പു​​​ക​​​ള്‍ നീ​​​ക്കം ചെ​​​യ്യു​​​ക. ബാ​​​ങ്കിം​​​ഗ്, സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ പാ​​​സ്‌​​​വേ​​​ഡു​​​ക​​​ള്‍ മ​​​റ്റൊ​​​രു സു​​​ര​​​ക്ഷി​​​ത ഉ​​​പ​​​ക​​​ര​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഉ​​​ട​​​ന്‍ മാ​​​റ്റു​​​ക. സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യാ​​​ല്‍ ഉ​​​ട​​​ന്‍ ത​​​ന്നെ 1930 എ​​​ന്ന സൈ​​​ബ​​​ര്‍ ഹെ​​​ല്‍​പ്പ്‌​​​ലൈ​​​ന്‍ ന​​​മ്പ​​​റി​​​ലോ, https://cybercrime.gov.in എ​​​ന്ന ദേ​​​ശീ​​​യ സൈ​​​ബ​​​ര്‍ ക്രൈം ​​​പോ​​​ര്‍​ട്ട​​​ലി​​​ലോ പ​​​രാ​​​തി ന​​​ല്‍​കു​​​ക.

National

മോദി-ട്രംപ് ഫോണ്‍ സംഭാഷണത്തിൽ മസ്ക്;വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ണ്‍​സം​ഭാ​ഷ​ണ​ത്തി​ൽ യു​എ​സ് വ്യ​വ​സാ​യി എ​ലോ​ണ്‍ മ​സ്കും പ​ങ്കെ​ടു​ത്തു​വെ​ന്ന റി​പ്പോ​ർ​ട്ട് ത​ള്ളി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.

സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യി ക​ഴി​ഞ്ഞ 24ന് ​ഇ​രു​നേ​താ​ക്ക​ളും ന​ട​ത്തി​യ ആ​ദ്യ ഫോ​ണ്‍​സം​ഭാ​ഷ​ണ​ത്തി​ൽ മ​സ്ക് പ​ങ്കെ​ടു​ത്തു​വെ​ന്ന് അ​മേ​രി​ക്ക​ൻ ദി​ന​പ​ത്ര​മാ​യ ന്യൂ​യോ​ർ​ക്ക് ടൈം​സാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

പ​ശ്ചി​മേ​ഷ്യ​ൻ സാ​ഹ​ച​ര്യം വി​ശ​ദ​മാ​ക്കാ​ൻ ഇ​രു​നേ​താ​ക്ക​ൾ മാ​ത്രം പ​ങ്കെ​ടു​ത്ത ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണു ന​ട​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സം​ഭ​വം അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്നും അ​തി​നാ​ൽ ഇ​ന്ത്യ പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം.

ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​ത്തി​ന് അ​മേ​രി​ക്ക​ൻ എം​ബ​സി​യെ​യോ വൈ​റ്റ് ഹൗ​സി​നെ​യോ ബ​ന്ധ​പ്പെ​ടാ​നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ വി​ഷ​യം ഇ​ന്ത്യ​യി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പെ​ടെ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. ഇ​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം എ​ത്തി​യ​ത്.

ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ൽ മ​സ്കും പ​ങ്കെ​ടു​ത്തു​വെ​ന്ന് ര​ണ്ട് അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു​വെ​ന്നാ​യി​രു​ന്നു ന്യൂ​യോ​ർ​ക്ക് ടൈം​സി​ന്‍റെ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ എ​ന്തു വി​ഷ​യ​മാ​ണു സം​സാ​രി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച​യാ​ണ് ന്യൂ​യോ​ർ​ക്ക് ടൈം​സ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന​തും പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും സം​ഘ​ർ​ഷം എ​ത്ര​യും വേ​ഗം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ഇ​ന്ത്യ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ൽ ട്രം​പി​നെ അ​റി​യി​ച്ച​താ​യി മോ​ദി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​സ്കി​ന്‍റെ സാ​ന്നി​ധ്യ​ത്തെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ട്രം​പും പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും ത​മ്മി​ൽ മി​ക​ച്ച ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ഫ​ല​പ്ര​ദ​മാ​യ സം​ഭാ​ഷ​ണ​മാ​ണു ന​ട​ന്ന​തെ​ന്നു​മാ​യി​രു​ന്നു വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്.

ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ സം​ബ​ന്ധി​ക്കു​ന്ന ഫോ​ണ്‍​സം​ഭാ​ഷ​ണ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളി​ല്ലാ​ത്ത സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​നു​വാ​ദം ഉ​ണ്ടാ​കാ​റി​ല്ല. എ​ന്നാ​ൽ ട്രം​പു​മാ​യു​ള്ള ഫോ​ണ്‍​സം​ഭാ​ഷ​ണ​ത്തി​ൽ ഇ​തു ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് ആ​രോ​പ​ണം.

Kerala

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ മ​രു​മ​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു; അ​മ്മാ​യി​അ​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ അ​മ്മാ​യി​അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മ​രു​മ​ക​ൾ. ക​ട്ടി​പ്പാ​റ സ്വ​ദേ​ശി മാ​ധ​വി​യെ ആ​ണ് മ​രു​മ​ക​ൾ ആ​ക്ര​മി​ച്ച​ത്.

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ മാ​ധ​വി​യെ മ​രു​മ​ക​ൾ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വ​യോ​ധി​ക​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

അ​മ്മാ​യി അ​മ്മ​യും മ​രു​മ​ക​ളും ത​മ്മി​ൽ സ്ഥി​ര​മാ​യി വ​ഴ​ക്കി​ടാ​റു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

International

പുടിനെ ഫോണിൽ വിളിച്ച് ട്രംപ്

മോ​​​​​സ്‌​​​​​കോ: പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷം രൂ​​​​​ക്ഷ​​​​​മാ​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ റ​​​​​ഷ്യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വ്ലാ​​​​ദി​​​​​മ​​​​​ർ പു​​​​​ടി​​​​​നു​​​​​മാ​​​​​യി ടെ​​​​​ലി​​​​​ഫോ​​​​​ണി​​​​​ലൂ​​​​​ടെ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തി അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ്.

ഇ​​​​​റാ​​​​​ൻ യു​​​​​ദ്ധ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ചി​​​​​ടേ​​​​​ണ്ടിവ​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലും ആ​​​​​ഗോ​​​​​ള ​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഊ​​​​​ർ​​​​ജ പ്ര​​​​​തി​​​​​സ​​​​​ന്ധി രൂ​​​​​ക്ഷ​​​​​മാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലു​​​​​മാ​​​​​ണ് ട്രം​​​​​പും പു​​​​​ടി​​​​​നും ത​​​​​മ്മി​​​​​ൽ ടെ​​​​​ലി​​​​​ഫോ​​​​​ൺ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ന്ന​​​​​ത്. ഒ​​​​​രു​​​​​മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം നീ​​​​​ണ്ട ടെ​​​​​ലി​​​​​ഫോ​​​​​ൺ സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ഇ​​​​​രു​​​​​നേ​​​​​താ​​​​​ക്ക​​​​​ളും ഇ​​​​​റാ​​​​​ൻ, യു​​​​​ക്രെ​​​​​യ്ൻ യു​​​​​ദ്ധ​​​​​ങ്ങ​​​​​ളെ​​​​​പ്പ​​​​​റ്റി ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്ന് ക്രെം​​​​​ലി​​​​​ൻ വി​​​​​ദേ​​​​​ശ​​​​​ന​​​​​യ ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വ് യൂ​​​​​റി ഉ​​​​​ഷാ​​​​​ക്കോ​​​​​വ് പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​രു​​​​​നേ​​​​​താ​​​​​ക്ക​​​​​ളും നി​​​​​ല​​​​​വി​​​​​ലെ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളെ​​​​​പ്പ​​​​​റ്റി​​​​​യു​​​​​ള്ള ആ​​​​​ശ​​​​​ങ്ക​ പ​​​​​ങ്കു​​​​​വ​​​​​ച്ചു. ഇ​​​​​റാ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് മ​​​​​സൂ​​​​​ദ് പെ​​​​​ഷേ​​​​​ഷ്‌​​​​​കി​​​​​യാ​​​​​നു​​​​​മാ​​​​​യും ഗ​​​​​ൾ​​​​​ഫ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​മാ​​​​​യും താ​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളെ​​​​​പ്പ​​​​​റ്റി പു​​​​​ടി​​​​​ൻ ട്രം​​​​​പി​​​​​നോ​​​​​ടു വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചെ​​​​​ന്നും ഉ​​​​​ഷാ​​​​​ക്കോ​​​​​വ് പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു. അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​റ്റെ​​​​​ടു​​​​​ത്ത ശേ​​​​​ഷം പു​​​​​ടി​​​​​നു​​​​​മാ​​​​​യി ട്രം​​​​​പ് ന​​​​​ട​​​​​ത്തു​​​​​ന്ന 11-ാമ​​​​​ത്തെ ടെ​​​​​ലി​​​​​ഫോ​​​​​ൺ സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​മാ​​​​​ണി​​​​​ത്. ഇ​​​​​രു​ നേ​​​​​താ​​​​​ക്ക​​​​​ളും ഈ ​​​​​വ​​​​​ർ​​​​​ഷം ആ​​​​​ദ്യ​​​​​മാ​​​​​യി ന​​​​​ട​​​​​ത്തു​​​​​ന്ന ടെ​​​​​ലി​​​​​ഫോ​​​​​ൺ സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​മാ​​​​​ണു ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ന​​​​​ട​​​​​ന്ന​​​​​ത്.

നേ​​​​​ര​​​​​ത്തെ, പു​​​​​ടി​​​​​ൻ രാ​​​​​ജ്യ​​​​​ത്തെ ഊ​​​​​ർ​​​​​ജ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ ഉ​​​​​ന്ന​​​​​ത​​​​​ത​​​​​ല യോ​​​​​ഗം വി​​​​​ളി​​​​​ച്ചു​​​​​ചേ​​​​​ർ​​​​​ത്തി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യും ചൈ​​​​​ന​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന ത​​​​​ങ്ങ​​​​​ളു​​​​​ടെ സു​​​​​ഹൃ​​​​​ദ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു റ​​​​​ഷ്യ എ​​​​​ന്നും വി​​​​​ശ്വ​​​​​സ​​​​​നീ​​​​​യ​​​​​മാ​​​​​യ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​ണെ​​​​​ന്നു പു​​​​​ടി​​​​​ൻ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. ത​​​​​ങ്ങ​​​​​ൾ​​​​​ക്കു നേ​​​​​രേയു​​​​​ള്ള ഉ​​​​​പ​​​​​രോ​​​​​ധം പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചാ​​​​​ൽ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ണ്ണ​​​​​വി​​​​​ത​​​​​ര​​​​​ണം ന​​​​​ട​​​​​ത്താ​​​​​മെ​​​​​ന്നും പു​​​​​ടി​​​​​ൻ പ​​​​​റ​​​​​ഞ്ഞു. ഇ​​​​​തി​​​​​നു​ പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണു ട്രം​​​​​പ് പു​​​​​ടി​​​​​നു​​​​​മാ​​​​​യി ടെ​​​​​ലി​​​​​ഫോ​​​​​ണി​​​​​ൽ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ലെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ സം​​​​​ഘ​​​​​ർ​​​​​ഷം ആ​​​​​ഗോ​​​​​ള എ​​​​​ണ്ണ​-​​​​വാ​​​​​ത​​​​​ക വി​​​​ത​​​​ര​​​​ണ​​​​​ത്തെ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നു നേ​​​​​ര​​​​​ത്തേ പു​​​​​ടി​​​​​ൻ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു. ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് അ​​​​​ട​​​​​ച്ചി​​​​​ട്ട സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണു പു​​​​​ടി​​​​​ൻ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലൊ​​​​​രു പ്ര​​​​​സ്താ​​​​​വ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

Kerala

യുവതി കുളിക്കുന്ന ദൃശ്യം ഫോണില്‍ പകര്‍ത്തിയ യുവാവിന് 9.5 വര്‍ഷം കഠിന തടവ്

മഞ്ചേരി: യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന് മഞ്ചേരി എസ്‌സി-എസ്ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുഴക്കാട്ടിരി പനങ്ങാങ്ങര രാമപുരം തേവര്‍തൊടി സമീര്‍ (42)നെയാണ് ജഡ്ജ് ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.

2023 മേയ് എട്ടിന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. 20 കാരിയായ പരാതിക്കാരി ബാത്ത് റൂമില്‍ കയറിയ സമയം വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതി കുളിമുറിയോട് ചേര്‍ന്നുള്ള ടോയ്‌ലറ്റില്‍ അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ചുമരിനു മുകളിലുള്ള വിടവിലൂടെ മൊബൈല്‍ ഫോണ്‍ അകത്തേക്ക് പിടിച്ചാണ് വീഡിയോ ചിത്രീകരിച്ചത്.

ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി ബഹളം വച്ചു. സംഭവം പ്രശ്നമാകുമെന്ന് കണ്ടതോടെ പ്രതി ഫോണ്‍ നശിപ്പിച്ചു കളഞ്ഞു. മലപ്പുറം വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി.എം. സന്ധ്യാദേവി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി പി. അബ്ദുള്‍ ബഷീര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

എസ്‌സി-എസ്ടി ആക്ട് പ്രകാരം മാനഹാനി വരുത്തിയതിന് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസത്തെ അധിക തടവുമാണ് ശിക്ഷ. ഇതിനു പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ആറു മാസത്തെ കഠിന തടവ്, തെളിവ് നശിപ്പിച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവ്, കേരള പോലീസ് ആക്ട് പ്രകാരം ഒരു വര്‍ഷത്തെ തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുള്‍ സത്താര്‍ 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ എസ്‌സിപി ഒ.കെ. സാജന്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു.

Kerala

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം: പ്ര​തി​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണം ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന് മ​ഞ്ജു​ഷ

ത​​​ല​​​ശേ​​​രി: ക​​​ണ്ണൂ​​​ര്‍ എ​​​ഡി​​​എം കെ. ​​​ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള കേ​​​സി​​​ല്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഭാ​​​ര്യ കെ. ​​​മ​​​ഞ്ജു​​​ഷ ന​​​ല്‍​കി​​​യ ഹ​​​ർ​​​ജി​​​യി​​​ല്‍ കോ​​​ട​​​തി വാ​​​ദം കേ​​​ട്ടു.

ത​​​ല​​​ശേ​​​രി അ​​​ഡീ​​​ഷ​​​ണ​​​ല്‍ ജി​​​ല്ലാ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി (ര​​​ണ്ട്) മു​​​മ്പാ​​​കെ​​​യാ​​​ണ് വാ​​​ദം കേ​​​ട്ട​​​ത്. പ്ര​​​തി​​​യു​​​ടെ ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണം അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം മു​​​മ്പാ​​​കെ ഹാ​​​ജാ​​​രാ​​​ക്കി​​​യി​​​ല്ലെ​​​ന്ന് ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ ഭാ​​​ര്യ​​​ക്കു​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭിഭാ​​​ഷ​​​ക​​​ന്‍ ജോ​​​ണ്‍ എ​​​സ്. റാ​​​ല്‍​ഫ് വാ​​​ദി​​​ച്ചു. അ​​​തി​​​നാ​​​ല്‍ പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം വേ​​​ണം.

അ​​​തേ​​​സ​​​മ​​​യം, പു​​​ന​​​ര​​​ന്വേ​​​ഷ ണ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ കെ. ​​​അ​​​ജി​​​ത്കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു. അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് മു​​​ന്നോ​​​ട്ടുപോ​​​കു​​​ന്ന​​​തെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ കോ​​​ട​​​തി മു​​​മ്പാ​​​കെ ബോ​​​ധി​​​പ്പി​​​ച്ചു. കേ​​​സി​​​ലെ പ്ര​​​തി​​​യും മു​​​ൻ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ പി.​​​പി. ദി​​​വ്യ​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ കെ. ​​​വി​​​ശ്വ​​​ന്‍ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും വാ​​​ദി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചി​​​ല്ല. കേ​​​സ് 26ലേ​​​ക്കു വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി കോ​​​ട​​​തി മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

നേരത്തേ ന​​​ട​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ സം​​​ശ​​​യം ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​ന്‍റെ കു​​​ടും​​​ബം ഹ​​​ർ​​​ജി ന​​​ല്‍​കി​​​യ​​​ത്. പ​​​രാ​​​തി​​​യി​​​ല്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​മാ​​​സം പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി. 2024 ഒ​​​ക്ടോ​​​ബ​​​ര്‍ 15ന് ​​​രാ​​​വി​​​ലെ​​​യാ​​​ണ് പ​​​ള്ളി​​​ക്കു​​​ന്നി​​​ലെ ക്വാ​​​ര്‍​ട്ടേ​​​ഴ്‌​​​സി​​​ല്‍ ന​​​വീ​​​ന്‍ ബാ​​​ബു​​​വി​​​നെ മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

National

നരേന്ദ്ര മോദിയോട് ഫോണിൽ സംസാരിച്ച് ഡോണൾഡ് ട്രംപ്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയില്ല. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ കാലതാമസം നേരിടുന്നതിനിടെയാണ് ഈ സംഭാഷണം. റഷ്യയിൽനിന്ന് എണ്ണ തുടർച്ചയായി ഇന്ത്യ വാങ്ങുന്നതിനെതിരായി ട്രംപ് ഇന്ത്യയ്ക്ക് ഇറക്കുമതികൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു.

ഇറാനിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനു പകരം ഇന്ത്യ വെനിസ്വേലൻ എണ്ണ വാങ്ങുമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ധാരണ ഇതിനകം ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ വരും, വെനിസ്വേലൻ എണ്ണവാങ്ങുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് മോദിയുമായി ഫോണിൽ സംസാരിച്ചിരിക്കുന്നത്.

Kerala

സഹപ്രവർത്തകയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയ ജീവനക്കാരൻ അറസ്റ്റില്‍

ച​ങ്ങ​നാ​ശേ​രി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യോ​ട് ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ആ​ശു​പ​ത്രി​യി​ലെ മു​ന്‍ എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ പൊ​ന്‍​കു​ന്നം സ്വ​ദേ​ശി ജോ​സ​ഫ് കെ. ​തോ​മ​സി​നെ (43) യാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ലാ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​നേ​ജ്മെ​ന്‍റ് ഇ​യാ​ളെ പു​റ​ത്താ​ക്കി​യി​രു​ന്നു. മാ​നേ​ജ്മെ​ന്‍റ് പോ​ലീ​സി​നു പ​രാ​തി കൈ​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​സ് ചാ​ർ​ജ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ചി​ല ചാ​ന​ലു​ക​ളും സോ​ഷ്യ​ൽ മീ​ഡ​യ അക്കൗണ്ടു​ക​ളും ശാ​രീ​രി​ക പീ​ഡ​നം ന​ട​ന്നു എ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ന്നെ​ന്നും അ​ത്ത​രം പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

National

ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് ഫോൺ മോഷ്ടാവ്; യുവാവിന്‍റെ കാൽ അറ്റു

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവാവിനെ ഓടുന്ന ട്രെയിനിൽ നിന്നു തള്ളിയിട്ട് ഫോൺ മോഷ്ടാവ്. ബദ്‌ലാപുർ സ്വദേശിയായ റിതേഷ് രാകേഷ് യെരുങ്കറാണ് ആക്രമണത്തിനിരയായത്. ട്രെയിനിന്‍റെ ചക്രങ്ങൾ കയറി കാൽ അറ്റുപോയ റിതേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൈലാഷ് ബാലകൃഷ്ണ ജാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

താനെയിലെ സ്വകാര്യ മാളിൽ ജോലി ചെയ്യുന്ന റിതേഷ് ജോലി കഴിഞ്ഞ് ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. അംബർനാഥ് സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ, റിതേഷിന്‍റെ അടുത്തിരുന്ന കൈലാഷ് പെട്ടെന്ന് ഫോൺ തട്ടിയെടുക്കുകയായിരുന്നു. ചെറുത്തുനിന്ന റിതേഷിനെ ട്രെയിനിന്‍റെ വാതിലിനടുത്തേക്ക് തള്ളിയിട്ടു.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് വീണ റിതേഷിന്‍റെ ഇടതു കാലിനു മുകളിലൂടെ ട്രെയിനിന്‍റെ ചക്രങ്ങൾ കയറി ഇറങ്ങുകയും കാൽമുട്ടിന് താഴേക്ക് അറ്റുപോകുകയും ചെയ്തു. തലയുടെ പിൻഭാഗത്തും മുഖത്തും ഗുരുതരമായ പരിക്കുകളുണ്ട്. ഉടൻ തന്നെ റെയിൽവേ പോലീസ് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; അ​ധ്യാ​പ​ക​ന്‍റെ ഫോ​ണി​ൽ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളു​ടെ ശേ​ഖ​രം

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പ​ക​ന്‍റെ ഫോ​ണി​ൽ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളു​ടെ ശേ​ഖ​രം. കു​ട്ടി​ക​ളു​ടേ​ത​ട​ക്കം ന​ഗ്ന​ദൃ​ശ്യ​ങ്ങ​ളും ഇ​തി​ൽ ഉ​ണ്ട്.

അ​തേ​സ​മ​യം, അ​ധ്യാ​പ​ക​നെ​തി​രെ പ​രാ​തി​യു​മാ​യി കൂ​ടു​ത​ൽ കു​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി. അ​ഞ്ച് കു​ട്ടി​ക​ൾ കൂ​ടി​യാ​ണ് അ​ധ്യാ​പ​ക​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

ക​ല്ലേ​പ്പു​ള്ളി പി​എ​എം​എം യു​പി സ്‌​കൂ​ൾ സം​സ്‌​കൃ​ത അ​ധ്യാ​പ​ക​ൻ അ​നി​ലാ​ണ് മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്‌ സ​ർ​വി​സി​ൽ​നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. നി​ല​വി​ൽ ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

National

മ​രു​മ​ക്ക​ളും പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​ക​ളും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​ത്; വി​ചി​ത്ര നി​ർ​ദേ​ശം

ജോ​ധ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ലോ​ർ ജി​ല്ല​യി​ൽ മ​രു​മ​ക്ക​ൾ​ക്കും പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കും കാ​മ​റ​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. 15 ഗ്രാ​മ​ങ്ങ​ളി​ലാ​യി ജ​നു​വ​രി 26 മു​ത​ലാ​ണ് ഈ ​വി​ല​ക്ക് ബാ​ധ​ക​മാ​കു​ക.

അ​യ​ൽ​വാ​സി​ക​ളു​ടെ വീ​ട്ടി​ലേ​ക്കോ പൊ​തു​പ​രി​പാ​ടി​യി​ലേ​ക്കോ ഫോ​ൺ കൊ​ണ്ടു പോ​കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ​ക്ക് പ​ക​രം സ്വി​ച്ച് ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ മാ​ത്ര​മേ ഇ​വ​ർ​ക്ക് അ​നു​വാ​ദ​മു​ള്ളൂ.

ഗാ​സി​പൂ​ർ ഗ്രാ​മ​ത്തി​ൽ ചൗ​ധ​രി ക​മ്മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ​യും 14 ഉ​പ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​സി​ഡ​ന്‍റാ​യ സു​ജ്‌​നാ​റാം ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

സ്‌​കൂ​ളി​ൽ പോ​കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ന് മൊ​ബൈ​ൽ ഫോ​ൺ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ വീ​ട്ടി​ൽ മാ​ത്ര​മേ അ​വ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. വി​വാ​ഹ​ങ്ങ​ൾ, സാ​മൂ​ഹി​ക പൊ​തു പ​രി​പാ​ടി​ക​ൾ, അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​ലും മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​പോ​കാ​ൻ അ​വ​ർ​ക്ക് അ​നു​വാ​ദ​മി​ല്ലെ​ന്ന് ചൗ​ധ​രി വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം, തീ​രു​മാ​ന​ത്തി​ൽ വി​മ​ർ​ശ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് സു​ജ്‌​നാ​റാം ചൗ​ധ​രി പ​റ​യു​ന്ന​ത്. വീ​ട്ടി​ലു​ള്ള സ്ത്രീ​ക​ളു​ടെ ഫോ​ണു​ക​ളി​ൽ നോ​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ ക​ണ്ണു​ക​ളെ പ്ര​ശ്‌​ന​ത്തി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ചി​ല​ർ കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കു​ന്ന​തി​നാ​യി ഫോ​ൺ ബോ​ധ​പൂ​ർ​വ്വം ന​ൽ​കു​ന്നു​ണ്ടെ​ന്നും ചൗ​ധ​രി പ​റ​ഞ്ഞു.

നി​രോ​ധ​നം ന​ട​പ്പാ​യാ​ൽ സ്ത്രീ​ക​ൾ​ക്ക് അ​വ​രു​ടെ കാ​ര്യ​ങ്ങ​ളി​ലും ദൈം​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശ്ര​ദ്ധ ചെ​ലു​ത്താ​നാ​കു​മെ​ന്നും ചൗ​ധ​രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up