x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ൽ ഫോ​ൺ ചെ​യ്തു​കൊ​ണ്ടി​രു​ന്ന​യാ​ൾ​ക്ക് കു​ത്തേ​റ്റു; ആ​ർ​എ​സ്പി നേ​താ​ക്ക​ൾ‌ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 30, 2026 01:24 AM IST | Updated: October 30, 2026 01:24 AM IST

പ്രതീകാത്മക ചിത്രം

കൊല്ലം: കടയ്ക്കലിൽ റോഡിൽ ഫോൺ ചെയ്തുകൊണ്ടിരുന്നയാളെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റും ആർഎസ്പി നേതാവും ഉൾപ്പെടെ രണ്ടുപേരെ കടയ്ക്കൽ പൊലിസ് അറസ്റ്റ് ചെയ്തു.

ആനപ്പാറ റെനി ഭവനിൽ മനോജ് ലാലിനാണ് (55) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റും ആർഎസ്പി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ആനപ്പാറ ലെനിൻ ഭവനിൽ എൻ. സായിദാസ് (65), സുഹൃത്തും ആർഎസ്പി ബ്രാഞ്ച് സെക്രട്ടറിയുമായ ബാഷാദ് (49) എന്നിവരെയാണ് പൊലിസ് പിടികൂടിയത്.

കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ ആനപ്പാറയിലായിരുന്നു സംഭവം. റോഡിൽ നിന്നു ഫോൺ ചെയ്യുകയായിരുന്ന മനോജ് ലാലുമായി പ്രതികൾ വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിൽ ശരീരത്തിന്‍റെ പിൻഭാഗത്ത് കുത്തേറ്റ മനോജ് ലാലിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags : Stabbed Phone Road RSP Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up