പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കൊച്ചി ചെല്ലാനം തീരദേശ മേഖലയുടെ സംരക്ഷണത്തിനും കടലാക്രമണ പ്രതിരോധത്തിനും വേണ്ടി 464 കോടി രൂപയുടെ പ്രവൃത്തികൾക്ക് പുതുക്കിയ ഭരണാനുമതി നൽകാൻ മുഖ്യമന്ത്രി വി. ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അറിയിച്ചു.
രൂക്ഷമായ കടലാക്രമണം നേരിടുന്ന കൊച്ചി ചെല്ലാനം തീര സംരക്ഷണം രണ്ടാം ഘട്ടത്തിൽ 6.1 കി.മീറ്റർ ദൂരത്തിൽ ടെട്രാപോഡ് സംരക്ഷണത്തോടു കൂടിയ കടൽഭിത്തി പുനർ നിർമാണമാണ് പ്രധാനമായും നടപ്പാക്കുന്നത്.
ഇതുകൂടാതെ കേടുപാട് സംഭവിച്ച് താഴ്ന്നു പോയ കടൽഭിത്തികളുടെ പുനർ നിർമാണം, ബസാർ പുലിമുട്ട് പ്രവൃത്തികൾ, ആർസിസി നടപ്പാത, സിവിൽ പ്രവൃത്തികൾ, യൂട്ടിലിറ്റി മാറ്റി സ്ഥാപിക്കൽ, വൈദ്യുതീകരണം ഉൾപ്പെടെയുളള പ്രവൃത്തികൾ എന്നിവയും നടപ്പിലാക്കുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Tags : CoastalProtection Chellanam Works Project Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash