പ്രതീകാത്മക ചിത്രം
അമരാവതി: അർണബ് ചുഴലിക്കൊടുങ്കാറ്റിൽ വ്യാപകനാശനഷ്ടമുണ്ടായ ആന്ധ്രയിൽ രക്ഷാപ്രവർത്തനം ഊർജിതം. പലയിടത്തും കനത്ത മഴ തുടരുകയാണ്. തെനാലിയിൽ മതിൽതകർന്ന് 11 കാരൻ മരിച്ചതോടെ പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറ് ആയി.
കനത്ത നാശനഷ്ടമുണ്ടായ കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഡോ.ബി.ആര്. അംബേദ്കര്‍ കോനസീമ ജില്ലകളില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആകാശനിരീക്ഷണം നടത്തി. സംസ്ഥാനത്ത് ഏകദേശം 4,600 കോടിയുടെ നാശനഷ്ടമുണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ ദുർബലമായ കാറ്റ് ആന്ധ്രകടന്ന് ഛത്തിസ്ഗഡ്, തെക്കന്‍ ഒഡിഷ മേഖലകളിലൂടെ നീങ്ങുകയായിരുന്നു. മണിക്കൂറില്‍ 18 കിലോമീറ്ററാണു കാറ്റിന്റെ വേഗം.
Tags : Cyclone Arnab Andhra Rescue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash