പ്രതീകാത്മക ചിത്രം
കയ്പമംഗലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
വരന്തരപ്പിള്ളി പുലിക്കണ്ണി സ്വദേശിയായ അസറുദ്ദീനെ(36) ആണ് കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി അഡീഷണൽ ജില്ലാ ജഡ്ജി ജോമോൻ ജോണ്‍ ശിക്ഷിച്ചത്.
2024 ജൂലൈ 11നു 15 വയസിൽ താഴെയുള്ള പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണു കേസ്. കയ്പമംഗലം പൊലിസ് സബ് ഇൻസ്പെക്ടറായിരുന്ന കെ.എസ്. സൂരജ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Tags : POCSO Accused Rigorous Imprisonment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash