x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ട് പതിറ്റാണ്ടിന്‍റെ കാത്തിരിപ്പ്: ജാമിയയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഉടൻ

ഓൺലൈൻ ഡെസ്ക്
Published: October 29, 2026 11:05 PM IST | Updated: October 29, 2026 11:06 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ജാ​മി​യ മി​ല്ലി​യ ഇ​സ്‌​ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പു​നഃ​സ്ഥാ​പി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നും തീ​യ​തി പ്ര​ഖ്യാ​പി​ച്ച് സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​നി​സ്ട്രേ​ഷ​ൻ. യൂ​ണി​യ​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​വ​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും നി​രാ​ഹാ​ര സ​മ​ര​ങ്ങ​ൾ​ക്കും ഒ​ടു​വി​ലാ​ണ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം വ്യ​ക്ത​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.  

2027 മേ​യ് 15-ന​കം ജാ​മി​യ മി​ല്ലി​യ ഇ​സ്‌​ലാ​മി​യ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍റെ ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കും. തു​ട​ർ​ന്ന് 2027 ജൂ​ലൈ 16-ന് ​ശേ​ഷം ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ (ഓ​ഗ​സ്റ്റ് പ​കു​തി​യോ​ടെ) ലിം​ഗ്ദോ ക​മ്മി​റ്റി മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ എ​ടു​ത്ത കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സു​ക​ൾ, സ​സ്‌​പെ​ൻ​ഷ​നു​ക​ൾ, പു​റ​ത്താ​ക്ക​ലു​ക​ൾ, കാ​മ്പ​സ് വി​ല​ക്കു​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളും സ​ർ​വ​ക​ലാ​ശാ​ല പി​ൻ​വ​ലി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി വ്യ​ക്ത​മാ​ക്കാ​തെ ഒ​ക്ടോ​ബ​ർ 26-ന് ​സ​ർ​വ​ക​ലാ​ശാ​ല ഇ​റ​ക്കി​യ മു​ൻ ഉ​ത്ത​ര​വും മാ​പ്പ​പേ​ക്ഷി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യും വി​ദ്യാ​ർ​ഥി​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​ണ് കൃ​ത്യ​മാ​യ തീ​യ​തി​ക​ൾ വ്യ​ക്ത​മാ​ക്കി പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 2006-ലാ​ണ് ജാ​മി​യ മി​ല്ലി​യ​യി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പി​രി​ച്ചു​വി​ട്ട​ത്. 

അ​തി​നു​ശേ​ഷം ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നി​രു​ന്നി​ല്ല. അ​യ​ൽ സം​സ്ഥാ​ന​മാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലീ​ഗ​ഢ് മു​സ്‌​ലിം  സ​ർ​വ​ക​ലാ​ശാ​ല​യി​ലും വി​ദ്യാ​ർ​ഥി സ​മ​ര​ത്തെ തു​ട​ർ​ന്ന് ന​വം​ബ​ർ അ​ഞ്ചി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജാ​മി​യ​യി​ലും തീ​രു​മാ​നം വ​ന്നി​രി​ക്കു​ന്ന​ത്. 

Tags : JamiaMillia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up