x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ൺ ചു​വ​രി​ലെ​റി​ഞ്ഞ് പൊ​ട്ടി​ക്കൂ! ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ളി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി സു​പ്രീം​കോ​ട​തി

ഓൺലൈൻ ഡെസ്ക്
Published: October 29, 2026 06:52 PM IST | Updated: October 29, 2026 06:52 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​കു​ന്ന ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ളി​ൽ വ​ൻ അ​ത്ഭു​ത​വും ആ​ശ​ങ്ക​യും രേ​ഖ​പ്പെ​ടു​ത്തി സു​പ്രീം​കോ​ട​തി. ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ ഫോ​ൺ കോ​ളി​ലൂ​ടെ ത​ങ്ങ​ൾ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് വി​വ​ര​മു​ള്ള ആ​ളു​ക​ൾ പോ​ലും എ​ങ്ങ​നെ വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് ചോ​ദി​ച്ചു. നി​ര​ന്ത​രം ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളും മാ​ധ്യ​മ​വാ​ർ​ത്ത​ക​ളും ഉ​ണ്ടാ​യി​ട്ടും ജ​ന​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് ജാ​ഗ്ര​ത പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

സ്വാ​ഭാ​വി​ക ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ ബാ​ങ്കു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ വീ​ഴ്ച സം​ഭ​വി​ച്ചാ​ൽ ഇ​ര​ക​ൾ​ക്ക് ബാ​ങ്കു​ക​ൾ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും സു​പ്രീം​കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഫോ​ണി​ലൂ​ടെ അ​റ​സ്റ്റ് ഭീ​ഷ​ണി ഉ​യ​ർ​ന്നാ​ൽ മൊ​ബൈ​ൽ എ​ടു​ത്ത് ചു​വ​രി​ലേ​ക്ക് എ​റി​യു​ക, ആ ​നി​മി​ഷം അ​റ​സ്റ്റ് ഭീ​ഷ​ണി അ​വ​സാ​നി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് പ്ര​തി​ക​രി​ച്ചു.

സാ​ധാ​ര​ണ ഇ​ട​പാ​ടു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വ​ലി​യ തു​ക​ക​ളു​ടെ സം​ശ​യാ​സ്പ​ദ​മാ​യ ട്രാ​ൻ​സാ​ക്ഷ​നു​ക​ൾ ന​ട​ക്കു​മ്പോ​ൾ അ​ത് ത​ട​യാ​ൻ ബാ​ങ്കു​ക​ൾ​ക്ക് സാ​ങ്കേ​തി​ക സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നെ കോ​ട​തി വി​മ​ർ​ശി​ച്ചു. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ ഇ​തി​ന് പി​ന്നി​ലു​ണ്ടോ എ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ബാ​ങ്കു​ക​ളു​ടെ വീ​ഴ്ച മൂ​ല​മാ​ണ് പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​തെ​ങ്കി​ൽ ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ബാ​ങ്കു​ക​ളെ നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്ന നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സാ​ധാ​ര​ണ രീ​തി​ക്ക് പു​റ​ത്തു​ള്ള സം​ശ​യാ​സ്പ​ദ​മാ​യ ഇ​ട​പാ​ടു​ക​ൾ ഉ​ട​ൻ ത​ട​യു​ക, അ​ത​ത് പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വ​ര​മ​റി​യി​ക്കു​ക, ഭൗ​തി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ റി​സ​ർ​വ് ബാ​ങ്ക് പ​രി​ഗ​ണി​ക്ക​ണം. ആ​ർ​ബി​ഐ​യു​ടെ പു​തി​യ 'കെ​വൈ​സി അ​റ്റ​ൻ​ഡ്‌​മെ​ന്‍റ് ഡ​യ​റ​ക്ഷ​ൻ​സ്, 2026' ന​വം​ബ​ർ 30-ന​കം വി​ജ്ഞാ​പ​നം ചെ​യ്ത് ഡി​സം​ബ​റി​ൽ ന​ട​പ്പി​ലാ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വേ​ണ്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ ആ​ർ. വെ​ങ്ക​ട്ട​ര​മ​ണി ഹാ​ജ​രാ​യി.

Tags : SupremeCourtOfIndia DigitalArrests SupremeCourt' Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up