Image for representation
വൈപ്പിന്‍: വായ്പയെടുത്തു കുടിശിക വരുത്തിയവര്‍ക്കെതിരെയുള്ള ആര്‍ബിട്രേഷന്‍ നടപടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ രണ്ടംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്തതായി പരാതി.
കൊച്ചി അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഓഫീസിലെ സ്‌പെഷല്‍ സെയില്‍ ഓഫീസര്‍ തൊടുപുഴ കൈതക്കോട് ആലുങ്കല്‍ ഷിഹാബ് കരീം, എടവനക്കാട് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരായ സിയാദ്, ആദിത്യ വിനോദ്, ഹര്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കൈയേറ്റമുണ്ടായത്. കഴിഞ്ഞ ദിവസം എടവനക്കാട് ചാത്തങ്ങാട് മായാബസാറിലായിരുന്നു സംഭവം.
ഈ ഭാഗത്ത് നോട്ടീസ് നല്‍കാന്‍ വേണ്ടി എത്തിയ സംഘത്തിന്‍റെ കാര്‍ ബൈക്ക് കൊണ്ട് വട്ടം വച്ച് തടഞ്ഞ ശേഷം രണ്ടംഗസംഘം അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഞാറക്കല്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ എടവനക്കാട് പെരുമ്പടപ്പില്‍ അഖില്‍, തോട്ടുങ്കല്‍ ലിജേഷ് എന്നിവര്‍ക്കെതിരെ കേസ് എടുത്തു.