Image for representation
കൊച്ചി: തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച പൊലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്‌ഐ അനസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തൊണ്ടിമുതലായ എംഡിഎംഎ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് സീല്‍ ചെയ്ത് പൊലിസ് ഗോഡൗണിലേക്ക് മാറ്റാനായി എസ്‌ഐ അനസിനെ ഏല്‍പ്പിച്ചിരുന്നു.
തൊണ്ടിമുതല്‍ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് എസ്‌ഐ മോഷ്ടിച്ച വിവരം അറിയുന്നത്. മോഷണദൃശ്യങ്ങള്‍ സ്‌റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പിന്നാലെയാണ് എസ്‌ഐയെ സസ്പന്‍ഡ് ചെയ്തത്. പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണോ, ഉപയോഗത്തിനായാണോ എംഡിഎംഎ മോഷ്ടിച്ചത് എന്നതില്‍ അന്വേഷണം നടക്കും.
Tags : Police MDMA Case Suspension