കിരൺ റിജിജു
ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ നസറുദ്ദീൻ ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു.
നസറുദ്ദീൻ ഷാ ഒരു സാധാരണ നടനാണെന്നാണ് താൻ കരുതിയിരുന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അദ്ദേഹം ഇപ്പോൾ ഒരു അർബൻ ദിമാഗി നക്സൽ ആണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. എക്സ് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിമർശനം.
നസറുദ്ദീൻ ഷാ ഇന്ത്യൻ ജനാധിപത്യത്തിന് അതീവ ദോഷകരമാണെന്നും കിരൺ റിജിജു ആരോപിച്ചു. രാജ്യത്തെ യുവാക്കളുടെ വീര്യം കെടുത്താനും വിദ്യാഭ്യാസ സമ്പ്രദായം തകർക്കാനുമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് താരം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
Tags : KirenRijiju NaseeruddinShah BJP NewDelhi NewsUpdate Headlines